Site-Logo
POST

ജാറം, ഖുബ്ബ നിർമാണം: ചോദ്യോത്തരങ്ങൾ

യാസീൻ കാമിൽ സഖാഫി കല്ലുവെട്ടുപാറ

|

07 Jul 2025

feature image

ജാറം, ഖുബ്ബ നിർമാണവുമായി ബന്ധപ്പെട്ട് ബിദ്അതുകാർ ദുർവ്യാഖ്യാനിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യാറുള്ള ചില ചോദ്യങ്ങളും മറുപടികളുമാണ് ഈ ലേഖനത്തിലൂടെ വിശദീകരിക്കുന്നത്. മഖാമുകളെ കുറിച്ചുള്ള കർമ്മ ശാസ്ത്രപരമായ വിധികൾ വിശദമായി പഠിക്കാൻ: ഖബർ കെട്ടി ഉയർത്തൽ.

ചോദ്യം: 01

ഖബറുകൾ ആരാധനാ കേന്ദ്രമാക്കിയവരെ ശപിച്ചിരിക്കുന്നു എന്ന് നബി(സ) പറഞ്ഞിട്ടുണ്ടോ!? എന്താണ് ആ ഹദീസ് കൊണ്ടർത്ഥമാക്കുന്നത്!?

عَنْ عَائِشَةَ ، عَنِ النَّبِيِّ ﷺ قَالَ فِي مَرَضِهِ الَّذِي مَاتَ فِيهِ: «لَعَنَ اللهُ الْيَهُودَ وَالنَّصَارَى؛ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسْجِدًا») صحيح البخاري: ١٣٣٠- ط السلطانية(

മറുപടി

ഖബർ ആരാധനാ കേന്ദ്രമാക്കരുതെന്ന് ഹദീസിൽ ഇല്ല. ഖബർ സിയാറത് ആരാധനയാണ്. അതിന്റെ കേന്ദ്രം ഖബർ തന്നെയുമാണ്. ഖബറിനടുത്ത് ആരാധന പറ്റില്ലെന്ന് വാദിക്കുന്നവർ ഖബർ സിയാറതും നിർത്തിവെക്കേണ്ടി വരും. പുറമെ പ്രാർത്ഥ ആരാധനയാണ്. ഖബർ സിയാറതിൽ മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കാമെന്ന് സമ്മതിക്കുന്നവരാണ് പുതിയ മിക്ക ബിദ്അതുകാരും. ഖബറടക്കിയതിനു ശേശം പ്രാർത്ഥിക്കുന്നവരേയും ഇപ്പോൾ കണ്ടുവരുന്നു. ഖബറിനടുക്കൽ ആരാധന പാടില്ലെങ്കിൽ ഇതെല്ലാം നിർത്തിവെക്കേണ്ടി വരും. ഇതിനെല്ലാം പുറമെ ആരാധനാകേന്ദ്രങ്ങളായ പള്ളിക്കാടുകൾ മുഴുവൻ അനാചാരമാണെന്ന് പറഞ്ഞു അവിടേക്ക് മയ്യിത്ത് കൊണ്ടുവരുന്നതും നിർത്തലാക്കേണ്ടി വരും.
ഇനി ഹദീസിലേക്ക് വരാം. ഈ ഹദീസിനർത്ഥം ഇമാം ബൈളാവി(റ) അടക്കം നിരവധി ഇമാമീങ്ങൾ പറഞ്ഞത് തുടക്കത്തിൽ നൽകിയിരുന്നു. അത് വായിക്കാം.

 الْبَيْضَاوِيُّ لَمَّا كَانَتِ الْيَهُودُ وَالنَّصَارَى يَسْجُدُونَ لِقُبُورِ الْأَنْبِيَاءِ تَعْظِيمًا لِشَأْنِهِمْ وَيَجْعَلُونَهَا قِبْلَةً يَتَوَجَّهُونَ فِي الصَّلَاةِ نَحْوَهَا وَاتَّخَذُوهَا أَوْثَانًا لَعَنَهُمْ وَمَنَعَ الْمُسْلِمِينَ عَنْ مِثْلِ ذَلِكَ فَأَمَّا مَنِ اتَّخَذَ مَسْجِدًا فِي جِوَارٍ صَالِحٍ وَقَصَدَ التَّبَرُّكَ بِالْقُرْبِ مِنْهُ لَا التَّعْظِيمَ لَهُ وَلَا التَّوَجُّهَ نَحْوَهُ فَلَا يَدْخُلُ فِي ذَلِكَ الْوَعيد )تحفة الأبرار شرح مصابيح السنة ٢٥٧/١-البيضاوي )ت٦٨٥(

“ജൂത-നസ്വറാക്കൾ അവരുടെ അമ്പിയാക്കളെ പരിധിവിട്ട് ആദരിച്ച് അവരുടെ ഖബുറുകൽക്കു സുജൂദു ചെയ്യുകയും നിസ്‌കാരത്തിൽ അതിനെ ഖിബലയാക്കി നിസ്‌കരിക്കുകയും അതിനെ ആരാധിക്കാൻ ബിംബമാക്കുകയും ചെയ്‌തപ്പോൾ അള്ളാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു. എന്നാൽ ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൽ മാത്രം ലക്ഷ്യമാക്കി -മുകളിൽ പറഞ്ഞ പരിധിവിട്ട ആദരവല്ല1- അദ്ദേഹത്തിന്റെ ചാരത്ത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്‌തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പിൽ പെടുന്നതല്ല. (ഫത് ഹുൽ ബാരി: 2/275)
ഈ ഹദീസിനെ ഇത് പോലെ വിശദീകരിച്ച കുറച്ചൊന്നു മല്ല. ചില ഇമാമീങ്ങളും അവരുടെ ഗ്രന്ഥങ്ങളും:

۞ فتح الباري لابن حجر 1/525: -  ابن حجر العسقلاني ۞ شرح المشكاة للطيبي ۹۳۷/۳ ۞ الشمائل الشريفة للإما السيوطي ٣٧٥/١ ۞ إرشاد الساري للإمام القسطلاني ٤٦٧/٦ ۞ مرقاة المفاتيح للملا على القاري ٦٠١/٢ ۞ فيض القدير للمناوي ۲۵۱/۵ ۞ شرح الزرقاني على الموطأ ٣٦٧/٤  ۞ تحفة الأحوذي ٢٢٦/٢ ۞ فيض الباري ٥٨/٢

 

1 - വെറും ആദരവിനെയല്ല ഈ പറയുന്നത്. التَّعْظِيم എന്നതിലെ ال അറബി അറിയുന്നവർക്ക് ഇത് മഅ്റിഫയുടെ ال ആണെന്ന് മനസ്സിലാകും. അതായത് മുകളിൽ പറഞ്ഞ ആദരവ്. അത് ജൂത നസ്വാറാക്കൾ ചെയ്തസുജൂദ് കൊണ്ടുള്ള ആദരവാണ്.( يَسْجُدُونَ لِقُبُورِ الْأَنْبِيَاءِ تَعْظِيمًا لِشَأْنِهِمْ എന്ന ആദരവ്)

ചോദ്യം: 02

ഇബ്നു അബ്ദുൽ വഹാബ് ഖബറുകൾ പൊളിച്ചതിനെ സുന്നികൾ വിമർശിക്കുന്നത് കാണുന്നു. അനർഹമായ സ്ഥലത്ത് ഖബർ കെട്ടിപ്പൊക്കിയത് പൊളിക്കാം എന്നല്ലെ കർമ്മ ശാസ്ത്ര കിതാബുകളിലും ഉള്ളത്!? പിന്നെന്തിന് വിമർശനം!?

മറുപടി 

പൊതു സ്ഥലങ്ങളിൽ ഖബർ എന്നല്ല, എന്തുണ്ടാക്കിയലും അത് പൊളിച്ചു കളയണം. പള്ളിയാണെങ്കിലും യതീമിന്റെ വീടാണെങ്കിലും പൊതുസ്മശാനത്തിൽ മറ്റുള്ളവരുടെ അവകാശം നഷ്ടപ്പെടുത്തി ഒന്നും അവിടെ ഉണ്ടാക്കാൻ പാടില്ല എന്നതാണ് വിധി. എന്നല്ല, മയ്യിത്ത് ദ്രവിച്ചു കഴിഞ്ഞാൽ തന്നെ ആ ഖബർ സിയാറത് കൊണ്ട് ബറകതെടുക്കപ്പെടുന്ന ഖബറല്ലെങ്കിൽ മറ്റുള്ളവർക്ക് ഒഴിഞ്ഞു കൊടുക്കണമെന്ന് തന്നെ വ്യക്തമായി കർമ്മശാസ്ത്ര പണ്ഡിതർ ചർച്ച ചെയ്തു.  ഖബർ കെട്ടിപ്പൊക്കിയത് മഹാത്മാക്കളുടേത് അല്ലെങ്കിലേ പൊളിക്കാണ്ടതുള്ളൂ എന്ന് ഫുഖഹാക്കൾ പറഞ്ഞതും ഫത്വനൽകിയും നാം കണ്ടു.
ഇനി പൊളിക്കണം എന്ന അഭിപ്രായത്തെ തന്നെ പരിഗണിച്ചു പൊതു സ്മശാനത്തിൽ അനർഹമായി കെട്ടിപ്പൊക്കിയ ഖബർ പൊളിച്ചു വെന്നതു കൊണ്ട് മാത്രം വിമർശിക്കേണ്ടതല്ല. മറിച്ച് ഇബ്നു അബ്ദുൽ വഹാബ് ചെയ്തതും ഇന്ന് ISIS പോലുള്ള തീവ്രവാദ സംഘടനകൾ ചെയ്യുന്നതും സുന്നികളെ മുഴുവൻ അടിച്ചമർത്തുക എന്ന ഒരേയൊരു ലക്ഷ്യത്തിലാണ്. മഖ്ബറകൾ ശിർക്കിന്റെ കേന്ദ്രമാമെന്ന അർത്ഥത്തിലാണ് അന്നത്തെ ഖബറുകൾ കർസേവനടത്തിയത്. അന്ന് പതിനായിരക്കണക്കിന് സുന്നികളെ അവർ നിശ്കരുണം കൊല ചെയ്തിട്ടുണ്ട്. പള്ളിയിൽ കയറി നിസ്കരിച്ചുകൊണ്ടിരിക്കുന്ന ഇമാമീങ്ങളെ വെട്ടിക്കൊന്നിട്ടുണ്ട്2.
മഹാന്മാരുടെ മഖ്ബറകൾ റഹ്മത് ഇറങ്ങുന്ന കേന്ദ്രമാണെന്നത് ഇമാമീങ്ങൾക്കിടയിൽ തർക്കമില്ല. അതിനുചുറ്റും ബറകതിന്റെ ഇടമാണെന്ന് ഖുർആൻ തന്നെ വ്യക്തമാക്കിയത് തുടക്കത്തിൽ വിശദീകരിച്ചിരുന്നു. ഇതിനു നേരെ വിപരീതമായ ആശയമായ ശിർക്കിന്റെ കേന്ദ്രമാണെന്ന് പറഞ്ഞു കൊണ്ടാണ് വഹാബികൾ അതിനെ തച്ചുടച്ചത്. 
പൊതു സ്മശാനത്തിലല്ല മഖാം എന്നുണ്ടെങ്കിൽ അത് കെട്ടിപ്പൊക്കിയത് പൊളിക്കേണ്ടതില്ല, എന്ന് ഇമാം ശാഫിഈ(റ)തന്നെ പറഞ്ഞത് നാം മുമ്പ് വിശദീകരിച്ചിരുന്നു3
പുറമെ, ശിർക്കിന്റെ കേന്ദ്രമാണെന്ന അഹ്ലുസ്സുന്നക്തിരായ ആശയമുള്ള വഹാബികൾ പൊതു സ്മശാനത്തിലല്ലത്ത ഖബറുകളും നിരവധി പൊളിച്ചു കളഞ്ഞിട്ടുണ്ട്. ബദർ അതിനുള്ള ഉദാഹരണമാണ്. സിയാറതിന്റെ സൗകര്യത്തിന് എക്കാലത്തും നിലനിർത്തപ്പെടേണ്ട ഖബറുകൾ ആ പരിസരത്തേക്കു പോലും അടുപ്പിക്കാത്ത രൂപത്തിൽ ശക്തമായി വിലക്കുകൾ ഇവർ ഏർപ്പെടുത്തിയിട്ടുണ്ട്. 
വഹാബിസത്തിന്റെ ആശയത്തിൽ ഏറ്റവും വലിയ ശിർക്കിന്റെ കേന്ദ്രമാണെന്ന് അവർ വിശ്വസിക്കുന്ന മുത്ത് നബി (സ)യുടെ ഖബറിന്റെ ഖുബ്ബക്കും കോടാലി വെക്കാൻ അവർക്ക് ആഗ്രഹമുണ്ടായിട്ടുണ്ട്. കേരളവഹാബികൾക്ക് അവസരം കിട്ടിയാൽ അത് പൊളിക്കുമെന്ന് ഇവിടെയുള്ള ബിദ്അതുകാ ർ തന്നെ പ്രസംഗിച്ചതാണ്. ലോകത്ത് ഏറ്റവും മഹത്വമുള്ള സ്ഥലമാണ് മുത്ത് നബി(സ)യുടെ ഖബർ എന്നതിൽ ഇജ്മാഉണ്ടെന്ന് വരെ അഇമ്മത് പഠിപ്പിച്ചത് നാംവായിച്ചു.
ചുരുക്കത്തിൽ വഹാബിസം ഖബർ പൊളിക്കുകയെന്നതിലൂടെ അവരുടെ മഹത്തുക്കളോടുള്ള കടുത്ത എതിർപ്പാണ് നടപ്പിലാക്കിയത്. അതിനെയാണ് സുന്നികൾ എതിർത്തത്.

ഇമാം അബ്ദുൽ ഹമീദ് അശ്ശർവാനി(ഹി.1303) ലോകപ്രശസ്ത ശാഫിഈ കർമ്മ ശാസ്ത്ര ഗ്രന്ഥമായ ഇമാംഇബ്നു ഹജറുൽ ഹൈതമി(റ)വിന്റെ തുഹ്ഫയുടെ വിശ്വവ്യാഖ്യാന ഗ്രന്ഥത്തിൽ എഴുതുന്നു:

يُؤْخَذُ مِنْهُ أَنَّهُ يَحْرُمُ تَمْلِيكُ مَا فِيهِ آثَارُ الصَّحَابَةِ أَوْ الْأَئِمَّةِ الْأَرْبَعَةِ أَوْ غَيْرِهِمْ مِنْ الْفُقَهَاءِ وَالصُّوفِيِّينَ لِمَنْ يُبْغِضُهُمْ مِنْ الْمُبْتَدِعِينَ كَالرَّوَافِضِ وَالْوَهَّابِيِّينَ بَلْ أَوْلَى لِأَنَّ إِهَانَتَهُمْ أَشَدُّ مِنْ إِهَانَةِ الْكُفَّار (حاشية الشرواني علي تحفة المحتاج : ٢٣٠/٤(

“സ്വഹാബതിന്റെയും ഇമാമീങ്ങളുടെയും സൂഫിയാക്കളുടെയും ആസാറുകൾ അവരെ വെറുക്കുന്നശിയാക്കൾ, വഹാബികൾ പോലുള്ള ബിദ്അതുകാർക്ക് കൈമാറൽ ഹറാമാണ്. കാരണം ഇവർകാഫിരീങ്ങളേക്കാൾ കൂടുതൽ ഇസ്‌ലാമിക ചിഹ്നങ്ങളെ നിസാരമാക്കുന്നവരാണ്.” (ഹാശിയതു ശർവാ നി:4/230)
ഇന്ന് വഹാബികളുടെ ഇതേ ആശയങ്ങൾ ഏറ്റെടുത്ത് പൊളിക്കാൻ പാടില്ലെന്ന് ഇമാമീങ്ങൾ പറഞ്ഞ തരത്തിലുള്ള മഖാമുകൾ പോലും വഹാബീ ആദർശം പേറുന്ന ഭീകരവാദ സംഘടനകൾ പൊളിച്ചുകളയുന്നുണ്ട്. കേരളത്തിലും പൊതു സ്മശാനത്തിലല്ലാത്ത മഖ്ബറകൾ പോലും ഇവർ പൊളിച്ചു കളയുകയും അതിനായി ശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്. 

 

2 - വഹാബി ചരിത്രകാരൻ ഇബ്നു ബിശ്ർ(ഹി:1210-1290) തന്നെ എഴുതുന്നതു കാണുക:

وقصد أرض كربلاء ونازل أهل بلد الحسين وذلك فى ذى القعدة فحشد عليها المسلمون وتسوروا جدرانها ودخلوها عنوة وقتلوا غالب أهلها فى الأسواق والبيوت وهدموا القبة الموضوعة بزعم من اعتقد فيها على قبر الحسين وأخذوا ما في القبة وما حولها وأخذوا جميع ما وجدوا فى البلد من أنواع الأموال والسلاح واللباس والفرش والذهب والفضة والمصاحف الثمينة وغير ذلك ما يعجز عنه الحصر ولم يلبثوا فيها إلا ضحوة وخرجوا منها قرب الظهر بجميع تلك الأموال وقتل من أهلها قريب من ألفى رجل )عنوان المجد في تاريخ نجد: ٢٥٧,٢٥٨(

“ഹി.1216 ൽ വഹാബികൾ കർബല ലക്ഷ്യം വെച്ചു. അവിടെയുള്ള മുസ്ലിംകൾ ശക്തമായി പ്രതിരോധം തീർത്തു. അടച്ചിട്ട മതിലുകൾ തകർത്തു കൊണ്ട് വഹാബികൾ കർബലയിൽ പ്രവേശിച്ചു. അങ്ങാടികളിലും വീടുകളിലുമായി കഴിയുന്ന കർബലയിലെ ഭൂരിഭാഗം ജനങ്ങളെയും അവർ കൊന്നൊടുക്കി. ഹുസൈൻ(റ)വിന്റെ മഖാമും ഖുബ്ബയും തകർത്തു കവർച്ച നടത്തി. കർബലയിലെ സമ്പത്ത്, വസ്ത്രങ്ങൾ, സ്വർണം, വെള്ളി, വിലപിടിപ്പുള്ള മുസ്‌ഹഫുകൾ തുടങ്ങി എണ്ണിത്തീർക്കാൻ പറ്റാത്ത വസ്തുക്കളും അവർ കവർച്ച ചെയ്‌തു. രണ്ടായിരത്തോളം പേരെ അന്നവർ കൊന്നൊടുക്കി. ഉച്ചയോടെ ആസമ്പത്തുമായി അവർ സ്ഥലംവിട്ടു.” (ഉൻവാനുൽ മജ്ദ് ഫീ താരീഖി നജ്ദ്/ ഇബ്‌നു ബിശ്ർ:257,258)

3 - ഇമാം ശാഫിഈ(റ) വിന്റെ ഉമ്മിൽ നിന്ന്:

فَإِنْ كَانَتْ القُبُورُ فِي الأَرْضِ يَمْلِكُها المَوْتَى فِي حَياتِهِمْ أَوْ وَرَثَتْهُمْ بَعْدَهُمْ لَمْ يُهْدَمْ شَيْءٌ أَنْ يُبنى منها وإِنَّما يُهدمُ إِنْ هُدِمَ ما لا يَمْلِكُهُ أَحَدٌ فَهَدْمُه لِئَلَّا يُحْجِرَ عَلَى النَّاسِ مَوضِعُ القَبْرِ فَلَا يُدْفَنُ فِيهِ أَحَدٌ فَيَضِيق ذَلكَ بالناس [الأم، الإمام الشافعي ١/٣١٦[

“സ്വന്തമോ തന്റെ അനന്തരാവകാശികൾക്കുള്ളതോ ആയ ഭൂമിയിലാണ് ഖബർ കെട്ടിപ്പൊക്കിയതെങ്കിൽ അതൊരു നില ക്കും പൊളിക്കേണ്ടതില്ല. ഒരാൾക്കും ഉടമസ്താവകാശമില്ലാത്തി ടത്ത്(പൊതു സ്മശാനത്തിൽ) കെട്ടിപ്പൊക്കിയ ഖബറുകൾ മാ ത്രമാണ് പൊളിക്കേണ്ടത്. ഇത് മറ്റു ജനങ്ങളുടെ “സ്വന്തമോ തന്റെ അനന്തരാവകാശികൾക്കുള്ളതോ ആയ ഭൂമിയിലാണ് ഖബർ കെട്ടിപ്പൊക്കിയതെങ്കിൽ അതൊരു നില ക്കും പൊളിക്കേണ്ടതില്ല. ഒരാൾക്കും ഉടമസ്താവകാശമില്ലാത്തി ടത്ത്(പൊതു സ്മശാനത്തിൽ) കെട്ടിപ്പൊക്കിയ ഖബറുകൾ മാ ത്രമാണ് പൊളിക്കേണ്ടത്. ഇത് മറ്റു ജനങ്ങളുടെ സ്ഥലം നഷ്ട പ്പെടുത്താതിരിക്കാൻ വേണ്ടിയാണ്. പൊതുസ്മശാനത്തിൽ ഖ ബർ കെട്ടിപ്പൊക്കുമ്പോൾ പിന്നീട് ഒരാളെയും അവിടെ മറവ് ചെയ്യാൻ സാധിക്കാതെ വരും. അതുകാരണം ജനങ്ങൾക്ക് പ്ര യാസമായിത്തീരും.” (അൽ ഉമ്മ്/ഇമാം ശാഫിഈ -1/316)

ചോദ്യം: 03

ബിദ്അതുകാർ പ്രചരിപ്പിക്കുന്നതായി കാണുന്ന ഈ ഇബാറതിന്റെ സത്യാവസ്ഥ എന്താണ്.!? ഖുബ്ബ നിർമ്മിക്കൽ പുണ്യകർമ്മമാണെന്ന് പറഞ്ഞ ഇബ്നുഹജറുൽ ഹൈതമി(റ) ഇങ്ങനെ പറഞ്ഞിട്ടുണ്ടോ!?

ഇബ്‌നു ഹജറുൽ ഹൈതമി (﵀) രേഖപ്പെടുത്തുന്നു:

وَتَجِبُ الْمُبَادَرَةُ لِهَدْمِهَا وَهَدْمِ الْقِبَابِ الَّتِي عَلَى الْقُبُورِ إِذْ هِيَ أَضَرُّ مِنْ مَسْجِدِ الضِّرَارِ لِأَنَّهَا أُسِّسَتْ عَلَى مَعْصِيَةِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ؛ لِأَنَّهُ عَلَيْهِ الصَّلَاةُ وَالسَّلَامُ نَهَى عَنْ ذَلِكَ وَأَمَرَ بِهَدْمِ الْقُبُورِ الْمُشْرِفَةِ، وَتَجِبُ إِزَالَةُ كُلِّ قِنْدِيلٍ وَسِرَاجٍ عَلَى قَبْرٍ وَلَا يَصِحُّ وَقْفُهُ وَلَا نَذْرُهُ.

കെട്ടിപ്പൊക്കിയ ഖബ്റുകളും അതിൻമേലുള്ള ഖുബ്ബകളും പൊളിച്ചുനീക്കാൻ ധൃതികാണിക്കൽ നിർബന്ധമാണ്‌. എന്തു കൊണ്ടെന്നാൽ അത്‌ മസ്ജിദുളിറാറിനെക്കാൾ അപകടം പിടിച്ചതാണ്‌. ഇത്തരംജാറങ്ങളും ഖുബ്ബകളും നിർമ്മിക്കപ്പെട്ടത്‌ നബിയുടെ(സ്വ)കൽപനധിക്കരിച്ചു കൊണ്ടാണ്‌. നബി(സ്വ)അത്‌നിരോധിച്ചിരിക്കുന്നു.ഉയർത്തപ്പെട്ട ഖബ്റുകൾ പൊളിക്കാൻ നബി(സ്വ) കല്പിച്ചിട്ടുമുണ്ട്. ഖബ്റിനു മീതെയുള്ളവിളക്കുകളും മറ്റും നീക്കം ചെയ്യൽ നിർബന്ധമാണ്. അവനേർച്ചയാക്കലും വഖഫ്ചെയ്യലും സ്വീകര്യവുമല്ല. (അസ്സവാജിർ: 1/149)

ഇമാം ഇബ്നു ഹജറുൽ ഹൈതമി (റ) ഇങ്ങനെ പറഞ്ഞിട്ടുണ്ടോ!? വിശദീകരിക്കുക.

മറുപടി

മഹത്തുക്കളുടെ ഖബറുകൾക്ക് മുകളിൽ ഖുബ്ബ നിർമമ്മിക്കൽ പുണ്യകർമ്മമാണെന്ന്4 വരെ പഠിപ്പിച്ച ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) തന്റെ കിതാബിൽ താൻ ശക്തമായി എതിർക്കുന്ന ചില ഹമ്പലീ മദ്ഹബുകാരെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞ വാക്കുകളാണ് അവിടുത്തെ ആശയമാണന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ബിദ്അതുകാർ പ്രചരിപ്പിക്കുന്നുണ്ട്. ഖബറിനു മുന്നിൽ സുജൂദ് ചെയ്യുന്നത് കടുത്തതെറ്റാണെന്ന ആശയം നാലു മദ്ഹബുകാരുടെയും ഉദ്ധരിച്ചു കഴിഞ്ഞതിനു ശേഷമാണ് അവിടുന്ന് نعم قال بعض الحنابلة ‘പക്ഷെ, ചില ഹമ്പലികൾ  പറഞ്ഞിട്ടുണ്ടെ’ന്ന് പറഞ്ഞുകെണ്ട് ഈ വാക്കുകൾ ഉദ്ധരിക്കുന്നത്.
ആരാണ് ഈ ഹമ്പലികൾ എന്ന് തൊട്ടപ്പുറത്ത് പറയുന്നവാക്കുകൾ ജസ്റ്റ് സെർച്ച് ചെയ്താൽ മാത്രം മതിയാകും. ആദ്യം വരുന്നത് ഇബ്നുതൈമിയ്യയുടെ ‘ഇഖ്തിളാഅ്5’ആണ്. രണ്ടാമതായി ഇബ്നുൽ ഖയ്യിമിന്റെ കിതാബും. കണ്ടതും തൊട്ടതുമെല്ലാം ശിർക്കാക്കി, മുസ്ലിം സമുദായത്തെ ഒന്നടങ്കം ശിർക്കാരോപിക്കുന്ന ഈ ഇബ്നു തൈമിയ്യയുടെ ഈ കലാപാരിപാടിയെ ശക്തമായി എതിർത്ത മഹാനാണ് ഇബ്നു ഹജറുൽ ഹൈതമി(റ) അദ്ധേഹം പിഴച്ചവനും ജനങ്ങളെ പിഴപ്പിക്കുന്നവനുമാണെന്ന് വരെ അവിടുന്ന് നിരവധി കിതാബുകളിൽ തുറന്നെഴുതിയിട്ടുണ്ട്6.
നമുക്ക് ഇബ്നു ഹജറുൽ ഹൈതമി(റ) പറഞ്ഞ വാക്കുകൾ തുടക്കം മുതൽ വായിക്കാം:

وأما اتخاذها أوثانا فجاء النهي عنه بقوله - صلى الله عليه وسلم -: «لا تتخذوا قبري وثنا يعبد بعدي» أي لا تعظموه تعظيم غيركم لأوثانهم بالسجود له أو نحوه، فإن أراد ذلك الإمام بقوله: «واتخاذها أوثانا» هذا المعنى اتجه ما قاله من أن ذلك كبيرة بل كفر بشرطه، وإن أراد أن مطلق التعظيم الذي لم يؤذن فيه كبيرة ففيه بعد. )الزواجر عن اقتراف الكبائر ١/‏٢٤٦ — ابن حجر الهيتمي (ت ٩٧٤)) الإعلام بفوائد عمدة الأحكام ٤/‏٤٩٩ — ابن الملقن (ت ٨٠٤)

ഖബ്റുകളെ ബിംബങ്ങളാക്കൽ ഹദീസിൽ വിരോധിക്കപ്പെട്ടിരിക്കുന്നു. നബി(സ്വ)പറഞ്ഞു: “എന്റെ ഖബ്ർ നിങ്ങൾഎനിക്കുശേഷം,ആരാധിക്കപ്പെടുന്ന ബിംബമാക്കരുത്.” ഇതിനർത്ഥം മറ്റുള്ളവർ അവരുടെ ബിംബങ്ങളെ സുജൂദ് കൊണ്ടും അതുപോലോത്തത് കൊണ്ടും വന്ദിച്ച തരത്തിൽ വന്ദിക്കരുത് എന്നാണ്. ഖബ്റുകളെ ബിംബങ്ങളാക്കൽ' എന്നതു കൊണ്ട് ഇതാണ് ഉദ്ദേശ്യമെങ്കിൽ അത് വൻ ദോഷമാണെന്നത് ശരിയാണ്. എന്നല്ല, സുജൂദ് ചെയ്യൽ കുഫ്റിന്റെ നിബന്ധനയൊത്താൽ അത് കുഫ്റുമായിത്തീരും. ഇനി ഖബറിന് സുജൂദ് ചെയ്യൽ കൊണ്ട് കേവലം ആദരവ് മാത്രമാണ് ഉദ്ദേശമെങ്കിൽ അത് വൻദോശമാണെന്ന് പറയുന്നതിൽ തന്നെ വിദൂരതയുണ്ട്. (സവാജിർ:246)

ഇത് സുന്നികളും അംഗീകരിക്കുന്ന കാര്യമാണെന്ന് ആർക്കും തർക്കമുണ്ടാവില്ല. ഖബറിന് മുന്നിൽ സുജൂദ് ഹറാമാണെന്ന് എല്ലാ ഉലമാക്കളും ഖണ്ഡിതമായി പറഞ്ഞതുമാണ്. 
എന്നാൽ ഈ കൃത്യമായ മസ്അല പറഞ്ഞതിനു ശേഷമാണ് അവിടുന്ന് نعم قال بعض الحنابلة ‘പക്ഷെ, ചിലഹമ്പലികൾ പറഞ്ഞിട്ടുണ്ട്’ എന്ന് പറയുന്നത്. ഇതെല്ലാം മുറിച്ച് ശേഷം പറയുന്ന ഭാഗങ്ങൾ മാത്രമാണ് ബിദ്അതുകാർ ജനങ്ങളെ വഞ്ചിക്കാൻ വേണ്ടി വിതരണെ ചെയ്യുന്നത്. ഇത് കൃത്യമായി ഇതു വരെ പറഞ്ഞ വിശയങ്ങൾകെടിരായി പറഞ്ഞ ഇബ്നു തൈമിയ്യയെ ഉദ്ധരിച്ചതാണെന്ന് വ്യക്തമാക്കാൻ വേണ്ടി അവസാനം ഉദ്ധരണി അവസാനിച്ചെന്ന് അറിയിക്കാൻ انْتَهَى. വരെ അവിടുന്ന് നൽകിയിട്ടുണ്ട്.

 

4 - ഇബ്നു ഹജറുൽ ഹൈതമി(റ) വിന്റെ തുഹ്ഫയിൽ നിന്ന്

وَشَمِلَ عَدَمُ الْمَعْصِيَةِ الْقُرْبَةَ كَبِنَاءِ مَسْجِدٍ وَلَوْ مِنْ كَافِرٍ وَنَحْوِ قُبَّةٍ عَلَى قَبْرِ نَحْوِ عَالِمٍ فِي غَيْرِ مُسَبَّلَةٍ وَتَسْوِيَةِ قَبْرِهِ وَلَوْ بِهَا [تحفة المحتاج ابن حجر الهيتمي: ٥/٧[

തെറ്റായ കാര്യങ്ങൾക്ക് വേണ്ടി വസിയ്യത് പാടില്ലെന്ന് പറ ഞ്ഞതിൽ നിന്ന് പുണ്യകർമ്മങ്ങൾക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്നായി. പള്ളി പരിപാലിക്കാനും ഉലമാക്കളെ പോലുള്ളവരുടെ ഖബറുകൾക്ക് മുകളിൽ പൊതുസ്മശാനമല്ലാത്തിടത്ത് ഖുബ്ബ നിർമ്മിക്കാനും പൊതു സ്മസാനത്തിൽ ആഅവരുടെ ഖബറുകൾ നന്നാക്കി എടുക്കാനും വസ്വിയ്യത് ചെയ്യുന്നതു പോലെ, (തുഹ്ഫതുൽ മുഹ്താജ്: 7/5)

5 - 

نَعَمْ قَالَ بَعْضُ الْحَنَابِلَةِ: قَصْدُ الرَّجُلِ الصَّلَاةَ عِنْدَ الْقَبْرِ مُتَبَرِّكًا بِهَا عَيْنُ الْمُحَادَّةِ لِلَّهِ وَرَسُولِهِ، وَإِبْدَاعُ دِينٍ لَمْ يَأْذَنْ بِهِ اللَّهُ ...... (الزواجر عن اقتراف الكبائر ١/‏٢٤٦ — ابن حجر الهيتمي (ت ٩٧٤)
فأما إذا قصد الرجل الصلاة عند بعض قبور الأنبياء والصالحين، متبركا بالصلاة في تلك البقعة، فهذا عين المحادة لله ورسوله، والمخالفة لدينه، وابتداع دين لم يأذن به الله،.....(اقتضاء الصراط المستقيم ٢/‏١٩٣ — ابن تيمية (ت ٧٢٨)

6 - ഇബ്നു ഹജറുൽ ഹൈതമി(റ) എഴുതുന്നു:
“നബി(സ)യുടെ ഖബ്റ് സിയാറത്ത് സുന്നതാണെന്നതിനെ ഇബ്നു തൈമിയ്യ വിമർശിച്ചത് കണ്ട്  ആരും വഞ്ചിതരാകരുത്.! കാരണം: തന്റെ സമകാലികനായ ഇസ്സുബ്നു ജമാഅ(റ) പ്രഖ്യാപിച്ചത്പോലെ അല്ലാഹു വഴിപിഴപിച്ച വ്യക്തിയാണ ദ്ധേഹം.... ധാരാളം പണ്ഡിതന്മാർ അദ്ദേഹം കാഫിറാണെന്ന് വരെ പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാഹു നീതിപരമായി അയ്യാളോട് പെരുമാറുകയും ഈ ശരീഅത്തിൽ അയാള് പടച്ചുണ്ടാക്കിയ ആശയത്തെ പിൻപറ്റുന്ന അനുയായികളെ അല്ലാഹു പരാജയ പ്പെടുത്തുകയും ചെയ്യട്ടെ.” (ഹാശിയത്തുൽ ഈളാഹ്/ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ):481) ഫതാവൽ ഹദീസിയ്യ, അൽ ജൌഹറുൽ മുനള്ളം എന്നീ കിതാബുകളിലും സമാനമായി എഴുതിയിട്ടുണ്ട്.
 

ചോദ്യം: 04

، قَالَ: قَالَ رَسُولُ اللهِ ﷺ: «لَا تَتَّخِذُوا قَبْرِي عِيدًا، وَلَا تَجْعَلُوا بُيُوتَكُمْ قُبُورًا، وَحَيْثُمَا كُنْتُمْ فَصَلُّوا عَلَيَّ، فَإِنَّ صَلَاتَكُمْ تَبْلُغُنِي» 
مسند أحمد ٨٨٠٤- سنن أبي داود 2043- 

എന്റെ ഖബർ നിങ്ങൾ ആഘോഷമാക്കരുതെന്ന് നബി (ﷺ) പറഞ്ഞതു കൊണ്ട് എന്താണർത്ഥമാക്കുന്നത്!?

മറുപടി

സുനനു അബൂദാവൂദ്, മുസ്നദ് അഹ്മദ് ഉദ്ധരിച്ച സ്വഹീഹായ ഹദീസിന്റെ ഒരു ഭാഗം മാത്രമാണ് ഈ ചോദ്യത്തിലുള്ളത്. നിങ്ങളുടെ വീട് നിങ്ങൾ ഖബറാക്കരുത് എന്നും ഹദീസിന്റെ ബാക്കിയായി കാണാം. വീട് ഖബറാക്കുക എന്നവാക്കിന് ഉൾ സാരമുണ്ട് എന്ന പോലെ, ഖബർ ‘ഈദ്’ ആക്കരുതേ എന്ന തിനും പല വിധത്തിലുള്ള അർത്ഥം ഇമാമീങ്ങൾ പറഞ്ഞിട്ടുണ്ട്. സാക്ഷാൽ ശൌക്കാനി തന്നെ പറയുന്നത് കാണുക.

وَأَجَابُوا عَنْ حَدِيثِ «لَا تَتَّخِذُوا قَبْرِي عِيدًا» بِأَنَّهُ يَدُلُّ عَلَى الْحَثِّ عَلَى كَثْرَةِ الزِّيَارَةِ لَا عَلَى مَنْعِهَا، وَأَنَّهُ لَا يُهْمَلُ حَتَّى لَا يُزَارَ إلَّا فِي بَعْضِ الْأَوْقَاتِ كَالْعِيدَيْنِ. وَيُؤَيِّدُهُ قَوْلُهُ: «لَا تَجْعَلُوا بُيُوتَكُمْ قُبُورًا» أَيْ: لَا تَتْرُكُوا الصَّلَاةَ فِيهَا كَذَا قَالَ الْحَافِظُ الْمُنْذِرِيُّ وقال السبكي : معناه أنه لا تتخذوا لها وقتا مخصوصا لا تكون الزيارة) نيل الأوطار ٥/‏١١٥ ,١١٦— الشوكاني (ت ١٢٥٠)

മുത്ത് നബി(സ)യുടെ ഖബർ സിയാറത് സുന്നത്താണെന്ന് ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെടുത്തിയ പണ്ഡിതർ لَا تَتَّخِذُوا قَبْرِي عِيدًا എന്ന ഹദീസിനെ കുറിച്ച് പറഞ്ഞത് ഈ ഹദീസ് സിയാറതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാണ്. അതായത് പെരുന്നാൾ ദിനത്തെ പോലെ വർഷത്തിൽ രണ്ട് ദിവസം മാത്രം എന്റെ ഖബറിൽ വരുന്ന അവസ്ഥയാക്കി എന്റെ ഖബറിനെ ഒഴിവാക്കിയിടരുതേ എന്നാണ് ഹദീസ്  അർത്ഥമാക്കുന്നത്. കാരണം ഇതിനൊപ്പം തന്നെ നബി(സ)പറഞ്ഞ വാക്കായ لَا تَجْعَلُوا بُيُوتَكُمْ قُبُورًا (നിങ്ങൾ നിങ്ങളുടെ വീട് ഖബറുമാക്കരുത്) എന്നതിനർത്ഥവും വീട്ടിൽ പറഞ്ഞതിനും ഇതേ അർത്ഥമാണെന്നതിനും ശക്തിപകരുന്നുണ്ട്. ഇമാം സുബ്കി(റ) പറഞ്ഞു. സിയാറത്തിനു പെരുന്നാളിനെ പോലെ നിങ്ങൾ ഒരു പ്രത്യേക സമയം നിർണ്ണയിച്ച് അതിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം നിങ്ങൾ സ്വീകരികരുത് എന്നാണ് ഈ ഹദീസിന്റെ താല്പര്യം.(നൈലുൽ ഔതാർ/ ശൗക്കാനി:5/115,116)

മുല്ലാ അലിയ്യുൽ ഖാരി(റ) തന്റെ മിർഖാതിൽ അടക്കം നിരവധി പണ്ഡിതർ ഈ അർത്ഥം ഈഹദീസിന് നൽകുന്നുണ്ട്. ഇനി ചോദ്യത്തിലുന്നയിച്ചതു പോലെ ഈ ഹദീസിന്  നേരെ പ്രത്യക്ഷാർത്ഥം തന്നെനൽകാം. അതനുസരിച്ച് ഈ ഹദീസ് ഇന്ന് വിവരമുള്ളവരുടെ നിയന്ത്രണത്തിലല്ലാതെ പലനേർച്ചക്കമ്മറ്റികളുടേയും നേതൃത്വത്തിൽ നടക്കുന്ന തോന്നി വാസങ്ങളൊന്നും എന്റെ പൂർണ്ണമായ ആദരവ് പാലിച്ചിരിക്കേണ്ട ഖബറിനു ചാരെ നടത്തരുതേ എന്ന നല്ലൊരു ആശയമാണ് ഈ ഹദീസ് കൊണ്ട് ഉദ്ധേശിക്കുന്നത്. മുത്ത്നബി (സ) യുടെ ജീവിത കാലത്ത് എത്രമാത്രം ആദരവ് കാണിക്കേണ്ടതുണ്ടോ അത്രമാത്രം ആദരവോടെ അവിടുത്തെ ഖബറിന്റെ ചാരത്തും പെരുമാറണമെന്ന് നാം വിശദമായി മുമ്പ് പറയുകയുണ്ടായി. തിരുഖബറിന്റെ ചുവരിൽ ഇന്നും സ്വർണ്ണ ലിപികളാൽ രേഖപ്പെടുത്തിയ സൂറതുൽ ഹുജുറാതിലെ രണ്ടാം വചനത്തിൽ അനാദരവ് വന്നുപോയാൽ അമലുകൾ മുഴുവൻ പൊളിഞ്ഞപോകുമെന്നാണർത്ഥമെന്ന് അവിടെ നാം വിശദീകരിച്ചിരുന്നു. 

ഇമാം ത്വീബി(റ) പറയുന്നു.

الحديث الخامس عن أبي هريرة ﵁: قوله: «عيدًا» «تو»: يحتمل أن يراد به واحد الأعياد، أي لا تجعلوا زيارة قبري عيدًا، أو قبري مطهر عيد، والمعنى لا تجتمعوا للزيارة اجتماعكم للعيد، فإنه يوم لهو وسرور وزينة، وحال الزيارة مخالفة لتلك الحالة) شرح المشكاة للطيبي ٣/‏١٠٤٣ — الطيبي (ت ٧٤٣(

ഈ ഹദീസിന്റെ വിവക്ഷ എന്റെ ഖബർ ആഘോഷ ഭൂമി യാക്കരുത് എന്ന അർത്ഥമായേക്കാം. അതായത് എന്റെ ഖബ റിനു സമീപ്പം സിയാറതിന് വേണ്ടി നിങ്ങൾ പെരുന്നാളിൽ ഒരു മിച്ചു കൂടുന്നതുപോലെ ഒരുമിച്ചുകൂടരുതേ.. അത് കളിയുടെ യും തമാശയുടേയും സന്തോഷ പ്രകടനത്തിന്റെയും ദിനമാ ണ്. സിയാറതാണെങ്കിൽ ഇതിനോടെല്ലാം എതിരായ കാര്യവു മാണ് എന്നാണർത്ഥം.(ശറഹുൽ മിശ്കാത്:3/1034)
മഹത്തുക്കളുടെ ഖബറുകളെ എത്രമാത്രം ആദരിക്കണ മെന്ന് മുമ്പ് പറഞ്ഞതനുസരിച്ച് മനസ്സിലാക്കിയവർക്ക് ഈ ഹ ദീസിന്റെ അർത്ഥ വ്യാപ്തി നന്നായി ഗ്രഹിക്കാനാകും. അത് വി ശദമായി മുൻ അദ്ധ്യായങ്ങളിൽ പ്രതിപാദിക്കുകയും ചെയ്തു.

ചോദ്യം: 05

«اللَّهُمَّ لَا تَجْعَلْ قَبْرِي وَثَنًا يُعْبَدُ» 

“എന്റെ ഖബർ ആരാധിക്കപ്പെടുന്ന ഭിംബമാക്കരുതേ” എ ന്ന് നബി(സ) പറഞ്ഞിട്ടുണ്ടെന്ന് ബിദ്അതുകാർ നിരന്തരം പ റയാറുണ്ട്. എന്താണ് ഇത് പ്രത്യേകം പറയുന്നതിലുള്ള ല ക്ഷ്യം!?

മറുപടി

മുത്ത് നബി(സ) യുടെ ഈ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചി ട്ടില്ലെന്നും അവിടുത്തെ ഖബർ ആരാധിക്കപ്പെടുന്ന ബിംബമാ ണെനന്നും പറയാനാണ് ബിദ്അതുകാർ ഈ ഹദീസ് നിരന്ത രം പറഞ്ഞു കൊണ്ട് സുന്നികളെ പറ്റിക്കുന്നത്. അവരോട് ഇ പ്പോൾ അവിടുത്തെ ഖബർ ബിംബമാണോ!? ആരാധിക്ക പ്പെടുന്നുണ്ടോ!? എന്നിങ്ങനെ ചോദ്യങ്ങൾക്ക് ഉത്തരം പോ  ലും പറയാൻ അവർക്ക് സാദിക്കാറില്ല. ഉണ്ടെന്ന് പറഞ്ഞാൽ തിരുസിയാറത് ചെയ്യുന്നവരെല്ലാം ബിംബത്തിന്റെ അടുത്താ ണ് വരുന്നതെന്ന് പറയേണ്ടി വരും. -നഊദുബില്ലാഹ്!-  

നിരവധി ഇമാമീങ്ങൾ അവിടുത്തെ ഈ ദുആക്ക് ഉത്തരം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. ഇസ്തിഗാസ ചെയ്യാൻ വ്യക്തമായി തെളിവുകൾ കൊണ്ടുവന്ന ഇമാം ഫാകിഹാനി(റ) പറയുന്നു:

وقد استجاب اللَّه -تعالى- دعاءه ﷺ، فله الحمد والمنة. )رياض الأفهام في شرح عمدة الأحكام ٣/‏٢٥٤ — تاج الدين الفاكهاني (ت ٧٣٤) 

നബി(സ) ഖബർ ഇതുവരെ ആരാധിക്കപ്പെട്ടിട്ടില്ല എന്നത് അവിടുത്തെ ഈ ദുആഇന് ഉത്തരം ലഭിച്ചുവെന്നതിന് ഏറ്റ വും വലിയ തെളിവാണ്. അവിടുത്തെ ജീവിതകാലത്തെ പോ ലെത്തന്നെ വളരെ ആദരവോടെ കൂടെ വഫാത്തിന് ശേഷവും അവിടുത്തെ ചാരെ വന്നു നിൽക്കണമെന്ന് ഇമാമീങ്ങൾ പഠിപ്പിച്ചത് വിശദമായി മുമ്പ് നാം വായിച്ചു. വഫാത്തിന് ശേഷ വും മുത്തുനബിയുടെ ചാരെ പൂർണ്ണ അച്ചടക്കവും ആദരവും പ്രകടിപ്പിക്കണമെന്ന് പറയാത്ത ഇമാമീങ്ങളില്ല. അതുകൊണ്ട് ഇത്തരത്തിൽ ആദരവോടെ അവിടുത്തെ മുന്നിൽ നിൽക്കു ന്നതൊന്നും ആരാധനയല്ല എന്നത് മുത്ത്നബി(സ)യുടെ ഉ ത്തരം ലഭിച്ച ഈ പ്രാർത്ഥനയിൽ നിന്ന് വ്യക്തമായി. 

പതിനായിരക്കണക്കിന് വിശ്വാസികൾ ദിവസവും തിരുമു റ്റത്ത് കൊണ്ട് നാലു മദ്ഹബിലെ ഇമാമീങ്ങളും പഠിപ്പിച്ചത് പോലെ തെറ്റുകൾ പൊറുപ്പിക്കാൻ അവിടുത്തോട് ഇടപെടാ ൻ കെഞ്ചുകയാണ്. അവിടുത്തെ ഖബറിന് മുകളിൽ എല്ലാ വി ശ്വാസികളെയും ആകർഷിപ്പിക്കും വിധം പച്ച ഖുബ്ബ നിർമ്മി ക്കുകയും ലോകത്തിന്റെ വിവിധ ദിക്കുകളിൽ ആ ചിത്രം പ തിപ്പിക്കുകയും അത് നോക്കി ആത്മീയാനന്ദം കൊള്ളുന്നതു പോലും അവിടുത്തെ ആരാധിക്കപ്പെടുന്ന ബിംബമാക്കലായി ട്ടില്ല. സ്വഹാബത്തിൽ നിന്നും പലരും അവിടുത്തെ ഖബ്ർ ചുംബിച്ച നിരവധി സംഭവങ്ങൾ മുമ്പ് ഉദ്ധരിച്ചിരുന്നു. ആ ഖബറുശ്ശരീഫിന്റെ മുകളിൽ പട്ടു വിരിക്കൽ കാലങ്ങളോളമാ യി ജനങ്ങൾ ചെയ്തു വരുന്ന കാര്യമാണെന്നും അത് അനു വദനീയമാണെന്നും സകല കർമ്മ ശാസ്ത്ര പണ്ഡിതന്മാരും വ്യ ക്തമാക്കിയത് മുമ്പ് വായിച്ചു. ഇതുകൊണ്ടൊന്നും അവിടുന്ന് ബിംബമായിട്ടില്ല എന്നത് റസൂലിന്റെ ഈ ദുആക്ക് ഉത്തരം കിട്ടി എന്നതിന്റെ ഏറ്റവും വലിയ ഫലമാണ്.

നാളെ പരലോകത്ത് വരുമ്പോഴും മുത്ത് നബി(സ)യുടെ ചാരത്തേക്ക് പറഞ്ഞയക്കുന്ന ഈസാ(അ) താൻ ആരാധിക്ക പ്പെട്ടുവെന്ന കാരണം പറഞ്ഞുകൊണ്ടാണ്.

ഖബറിന് മുന്നിൽ സുജൂദ് ചെയ്യുലും, ഖിബ്‌ലയാക്കി ഖബറിലേക്ക് തിരിഞ്ഞ് നിസ്കരിക്കുന്നതും ജൂത നസ്വാറാക്കളുടെ  സംസ്ക്കാരമായിരുന്നെന്നും വിശദമായി നാം പറഞ്ഞിരുന്നു. അല്ലാഹു ഇക്കാരണത്താൽ അവരെ ശപിച്ചിട്ടുണ്ടെന്നും നബി (സ) പറഞ്ഞ ഹദീസിൽ നിന്ന് വളരെ പ്രസിദ്ധമാണ്. ഇത്തരത്തിലുള്ള അവസ്ഥ വിവരമില്ലാത്ത പല നാടുകളിലും നടക്കുന്നുണ്ട്. കേരളത്തിൽ തന്നെ ചില വ്യാജ ത്വരീഖത്കാർ ഇത്തരം തോന്നിവാസങ്ങൾ ചെയ്യാറുണ്ട്. ഇത് വൻ കുറ്റവും ഒരു വേള ഇസ്‌ലാമിൽ നിന്ന് തന്നെ പുറത്ത് പോകാൻ കാരണവുമാണെന്ന് ഇമാമീങ്ങൾ വിശദമായി പറഞ്ഞത് കാണാം. ഈ തിന്മകൾ തന്റെ ഖബറിലും വന്നു ചേരരുതെന്നാണ് ഈ ഹദീസ് കൊണ്ടുള്ള വിവക്ഷയെന്ന്  ഇമാം ഖുർതുബി(റ) അടക്കം വിശദീകരിച്ചത് കാണാം. ഇതിൽ നിന്നെല്ലാം തിരുനബി (ﷺ) യുടെ ഖബറിനെ സംരക്ഷിക്കാൻ വേണ്ടി പിൽക്കാലത്ത് അവിടുത്തെ ഖബറിന് ചുറ്റും മതിൽ കെട്ടി വരെ സംരക്ഷിച്ചിട്ടുണ്ടെന്ന് ഇമാമീങ്ങൾ പറഞ്ഞതായി കാണാം. 

ഇതൊന്നും ഇന്ന് അവിടുത്തെ ഖബർ വലിയ ഖുബ്ബകെട്ടി ആദരവോടെ സംരക്ഷിച്ചതിന് എതിരല്ല. മഹാന്മാരുടെ ഖബർ അനുവദനീയമായ രൂപത്തിൽ കെട്ടിപ്പൊക്കിയതിനോ അതിൽ നിന്ന് ബറക്കതെടുക്കുന്നതിനോ ഒരിക്കലും എതിരാകുന്നില്ല. ആ തരത്തിൽ ബിദ്അത്തുകാർ പ്രചരിപ്പിക്കുന്നത് അവരുടെ പതിവുവേലയായ സുന്നികളെ മുഴുവനും മുശ്രികാക്കാനുള്ള ശ്രമത്തിൽപെട്ട കാര്യമായേ കാണാവൂ…

ചോദ്യം: 06

അലി(റ) ഉയർന്നു നിൽക്കുന്ന ഖബറുകളെല്ലാം തട്ടിനിര പ്പാക്കുവാൻ വേണ്ടി കൽപ്പിച്ചുവെന്ന് ഹദീസുകളിൽ കാണു ന്നു. എന്താണ് പറയാനുള്ളത്.!?

മറുപടി

കെട്ടിപ്പൊക്കിയ ഖബറുകൾ പൊളിച്ചുകളയാൻ ശറഇൽ കൽപ്പനയുള്ള ഭാഗമുണ്ട്. പൊതു സ്മശാനത്തിൽ കെട്ടി ഉയർത്തിയ ഖബറുകൾ പൊളിക്കാമെന്ന് തന്നെയാണ്. മഹത്തുക്കളുടേത് ഇതിൽ നിന്ന് ഒഴിവാണെന്ന് പറഞ്ഞ ഇമാമീങ്ങളും ധാരാളമുണ്ട്. പൊളിക്കാൻ അവകാശപ്പെട്ട ഖബറുകളാണെങ്കിൽ അത് പൊളിക്കാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത്ഭുതപ്പെടേണ്ടതില്ല. പൊളിക്കേണ്ടതില്ലെന്ന് ഇമാം ശാഫിഈ(റ) അടക്കം പറഞ്ഞത് നാം വിശദീകരിച്ചു. അത് പൊളിക്കാൻ വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലേ ഇവിടെ ചർച്ച ചെയ്യേണ്ടതുള്ളൂ..
ഇനി, ഈ ഹദീൽ കാര്യം ഒന്നും വ്യക്തമല്ല. ഇസ്ലാമിന്റെ തുടക്ക കാലത്ത് തന്നെയുള്ള അലി(റ) വിന്റെ ഈ കൽപ്പന മുസ്ലിമീങ്ങളുടെ ഖബറിനെ കുറിച്ചാണെന്ന് പറയുകയാണെങ്കിൽ എപ്പോഴാണ് അങ്ങനെ കെട്ടി ഉയർത്തിയതെന്ന ചോദ്യം വളരെ പ്രസക്തമാണ്. സ്വഹാബത് നബി(സ) യുടെ സമ്മതമിമില്ലാതെ അവരുടെ ഖബർ കെട്ടിഉയർത്തിയിട്ടുണ്ടായിരുന്നോ എന്നൊക്കെ ചോദിക്കുന്നതിൽ അർത്ഥമുണ്ട്. പുറമെ, ബിംബങ്ങൾ അടിച്ചു തകർക്കാനും ഒപ്പം കൽപ്പിക്കുന്നുമുണ്ട്. ഇതെല്ലാം നോക്കുമ്പോൾ കാഫിറുകളുടേതാവാനാണ് സാധ്യതയുള്ളത്.

ഇമാം ഇബ്നുത്തർക്കമാനി(റ) ഈ ഹദീസ് അങ്ങനെതന്നെ വിശദീകരിക്കുന്നുണ്ട്:

(باب تسوية القبور وتسطيحها) ذكر فيه امره ﵇ عليا (ان لا يترك قبرا مشرفا الا سواه ولا تمثالا الا طمسه) - قلت - الظاهر ان المراد قبور المشركين بقرينة عطف التمثال)الجوهر النقي ٤/‏٢ — ابن التركماني (ت ٧٥٠(

ഈ ഹദീസിന്റെ പ്രത്യക്ഷം ഇത് മുഷ്രികീങ്ങളുടെ ഖബറു കളെ കുറിച്ചാണെന്നാണ്. കാരണം ബിംബങ്ങളെയാണ് ഇതി നോട് ചേർത്തു പറഞ്ഞത്.(അൽ ജൌഹറുന്നഖീ:4/2)

ഇനി മുസ്ലിംകളുടേതണെന്ന് പറയാൻ ളാഹിരിക്കാരനായ ഇബ്നു ഹസമിന്റെ വാക്കുകൾ ബിദ്അതുകാർ ഉദ്ധരിക്കുന്നുണ്ട്. അദ്ധേഹം നാലു മദ്ഹബിനും എതിരായ ആശയമുള്ള വ്യക്തിയായതിനാൽ ഒരു സുന്നിയും അംഗീകരിക്കാറില്ല.

ചോദ്യം: 07

നബി (സ) യുടെ ഖബർ ലോകത്ത് ഏറ്റവും മഹത്വമുള്ള മ ണ്ണാണെന്ന് സകല ഇമാമീങ്ങളും വ്യക്തമാക്കിയത് വായിച്ചു. ആ ഖബർ ശരീഫിന്റെ അവസ്ഥ എന്താണ്!? അത് കെട്ടിപ്പൊക്കിയിട്ടുണ്ടോ!? അതിനുമുകളിലുള്ള ഖുബ്ബ ഏതു കാലം മുതലാണ് സ്ഥാപിക്കപ്പെട്ടത്!? ഇമാം നവവി(റ) കെട്ടിപ്പൊക്കിയിട്ടില്ലെന്ന് പറഞ്ഞെന്നും പറയപ്പെടുന്നു. !?

മറുപടി

ഖബർ കെട്ടിപ്പൊക്കുന്നതിന്റെ വിധിവിലക്കുകൾ കൃത്യമായി കർമ്മശാസ്ത്ര പണ്ഡിതർ ചർച്ച ചെയ്തത് വിശദമായി ഒരു അധ്യായത്തിൽ മുകളിൽ വിശദീകരിച്ചിട്ടുണ്ട്. സ്വന്തം അവകാശത്തിലുള്ള സ്ഥലത്ത് കെട്ടിപ്പൊക്കുന്ന ഖബർ പൊളിക്കേണ്ടതു തന്നെയില്ലെന്ന് ഇമാം ശാഫിഈ(റ) തന്നെ വ്യക്തമാക്കി. മഹാത്മാക്കളുടെ ഖബർ കെട്ടിപ്പൊക്കുന്നത് പൊതു സ്മശാനത്തിലാണെങ്കിൽ പോലും അനുവദനീയമാണെന്ന് പറഞ്ഞ ഫുഖഹാക്കളെ നാം കണ്ടു. 
നബി(സ)യുടെ ഖബർ ആഇശാ(റ)യുടെ വീട്ടിലാണ് സ്ഥിതി ചെയ്യുന്നത്. അവിടെ കെട്ടിപ്പൊക്കുന്നതിനും പൊക്കാതിരിക്കുന്നതിനും ഇസ്ലാമിൽ വിലക്കില്ല. കെട്ടിപ്പൊക്കി എന്നതു കൊണ്ട് പ്രത്യേക മഹത്വങ്ങളുമില്ല. അതിനാൽ ഇത്തരം ഒരു ചോദ്യം തന്നെ അസ്ഥാനത്താണ്. കേരളത്തിൽ തന്നെ സുന്നികൾ സിയാറതിനെത്തുന്ന പല വലിയ മഹത്തുക്കളുടെ ഖബറുകളും കെട്ടിപ്പൊക്കാതെ തന്നെ സിയാറതിന് സൗകര്യം ചെയ്തിട്ടുണ്ട്. പൊന്നാണി മഖ്ദൂം തങ്ങളുടെ ഖബർ അതിന് ഉദാഹരമമാണ്. ഖബർ അനുവദിച്ച രൂപത്തിൽ കെട്ടിപ്പൊക്കുന്നത് ഫുഖഹാക്കൾ അംഗീകരിച്ച തബർറുക് എടുക്കാനുള്ള സൗകര്യത്തെ മാനിച്ചു കൂടിയാണ്. ആ തബർറുക് മുത്ത്നബി (സ)യുടെ ഖബറിൽ അനാദരവിന് കാരണവും അദബു കേടുമാണെന്ന് ഇമാമീങ്ങൾ വിശദീകരിച്ചത് മഖ്ബറയും തബർറുകും എന്ന തലക്കെട്ടിനുള്ളിൽ നന്നായി വിശദീകരിച്ചിട്ടുണ്ട്.
പൊതു സ്മശാനത്തിലല്ല ഒരു ബറകതെടുക്കപ്പെടുന്ന മഖ്ബറ സ്ഥിതി ചെയ്യുന്നതെങ്കിൽ അതിനു ചാരെ സിയാറതിന് വേണ്ടി സൗകര്യം ഒരുക്കലും മുകളിൽ ഖുബ്ബ നിർമ്മിക്കലും പുണ്യകർമ്മമായ കാര്യമാണെന്ന് സകല കർമ്മശാസ്ത്ര പണ്ഡിതരും ഏകോപന സ്വരത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇമാം നവവി(റ) തന്നെ അത് പറയുകയുണ്ടായി. ഈ പുണ്യ കർമ്മവും വഹാബീ വീക്ഷണത്തിൽ കടുത്ത തെറ്റും അനാചാരവുമാണ്. ഈ വിഷയത്തിൽ വഹാബികളെ നാമാണ് ചോദ്യം ചെയ്യേണ്ടത്. മുത്ത്നബി(സ) യുടെ ഖബറിനു മുകളിൽ ഇന്നും സുന്നികൾ പുണ്യകർമ്മമാണെന്ന് പറയുന്ന പച്ചഖുബ്ബ പൂർണ്ണ ഗാംഭീര്യതയോടെ തന്നെ തല പൊക്കി നിൽക്കുന്നുണ്ട്. ബിദ്അതുകാരുടെ വാദത്തിൽ അത് പൊളിച്ചുമാറ്റേണ്ടതാണെന്ന തിൽ അവർക്ക് വല്ല തർക്കവുമുണ്ടോ!? ഇല്ല. എന്നിട്ടും ആ ഖുബ്ബയെ വെച്ചുപൊറുപ്പിക്കുന്ന ബിദ്അതുകാരാണ് ഇവിടെ തോറ്റുപോയത്.

ചുരുക്കത്തിൽ ഖബർ കെട്ടിപ്പൊക്കിയില്ലല്ലോ എന്ന് പറഞ്ഞു ബിദ്അതുകാർക്ക് സുന്നികളെ എതിർക്കാൻ ഒരു സാഹചര്യവും നിലനിൽക്കുന്നില്ല. കെട്ടിപ്പൊക്കാം, പൊക്കാതിരി ക്കാം. രണ്ടും ജാഇസാണ്. എന്നാൽ ഖുബ്ബ നിർമ്മിക്കൽ പുണ്യമാണെന്ന് സകല ഇമാമീങ്ങളും പറഞ്ഞതാണ്. വഹാബി കളുടെ അനാചാരവും ശിർക്കിന്റെ കേന്ദ്രവുമാണെന്ന വാക്കിന് ഒരു വിലയുമില്ലാതെ ഇന്നും ആ പച്ച ഖുബ്ബ നിലനിൽക്കുന്നുണ്ട്.
‘ഖുബ്ബ പിൽക്കാലത്തുണ്ടാക്കിയതല്ലെ’ എന്ന് വഹാബികൾ ചില ഇബാറതുകൾ കാണിച്ച് വീമ്പിളക്കാറുണ്ട്. ഖുബ്ബ എന്നാൽ പിൽക്കാലത്ത് വന്ന ഇസ്ലാമിലെ ഒരു ആദരവിന്റെ സൂചകമാണ്. നബി(സ)യുടെ കാലത്തോ സ്വഹാബതിന്റെ കാലത്തോ പള്ളികൾക്കു പോലും ഖുബ്ബയോ മിനാരമോവ ന്നിട്ടില്ലായിരുന്നു. ആ നിലക്കുള്ള ആദരവ് മഹത്തുക്കളുടെ ഖബറുകൾക്കും ഹലാലായ സ്ഥലത്ത് ഉണ്ടാക്കുന്നതാണ് പുണ്യകർമ്മമായി ഇമാമീങ്ങൾ പരിചയപ്പെടുത്തിയത്.
മുത്ത്നബി (സ) യെ മറവ് ചെയ്ത മുറിയാണ് ഹുജ്റതു ശരീ ഫ്(വിശുദ്ധ മുറി). മുത്ത്നബി(സ)യെ അവിടെ മറവ് ചെയ്ത സ മയം അതിന്റെ ഭിത്തി ഈന്തപ്പനകൾ കൊണ്ടുള്ളതായിരുന്നു. ഉമർ(റ) വിന്റെ കാലത്ത് അത് ഇഷ്ടികകൾ കൊണ്ട് പുനർനിർ മ്മിച്ചു. ആ ഭിത്തികൾ അബ്ദുൽ മലികിന്റെ കാലഘട്ടത്തിൽ (ഹി.91) പൊളിഞ്ഞ സമയം ഉമർബ്നു അബ്ദുൽ അസീസി ന്റെ നേതൃത്വത്തിൽ കറുത്ത കല്ലുകൾ കൊണ്ട് പുനർ നിർമ്മാ ണം നടത്തി.
ഇതിനുള്ള കാരണം ഇമാംനവവി(റ) പറഞ്ഞത് ആദരിക്ക പ്പെടുമെന്ന് ഭയന്നിട്ടല്ല. ആദരിക്കേണ്ടതെങ്ങനെയാണെന്ന് കൃ ത്യമായി അവിടുത്തെ കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ പഠിപ്പിച്ചിട്ടു ണ്ട്. സ്വഹാബത്ത് വരെ ആഖബിന്റെ മുകളിൽ തലവെച്ചു ചും ബിച്ച പല സംഭവങ്ങൾ മുകളിൽ പറഞ്ഞു. മറിച്ച്, ഇമാം നവവി(റ) പറഞ്ഞത് خَوْفًا مِنَ الْمُبَالَغَةِ فِي تَعْظِيمِهِ وَالِافْتِتَانِ بِهِ فَرُبَّمَا أَدَّى ذَلِكَ إِلَى الْكُفْرِ كَمَا جَرَى لِكَثِيرٍ مِنَ الْأُمَمِ الْخَالِيَةِ ‘ആദരവിൽ അതിരു കവിഞ്ഞു മുൻകാല സമുദായക്കാർ കുഫ്റിലേക്ക് വരെ എത്തുന്ന അവസ്ഥ ഇല്ലാതിരിക്കാൻ വേണ്ടിയാണിതെന്നാണ്.’ ഇതിൽ ആർക്കും തർക്കമില്ല. പിൽകാലത്ത് ഇത്തരത്തിൽ ചെയ്യാനുണ്ടായ കാരണം ഇസ്ലാം വ്യാപിച്ചതിനാൽ സിയാറതിന് വരുന്നവരുടെ ആധിക്യം കാരണം അനിയന്ത്രിതമാകുന്നതിനാൽ ശറഅ് കൽപ്പിച്ച ആദരവ് നിലനിർത്താനാകില്ല എന്നതുകൊണ്ടും, വിവരമില്ലാത്തവർ സുജൂദ് ചെയ്യുക പോലുള്ള പ്രവർത്തനങ്ങൾ കൊണ്ട് പരിധിവിടുമെന്ന കാരണത്താലുമാണ്. അങ്ങനെ ഒരാൾക്കും ആ ഖബറിലേക്ക് മുന്നിട്ട് നിസ്കരിക്കാൻ സാധിക്കുകയില്ലാത്ത വിധം പിൽക്കാലത്ത് അതിനു ചുറ്റും മതിലുകൾ നിർമ്മിക്കുകയുണ്ടായി.
 

Related Posts