بسم الله الرحمن الرحيم،
الحمد لله الذى أرسل محمدا صلى الله عليه وسلم رحمة للعالمين،
وأدخل من شكر هذه الرحمة في دار النعيم،
وألقى من رد هذه النعمة في دار السعير،
والصلاة والسلام على من يحمده الأولون والآخرون ،
وفرح به الصالحون، وكره به الفاسدون،
وعلى من صحبه الذين فازوا بمحبة أحسن الخلق لرب العالمين، وعلى من تبعهم الذين نجوا بتعظيم سيد المرسلين.
അല്ലാഹുവിന്റെ അമേയഅനുഗ്രഹം
അല്ലാഹു ലോകത്തിന് നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് മുത്ത് നബി (ﷺ) യും അവിടുത്തെ തിരു ജന്മവും.
{ وَمَاۤ أَرۡسَلۡنَـٰكَ إِلَّا رَحۡمَةࣰ لِّلۡعَـٰلَمِینَ
[سُورَةُ الأَنبِيَاءِ: ١٠٧]
ലോകർക്ക് അനുഗ്രമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല.
لَقَدۡ مَنَّ ٱللَّهُ عَلَى ٱلۡمُؤۡمِنِینَ إِذۡ بَعَثَ فِیهِمۡ رَسُولࣰا مِّنۡ أَنفُسِهِمۡ یَتۡلُوا۟ عَلَیۡهِمۡ ءَایَـٰتِهِۦ وَیُزَكِّیهِمۡ وَیُعَلِّمُهُمُ ٱلۡكِتَـٰبَ وَٱلۡحِكۡمَةَ وَإِن كَانُوا۟ مِن قَبۡلُ لَفِی ضَلَـٰلࣲ مُّبِینٍ }
[سُورَةُ آلِ عِمۡرَانَ: ١٦٤]
വിശ്വാസികൾക്ക് അല്ലാഹു അനുഗ്രഹം നൽകിയിരിക്കുന്നു. അവരിൽ നിന്ന് തന്നെയുള്ള ഒരാളെ തൂദനായി നിയോഗിച്ചത് കാരണം.
ومحمد صلى الله عليه وسلم نعمة الله. (صحيح البخارى ٣٩٧٧)
മുഹമ്മദ് നബി (ﷺ) അല്ലാഹുവിന്റെ അനുഗ്രഹമാണ്. (സ്വഹീഹുൽ ബുഖാരി 3977)
قِيلَ: يا رَسُولَ اللهِ، ادْعُ علَى المُشْرِكِينَ قالَ: إنِّي لَمْ أُبْعَثْ لَعَّانًا، وإنَّما بُعِثْتُ رَحْمَةً.
(صحيح مسلم: ٢٥٩٩)
തിരു നബി (ﷺ) യോട് പറയപ്പെട്ടു " അല്ലാഹുവിന്റെ തൂദരെ ശത്രുക്കൾക്കെതിരെ പ്രാർത്ഥിച്ചാലും. അപ്പോൾ പ്രവാചകർ പറഞ്ഞു: ഞാൻ ശപിക്കുന്നവനായി നിയോഗിക്കപ്പെട്ടിട്ടില്ല. നിശ്ചയം ഞാൻ ഞാൻ കാരുണ്യമായിട്ട് മാത്രമാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്.
(സ്വഹീഹു മുസ്ലിം-2599)
ഇമാം സുയൂത്വീ (റ) പറയുന്നു:
إن ولادته صلى الله عليه وسلم أعظم النعم علينا(الحاوى للفتاوى)
പ്രവാചകരുടെ ജന്മം നമുക്ക് ലഭിച്ച അനുഗ്രഹങ്ങളിൽ വെച്ച് ഏറ്റവും മഹത്തരമായതാണ്.(അൽഹാവി)
ഇബ്നു ഹജർ അൽ അസ്ഖലാനി(റ) പറയുന്നു:
وأي نعمة أعظم من النعمة ببروز هذا النبي نبي الرحمة .
കാരുണ്യത്തിന്റെ പ്രവാചകരായ തിരു നബി (ﷺ) യുടെ ജന്മത്തേക്കാൾ വലിയ അനുഗ്രഹം മറ്റേതാണുള്ളത്?( അൽഹാവി)
അനുഗ്രഹവും നന്ദിയും
ഏതൊരു അനുഗ്രഹം ലഭിച്ചാലും അതിന് നന്ദി കാണിക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്.
മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യം തന്നെ സർവ്വ അനുഗ്രഹങ്ങളുടെയും ഉടമസ്ഥനായ അല്ലാഹുവിനെ വണങ്ങലാണല്ലൊ.
{ وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّالِیَعۡبُدُونِ
[سُورَةُ الذَّارِيَاتِ: ٥٦]
മനുഷ്യ, ഭൂത വർഗത്തെ എനിക്ക് ആരാധന നിർവഹിക്കാൻ വേണ്ടിയല്ലാതെ ഞാൻ പടച്ചിട്ടില്ല.
അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുന്നത് വീണ്ടും സൗഭാഗ്യങ്ങൾ ലഭിക്കാൻ നിമിത്തമാകും.
{ وَإِذۡ تَأَذَّنَ رَبُّكُمۡ لَئن شَكَرۡتُمۡ لَأَزِیدَنَّكُمۡۖ وَلَئن كَفَرۡتُمۡ إِنَّ عَذَابِی لَشَدِیدࣱ }
[سُورَةُ إِبۡرَاهِيمَ: ٧]
നിങ്ങൾ നന്ദി ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഞാൻ വർദ്ധിപ്പിച്ചു തരും.
മുത്ത് നബി (ﷺ)യാകുന്ന അനുഗ്രഹം ലഭിച്ചതിൽ ശുക്ർ ചെയ്യാൻ ഇസ്ലാം പ്രത്യേകം കൽപിക്കുന്നുണ്ട്.
أَلَمۡ تَرَ إِلَى ٱلَّذِینَ بَدَّلُوا۟ نِعۡمَتَ ٱللَّهِ كُفۡرࣰا وَأَحَلُّوا۟ قَوۡمَهُمۡ دَارَ ٱلۡبَوَارِ }
[سُورَةُ إِبۡرَاهِيمَ: ٢٨]
അല്ലാഹുവിന്റെ അനുഗ്രഹത്തിന് പകരം നന്ദി കേട് കാണിക്കുകയും തങ്ങളുടെ ജനതയെ നരകത്തിൽ ഇറക്കുകയും ചെയ്തവരെ നിങ്ങൾ കാണ്ടില്ലെ.?
هم قريش ومحمد صلى الله عليه وسلم نعمة الله(صحيح البخاري-٣٩٧٧)
ഈ സൂക്തത്തിൽ പരാമർശിച്ച അല്ലാഹുവിന്റെ അനുഗ്രഹം മുഹമ്മദ് നബി (സ)യാണ് അതിന് നന്ദി കേട് കാണിച്ചവർ ഖുറൈശികളിലെ അവിശ്വാസികളുമാണ്.
(സ്വഹീഹുൽ ബുഖാരി)
ഇബ്നു കസീർ എഴുതുന്നു:
فإن الله تعالى بعث محمدا - صلى الله عليه وسلم - رحمة للعالمين ، ونعمة للناس ، فمن قبلها وقام بشكرها دخل الجنة ، ومن ردها وكفرها دخل النار .
നിശ്ചയം അല്ലാഹു മുഹമ്മദ് നബി (ﷺ)യെ നിയോഗിച്ചത് ലോകർക്ക് അനുഗ്രഹവും മനുഷ്യർക്ക് കാരുണ്യവുമായിട്ടാണ്.
ഈ അനുഗ്രഹത്തെ സ്വീകരിക്കുകയും അതിൽ നന്ദി അർപിക്കുകയും ചെയ്തവരാരൊ അവർ സ്വർഗ്ഗത്തിൽ പ്രവേശിച്ചു.
ഇതിനെ തിരസ്കരിക്കുകയും നന്ദി കേട് കാണിക്കുകയും ചെയ്തവൻ നരകത്തിൽ കടന്നു.
(തഫ്സീർ ഇബ്നു കസീർ 2-493)
عن أبي قتادة رَضِيَ اللَّهُ عَنهُ أن رَسُول اللَّهِ ﷺ سئل عن صوم يوم الإثنين فقال: فيه ولدت وفيه أنزل عليّ (صحيح مُسلِمٌ.١١٦٢)
തിങ്കളാഴ്ച നോമ്പിനെ സംമ്പന്ധിച്ച് തിരു നബി (ﷺ) യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: അന്നാണ് ഞാൻ ജനിച്ചതും എനിക്ക് ഖുർആൻ ഇറക്കപ്പെട്ടതും.
ഹാഫിള് ഇബ്നു റജബ് അൽ ഹമ്പലി(റ) പറയുന്നു:
فيه إشارة إلى استحباب صيام الأيام التي تتجدد فيها نعم الله على عباده، فإن أعظم نعم الله على هذه الأمة إظهار محمد صلى الله عليه وسلم لهم وبعثته وإرساله إليهم كما قال تعالى: (لقد من الله على المؤمنين إذ بعث فيهم رسولا من أنفسهم).
فصيام يوم تجددت فيه هذه النعم من الله على عباده المؤمنين حسن جميل، وهو من باب مقابلة النعم في أوقات تجددها بالشكر.
അല്ലാഹുവിന്റെ അടിമകൾക്ക്
അവന്റെ അനുഗ്രഹങ്ങൾ ലഭിച്ച ദിവസങ്ങൾ വരുമ്പോൾ
നോമ്പ് അനുഷ്ഠിക്കൽ പുണ്യകരമാണെന്നെതിന് ഈ ഹദീസിൽ സൂചനയുണ്ട്. കാരണം ഈ സമുദായത്തിന്
അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് മുഹമ്മദ് നബി (ﷺ) യുടെ ജന്മവും അവിടുത്തെ പ്രവാചകത്വവും.
അല്ലാഹു ഖുർആനിൽ പഠിപ്പിക്കുന്നു: അവരിൽ നിന്ന് തന്നെയുള്ള ഒരാളെ തൂദനായി നിയോഗിച്ചത് കാരണം നാം വിശ്വാസികൾക്ക് വലിയ അനുഗ്രഹം ചെയ്തിരിക്കുന്നു.
അപ്പോൾ അല്ലാഹുവിൽ നിന്ന് ഈ അനുഗ്രഹം ലഭിച്ച ദിവസത്തിൽ വൃതമനുഷ്ടിക്കൽ വളരെ നല്ല കാര്യമാണ് . ഒരു അനുഗ്രഹം ലഭിച്ച ദിവസം കടന്നു വരുമ്പോൾ അതിന് പകരം നന്ദി ചെയ്യുന്നതിന്റെ ഭാഗമായിട്ട് ഇതിനെ മനസ്സിലാക്കാവുന്നതാണ്
(ലത്വാഇഫുൻ മിനൻ)
عن أنس أن النبي صلى الله عليه وسلم عق عن نفسه بعد النبوة مع أنه قد ورد أن جده عبد المطلب عق عنه في سابع ولادته والعقيقة لا تعاد مرة ثانية فيحمل ذلك على أن الذي فعله النبي صلى الله عليه وسلم إظهار للشكر على إيجاد الله إياه رحمة للعالمين وتشريع لأمته
അനസ്( റ)വിൽ നിന്ന് ഇമാം ബൈഹഖി(റ)
ഉദ്ദരിക്കുന്നു തിരു നബി (ﷺ)
നുബുവ്വത്തിന് ശേഷം സ്വശരീരത്തെ തൊട്ട് ഒരു മൃഗത്തെ ബലി നൽകി. പ്രവാചകർ ജനിച്ച് ഏഴാം ദിവസം ഉപ്പാപ്പ അബ്ദുൽ മുത്തലിബ് അവിടുത്തെ പേരിൽ അഖീഖ നിർവഹിച്ചിട്ടുണ്ടെന്ന് ഹദീസിൽ വന്നിട്ട്. അഖീഖ ഒരാളെ തൊട്ട് ഒരു തവണ മാത്രമെ പറ്റുകയുള്ളു
അപ്പോൾ പ്രവാചകർ ഈ ബലി കർമ്മം നിർവഹിച്ചത് പ്രവാചകരെ അല്ലാഹു ലോകത്തിന് കാരുണ്യമായി സൃഷ്ടിച്ചതിലുള്ള നന്ദി പ്രകടിപ്പിക്കലും അങ്ങനെ നന്ദി ചെയ്യൽ സമുദായത്തിന് മതാചാരമാക്കലുമാണ്.(അൽ ഹാവി)
മുആവിയ (റ)
أنَّ رسولَ اللَّهِ صلَّى اللَّهُ عليْهِ وسلَّمَ خرجَ على حَلْقةٍ يعني من أصحابِهِ فقالَ ما أجلسَكم قالوا : جلَسنا ندعوا اللَّهَ ونحمَدُهُ ، على ما هدانا لدينِهِ ومنَّ علينا بِكَ قالَ آللَّهُ ما أجلسَكم إلَّا ذلِكَ قالوا آللَّهُ ما أجلسنا إلَّا ذلِكَ قالَ أما إنِّي لَم أستحلِفْكم تُهمةً لَكم وإنَّما أتاني جبريلُ عليْهِ السَّلامُ فأخبرَني أنَّ اللَّهَ عزَّ وجلَّ يُباهي بِكمُ الملائِكةَ
സ്വഹാബിമാർ ഒരുമിച്ച് കൂടിയ ഒരു സദസ്സിലേക്ക് തിരു നബി (സ) പുറപ്പെട്ടു. അവരോട് പ്രവാചകർ അവരോട് ചോദിച്ചു നിങ്ങൾ എന്തിന് വേണ്ടിയാണ് ഇരിക്കുന്നത് അവർ പറഞ്ഞു "അല്ലാഹുവിനോട് പ്രാർത്ഥിക്കാനും അവൻ ഞങ്ങളെ അവന്റെ ദീനിലേക്ക് വഴിനടത്തിയതിനും അങ്ങയെ കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചതിനും വേണ്ടി അവനെ ഹംദ് ചെയ്യാനുമാണ് ഞങ്ങൾ ഒത്ത് കൂടിയിട്ടുള്ളത്"
എപ്പോൾ പ്രവാചകർ അവരോട് ചോദിച്ചു ഇതല്ലാതെ നിങ്ങളുടെ ഇരുത്തത്തിന് വേറെ ഒരു ലക്ഷ്യവും ഇല്ലെ? അവർ പറഞ്ഞു:അല്ലാഹുവാണ് സത്യം ഞങ്ങൾ ഇതിന് വേണ്ടി മാത്രം ഒരുമിച്ച് കൂടിയതാണ്
അപ്പോൾ നബി (സ) പറഞ്ഞു നിങ്ങളെ തെറ്റിദ്ധാരിച്ചത് കൊണ്ടല്ല ഞാൻ ഇങ്ങനെ ചോദിക്കുന്നത്.
ജിബ്രീൽ (അ) എന്റെ അടുത്തു വന്നിരുന്നു എന്നിട്ട് എന്നോട് പറഞ്ഞു നിശ്ചയം അല്ലാഹു മലക്കുകളോട് നിങ്ങളെ സംബന്ധിച്ച് അഭിമാനം പറയുന്നുവത്രെ(നസാഇ)
എന്താണ് നബിദിനാഘോഷം?
മുത്ത് നബി (ﷺ) യുടെ തിരു ജന്മമാകുന്ന അമേയമായ അനുഗ്രഹം ലഭിച്ചതിന് അല്ലാഹുവിന് ശുക്ർ ചെയ്യുക എന്നതാണ് നബിദിനാഘോഷം കൊണ്ടുള്ള പ്രധാന ലക്ഷ്യം.
ഇമാം ഇബ്നു ഹജർ അസ്ഖലാനി പറയുന്നു:
وأما ما يعمل فيه فينبغي أن يقتصر فيه على ما يفهم الشكر لله تعالى من نحو ما تقدم ذكره من التلاوة والإطعام والصدقة وإنشاد شيء من المدائح النبوية والزهدية المحركة للقلوب إلى فعل الخير والعمل للآخرة
ഖുർആൻ പാരായണം, ഭക്ഷണം നൽകുക, ദാനധർമ്മങ്ങൾ നിർവഹിക്കുക, പ്രാവചകരുടെ മദ്ഹ് കീർത്തനങ്ങൾ ആലപിക്കുക പോലുള്ള ശുക്റിന്റെ മേൽ അറീക്കുന്ന കാര്യങ്ങൾ മാത്രമെ നബിദിനാഘോഷത്തിൽ ചെയ്യാൻ പാടൊള്ളു.
(അൽഹാവി)
ഇമാം നവവി(റ)യുടെ ഉസ്താദ് ഇമാം അബൂ ശാമ (റ) പറയുന്നു:
: ومن أحسن ما ابتدع في زماننا ما يفعل في كل عام في اليوم الموافق ليوم مولده - صلى الله عليه وسلم -: من الصدقات والمعروف وإظهار الزينة والسرور، فإن ذلك مع ما فيه من الإحسان إلى الفقراء يشعر بمحبة النبي - صلى الله عليه وسلم - وتعظيمه وجلالته في قلب فاعل ذلك، وشكر الله تعالى على ما من به من إيجاد رسوله الذي أرسله رحمة للعالمين - صلى الله عليه وسلم -
എല്ലാ വർഷവും നബി (ﷺ)യുടെ ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന ദാനധർമ്മങ്ങൾ, സന്തോഷ പ്രകടനങ്ങൾ,അലങ്കരിക്കൽ, മറ്റു നന്മകൾ പലതും ചെയ്യൽ
നമ്മുടെ കാലത്ത് നടക്കുന്ന നല്ല ആചാരമാണ് നബി (ﷺ)യോടുള്ള ആദരവിന്റെയും സ്നേഹത്തിന്റെയും മേൽ അറീക്കുന്നതോടൊപ്പം അല്ലാഹു മുത്ത് നബി (ﷺ) യെ ലോകത്തിന് അനുഗ്രമായി നിയോഗിതിന് ശുക്ർ അർപ്പിക്കൽ കൂടി ആയതിനാലാണ് ഈ ആചാരം പുണ്യകരമായത്
(അൽ ബാഇസ്)
ഇമാം സുയൂത്വീ (റ) പറയുന്നു:
ولا نية هنا إلا الشكر لله تعالي علي ولادة هذا النبي الكريم صلي الله عليه وسلم في هذا الشهر الشريف ، وهذا معني نية المولد فهي نية مستحسنة بلا شك .
ഈ പരിശുദ്ധമായ മാസത്തിൽ ആദരവായ നബി (ﷺ) യുടെ ജന്മം നടന്നതിനു ശുക്ർ ചെയ്യുക എന്നല്ലാതെ മറ്റൊരു ലക്ഷ്യവും മൗലിദാഘോഷത്തിന് പിന്നിലില്ല .ഇത് നല്ല ലക്ഷ്യമാണെന്നതിൽ ഒരു സംശയവുമില്ല(അൽഹാവി)
ഇത്രയും എഴുതിയതിൽ നിന്ന് താഴെ പറയുന്ന കാര്യങ്ങൾ കാര്യങ്ങൾ മനസ്സിലാക്കം
1-അല്ലാഹു നമുക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് മുത്ത് നബി (ﷺ)യും അവിടുത്തെ തിരു ജന്മവും
2-ഈ അനുഗഹത്തിന് നന്ദി ചെയ്യൽ വിശ്വാസിയുടെ അടയാളവും നന്ദി കേട് കാണിക്കൽ അവിശ്വാസികളുടെ സ്വഭാവവുമാണ്
3-നോമ്പ് അനുഷ്ഠിക്കുക, ഭക്ഷണം നൽകുക, ദാനധർമ്മങ്ങൾ നിർവഹിക്കുക, ഖുർആൻ പാരായണം ചെയ്യുക, പ്രാവചകരുടെ മദ്ഹ് പറയുക പോലുള്ള പുണ്യ കർമ്മങ്ങൾ ചെയ്ത് കൊണ്ട് ഈ അനുഗ്രഹത്തിന് ശുക്ർ ചെയ്യൽ പുണ്യകരമാണെന്ന് ഹദീസുകളും ഇമാമുരുടെ വാക്കുകളും ബോധ്യപ്പെടുത്തുന്നു
4-നബിദിനാഘോഷം കൊണ്ട് ലക്ഷ്യമാക്കുന്നത് മുത്ത് നബി (ﷺ)യാകുന്ന ഏറ്റവും വലിയ അനുഗ്രഹം ലഭിച്ചതിനുള്ള ശുക്ർ അർപ്പിക്കലാണ്
നബിദിനാഘോഷം സുന്നികളുടെ വാദം
നബിദിനാഘോഷം പുണ്യകരവും പ്രതിഫലാർഹവുമാണ്" എന്നതാണ് സുന്നികളുടെ വാദം.
മേൽ പറഞ്ഞ വിശദീകരണങ്ങളിൽ നിന്ന് ഈ വാദം പ്രാമാണികമാണെന്ന് ഏതൊരാൾക്കും ഗ്രാഹ്യമാകുന്ന വസ്തുതയാണ്.
അഹ്ലുസ്സുന്നയുടെ വാദം ലളിതമായി ഇങ്ങനെ സമർത്തിക്കാം
നബിദിനാഘോഷം മുത്ത് നബിയാകുന്ന ഏറ്റവും വലിയ അനുഗ്രഹം ലഭിച്ചതിൽ ശുക്ർ അർപ്പിക്കലാണ്.
മുത്ത് നബി (ﷺ)യാകുന്ന അനുഗ്രഹം ലഭിച്ചതിൽ ശുക്ർ ചെയ്യൽ പുണ്യകരവും പ്രതിഫലാർഹവുമാണ്.
അതിനാൽ നബിദിനാഘോഷം പുണ്യകരവും പ്രതിഫലാർഹവുമാണ്.
നബിദിനാഘോഷം പുണ്യകരം തന്നെ
മുത്ത് നബി (ﷺ)യാകുന്ന അനുഗ്രഹത്തിനുള്ള ശുക്ർ ചെയ്യുക എന്ന ലക്ഷ്യത്തോടെ
നബിദിനാഘോഷത്തിന്റെ ഭാഗമായി നാം ചെയ്യുന്നതെല്ലാം ഇസ്ലാമിൽ പ്രോത്സഹിപ്പിക്കപ്പെട്ടതൊ അനുവദനിയമായതൊ ആയ കാര്യങ്ങളാണ്.
എന്തെല്ലാമാണ് നബിദിനാഘോഷത്തിന്റെ ഭാഗമായി നമ്മൾ ചെയ്യാറുള്ളത്/ ചെയ്യേണ്ടുന്നത്?
ഇമാം സുയൂത്വീ (റ) പറയുന്നു:
إن أصلَ عمل المَوْلِد الذي هو اجتماع الناس وقراءة ما تَيَسَّر من القرآن ورواية الأخبار الواردة في مبدأ أمر النبيّ ـ صلى الله عليه وسلم ـ وما وقع في مَوْلِده من الآيات، ثم يُمَدّ لهم سماط يأكلونه، وينصرفون من غير زيادة على ذلك ـ هو البِدَع الحسنة التي يُثاب عليها صاحبها لِما فيه من تعظيم النبيّ ـ صلى الله عليه وسلم ـ وإظهار الفرح والاستبشار بمَوْلِده الشريف.
ജനങ്ങൾ ഒരുമിച്ച് കൂടി ഖുർആനിൽ നിന്ന് സാധ്യമായത് പാരായണം ചെയ്ത് നബി(സ )യുടെ തിരു ജന്മ സമയം ഉണ്ടായ സംഭവങ്ങൾ അനുസ്മരിച്ച്
അവർക്ക് വേണ്ടി തയ്യാറാക്കിയ ഭക്ഷണം കഴിച്ചു പിരിയുന്നതാണ് നമ്മുടെ കാലത്ത് അറിയപ്പെട്ട നബിദിനാഘോഷം. മറ്റു അനാവശ്യ കാര്യങ്ങളൊന്നും അതിൽ കടന്നു കൂടുന്നില്ല. നിർവഹിക്കുന്ന ആളുകൾക്ക് പ്രതിഫലം ലഭിക്കുന്ന നല്ല ആചാരമാണിത്. കാരണം അതിൽ തിരു നബി (സ) യുടെ സ്ഥാനത്തെ ആദരിക്കലും തിരു ജന്മത്തിൽ സന്തോഷിക്കലുമുണ്ട് (അൽ ഹാവി)
فيستحب لنا أيضا إظهار الشكر بمولده بالاجتماع وإطعام الطعام ونحو ذلك من وجوه القربات وإظهار المسرا
ഒരുമിച്ച് കൂടുക, ഭക്ഷണം നൽകുക പോലോത്ത സുകൃതങ്ങൾ ചെയ്തും സന്തോഷങ്ങൾ പ്രകടിപ്പിച്ചും
തിരു ജന്മത്തിൽ നന്ദി പ്രകടിപ്പിക്കൽ നമുക്ക് സുന്നത്താണ്(അൽ ഹാവി)
ഇബ്നു ഹജർ അസ്ഖലാനി(റ) പറയുന്നു
وأما ما يعمل فيه: فينبغي أن يقتصر فيه على ما يفهم الشكر لله تعالى من نحو ما تقدم ذكره من التلاوة والإطعام والصدقة وإنشاد شيء من المدائح النبوية والزهد المحركة للقلوب إلى فعل الخير والعمل للآخر، وأما ما تبع ذلك من السماع واللهو وغير ذلك فينبغي أن يقال ما كان من ذلك مباحا، بحيث يقتضي السرور بذلك اليوم ولا بأس بإلحاقه به، وكما كان حراما أو مكروها فيمنعه وكذا ما كان خلفا الأولى.
ഖുർആൻ പാരായണം, ഭക്ഷണം നൽകുക, ദാനധർമ്മങ്ങൾ നിർവഹിക്കുക, പ്രാവചകരുടെ മദ്ഹ് കീർത്തനങ്ങൾ ആലപിക്കുക പോലുള്ള ശുക്റിന്റെ മേൽ അറീക്കുന്ന കാര്യങ്ങൾ മാത്രമെ നബിദിനാഘോഷത്തിൽ ചെയ്യാൻ പാടൊള്ളു. തിരു ജന്മ ദിവസം കൊണ്ട് സന്തോഷിക്കലിന്റെ മേൽ അറീക്കുന്ന അനുവദനിയമായ കാര്യങ്ങളും അതിനോട് ചേർക്കാവുന്നതാണ്.
ഹറാമൊ കറാഹത്തൊ ആയ കാര്യങ്ങൾ തടയപ്പെടുകയൂം വേണം (അൽഹാവി)
നാം ചെയ്യുന്ന ഓരോന്നിന്റെയും പ്രാമാണികത നമുക്ക് പരിശോധിക്കാം...
1-പ്രവാചകരെ കൊണ്ട് സന്തോഷിക്കുക
{ قُلۡ بِفَضۡلِ ٱللَّهِ وَبِرَحۡمَتِهِۦ فَبِذَ ٰلِكَ فَلۡیَفۡرَحُوا۟ هُوَ خَیۡرࣱ مِّمَّا یَجۡمَعُونَ }
[سُورَةُ يُونُسَ: ٥٨]
നിങ്ങൾ പറയുക അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും കാരുണ്യം കൊണ്ടും അവർ സന്തോഷിക്കട്ടെ അത് കൊണ്ട് മാത്രം അവർ സന്തോഷിച്ച് കൊള്ളട്ടെ. അതാണ് അവർ സംഭരിച്ച് കൂട്ടുന്നതിനേക്കാൾ ഉത്തമം (യൂനുസ് 58)
وأخرج أبو الشيخ عن ابن عباس رضي الله عنهما في الآية قال: فضل الله العلم، ورحمته محمد صلى الله عليه وسلم، قال الله تعالى { { وما أرسلناك إلا رحمة للعالمين } [الأنبياء: 107].
അബുശ്ശൈഖ്(റ) ഇബ്നു അബ്ബാസ് (റ)ൽ നിന്ന് ഉദ്ദരിക്കുന്നു: ഈ സൂക്തത്തിൽ പരാമർശിച്ച ഔദാര്യം ഖുർആനും കാരുണ്യം മുഹമ്മദ് നബി (സ) യുമാകുന്നു (ദുറുൽ മൻസൂർ-3/594)
ഇമാം അന്നാജി (റ) പറയുന്നു
فاقدروا قدر نبيكم المصطفى المختار الذي لولاه ما خلق الله أباكم آدم ولا الجنة ولا النار، وتبركوا بولادته وافرحوا بها فَمَا وَلَّى الترحُ ولا تَوَالَى الفَرَحُ إِلَّا بِطَلْعَتِهِ السَّعِيدَة، وَلَا سُدْتُمْ إِلَّا بِسِيَادَتِهِ، واسمعوا قول ربكم تَبَارَكَ وَتَعَالَى فيما أنزل عليه في كتابه إنْ كُنْتُمْ تَسْمَعُون: ﴿قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مَنَا يَجْمَعُونَ﴾
__كنز الراغبين للإمام الناجي المتوفَّى سنة 900 هـ 36- 37
തിരഞ്ഞെടുക്കപ്പെട്ട പ്രവാചകന്റെ മഹത്വത്തെ നിങ്ങൾ ബഹുമാനിക്കുക നബി (ﷺ) ഇല്ലായിരുന്നുവെങ്കിൽ അല്ലാഹു നിങ്ങളുടെ പിതാവായ ആദമിനെയോ സ്വർഗത്തെയോ നരകത്തെയോ സൃഷ്ടിക്കുമായിരുന്നില്ല. തിരു നബി (ﷺ) യുടെ ജന്മം കൊണ്ട് നിങ്ങൾ ബറകത്തെടുക്കുകയും തിരു ജന്മത്തിൽ സന്തോഷിക്കുകയും ചെയ്യുക, കാരണം തിരുനബിയുടെ സന്തോഷകരമായ ഉദയം കൊണ്ടാണ് ഏതൊരു ദുഃഖവും നീങ്ങുന്നതും, സന്തോഷം നിലനിൽക്കുന്നതും , നബി (ﷺ) യുടെ നേതൃത്വമില്ലാതെ നിങ്ങൾക്ക് വിജയം കൈവരിക്കാനാവില്ല. നിങ്ങളുടെ രക്ഷിതാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക, അവൻ തന്റെ ഗ്രന്ഥത്തിൽ അവന് അവതരിപ്പിച്ചത് നിങ്ങൾ ശ്രദ്ധിക്കുക: "പറയുക: അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ട് - അവർ സന്തോഷിക്കട്ടെ. അവർ ശേഖരിച്ചു വയ്ക്കുന്നതിനേക്കാൾ ഉത്തമമാണിത്."
ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു
... ثم قدم النبي صلى الله عليه وسلم فما رأيت أهل المدينة فرحوا بشيء فرحهم برسول الله صلى الله عليه وسلم حتى جعل الإماء يقلن قدم رسول الله صلى الله عليه وسلم ...
(صحيح البخاري- ٣٩٢٥)
പിന്നീട് മുത്ത് നബി (ﷺ) മദീനയിലെത്തി. അല്ലാഹുവിന്റെ തൂദരെ കൊണ്ട് മദീനക്കാർ ആഹ്ലാദിച്ചത് പോലെ മറ്റൊന്നു കൊണ്ടും അവർ ആഹ്ലാദിച്ചിട്ടില്ല (സ്വഹീഹുൽ ബുഖാരി)
തിരു നബി (ﷺ)യെ കൊണ്ട് ആഹ്ലാദിക്കണമെന്നും സ്വഹാബികൾ നബി (സ)യെ കൊണ്ടാണ് ഏറ്റവും കൂടുതൽ ആഹ്ലാദിച്ചത് എന്നും ഈ ആയത്തും ഹദീസും നമുക്ക് നൽകുന്ന വ്യക്തമായ പാഠമാണ്. തിരു ജന്മത്തിൽ സന്തോഷിക്കലും നബി(സ)യെ കൊണ്ട് സന്തോഷിക്കലാണെന്നതിൽ സന്ദേഹമില്ല.
ഇമാം സുയൂത്വീ (റ) എഴുതുന്നു:
، ثم رأيت إمام القراء الحافظ شمس الدين ابن الجزري قال في كتابه المسمى عرف التعريف بالمولد الشريف ما نصه: قد رؤي أبو لهب بعد موته فقيل له ما حالك؟. قال في النار إلا أنه يخفف عني كل ليلة إثنين وأمص من بين أصبعي ماء بقدر هذا وأشار لرأس أصبعه وإن ذلك بإعتاقي لثويبة عندما بشرتني بولادة النبي ـ صلى الله عليه وسلم ـ وبإرضاعها له، فإذا كان أبو لهب الكافر الذي نزل القرآن بذمه جوزي في النار بفرحة ليلة مولد النبي ـ صلى الله عليه وسلم ـ به ، فما حال المسلم الموحد من أمة النبي ـ صلى الله عليه وسلم ـ يسر بمولده ويبذل ما تصل إليه قدرته في محبته ـ صلى الله عليه وسلم ـ لعمري إنما يكون جزاؤه من الله الكريم أن يدخله بفضله جنات
അർഫുത്തഅരീഫ് ബിൽമൗലിദിശ്ശരീഫ്" എന്ന കിതാബിൽ ഇമാമുൽഖുറാഅ അൽഹാഫിള് ഷംസുദ്ദീനുബ്നു ജസ്റി(റ) പറഞ്ഞത് ഞാൻ കുണ്ടു.
അബൂലഹബിനെ അദ്ദേഹത്തിന്റെ മരണം ശേഷം സ്വപ്നത്തിൽ കാണപ്പെട്ടു. അപ്പോൾ അദ്ദേഹത്തോട് ചോദിച്ചു എന്താണ് നിന്റെ അവസ്ഥ? അദ്ദേഹം പറഞ്ഞു: ഞാൻ നരകത്തിലാണ് എങ്കിലും എല്ലാ തിങ്കളാഴ്ച രാവിലും നരകത്തിൽ ശിക്ഷയിൽ നേരിയ ഇളവ് ലഭിക്കുന്നുണ്ട്.
വിരലുകൾക്കിടയിലൂടെ ഞാൻ വെള്ളം ഈമ്പി ക്കുടിക്കും. ഇങ്ങനെ ഒരു ഭാഗ്യം എനിക്ക് ലഭിക്കാൻ കാരണം എന്റെ അടിമയായിരുന്ന സുവൈബത്ത് മുഹമ്മദ് (ﷺ) ജനിച്ചുവെന്ന സന്തോഷ വാർത്ത അറിയിച്ചപ്പോൾ ഞാനവളെ മോചിപ്പിച്ചതാണ് .
ഖുർആനിൽ ആക്ഷേപിച്ച് ആയത് ഇറങ്ങിയ അവിശ്വാസിയായ അബൂലഹബിന് പ്രവാചകരുടെ ജന്മ രാത്രിയിൽ സന്തോഷിച്ചത് കാരണം ഇങ്ങനെ ഒരു കാര്യം ലഭിക്കുന്നുവെങ്കിൽ തിരു നബി (ﷺ) യുടെ ജന്മത്തിൽ സന്തോഷിക്കുന്ന പ്രവാചകരുടെ സമുദായത്തിൽ പെട്ട ഒരു വിശ്വാസിയുടെ അവസ്ഥ എന്തായിരിക്കും! നിശ്ചയം അവന്റെ പ്രതിഫലം അല്ലാഹുവിന്റെ അനുഗ്രഹത്താൽ സ്വർഗ്ഗ പ്രവേശനമാകും (അൽഹാവി-1/230)
وقال الحافظ شمس الدين بن ناصر الدين الدمشقي في كتابه المسمى مورد الصادي في مولد الهادي قد صح أن أبا لهب يخفف عنه عذاب النار في مثل يوم الاثنين لإعتاقه ثويبة سرورا بميلاد النبي صلى الله عليه وسلم ثم أنشد:
إذا كان هذا كافرا جاء ذمه * وتبت يداه في الجحيم مخلدا
أتى أنه في يوم الاثنين دائما * يخفف عنه للسرور بأحمدا
فما الظن بالعبد الذي طول عمره * بأحمد مسرورا ومات موحدا
അൽഹാഫിള് ഷംസുദ്ദീനുബ്നു നാസ്വിറുദ്ദീൻ അദ്ദിമശ്ഖി(റ) അവരുടെ "മൗരിദുസ്സ്വാദീ ഫീ മൗലിദിൽഹാദീ" എന്ന ഗ്രന്ഥത്തിൽ പറയുന്നു:
തിരു നബി (ﷺ) യുടെ ജന്മത്തിൽ സന്തോഷിച്ച് സുവൈബത്തിനെ മോചിപ്പിച്ചത് കാരണം അബൂ ലഹബിന് എല്ലാ തിങ്കളാഴ്ചയും നരകത്തിൽ ഇളവ് ലഭിക്കുമെന്ന് സ്വഹീഹായി വന്നിട്ടുണ്ട്.
അപ്പോൾ ജീവിതത്തിലുടനീളം പ്രവാചകരെ കൊണ്ട് സന്തോഷിക്കുന്ന ഒരു അടിമയെ സംബന്ധിച്ച് നിന്റെ വിചാരമെന്താണ്?
(അൽഹാവി-1/230)
فدلت قواعد الشريعة على أنه يحسن في هذا الشهر إظهار الفرح بولادته صلى الله عليه وسلم
ഇമാം സുയൂത്വീ (റ)പറയുന്നു:
ഈ മാസത്തിൽ തിരു നബി (ﷺ) യുടെ ജന്മത്തിൽ സന്തോഷം പ്രകടിപ്പിക്കൽ നല്ല കാര്യമാണെന്ന് ശരീഅത്തിന്റെ അടിസ്ഥാന നിയമങ്ങൾ പഠിപ്പിക്കുന്നുണ്ട്.
(അൽ ഹാവി -1/126)
2-ഭക്ഷണം നൽകൽ
أن رجلاً سأل رسول الله صلى الله عليه وسلم: أي الإسلام خير؟ قال: «تطعم الطعام وتقرأ السلام على من عرفت ومن لم تعرف».
ഒരാൾ നബി (ﷺ) യോട് ചോദിച്ചു ഇസ്ലാമിൽ ഏറ്റവും ഉത്തമമായ കാര്യം ഏതാണ്?
പ്രവാചകർ പറഞ്ഞു: ഭക്ഷണം നൽകലും പരിചയം ഉള്ളവരോടും ഇല്ലാത്തവരോടും സലാം പറയലുമാകുന്നു.
وعن عائشة رضي اللَّه عنها قَالَتْ: مَا غِرْتُ عَلَى أَحَدٍ مِنْ نِسَاءِ النَّبيِّ ﷺ مَا غِرْتُ عَلَى خديجةَ رضي اللَّه عنها، ومَا رَأَيْتُهَا قَطُّ، ولَكِنْ كَانَ يُكْثِرُ ذِكْرَهَا، وَرُبَّما ذَبح الشَّاةَ ثُمَّ يُقَطِّعُهَا أَعْضَاء، ثُمَّ يَبْعَثُهَا في صدائِق خدِيجةَ، فَرُبَّما قلتُ لَهُ: كَأَنْ لَمْ يَكُنْ في الدُّنْيَا إِلَّا خديجةُ! فيقولُ: إِنَّها كَانَتْ، وكَانَتْ، وكَانَ لي مِنْهَا ولَدٌ (متفقٌ عَلَيهِ)
ആഇശ (റ) പറയുന്നു :
നബി (സ) ഖദീജ ബീവി (റ) യെ സംബന്ധിച്ച് ധാരാളം പറയാറുണ്ട് ചിലപ്പോൾ നബി (സ) ആടിനെ അറവ് നടത്തും എന്നിട്ട് ഖദീജ ബീവി (റ)യുടെ കൂട്ടുകാരികൾക്ക് കൊടുത്തയക്കും. (സ്വഹീഹുൽ ബുഖാരി )
നബി (ﷺ)തന്നെ നുബുവ്വതിന് ശേഷം അവിടുത്തെ പേരിൽ ഒരു മൂഗത്തെ അറവ് നടത്തി നൽകിയത് ഇമാം ബൈഹഖി (റ) ഉദ്ധരിച്ചത് നേരത്തെ പറഞ്ഞുവല്ലൊ.
عن سعد بن عبادة رضي الله عنه قال: قلت: يا رسول الله إن أمي ماتت أفأتصدق عنها؟ قال: نعم، قلت: فأي الصدقة أفضل؟ قال: سقي الماء
സഅദ്ബ്നു ഉബാദ (റ) നബി(ﷺ) യോട് ചോദിച്ചു
"അല്ലാഹുവിന്റെ തൂദരെ എന്റെ ഉമ്മ മരണപ്പെട്ടു ഞാൻ ഉമ്മയുടെ പേരിൽ എന്തെങ്കിലും ദാനം ചെയ്യട്ടെയൊ. പ്രവാചകർ പറഞ്ഞു ചെയ്ത് കൊള്ളുക.
സഅദ് ചോദിച്ചു മരണപ്പെട്ട ഉമ്മയുടെ മേൽ ചെയ്യുന്ന ദാനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമമായത് ഏതാണ്? തിരു നബി (സ)പറഞ്ഞു വെള്ളം നൽകലാണ്.
ഈ തെളിവുകളിൽ നിന്ന് താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാം
1-ഭക്ഷണം നൽകൽ അതിശ്രേഷ്ഠമായ സുകൃതമാണ്.
2-മുത്ത് നബി (ﷺ) ആടിനെ അറുത്ത് മാംസം അവിടുന്ന് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഖദീജ ബീവി (റ) യുടെ അടുപ്പക്കാരിലേക്ക് അയച്ച് കൊടുത്തിരുന്നു
3-പ്രവാചകർ അവിടുത്തെ പേരിൽ ഒരു മൂഗത്തെ അറവ് നടത്തി നൽകി.
4- മൺമറഞ്ഞ് പോയവരുടെ പേരിൽ വല്ലതും ദാനം ചെയ്യൽ വലിയ പുണ്യമുള്ളതാണ്.
നബിദിനാഘോഷത്തിന് നാം സഘടിപ്പിക്കുന്ന ഭക്ഷണ പരിപാടിയിലൂടെ ഈ നന്മകളെല്ലാം നമുക്ക് ലഭിക്കുന്നു:
നമ്മുടെ ജീവനേക്കാളും നമ്മൾ സ്നേഹിക്കുന്ന മുത്ത് നബി (സ) യുടെ മുഹിബ്ബീങ്ങൾക്ക് സന്തോഷം കൈമാറുക
തിരു നബി (സ) യുടെ പേരിൽ അറവ് നടത്തി ശുക്ർ ചെയ്യുക എന്ന പ്രവാചക മാതൃക നടപ്പിലാക്കുക.
നമുക്ക് വേണ്ടി എല്ലാം സഹിച്ച തിരു തൂദരുടെ പേരിൽ സ്വദഖ ചെയ്യുക എന്ന വലിയ പുണ്യം ചെയ്യുക.
മദ്ഹ് പറയൽ
നബിദിനാഘോഷത്തിന്റെ ഭാഗമായി കൂടുതൽ നടന്ന് വരുന്നത് തിരു നബി(ﷺ)യുടെ മദ്ഹ് പറയലാണ്
മുഹമ്മദ് എന്ന വിശുദ്ധ നാമത്തിന്റെ അർത്ഥം തന്നെ ഏറ്റവും കൂടുതൽ പ്രകീർത്തിക്കപ്പെടുന്നവർ എന്നാണ്
അബ്ദുൽ മുത്തലിബിനോട് എന്തിനാണ് ഈ അപരിചിതമായ പേര് മകന് നൽകിയത് എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ആകാശ ഭൂമികളിലുള്ളവരെല്ലാം എന്റെ പൊന്നു മോനേ പ്രശംസിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു.
അത് അല്ലാഹുവിന്റെ തീരുമാനമാണ്
ورفعنا لك ذكرك
അങ്ങയുടെ സ്മരണയെ നാം ഉയർത്തിയിരിക്കുന്നു.
ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം റാസി (റ) പറയുന്നു
أملأالعالم من اتباعك كلهم يثنون عليك ويصلون عليك
ലോകം അങ്ങയുടെ അനുയായികളാൽ നിറഞ്ഞിരിക്കുന്നു. അവരെല്ലാം അങ്ങയുടെ പേരിൽ സ്വലാത്ത് ചൊല്ലുകയും പ്രകീർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയുമാണ്
﴿إِنَّ ٱللَّهَ وَمَلَـٰۤىِٕكَتَهُۥ یُصَلُّونَ عَلَى ٱلنَّبِیِّۚ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ صَلُّوا۟ عَلَیۡهِ وَسَلِّمُوا۟ تَسۡلِیمًا﴾ [الأحزاب ٥٦..
ഇബ്നു കസീർ പറയുന്നു
وَالْمَقْصُودُ مِنْ هَذِهِ الْآيَةِ: أَنَّ اللَّهَ سُبْحَانَهُ أَخْبَرَ عِبَادَهُ بِمَنْزِلَةِ عَبْدِهِ وَنَبِيِّهِ عِنْدَهُ فِي الْمَلَأِ الْأَعْلَى، بِأَنَّهُ يُثْنِي عَلَيْهِ عِنْدَ الْمَلَائِكَةِ الْمُقَرَّبِينَ، وَأَنَّ الْمَلَائِكَةَ تُصَلِّي عَلَيْهِ. ثُمَّ أَمَرَ تَعَالَى أَهْلَ الْعَالَمِ السُّفْلِيِّ بِالصَّلَاةِ وَالتَّسْلِيمِ عَلَيْهِ، لِيَجْتَمِعَ الثَّنَاءَ عَلَيْهِ مِنْ أَهْلِ الْعَالَمِينَ الْعُلْوِيِّ وَالسُّفْلِيِّ جَمِيعًا.
ഈ സൂക്തത്തിന്റെ അർത്ഥം:
അല്ലാഹുവിന്റെ അടുക്കൽ അവന്റെ പ്രവാചകനുള്ള വലിയ സ്ഥാനം അടിമകൾക്ക് അറീച്ച് കൊടുക്കുകയാണ് അല്ലാഹു. അവൻ മലക്കുകളോട് നബി (സ) യെ പ്രകീർത്തിക്കുന്നു മലക്കുകളും പ്രവാചകരെ പ്രശംസിക്കുന്നു. പിന്നീട് ഭൂമിയിലുള്ളവരോട് സ്വലാത്തും സലാമും നിർവഹിക്കാൻ അവൻ കൽപിച്ചു. ഭൂമിയിലും വാന ലോകത്തും പ്രവാചകരുടെ പ്രകീർത്തനം ഒരുമിച്ചുണ്ടാകാൻ വേണ്ടി.
പ്രവാചകരെ കുറിച്ച് പ്രകീർത്തന കാവ്യങ്ങൾ ആലപിക്കാൻ ഹസ്സാൻ (റ) മദീന പള്ളിയിൽ സ്റ്റേജ് സ്ഥാപിക്കപ്പെട്ടിരുന്നുവത്രെ. ..
ഈ മഹത്വങ്ങളെല്ലാം ലഭിക്കാൻ കാരണമാകുന്ന ഒരു സുകൃതത്തെ എങ്ങനെയാണ് ഒരു വിശ്വാസി തള്ളിപ്പറയുക
നബിദിനാഘോഷവും ബിദ്അത്തും.
നബിദിനാഘോഷം തെറ്റും കുറ്റകരവുമിണെന്ന സലഫി വാദം തെളിയിക്കാൻ പര്യാപ്തമായ ഒരു ഖുർആൻ സൂക്തമൊ ഹദീസോ കൊണ്ട് വരാൻ അവർക്ക് ഇത് വരെ സാധിച്ചിട്ടില്ല സാധിക്കുകയുമില്ല...
ചില കബളിപ്പിക്കലുകൾ മാത്രമാണ് അവരുടെ തുരുപ്പ് ചീട്ട്...
മൗലവിമാരുടെ വാചകക്കസർത്ത് ഇങ്ങനെയാണ്...
നബിദിനാഘോഷം ബിദ്അത്താണെന്ന് ഇബ്നു ഹജർ അസ്ഖലാനിയെപ്പോലുള്ള പണ്ഡിതർ പറഞ്ഞിട്ടുണ്ട്
ബിദ്അത്തുകളെല്ലാം അനാചാരവും അനാചാരങ്ങളെല്ലാം നരകത്തിലേക്കുള്ളതാണെന്നും നബി (ﷺ) പറഞ്ഞിട്ടുണ്ട്.
അപ്പോൾ നബിദിനാഘോഷം നരകത്തിലേക്കുള്ളതാണെന്ന് മനസ്സിലായില്ലെ?
വലിയ തെറ്റിദ്ധരിപ്പിക്കലാണ് മൗലവിമാർ ഇതിലൂടെ നടത്തുന്നത്. ആഖിറുസ്സമാനിൽ ദജ്ജാലുകൾ വരുമെന്ന പ്രവാചകരുടെ പ്രവചനത്തന്റെ പുലർച്ചയാണ് സലഫികളെന്ന് നമുക്ക് ബോധ്യപ്പെടുകയാണ്.
അമലുൽ മൗലിദിനെ (ആളുകൾ ഒരുമിച്ചു കൂടി ഖുർആൻ പാരായണം ചെയ്ത് തിരു നബിയുടെ ജന്മ സമയത്ത് ഉണ്ടായ അത്ഭുത കഥകൾ പറഞ്ഞ് ഭക്ഷണം കഴിച്ചു പിരിയുക) സമ്പന്ധിച്ച് ബിദ്അത്താണെന്ന് ഇബ്നു ഹജർ അസ്ഖലാനി(റ) പറഞ്ഞത് എങ്ങനെയാണ് സലഫികൾക്ക് അനുകൂലമാകുക. കാരണം
നബിദിനാഘോഷം പുണ്യകരമാണെന്ന് പ്രാമാണികമായി സമർതിച്ചവരിൽ പ്രമുഖനാണ് ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ)
ഇമാം ഇബ്നു ഹജർ അസ്ഖലാനി റ പറയുന്നു
وقد ظهر لي تخريجها على أصل ثابت ، وهو ما ثبت في الصحيحين من أن النبي صلى الله عليه وسلم قدم المدينة ، فوجد اليهود يصومون يوم عاشوراء، فسألهم فقالوا : هو يوم أغرق الله فيه فرعون ، ونجى موسى ؛ فنحن نصومه شكرا لله تعالى .
فيستفاد منه فعل الشكر لله على ما مَنّ به في يوم معين ، من إسداء نعمة أو دفع نقمة، ويعاد ذلك في نظير ذلك اليوم من كل سنة .
والشكر لله يحصل بأنواع العبادة ، كالسجود والصيام والصدقة والتلاوة ؛ وأي نعمة أعظم من النعمة ببروز هذا النبي نبي الرحمة في ذلك اليوم ؟
وعلى هذا : فينبغي أن يتحرى اليوم بعينه
നബിദിനാഘോഷം സ്ഥിരപ്പെട്ട ഒരു തെളിവുള്ളതാണെന്ന് എനിക്ക് ബോധ്യമായിട്ടുണ്ട്. ഇമാം ബുഖാരി (റ)യും മുസ്ലിം (റ)വും അവരുടെ സ്വഹീഹിൽ രേഖപ്പെടുത്തിയ ഹദീസാണ് ആ തെളിവ്.. അല്ലാഹു നൽകിയ അനുഗ്രഹത്തിന് അത് ലഭിച്ച ദിവസം ശുക്റ് ചെയ്യാമെന്നും വർഷാവർഷം അത് ആവർത്തിക്കപ്പെടാമെന്നും ആശൂറാ നോമ്പിന്റെ ഹദീസിൽ നിന്ന് ഗ്രഹിക്കാവുന്നതാണ്. ഖുർആൻ പാരായണം, സ്വദഖ, നോമ്പ്, സുജൂദ് പോലെയുള്ള പുണ്യ കർമ്മങ്ങൾ മുഖേനയാണ് അല്ലാഹുവിനുള്ള ശുക്റ് ഉണ്ടായിത്തീരുന്നത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ അത്യുന്നതമായത് പ്രവാചകർ (ﷺ) യുടെ ഉദയമല്ലാതെ മറ്റൊന്നില്ല. അതിനാൽ നബി (ﷺ) ജനിച്ച ദിവസം പ്രത്യേകം പരിഗണിക്കൽ അനിവാര്യമാണ്. (അൽ ഹാവി ലിൽ ഫതാവാ)
നബിദിനാഘോഷം കൊണ്ട് ലക്ഷ്യമാക്കപ്പെടുന്ന കാര്യം (മുത്ത് നബിയാകുന്ന അനുഗ്രഹം ലഭിച്ചതിൽ അല്ലാഹുവിന് ശുക്റ് ചെയ്യുക) നബി(ﷺ) യും സ്വഹാബത്തും പൂർവീകരെല്ലാവരും നിർവഹിച്ചിട്ടുള്ളതാണ് അതിന് മുളഫർ രാജാവിന്റെ കാലത്തുണ്ടായ രൂപയും ഭാവവും ബിദ്അതാണ്. അഥവാ തിരു നബിയുടെ കാല ശേഷം ഉണ്ടായതാണ്. മുത്ത് നബിയുടെ കാല ശേഷം മതത്തിൽ ഉണ്ടായതെല്ലാം ദുരാചാരമാണെന്നത് ശിയാക്കളുടെ വാദമാണ്
നബി(ﷺ) തങ്ങളുടെ കാല ശേഷം ഖുർആൻ ക്രോഡീകരണം നടപ്പിലാക്കിയ സിദ്ദിഖ് (റ) റമദാൻ ഒന്ന് മുതൽ അവസാനം വരെ വലിയ ഒറ്റ ജമാഅത്തായി തറാവീഹ് നടപ്പിലാക്കിയ ഉമർ (റ)അടക്കമുള്ള സ്വഹാബിമാരിൽ ശിയാക്കൾ ബിദാഅത്ത് ആരോപിച്ചത് ഈ പിഴച്ച അടിസ്ഥാനം വെച്ച് കൊണ്ടാണ്.
ഈ പിഴച്ച ആശയമാണ് സലഫികളും പേറുന്നത്.
ഇമാം തഫ്താസാനി (റ) പറയുന്നു
و لا يعرفون أن البدعة المذمومة هو المحدث في الدين، من غير أن يكون في عهد الصحابة و التابعين، و لا دل عليه الدليل الشرعي. و من الجهلة من يجعل كل أمر لم يكن في زمن الصحابة بدعة مذمومة، و إن لم يقم دليل على قبحه تمسكا بقوله (عليه السلام): إياكم و محدثات الأمور
സ്വഹാബത്തിന്റെയും താബിഉകളുടെയും കാല ശേഷം ഉണ്ടായതും ഇസ്ലാമിക പ്രമാണങ്ങൾക്ക് നിരക്കാത്തതുമായ പുതിയ ആചാരങ്ങൾ മാത്രമാണ് ആക്ഷേപിക്കപ്പെടേണ്ടത് . തെറ്റാണെന്നതിന് ഒരു തെളിവുമില്ലങ്കിലും സ്വഹാബത്തിന്റെ കാലത്ത് ഇല്ലാത്ത സർവ്വ കാര്യങ്ങളും ദുരാചാരമായി കാണുന്നവർ വിണ്ഡികളാണ്. പുത്തനാചാരങ്ങളെ നിങ്ങൾ സൂക്ഷിക്കുക എന്ന നബി വചനത്തെയാണ് തങ്ങളുടെ വിദണ്ഡ വാദത്തിന് അവർ ആധാരമാക്കുന്നത്(ശറഹുൽ മഖാസ്വിദ്)
എല്ലാ പുതിയതും തള്ളപ്പെടണൊ !?
ബിദ്അത്ത് രണ്ട് വിധമുണ്ട് ഭാഷാപരമായ ബിദ്അത്ത്, സാങ്കേതിക അർത്ഥത്തിലുള്ള ബിദ്അത്ത്
والمحدثات بفتح الدال جمع محدثة والمراد بها ما أحدث، وليس له أصل في الشرع ويسمى في عرف الشرع: «بدعة» وما كان له أصل يدل عليه الشرع فليس ببدعة، فالبدعة في عرف الشرع مذمومة بخلاف اللغة فإن كل شيء أحدث على غير مثال يسمى بدعة سواء كان محمودا أو مذموما،
ഭാഷാപരമായ ബിദ്അത്ത് എന്നാൽ മുൻ മാതൃകയില്ലാത്ത പുതിയ കാര്യങ്ങൾ/ നബി (ﷺ) യുടെ കാല ശേഷം ഉണ്ടായത്. സാങ്കേതിക അർത്ഥത്തിൽ ബിദ്അത്ത് എന്ന് പറയുന്നത് നബി (ﷺ) യുടെ കാല ശേഷം ഉണ്ടായതും ഇസ്ലാമിക പ്രമാണങ്ങളുടെ പിൻബലം ഇല്ലാത്തതും എന്നാണ്. സാങ്കേതിക അർത്ഥത്തിലുള്ള ബിദ്അത്തുകളെല്ലാം ആക്ഷേപിക്കപ്പെട്ടതാണ്. ഭാഷാപരമായ ബിദ്അത്ത് അങ്ങനെ അല്ല അതിൽ നല്ലതുമുണ്ട് ചീത്തതുമുണ്ട് (ഫത്ഹുൽ ബാരി)
ഇമാം ശാഫിഇ (റ) പറയുന്നു:
قال الإمام الشافعي رحمه الله: "المحدثات من الأمور ضربان: ما أحدث يخالف كتاباً أو سنة أو أثراً أو إجماعاً، فهذه بدعة ضلالة، وما أحدث من الخير لا خلاف لواحد من هذا، فهذه محدثة غير مذمومة
പുതു നിർമിതികൾ രണ്ട് തരമുണ്ട്. ഒന്ന് പ്രമാണങ്ങൾക്ക് എതിരായ പുതിയ കാര്യങ്ങൾ അവകൾ ആക്ഷേപിക്കപ്പെട്ടതാണ്. രണ്ട് :പ്രമാണ വിരുദ്ധമല്ലാത്ത പുതിയ നല്ല കാര്യങ്ങൾ. അവ ആക്ഷേപിക്കപ്പെടുകയില്ല. (ഫത്ഹുൽ ബാരി)
ഇമാം നവവി (റ) പറയുന്നു
: "البدعة بكسر الباء في الشرع هي: إحداث ما لم يكن في عهد رسول الله صلّى الله عليه وءاله وسلم، وهي منقسمة إلى حسنة وقبيحة،
ബിദ്അത്ത് (ഭാഷയിൽ) എന്നാൽ തിരു നബിയുടെ കാത്ത് ഇല്ലാത്ത ഒന്നിനെ പുതുതായി ഉണ്ടാക്കലാണ്.
അത് നല്ലത് ചീത്തത് എന്നിങ്ങനെ രണ്ട് വിധമാണ് (തഹ്ദീബുൽ അസ്മാ)
ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു
والتحقيق إن كانت مما تندرج تحت مستحسن في الشرع فهي حسنة، وإن كانت مما تندرج تحت مستقبح في الشرع فهي مسقبحة
ഒരു പുതിയ കാര്യം മതത്തിൽ നല്ലതായിക്കാണുന്ന ഒന്നിന്റെ പരിധിയിൽ വരുന്നതാണ് എങ്കിൽ അത് നല്ലതാണ് മതം ചീത്തയായി കാണുന്നതിന്റെ പരിധിയിൽ ആണെങ്കിൽ അതും ചീതയാകും. (ഫത്ഹുൽ ബാരി)
وكل ما لم يكن في زمنه -صلى الله عليه وسلم- يسمى بدعة، لكن منها ما يكون حسنا ومنها ما يكون بخلاف ذلك "
നബി (ﷺ) യുടെ കാലത്ത് ഇല്ലാത്തതിനെല്ലാം ബിദ്അത്ത് എന്ന് പറയും പക്ഷേ അതിൽ നല്ലതുമുണ്ട് ചീത്തതുമുണ്ട്
(ഫത്ഹുൽ ബാരി)
നബിദിനാഘോഷത്തെ സമ്പന്ധിച്ച് ബിദ്അത്ത് എന്ന് ഇമാമീങ്ങൾ പറഞ്ഞത് ഭാഷാപരമായ ബിദ്അത്ത് ആണ്. അത് മുത്ത് നബിയാകുന്ന അനുഗ്രഹത്തിന് ശുക്ർ ചെയ്യുക എന്ന വലിയ ഒരു പുണ്യ കർമ്മത്തിന്റെ പരിതിയിൽ വരുന്നതിനാൽ നല്ല ആചാരവും പ്രതിഫലാർഹവുമാണ്.
ഹദീസിൽ പറഞ്ഞ ബിദ്അത്ത് സാങ്കേതിക അർത്ഥത്തിലുള്ള ബിദ്അത്ത് ആണ്
والمراد بها ما احدث وليس له أصل في الشرع (فتح البارى )
والمراد بقوله" كل بدعة ضلالة 'ما احدث ولادليل له من الشرع(فتح البارى )
ഹദീസിൽ പറഞ്ഞ മുഹ്ദസത്, ബിദ്അത്ത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശറഇൽ ഒരു അടിസ്ഥാനവുമില്ലാതെ പുതുതായി ഉണ്ടാക്കിയത് എന്നാണ് (ഫത്ഹുൽ ബാരി)
وماله اصل يدل عليه الشرع فليس ببدعة (فتح البارى)
ശറഇൽ അസ്ൽ ഉള്ള ഒരുകാര്യവും ഹദീസിൽ പറഞ്ഞ ബിദ്അത്തിന്റെ പരിധിയിൽ വരില്ല..
ഇബ്നു തൈമിയ്യ പറയുന്നു
ثم ذلك العمل الذي دل عليه الكتاب والسنة ليس بدعة في الشريعة وان سمي بدعة في اللغة
പ്രമാണ പിന്തുണയുള്ള ഒരു ആചാരവും മതത്തിൽ ബിദ്അത്തായി ഗണിക്കപ്പെടില്ല ഭാഷയിൽ ബിദ്അത്ത് എന്ന് പറയപ്പെടുമെങ്കിലും (ഇഖ്തിളാ)
ചുരുക്കത്തിൽ നബിദിനാഘോഷവും كل بدعة ضلالة എന്ന ഹദീസും യാതൊരു ബന്ധവുമില്ല...
ഒരു അസ്ലുമില്ലാത്ത പുതിയത് എന്നാണ് ഹദീസലെ ബിദ്അത്തിന്റെ അർഥം
നബിദിനാഘോഷം സ്ഥിരപ്പെട്ട അസ്ൽ ഉള്ളതാണെന്ന് ഇബ്നു ഹജർ അസ്ഖലാനി (റ)അടക്കമുള്ള പണ്ഡിതർ പറഞ്ഞിട്ടുണ്ട് .
സലഫികളും മൗദൂദികളും അവരുടെ പ്രസിദ്ധീകരണങ്ങളിൽ നബിദിനാഷത്തെ അനുകൂലിച്ച് എഴുതിയിട്ടുണ്ട് .
"ലോകത്തിന് അനുഗ്രഹമായി വന്ന മഹാ പുരുഷൻ എന്ന് ഖുർആൻ വിശേഷിപ്പിച്ച മുഹമ്മദ് നബിയുടെ ജന്മ വാർഷികം ആഘോഷിക്കുന്നതിൽ എന്തുണ്ടെതിർക്കാൻ?
....
നബിദിനം പോലെയുള്ള നടപടികളും നിഷേധിക്കുവാൻ നമ്മുടെ മത പണ്ഡിതന്മാർക്ക് എന്തുണ്ട് ന്യായം..
( പ്രബോധനം 1990 ഡിസംബർ 8 ..)
റബീഉൽ അവ്വൽ മാസം ഇതാ ആരംഭിച്ചു. റസൂലുള്ളാഹി(ﷺ) യുടെ ജനനത്തിലുള്ള സന്തോഷം കാണിക്കുവാൻ എല്ലാവരും ഒരുങ്ങി കഴിഞ്ഞു. സഹോദരങ്ങളെ, നാം എന്തിന് സന്തോഷം കാണിക്കുന്നു. നബി(ﷺ) മുഖേന അല്ലാഹു നമ്മെ അനുഗ്രഹിച്ചതിന് നാം നന്ദി കാണിക്കണം...." (അൽ മുർശിദ് മാസിക 1937 മെയ് പേജ് : 42 )
ഇപ്പൊഴത്തെ ഇവരുടെ പുതിയ വെളിപാട് ഇബ്‌ലീസ് വഴി വന്നതാണ്...
അത് മുസ്‌ലിംകൾ മുഖവിലക്കെടുക്കുന്നേ ഇല്ല...
كل بدعة ضلالة
എന്ന വിശുദ്ധ വചനത്തെ ദുർവ്യാഖ്യാനം ചെയ്ത് നബിദിനാഘോഷത്തിനെതിരെ ഉറഞ്ഞു തുള്ളുന്ന
സലഫി വിദണ്ഡ വാദത്തെ നമുക്ക് ഇങ്ങനെ പൊളിക്കാം
നബിദിനാഘോഷം പ്രമാണ പിന്തുണയുള്ളതാണ് പ്രമാണ പിന്തുണയുള്ള ഒന്നും كل بدعة ضلالة എന്ന ഹദീസിന്റെ പരിതിയിൽ വരില്ല അപ്പോൾ നബിദിനാഘോഷം ഈ ഹദീസിന്റെ പരിതിയിൽ വരില്ല.
നബിദിനാഘോഷത്തെ എതിർക്കുന്നവരും പഴയ കാലത്ത് ഇതെല്ലാം അംഗീകരിച്ചിരിക്കുന്നു
വഹാബി പ്രസിദ്ധീകരണം എഴുതുന്നു:
റബീഉൽ അവ്വൽ മാസം ഇതാ ആരംഭിച്ചു. റസൂലുള്ളാഹി(സ) യുടെ ജനനത്തിലുള്ള സന്തോഷം കാണിക്കുവാൻ എല്ലാവരും ഒരുങ്ങി കഴിഞ്ഞു. സഹോദരങ്ങളെ, നാം എന്തിന് സന്തോഷം കാണിക്കുന്നു. നബി(സ) മുഖേന അല്ലാഹു നമ്മെ അനുഗ്രഹിച്ചതിന് നാം നന്ദി കാണിക്കണം...."
(അൽ മുർശിദ് മാസിക
1937 മെയ് പേജ് : 42 )
മൗദുദികളുടെ പ്രബോധനം 1990 ഡിസംബർ 8 .. എഴുതുന്നു:
ലോകത്തിന് അനുഗ്രഹമായി വന്ന മഹാ പുരുഷൻ എന്ന് ഖുർആൻ വിശേഷിപ്പിച്ച മുഹമ്മദ് നബിയുടെ ജന്മ വാർഷികം ആഘോഷിക്കുന്നതിൽ എന്തുണ്ടെതിർക്കാൻ?
....
നബിദിനം പോലെയുള്ള നടപടികളും നിഷേധിക്കുവാൻ നമ്മുടെ മത പണ്ഡിതന്മാർക്ക് എന്തുണ്ട് ന്യായം..