മഹാന്മാരുടെ മഹത്വം പറയലും അനുസ്മരിക്കലും ഇസ്ലാമിൽ വളരെ പുണ്യമുള്ള കാര്യമാണ്. തെറ്റുകൾ പൊറുപ്പിക്കുവാനും അല്ലാഹുവിന്റെ റഹ്മത് ഇറങ്ങുവാനും പ്രധാന കാരണ വുമാണ് അനുസ്മരണം. ഇസ്ലാമിന്റെ തുടക്ക കാലം മുതൽ തന്നെ സ്വഹാബതും താബിഉകളും അടക്കം മുൻഗാമികൾ മുഴുവനും മഹാത്മാക്കളെ അനുസ്മരിക്കുന്നതിന് വലിയ മഹത്വം കൽപ്പിച്ചിരുന്നു. ഈ മഹത്വം ലഭിക്കാനായി ജനങ്ങൾ ഏതെങ്കിലും സമയത്ത് ഒരുമിച്ചു കൂടുകയും ഇതിന്റെ പേരിൽ ഭക്ഷണം നൽകുകയും ചെയ്യുന്നതിനെ അനുസ്മരണ സമ്മേളനം എന്നു വിളിക്കാം. സുന്നികൾ മുൻഗാമികളായ ഔലിയാക്കളെ അനുസ്മരിക്കുവാൻ വേണ്ടി ഒരുമിച്ചുകൂടുന്നതിനെ പരിഹസിക്കുന്ന ബിദ്അതുകാർ അവരുടെ സ്വന്തം നേതാക്കൾ മരിച്ചാലും, ശേഷം വർഷം വർഷവും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. ആദ്യം പ്രാമാണികമായി ഈ വിശയത്തെ നമുക്ക് സമീപ്പിക്കാം.
മുത്ത് നബി (ﷺ) തന്നെ ഖദീജാ ബീവി(റ) യുടെ മഹത്വം പറയാറുണ്ടായിരുന്നുവെന്നും ചിലപ്പോൾ ഒപ്പം ആടിനെയറുത്ത് വിതരണം ചെയ്യാറുമുണ്ടെന്ന് ആയിശാ(റ) പറയുന്നത് സ്വഹീഹുൽ ബുഖാരിയിൽ തന്നെ കാണാം.
٣٨١٨ - حَدَّثَنِي عُمَرُ بْنُ مُحَمَّدِ بْنِ حَسَنٍ: حَدَّثَنَا أَبِي: حَدَّثَنَا حَفْصٌ، عَنْ هِشَامٍ، عَنْ أَبِيهِ، عَنْ عَائِشَةَ قَالَتْ: «مَا غِرْتُ عَلَى أَحَدٍ مِنْ نِسَاءِ النَّبِيِّ ﷺ مَا غِرْتُ عَلَى خَدِيجَةَ، وَمَا رَأَيْتُهَا، وَلَكِنْ كَانَ النَّبِيُّ ﷺ يُكْثِرُ ذِكْرَهَا، وَرُبَّمَا ذَبَحَ الشَّاةَ، ثُمَّ يُقَطِّعُهَا أَعْضَاءً، ثُمَّ يَبْعَثُهَا فِي صَدَائِقِ خَدِيجَةَ، فَرُبَّمَا قُلْتُ لَهُ: كَأَنَّهُ لَمْ يَكُنْ فِي الدُّنْيَا امْرَأَةٌ إِلَّا خَدِيجَةُ، فَيَقُولُ: إِنَّهَا كَانَتْ، وَكَانَتْ، وَكَانَ لِي مِنْهَا وَلَدٌ) صحيح البخاري: ٣٨١٨ - ط السلطانية ٥/٣٨ - البخاري (ت ٢٥٦(
ആഇശാ(റ) പറയുന്നു. “എനിക്ക് ഖദീജാ(റ)യോട് ഈർശ്യത തോന്നിയതു പോലെ നബി (ﷺ) യുടെ ഭാര്യമാരിൽ ഒരാളോടും തോന്നിയിട്ടുണ്ടാവില്ല. അവിടുന്ന് (ﷺ) ഖദീജാ(റ)യെ സ്മരിക്കുന്നത് വല്ലാതെ വർദ്ധിപ്പിക്കുമായിരുന്നു. ചിലപ്പോൾ ആടിനെ വരെ അറുക്കും. അത് കഷ്ണങ്ങളാക്കി ഖദീജാ(റ)വിന്റെ കൂട്ടുകാരിലേക്ക് കൊടുത്തയക്കും. ചിലപ്പോൾ നബി(സ)യോട് ഞാൻ പറയും. ഈ ദുൻ യാവിൽ ഖദീജാ(റ) അല്ലാതെ മറ്റാരുമില്ലാത്തതു പോലുണ്ടിത്! അവിടുന്ന് വീണ്ടും പറയും. ഖദീജാ(റ) അങ്ങനെയായിരുന്നു, ഇങ്ങനെയായിരുന്നു, അവരിൽ നിന്നെനിക്ക് ഒരു കുഞ്ഞുമു ണ്ടായിരുന്നു (സ്വഹീഹുൽ ബുഖാരി:3818)
സ്വഹീഹുൽ ബുഖാരി മുസ്ലിം അടക്കമുള്ള എല്ലാ ഹദീസ് ഗ്രന്ഥങ്ങളിലും സ്വഹാബതിന്റെ മഹത്വം(ഫളാഇലു സ്വഹാബ) പറയാൻ വേണ്ടി ഒരു ഭാഗം തന്നെ നീക്കിവെച്ചത് കാണാം. ഇവിടെയെല്ലാം ഓരോസ്വഹാബിയുടെ മഹത്വങ്ങളും സ്ഥാനങ്ങളും നൂറ്റാണ്ടുകൾക്ക് ശേഷവും മുസ്ലിം ഉമ്മത്ത് കൈമാറി വരികയും അവ വിവരിക്കാൻ ഏറ്റവും പ്രാധാന്യം നിറഞ്ഞ ഹദീസ് ഗ്രന്ഥങ്ങൾ വലിയെരുഭാഗം മാറ്റിവെക്കുകയുമാണ് ചെയ്യുന്നത്.
കാരുണ്യം വർഷിക്കും
മഹാത്മാക്കളെ സ്മരിക്കുന്നത് അല്ലാഹുവിന്റെ റഹ്മത് ഇറങ്ങാൻ കാരണമായ കാര്യമാണെന്ന് നിരവധി മഹാത്മാക്കൾ തന്നെ പറഞ്ഞിട്ടുണ്ട്. താബിഉകളിൽ പ്രധാനിയായ സുഫിയാനുസ്സൗരി(റ) പറഞ്ഞതായി ഇമാം അഹ്മദ്ബ്നു ഹമ്പൽ(റ) തന്റെ കിതാബു സുഹ്ദിൽ എഴുതുന്നത് കാണുക.
وَقَالَ حَدَّثَنِي أَبِي قَالَ قَالَ سُفْيَانُ: «كَانَ يُقَالُ عِنْدَ ذِكْرِ الصَّالِحِينَ تَنْزِلُ الرَّحْمَةُ») الزهد لأحمد بن حنبل ١/٢٦٤ — أحمد بن حنبل (ت ٢٤١)(الجامع لعلوم الإمام أحمد - الأدب والزهد ٢٠/٣١٤ — أحمد بن حنبل (ت ٢٤١)
സുഫിയാനു സൗരി(റ) പറയാറുണ്ടായിരുന്നു. “സ്വാലിഹീങ്ങളെ സ്മരിക്കുന്ന സ്ഥലത്ത് റഹ്മത് ഇറങ്ങുന്നതാണ്.”(അസ്സുഹ്ദ്/ ഇമാം അഹ്മദ്ബ്നു ഹമ്പൽ(റ):1/264)
മറ്റു ചില കിതാബുകൾ
حَدَّثَنَا أَبُو حَامِدٍ ابْنُ مُحَمَّدِ بْنِ الْحُسَيْنِ، ثنا الْحُسَيْنُ بْنُ مُحَمَّدٍ الْجُعَيْنِيُّ، ثنا مُحَمَّدُ بْنُ حَسَّانَ، قَالَ: سَمِعْتُ ابْنَ عُيَيْنَةَ، يَقُولُ: «عِنْدَ ذِكْرِ الصَّالِحِينَ تَنْزِلُ الرَّحْمَةُ)حلية الأولياء وطبقات الأصفياء - ط السعادة ٧/٢٨٥ — أبو نعيم الأصبهاني (ت ٤٣٠ (
٢١٩٥ - قَالَ الثَّوْرِيُّ: «عِنْدَ ذِكْرِ الصَّالِحِينَ تَنْزِلُ الرَّحْمَةُ») جامع بيان العلم وفضله ٢/١١١٣ — ابن عبد البر (ت ٤٦٣)
وبهذه الدقيقة يعرف سر قوله ﷺ عند ذكر الصالحين تنزل الرحمة (إحياء علوم الدين ٢/٢٣١ — أبو حامد الغزالي (ت ٥٠٥)
وقد قال سفيان بن عينية رحمه الله تعالى: عند ذكر الصالحين تنزل الرحمة)ترتيب المدارك ١/٢٣ — القاضي عياض (ت ٥٤٤)
ഇമാം അബൂ ഹനീഫാ(റ) പറയുന്നതായി ഇമാം ഖാളീ ഇയാള്(റ) രേഖപ്പെടുത്തുന്നു.
وقال أبو حنيفة: الحكايات عن العلماء ومحاسنهم أحب إلي من الفقه، لأنها آداب القوم) ترتيب المدارك وتقريب المسالك ١/٢٣ — القاضي عياض (ت ٥٤٤ (
“ഉലമാക്കളെ കുറിച്ചുള്ള ഉദ്ധരണികളും അവരുടെ നന്മകളും എനക്ക് ഫിഖ്ഹിനേക്കാൾ ഇഷ്ടമാണ്. കാരണം അത്മ ഹാന്മാരുടെ ആദാബുകളാണ്.” (തർതീബുൽ മദാരിക്:1/23)
ഹദീസ് നിദാന ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമായ മുഖദ്ദിമയിൽ ഇമാം ഇബ്നുസ്വലാഹ്(റ) എഴുതുന്നു:
وَمِنْ أَقْرَبِ الْوُجُوهِ فِي إِصْلَاحِ النِّيَّةِ فِيهِ مَا رُوِّينَا ... عَنْ أَبِي عَمْرٍو إِسْمَاعِيلَ بْنِ نُجَيْدٍ أَنَّهُ سَأَلَ أَبَا جَعْفَرٍ أَحْمَدَ بْنَ حَمْدَانَ، وَكَانَا عَبْدَيْنِ صَالِحَيْنِ، فَقَالَ لَهُ: «بِأَيِّ نِيَّةٍ أَكْتُبُ الْحَدِيثَ؟» فَقَالَ: "أَلَسْتُمْ تَرْوُونَ أَنَّ عِنْدَ ذِكْرِ الصَّالِحِينَ تَنْزِلُ الرَّحْمَةُ؟ «قَالَ:»نَعَمْ «، قَالَ:»فَرَسُولُ اللَّهِ ﷺ رَأْسُ الصَّالِحِينَ) مقدمة ابن الصلاح = معرفة أنواع علوم الحديث - ت عتر ١/٢٤٦ — ابن الصلاح (ت ٦٤٣( )سير أعلام النبلاء - ط الرسالة ١٤/٦٤ — شمس الدين الذهبي (ت ٧٤٨)
മഹത്തുകളിൽ പ്രമുഖരായ അബൂജഅ്ഫർ(റ) അഹ്മദ്ബ്നുഹംദാൻ(റ)വിനോട് ചോദിച്ചു. “ഹദീസുകൾ രേഖപ്പെടുത്തുമ്പോൾ എന്താണ് നാം നിയ്യത്ത് ചെയ്യേണ്ടത്.!?” അവിടുന്ന് പ്രതികരിച്ചു. “സ്വാലിഹീങ്ങളെ പറയുന്നിടത്ത് റഹ്മത് ഇറങ്ങുമെന്ന കാര്യം താങ്കൾക്കറിയില്ലേ..?” - “അതെ” -“എന്നാൽ അവരുടെയെല്ലാം നേതാവാണല്ലോ മുത്ത് റസൂൽ” (മുഖദ്ദിമ തു ഇബ്നു സ്വലാഹ്:1/246)(സിയറു അഅലാമുന്നുബലാഅ്/ ഹാഫിളുദ്ദഹബി:14/64)
ഇമാം നവവി(റ) 24000 ഖത്മ് തീർത്ത അബൂബക്കറു ബ്നുഇയാശ്(റ) പോലുള്ള ളഈഫായ ഹദീസുകൾ റിപ്പോർട്ട് ചെയ്ത മഹാന്മാരുടെ ചരിത്രം പറഞ്ഞ ശേഷം പറയുന്നു.
وَلَا يَنْبَغِي لِمُطَالِعِهِ أَنْ يُنْكِرَ هَذِهِ الْأَحْرُفَ فِي أَحْوَالِ هَؤُلَاءِ الَّذِينَ تُسْتَنْزَلُ الرَّحْمَةُ بِذِكْرِهِمْ مُسْتَطِيلًا لَهَا فَذَلِكَ مِنْ عَلَامَةِ عَدَمِ فَلَاحِهِ إِنْ دَامَ عَلَيْهِ) شرح النووي على مسلم ١/٧٩ — النووي (ت ٦٧٦)
“ഈ ഗ്രന്ഥം വായിക്കുന്ന ഒരാളും ഇത്തരം മഹത്വങ്ങൾ നിശേധിക്കാൻ തുനിയേണ്ട. ഈ മഹാത്മാക്കളെ സ്മരിക്കൽ കൊണ്ടു തന്നെ വർദ്ധിച്ച റഹ്മത് ഇറക്കപ്പെടും. അവരെ വിമർശിക്കുന്നത് തുടരുകയാണെങ്കിൽ അത് അവന്റെ പരാജയത്തിന്റെ അടയാളമാണ്.” (ശറഹുമുസ്ലിം/ഇമാംനവവി(റ):1/79)
മറ്റൊരു ഗ്രന്ഥത്തിൽ ഇമാം നവവി (﵀) തന്നെ പറയുന്നു:
- عبد الله بن المبارك بن واضح الحنظلى مولاهم المروزى، أبو عبد الرحمن، الإمام المجمع على إمامته وجلالته فى كل شىء، الذى تستنزل الرحمة بذكره، وترتجا المغفرة بحبه، وهو من تابعى التابعين) تهذيب الأسماء واللغات ١/٢٨٥ — النووي (ت ٦٧٦(
അബ്ദുല്ലാഹിബ്നുൽ മുബാറക്(റ) എല്ലാ നിലക്കും ഇമാമും മഹത്തുക്കളിൽ പെട്ടവരുമാണെന്നതിൽ തർക്കമില്ല. അവിടുത്തെ പറയൽ കൊണ്ടുതന്നെ റഹ്മതുകൾ ഇറക്കപ്പെടും. സ്നേഹിക്കൽ കൊണ്ട് പാപമോചനമാണ് പ്രതീക്ഷിക്കപ്പെടുന്നത്.(തഹ്ദീബുൽഅസ്മമാഅ്/ഇമാം നവവി(റ):285)
ബിദ്അതുകാർ അവരുടെ നേതാവായി കൊണ്ടുനടക്കുന്ന ഇബ്നൂതൈമിയ്യ പോലും എഴുതുന്നു.
فتارة يكون المعلوم محبوبا يلتذ بعلمه وذكره كما يلتذ المؤمنون بمعرفة الله وذكره بل ويلتذون بذكر الأنبياء والصالحين ولهذا يقال عند ذكر الصالحين تنزل الرحمة بما يحصل في النفوس من الحركة إلى محبة الخير والرغبة فيه والفرح به والسرور واللذة والأمور الكلية تحب النفس معرفتها لما فيها من الإحاطة التي توصلها إلى معرفة المعينات. )الصفدية ٢/٢٦٩ — ابن تيمية (ت ٧٢٨(
ചില അരിവുകൾ കൊണ്ടും സ്മരണകൾ കൊണ്ടും ആനന്ദം ലഭിക്കും. മുഅ്മിനീങ്ങൾക്ക് അല്ലാഹുവിന്റെ മഅ്റിഫത് കൊണ്ടും ദിക്ർകൊണ്ടും ആനന്ദം ലഭിക്കുന്നതുപോലെ. എന്നല്ല, അമ്പിയാക്കളേയും സ്വാലിഹീങ്ങളേയും സ്മരിക്കുമ്പോൾ തന്നെ മുഅ്മിനീങ്ങൾക്ക് ആനന്ദം ലഭിക്കും. അതിനാലാണ് സ്വാലിഹീങ്ങളെ സ്മരിക്കുന്നിടത്ത് റഹമത് ഇറങ്ങുമെന്ന് പറയപ്പെടുന്നത്. അത് നന്മ വർത്തിക്കുന്നതിലേക്കുള്ള താത്പരിയവും ആത്മീയ ഉണർവും ശരീരത്തിന് നൽകും..... (സിഫ്ദിയ്യ/ ഇബ്നു തൈമിയ്യ:2/269)
ഇതുകാരണമാണ് സുന്നികൾ മഹത്തുക്കളുടെയെല്ലാം നേതാക്കളായ ബദ്റിൽ പങ്കെടുത്ത സ്വഹാബത്തിന്റെ പേരുകൾ പോലും ഉച്ചരിക്കുന്നത് മഹത്വമായി കാണുന്നത്. അവരെ പറയുന്നിടത്ത് റഹ്മത്തിറങ്ങുമെന്നതും അതിനാൽ പ്രാർത്ഥനക്ക് വലിയ ഇജാബതുണ്ടാകുമെന്നതും സുന്നികൾ ഇന്നും അനുഭവിച്ചു ബോധ്യപ്പെട്ടതിനാലാണ് ഇത്തരം മജ്ലിസുകൾക്ക് ഇന്നും വലിയ സ്വീകാര്യത ലഭിക്കാനുള്ള പ്രധാനകാരണം.
മറ്റു ഇബാദതുകൾക്കൊപ്പം
ഇബാദത്തുകൾക്ക് വേണ്ടി സമയംമാറ്റിവെക്കേണ്ടിടത്തെ ല്ലാം സ്വാലിഹീങ്ങളെ സ്മരിക്കാനും ഉപയോഗപ്പെടുത്താൻ അ ഇമ്മത് നിർദ്ദേശിക്കുന്നുണ്ട്.
ഇശാഅ് നിസ്കാരത്തിന് ശേഷം അനാവശ്യ സംസാരങ്ങൾ കറാഹതാണ്. എന്നാൽ ആ സമയം ചെയ്യുന്നത് സുന്നത്തായ കാര്യങ്ങളിൽ ഇമാംനവവി(റ) സ്വാലിഹീങ്ങളെ സ്മരണകളെ ഉൾപ്പെടുത്തുന്നു. (രിയാളു സ്വാലിഹീൻ:485) (മജാമൂഅ്:3/ 42)- ഇമാം നവവി(റ)
- باب كراهة الحديث بعد العشاء الآخرة وأَمَّا الحَديثُ في الخَيرِ كَمُذَاكَرَةِ العِلْمِ وَحِكايَاتِ الصَّالِحِينَ...، ونحو ذلك، فلا كَرَاهَة فيه، بل هُوَ مُسْتَحَبٌّ )رياض الصالحين - ت الفحل ١/٤٨٥ — النووي (ت ٦٧٦)(المجموع شرح المهذب - ط المنيرية ٣/٤٢ — النووي (ت ٦٧٦)
രേഗിയായി കിടക്കുന്നയാൾക്ക് അവന്റെ സമയങ്ങൾ ചിലവഴിക്കേണ്ടത് എങ്ങനെയാണെന്ന് കർമ്മശാസ്ത്രഗ്രന്ഥങ്ങളിൽ കൃത്യമായി വിവരിച്ചിട്ടുണ്ട്. മരണത്തെ പ്രതീക്ഷിക്കുന്ന രേഗവിശ്രമത്തിലാണെങ്കിൽ അവൻ ചെയ്യേണ്ട കാര്യങ്ങൾക്കിടയിൽ ഇമാംനവവി(റ) എഴുതുന്നു
وَأَنْ يَتَعَاهَدَ نَفْسَهُ بِقِرَاءَةِ الْقُرْآنِ وَالذِّكْرِ وَحِكَايَاتِ الصَّالِحِينَ وَأَحْوَالِهِمْ عِنْدَ الْمَوْتِ) المجموع شرح المهذب - ط المنيرية ٥/١١٨ — النووي (ت ٦٧٦) (الأذكار للنووي ط ابن حزم ١/٢٦٠ — النووي (ت ٦٧٦(
രോഗി സ്വന്തമായിതന്നെ ഖുർആൻ പാരായണം, ദിക്റുകൾ, സ്വാലിഹീങ്ങളെ കുറിച്ചുള്ള സംഭവങ്ങൾ, അവരുടെ അന്ത്യ നിമിഷങ്ങളെ സ്മരിക്കൽ എന്നിവ കൊണ്ട് മരണത്തിന് വേണ്ടി തയ്യാറെടുക്കണം. (മജ്മൂഅ്:5/11)(അദ്കാർ/ഇമാം നവവി(റ):260)
وَيُسَنُّ أَنْ يَتَعَهَّدَ نَفْسَهُ بِتِلَاوَةِ الْقُرْآنِ وَالذِّكْرِ وَحِكَايَاتِ الصَّالِحِينَ وَأَحْوَالِهِمْ عِنْدَ الْمَوْتِ) تحفة المحتاج في شرح المنهاج وحواشي الشرواني ٣/٩١ — ابن حجر الهيتمي (ت ٩٧٤(
وَيُسَنُّ أَنْ يَتَعَهَّدَ نَفْسَهُ بِتِلَاوَةِ الْقُرْآنِ وَالذِّكْرِ وَحِكَايَاتِ الصَّالِحِينَ وَأَحْوَالِهِمْ عِنْدَ الْمَوْتِ،(نهاية المحتاج إلى شرح المنهاج ٢/٤٣٥ — الرملي، شمس الدين (ت ١٠٠٤)
തെറ്റുകൾ പൊറുക്കാൻ
മഹാത്മാക്കളെ സ്മരിക്കൽ തെറ്റുകൾ പൊറുപ്പിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളിൽ പെട്ടതാണ്. ശൈഖ് ജീലാനി (റ) എഴുതുന്നു.
فتكفير شرب الخمر بالتصدق بكل شراب حلال هو أحب إليه،أطيب عنده، وسماع الملاهي بسماع القرآن وأحاديث رسول الله ﷺ، وحكايات الصالحين، (الغنية لطالبي طريق الحق ١/٢٤١ — عبد القادر الجيلاني (ت ٥٦١)
“കള്ളുകുടിച്ചവൻ അവന്റെ തെറ്റുപൊറുപ്പിക്കാനുള്ള പ്രായഛിത്തമായി ചെയ്യേണ്ടത് ഹലാലായ ഇഷ്ടപ്പെട്ട പാനീയം വിതരണം ചെയ്യലാണ്. അനാവശ്യങ്ങൾ കേട്ടതിനുള്ള പ്രായഛിത്തം ഖുർആൻ, ഹദീസ്, സ്വാലിഹീങ്ങളുടെ സംഭവങ്ങൾ എന്നിവ കേൾക്കലാണ്.” (ഗുൻയ/ശൈഖ് ജീലാനി(റ):241)
മരണപ്പെട്ട ഇടങ്ങളിലും
മരണപ്പെട്ട ഇടങ്ങളിൽ ഖുർആൻ ദിക്റുകൾ ദുആകൾ എന്നിവക്ക് പുറമെ സാധാരണയായി മൗലിദുകൾ ചൊല്ലുന്ന പതിവ് നമ്മുടെനാട്ടിൽ തന്നെ വളരെ സജീവമാണ്. സ്വാലിഹീങ്ങളുടെ മഹത്വം പറയൽ ഖുർആനിനും ദിക്റിനും പുറമെ ഇമാം നവവി(റ) എണ്ണുന്നത് കാണാം.
ويشتغل القاعدون بتلاوة القرآن، والدعاء للميت، والوعظ، وحكايات أهل الخير، وأحوال الصالحين. )الأذكار للنووي ط ابن حزم ١/٢١٣ - النووي (ت ٦٧٦)
ഖബറിന് ചാരെ സംഗമിച്ചവർ ഖുർആൻ ഓതുക, ദുഅചെയ്യുക, വഅള്പറയുക, സ്വാലിഹീങ്ങളുടെയും മഹാന്മാരുടെയും അനുസ്മരണങ്ങൾ(മൗലിദ്) തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടേണ്ടതാണ്. (അദ്‌കാർ/ഇമാം നവവി(റ):288)
ഇതുതന്നെയാണ് ഇന്ന് മഖ്ബറകൾക്ക് സമീപ്പം സുന്നികൾ നടത്തുന്ന ആണ്ട് നേർച്ചയുടെ ആകത്തുക.
അനുസ്മരണ ഗാനം
മുത്ത് നബി (ﷺ) യുടെ കാലത്തുതന്നെ ഔലിയാക്കളിലെ ഏറ്റവും വലിയമഹത്തുക്കളായ ബദ്ർ ശുഹദാക്കളെ അനുസ്മരിച്ചു കൊണ്ട് കുഞ്ഞുങ്ങൾ ദഫ് കൊട്ടി പാട്ടുപാടിയ സംഭവം സ്വഹീഹുൽബുഖാരി ഉദ്ധരിക്കുന്നുണ്ട്.
قَالَتِ الرُّبَيِّعُ بِنْتُ مُعَوِّذِ بْنِ عَفْرَاءَ : «جَاءَ النَّبِيُّ ﷺ فَدَخَلَ حِينَ بُنِيَ عَلَيَّ، فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّي، فَجَعَلَتْ جُوَيْرِيَاتٌ لَنَا يَضْرِبْنَ بِالدُّفِّ وَيَنْدُبْنَ مَنْ قُتِلَ مِنْ آبَائِي يَوْمَ بَدْرٍ، إِذْ قَالَتْ إِحْدَاهُنَّ: وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ، فَقَالَ: دَعِي هَذِهِ وَقُولِي بِالَّذِي كُنْتِ تَقُولِينَ.» [صحيح البخاري: ٥١٤٧[
റുബയ്യിഅ് (റ) പറയുന്നു. എന്റെ വിവാഹ ദിവസം മുത്ത്നബി (ﷺ) വീട്ടിൽ വരികയും എന്റെ വിരിപ്പിൽ വന്നിരിക്കുകയും ചെയ്തു. അപ്പോൾ ചെറിയ പെൺകുട്ടികൾ ബദ്ർയുദ്ധത്തിൽ ശഹീദായ അവരുടെ പിതാക്കന്മാരുടെ മദ്ഹുകൾ പാടുകയും ദഫ് മുട്ടുകയും ചെയ്യുകയായിരുന്നു. അങ്ങനെയിരിക്കെ അവരിലൊരു കുട്ടി ബദ്‌രീങ്ങളുടെ മഹത്വങ്ങൾ പറയുന്നത് നിർത്തി “ഞങ്ങളിൽ നാളെ നടക്കാനിരിക്കുന്ന കാര്യങ്ങൾ അറിയുന്ന നബി (ﷺ) യുണ്ടെന്ന്” തുടങ്ങുന്ന നബി (ﷺ) യുടെ മദ്ഹ്പാടാൻ തുടങ്ങിയപ്പോൾ നബി (ﷺ) പറഞ്ഞു. “നിർത്തൂ... ആദ്യം പാടിയ(ബദ്‌രീങ്ങളുടെ) മദ്ഹുകൾ തന്നെ തുടരുക.!” (സ്വഹീഹുൽ ബുഖാരി:5147)
മഹാത്മാക്കളെ സ്മരിക്കാൻ എത്ര കൃത്യമായുള്ള രേഖയാണിത്!? മുത്ത്നബി (ﷺ) തന്നെ ബദ്രീങ്ങളെ അനുസ്മരിക്കാൻ നേരിൽ കൽപ്പിക്കുകയാണിവിടെ.