ജാഹിലിയ്യാ കാലത്ത് ഖബറിനെ ആരാധിക്കലും അതിനെ ബിംബമാക്കലും അതിലേക്ക് തിരിഞ്ഞു ആരാധനകൾ നിർവ്വ ഹിക്കലും ഉണ്ടായിരുന്നെന്ന് നാം മുമ്പ് വിശദീകരിച്ചു. പരിശുദ്ധ ദീനിന്റെലക്ഷ്യത്തിന് നേർ വിപരീത ഘടകമായ പ്രവർത്തനങ്ങൾ ഖബറുകളുമായി നടന്നുവന്നതു കാരണം ഇസ്ലാം ആദ്യ കാലത്ത് ഖബർസിയാറത് പാടേ വിലക്കിയിരുന്നു.അത്രമാത്രം ജാഹിലിയ്യത്തിനെ അത് മോശമായരീതിയിൽ സ്വാധീനിച്ചിരുന്നു. എന്നാൽ പിന്നീട് ഇസ്ലാം അതിനെ നിയമവിധേയമാക്കി. നബി(സ) പറഞ്ഞു.
١٩٧٧) وَحَدَّثَنَا مُحَمَّدُ بْنُ عَبْدِ اللهِ بْنِ نُمَيْرٍ ، حَدَّثَنَا مُحَمَّدُ بْنُ فُضَيْلٍ ، حَدَّثَنَا ضِرَارُ بْنُ مُرَّةَ أَبُو سِنَانٍ ، عَنْ مُحَارِبِ بْنِ دِثَارٍ ، عَنْ عَبْدِ اللهِ بْنِ بُرَيْدَةَ ، عَنْ أَبِيهِ قَالَ: قَالَ رَسُولُ اللهِ ﷺ: «نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ فَزُورُوهَا.......، )صحيح مسلم - ط التركية ٦/٨٢ — مسلم (ت ٢٦١(
“ഞാൻ നിങ്ങളോട് ഖബർ സിയാറത് വിലക്കിയിരുന്നു. ഇനി നിങ്ങൾക്ക് സിയാറത് ചെയ്യുവീൻ..”
ഇണാം ഇബ്നു ബത്വാൽ(റ) എഴുതുന്നു.
ومعنى النهى عن زيارة القبور، إنما كان فى أول الإسلام عند قربهم بعبادة الأوثان، واتخاذ القبور مساجد، والله أعلم، فلما استحكم الإسلام، وقوى فى قلوب الناس، وأمنت عبادة القبور والصلاة إليها، نسخ النهى عن زيارتها، لأنها تذكر الآخرة وتزهد فى الدنيا. )شرح صحيح البخاري - ابن بطال ٣/٢٧١ — ابن بطال (ت ٤٤٩(
“ഇസ്ലാമിന്റെ ആദ്യ കാലങ്ങൾ ബിംബാരാധനകളേടും ഖബറുകളെ മസ്ജിദാ(സുജൂദ് ചെയ്യുന്നിടം)ക്കുന്നതിനോടും അടുത്ത കാലഘട്ടമായതിനാലാണ് സിയാറതിനെ വിരോധിക്കപ്പെട്ടിരുന്നത്. പിന്നീട് ഇസ്ലാം സ്ഥാപിതമായി, ജനങ്ങളുടെ ഹൃദയങ്ങൾ വിശ്വാസം ഉറച്ചുകഴിയുകയും, ഖബറുകളെ ആ രാധിക്കുന്നതും അതിലേക്ക് തിരിഞ്ഞു നിസ്കരിക്കുന്നതുമായ പ്രവർത്തനങ്ങളിൽ നിന്ന് നിർഭയമാവുകയും ചെയ്തപ്പോൾ സിയാറത്ത് പാടില്ലെന്ന വിരോധന പിൻവലിക്കുകയുണ്ടായി. കാരണം സിയാറതിന് ആഖിറത്തെ ഓർമ്മിപ്പിക്കുക, ദുൻയാവിനെ ത്യജിക്കുക എന്നിങ്ങനെയുള്ള ഗുണങ്ങളുണ്ട്.”(ശറഹുൽ ബുഖാരി/ഇമാം ഇബ്നു ബത്വാൽ:3/271)
ഇതിൽനിന്നെല്ലാം ജാഹിലിയ്യാ കാലത്തെ ഖബറുകളുമാ യി ബന്ധപ്പെട്ടു പല വിധത്തിലുള്ള വആരാധനകൾ നടന്നിരു ന്നുവെന്ന് വീണ്ടും വ്യക്തമാകുന്നുണ്ട്. അതോടുകൂടെ ഇത്ത രം അപകടങ്ങളൊന്നുമില്ലാതെ ഖരബർ സിയാറതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. ഈ സിയാറതിൽ തന്നെ വീണ്ടും വിധിവിലക്കുകളുണ്ട്. പുരുഷൻമാരെ പോലെ സ്ത്രീകൾക്ക് ഖബർ സിയാറത്ത് നിരുപാധികം സുന്നത്തില്ല.
മഹത്തുക്കളെ സിയാറത് ചെയ്യൽ
സാധാരണക്കാരുടെ ഖബറുകളെ അപേക്ഷിച്ച് മഹാന്മാ രുടെ ഖബറുകൾക്ക് മഹത്വമുണ്ടെന്നും അത് ബറകതിന്റെ കേന്ദ്രങ്ങളാണെന്നും പരിശുദ്ധഖുർആൻ കൊണ്ടുതന്നെ നാം മുൻ അധ്യായത്തിൽ വിശദീകരിച്ചു. അതിനാൽ മറ്റു ഖബർ സിയാറതുകളെ അപേക്ഷിച്ച് മഹത്തുക്കളുടെ ഖബർ സിയാ റത് വളരെ മഹത്വമേറിയതാണ്. എല്ലാഖബ്റുകൾക്കും ഇസ് ലാം തുല്യ സ്ഥാനമല്ല കൽപ്പിക്കുന്നത്. ജീവിത കാതത്ത് മഹ ത്വമുള്ളവരുട ഖബറിനും ഖബർ സിയാറതിനും വളരെ വലിയ മഹത്വങ്ങളുണ്ട്. മാത്രമല്ലലോക നേതാവ് മുത്ത് നബി(സ) യു ടെ ഖബർ സിയാറത്ത് ഹജ്ജ് ചെയ്യുന്നവർക്ക് പ്രത്യേക സുന്നത്താണെന്നത് ഇജ്മാഅ്കൊണ്ട് ദീനിൽ സ്ഥിരപ്പെട്ടതും വളരെ മഹത്വമേറിയതുമായ ഇബാദത്താണ്.
ഇമാം നവവി(റ) പറയുന്നു.
)وَاعْلَمْ) أَنَّ زِيَارَةَ قَبْرِ رَسُولُ اللَّهِ ﷺ منْ أَهَمِّ الْقُرُبَاتِ وَأَنْجَحِ الْمَسَاعِي فَإِذَا انْصَرَفَ الْحُجَّاجُ وَالْمُعْتَمِرُونَ مِنْ مَكَّةَ اُسْتُحِبَّ لَهُمْ اسْتِحْبَابًا مُتَأَكَّدًا أَنْ يَتَوَجَّهُوا إلَى الْمَدِينَةِ لِزِيَارَتِهِ ﷺ)المجموع شرح المهذب - ط المنيرية —8/272 النووي )ت ٦٧٦)
അറിയണം മുത്ത് നബി(സ)യുടെ ഖബർ സിയാറത് ചെയ്യുക എന്നത് ആരാധനകളിൽ വെച്ച് ഏറ്റവും മുഖ്യമായതും പരിശ്രമങ്ങളിൽ വെച്ച് ഏറ്റവും വിജയകരവുമായതുമാണ്. ഹജ്ജ് ഉംറകൾ ചെയ്യുന്നവർ അതിൽ നിന്ന് വിരമിച്ചാൽ മദീന സിയാറത്ത് ചെയ്യാൻ യാത്ര തിരിക്കൽ ശക്തമായ സുന്നത്താക്കപ്പെടും.(മജ്മൂഅ്/ ഇമാം നവവി(റ):8/272)
മറ്റു മഹത്തുക്കളെ സിയാറത് ചെയ്യുന്നതിനെ കുറിച്ച് ഇമാം ഗസ്സാലി(റ) എഴുതുന്നു.
، وأما المشاهد فلا تتساوى، بل بركة زيارتها على قدر درجاتهم عند الله عز وجل،)إحياء علوم الدين: ٢٥٤/١(
“എന്നാൽ മഹാന്മാരുടെ ദർഗകൾ എല്ലാം തുല്യ സ്ഥാന മല്ല. അവയെ സന്ദർശിക്കുന്നതിനാൽലഭിക്കുന്ന ബറകത്ത് അല്ലാഹുവിന്റെയടുക്കൽ മഹാന്മാർക്കുള്ള സ്ഥാനത്തിലുള്ള വ്യത്യാസത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടുകൊണ്ടിരി ക്കും. (ഇഹ്യാ ഉലൂമുദ്ദീൻ/ ഇമാം ഗസ്സാലി(റ): 1/254)
അതിനാൽ നബി(സ) പൊതുവെ ഖബർ സിയാറതു കൊണ്ടുള്ള മഹത്വങ്ങൾ പറഞ്ഞ ഹദീസ് ഉയർത്തിക്കാണിച്ചു കൊണ്ട് ഇതിൽ ബറകത് ലഭിക്കുമെന്നില്ലല്ലോ എന്നെല്ലാം ചോദിക്കുന്നതിനർത്ഥമില്ല. അവിടുന്ന് ഖബർ സിയാറതിന്റെ മഹത്വമായി പറഞ്ഞ ദുൻയാവിന്റെ ത്യാഗവും പരലോക സ്മരണയും പൊതുവെ എല്ലാ ഖബർ സിയാറതുകൾ കൊണ്ടുമുള്ള ഗുണമാണ്. ഈ ഗുണങ്ങൾ കാഫിറിന്റെ ഖബറുകൾ സിയാറത് ചെയതാൽ പോലുംലഭിക്കുമെന്ന് ഇമാമീങ്ങൾ പഠിപ്പിച്ചിട്ടുണ്ട്.
യാത്ര കെട്ടിപ്പുറപ്പെടൽ
ഏതൊരു നല്ല കാര്യത്തിന് വേണ്ടിയുള്ള യാത്രയും പ്രതി ഫലാർഹമായ യാത്രയാണ്. ഈ അർത്ഥത്തിൽ സിയാറത്ത് ചെയ്യുവാനുള്ളയാത്ര വളരെ പ്രതിഫലമുള്ളതാണ്. ‘നല്ല കാര്യങ്ങൾ ചെയ്യാം. പക്ഷേ, അതിനുവേണ്ടി യാത്ര ചെയ്യരുത്.’ എന്നിങ്ങനെയുള്ള വികലാവാദങ്ങൾ സിയാറത്തിനെ എതിർക്കാൻ വേണ്ടി മാത്രം ഇബ്നു തൈമിയ കൊണ്ടുവന്നവാദമാണ്. അതാണെങകിൽ ഏതു നന്മക്കും ബാധകമായ കാര്യമാവുണ്. അറിവ് പഠിക്കാം, പക്ഷേ അറിവ്പഠിക്കാൻ വേണ്ടി ഒരിടത്തേക്കും യാത്ര ചെയ്യരുത് എന്ന വാദം എത്രമാത്രം ഗൗ രവപരമാണ്. ഈ വാദത്തിന് തെളിവായി ഇബ്നു തൈമിയ്യ കൊണ്ടുവന്ന ഹദീസ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പക്ഷ വാദത്തിന്റെ തെളിവായി മനസ്സിലാക്കാം.
സ്വഹീഹുൽ ബുഖാരിയിലെ ആ ഹദീസ് ഒന്നു കാണാം.
١١٨٩ - (ح) حَدَّثَنَا عَلِيٌّ: حَدَّثَنَا سُفْيَانُ، عَنِ الزُّهْرِيِّ، عَنْ سَعِيدٍ، عَنْ أَبِي هُرَيْرَةَ ﵁، عَنِ النَّبِيِّ ﷺ قَالَ: «لَا تُشَدُّ الرِّحَالُ إِلَّا إِلَى ثَلَاثَةِ مَسَاجِدَ؛ الْمَسْجِدِ الْحَرَامِ، وَمَسْجِدِ الرَّسُولِ ﷺ، وَمَسْجِدِ الْأَقْصَى ». )صحيح البخاري - ط السلطانية ٢/٦٠ — البخاري (ت ٢٥٦(
മൂന്നു പള്ളികളിലേക്ക് അല്ലാതെ യാത്ര കെട്ടി പുറപ്പെടു കയില്ല. മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി മസ്ജിദുൽ അഖ്സ്വ എന്നിവയാണ് അവ.(സ്വഹീഹുൽ ബുഖാരി:1189)
ഈ ഹദീസിൽ എവിടെയാണ് സിയാറത്തിനു പോകരു തെന്നതിലേക്ക് ഒരു ചെറിയ നിലക്കെങ്കിലുമുള്ള സൂചന!? പ്രത്യക്ഷത്തിൽ ഇതിനർത്ഥം ‘ഈ മൂന്ന് പള്ളികളിലേക്ക് മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ... നാലാമതൊരു പള്ളിയി ലേക്ക് യാത്ര ചെയ്യരുത്!’ എന്നാണെന്ന് വെച്ചാൽ പോലും ഇതിലെവിടെ സിയാറത്തിനു പോകരുതെന്നുള്ളത്!? ഇനി മറ്റൊരു നിലക്കുള്ള അർത്ഥം ‘ഈ മൂന്നു പള്ളിയി ലേക്കല്ലാതെ നിങ്ങൾ ഒരിടത്തേക്കും യാത്ര ചെയ്യരുത്!’ ഇതി നർത്ഥം ആർക്കെങ്കിലും അംഗീകരിക്കാനാകുമോ!?
ഇവിടെയാണ് ഇമാമീങ്ങൾ കൃത്യമായി ഈ ഹദീസിനെ വിശദീകരിച്ചത്. ഇതിനർത്ഥം പള്ളി എന്ന അർത്ഥത്തിൽ സമ്പൂർണ്ണമായ പ്രതിഫലം ഈ മൂന്ന് പള്ളികൾക്ക് മാത്രമേയുള്ളൂ. അത് ഹദീസുകളിൽ നബി(സ) കൃത്യമായി പഠിപ്പിച്ച പ്രതിഫലമാണ്. ഇബ്നു തൈമിയ്യയുടെ ഈ അറുവഷള വാദം കേട്ട ഇമാമീങ്ങളെല്ലാം അദ്ദേഹത്തെ പരിഹസിക്കും വിധം എഴുതിയിട്ടുണ്ട്.
ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നത് കാണുക.
وَالْحَاصِل إِنَّهُم الزموا بن تيميه بِتَحْرِيم شدّ الرحل إِلَى زِيَارَةِ قَبْرِ سَيِّدُنَا رَسُولُ اللَّهِ ﷺ وَأَنْكَرْنَا صُورَةَ ذَلِكَ وَفِي شَرْحِ ذَلِكَ مِنَ الطَّرَفَيْنِ طُولٌ وَهِيَ مِنْ ابشع الْمسَائِل المنقوله عَن بن تَيْمِيَةَ وَمِنْ جُمْلَةِ مَا اسْتَدَلَّ بِهِ عَلَى دَفْعِ مَا ادَّعَاهُ غَيْرُهُ مِنَ الْإِجْمَاعِ عَلَى مَشْرُوعِيَّةِ زِيَارَةِ قَبْرِ النَّبِيِّ ﷺ مَا نُقِلَ عَنْ مَالِكٍ أَنَّهُ كَرِهَ أَنْ يَقُولَ زُرْتُ قَبْرَ النَّبِيِّ ﷺ وَقَدْ أَجَابَ عَنْهُ الْمُحَقِّقُونَ مِنْ أَصْحَابِهِ بِأَنَّهُ كَرِهَ اللَّفْظَ أَدَبًا لَا أَصْلَ الزِّيَارَةِ فَإِنَّهَا مِنْ أَفْضَلِ الْأَعْمَالِ وَأَجَلِّ الْقُرُبَاتِ الْمُوَصِّلَةِ إِلَى ذِي الْجَلَالِ وَأنَّ مَشْرُوعِيَّتَهَا مَحَلُّ إِجْمَاعٍ بِلَا نِزَاعٍ وَاللَّهُ الْهَادِي إِلَى الصَّوَابِ)فتح الباري لابن ح جر ٣/٦٦ — ابن حجر العسقلاني (ت ٨٥٢(
ചുരുക്കത്തിൽ തിരു സിയാറതിന് യാത്ര പുറപ്പെടുന്ന വിഷയത്തിൽ ഇബ്‌നു തൈമിയ്യയെ അവർ മുട്ടുകുത്തിച്ചിട്ടുണ്ട്. ഈ ചർച്ചയുടെ രണ്ടു വശവും വിശദമായി പറയാനുണ്ട്. ഇത് ഇബ്നു തൈമിയ്യയെ തൊട്ടുദ്ധരിക്കുന്ന മസ്അലകളിൽ ഏറ്റവും വൃത്തികെട്ട വാദമാണ്. തിരു സിയാറത് ശറആക്കപ്പെട്ട താണെന്നതിന്റെ ഇജ്‌മാഇനെ എതിർക്കാൻ അവർ കൊണ്ടു വന്ന തെളിവിന്റെ ആകത്തുക, ഇമാം മാലിക്(റ) പറഞ്ഞ ‘ഞാൻ തിരു ഖബ്ർശരീഫ് സന്ദർശിച്ചുവെന്ന് പറയൽ കറാഹതാണ്’ എന്ന വാക്കാണ്. മാലികി ഇമാമിന്റെ അസ്ഹാബിൽ നിന്നുള്ള മുഹഖിഖുകൾ അതിന് നൽകിയ മറുപടി, അത് അദബ് കൊണ്ട് പറഞ്ഞതാണെന്നാണ്.[1] അതിനാൽ തിരുസിയാറത് അമലുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ടമേറിയതും അല്ലാഹു വിലേക്കടുപ്പിക്കുന്ന ഏറ്റവും നല്ല ഇബാദതുമാണ്. അത് ശറആക്കപ്പെട്ടതാണെന്നത് ഇജ്‌മാഅ് കൊണ്ട് സ്ഥിരപ്പെട്ട, തർക്കത്തിന് വകുപ്പില്ലാത്ത കാര്യവുമാണ്. (ഫത്ഹുൽ ബാരി ഇമാം അസ്ഖലാനി: 3/66)
ഇമാം ഗസ്സാലി(റ) കൃത്യമായി തന്നെ എഴുതുന്നു.
والحديث إنما ورد في المساجد، وليس في معناها المشاهد، لِأَنَّ الْمَسَاجِدَ بَعْدَ الْمَسَاجِدِ الثَّلَاثَةِ مُتَمَاثِلَةٌ ، وَلَا بَلْدَ إِلَّا وَفِيهِ مَسْجِدٌ فَلَا مَعْنَى لِلرَّحْلَةِ إلى مسجد آخر، وأما المشاهد فلا تتساوى، بل بركة زيارتها على قدر درجاتهم عند الله عز وجل، (إحياء علوم الدين ٢٥٤/١ — أبو حامد الغزالي (ت ٥٠٥)
മൂന്നു പള്ളികളിലേക്കല്ലാതെ യാത്ര കെട്ടിപ്പുറപ്പെടരുതെ ന്ന ഹദീസ് പള്ളികളെ കുറിച്ച് പറഞ്ഞതാണ്. അതും മഹാ ന്മാരുടെ മഖാമുകളും യാതൊരു ബന്ധവുമില്ല!! കാരണം: മൂന്ന് പള്ളികളല്ലാത്ത എല്ലാ പള്ളികളും പ്രതിഫലത്തിൽ തുല്യമാണ്. ഏതൊരു നാട്ടിലും ഒരു പള്ളിയുണ്ടാകുമല്ലോ അപ്പോൾ മറ്റൊരു പള്ളിയിലേക്ക് അതിനേക്കാൾ പുണ്യം പ്രതീക്ഷിച്ചു യാത്രപോകുന്നതിനു യാതൊരർത്ഥവുമില്ല എന്നാണ് ഈ ഹദീസിന്റെ വിവക്ഷ. അതേ സമയം മഹാന്മാരുടെ ദർഗകൾ എല്ലാം തുല്യമല്ല. അവയെ സന്ദർശിക്കുന്നതിനാൽ ലഭിക്കുന്ന ബറകത്ത് അല്ലാഹുവിന്റെയടുക്കൽ മഹാന്മാർക്കുള്ള സ്ഥാന ത്തിലുള്ള വ്യത്യാസത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും.(ഇഹ്‌യാ ഉലൂമുദ്ദീൻ/ഇമാം ഗസ്സാലി:1/254)
ഇമാം നവവി(റ) എഴുതുന്നു:
فَإِذَا انْصَرَفَ الْحُجَّاجُ وَالْمُعْتَمِرُونَ مِنْ مَكَّةَ اسْتُحِبَّ لَهُمْ اسْتِحْبَابًا مُتَأَكَّدًا أَنْ يَتَوَجَّهُوا إِلَى الْمَدِينَةِ لِزِيَارَتِهِ وينوي الزائر مع الزِّيَارَةِ التَّقَرُّبَ وَشَدَّ الرَّحْلِ إِلَيْهِ وَالصَّلَاةَ فِيهِ)المجموع شرح المهذب: ۸/۲۷۲ - ط المنيرية — النووي (ت ٦٧٦)
ഹജ്ജ് ഉംറ ചെയ്‌തു കഴിഞ്ഞവർ മക്കയിൽ നിന്ന് പിരി ഞ്ഞാൽ മുത്ത് നബി(സ)യെ സിയാറത് ചെയ്യുവാനായി യാത്ര തിരിക്കൽ ശക്തിയായ സുന്നത്താണ്. ഈ യാത്ര കൊണ്ടവൻ സിയാറത്തിന്റെ പ്രതിഫലത്തിനു പുറമെ സിയാറത്തിലേക്കു ള്ള പ്രത്യേക യാത്ര കെട്ടിപ്പുറപ്പെടലിനെയും അവിടെവച്ച് നിസ്കരിക്കലിനെയും കരുതണം. (ശറഹുൽ മുഹദ്ദബ് /ഇമാം ന വവി(റ): 8/272)
ചുരുക്കത്തിൽ ഒരർത്ഥവുമില്ലാത്ത വാദമാണ് ബിദ്അത്തു കാർ സിയാറത് യാത്രയെ എതിർക്കാൻ വേണ്ടി ഉന്നയിക്കാറു ള്ളത്. ലോക ഉലമാക്കൾക്കിടയിൽ ഇജ്മാആയ മുത്ത് നബി (സ) യെ സന്ദർശിക്കാനുള്ള യാത്രക്കെതിരെയാണ് ഇബ്നു തൈമിയ്യ ഈ വാദം ഉന്നയിക്കുകയും അതിനായി ഒരു സുച ന പോലുമില്ലാത്ത ഹദീസിനെ ദുർവ്യാഖ്യാനിച്ചു കൂട്ടുപിടിച്ചത് ഇന്നത്തെ ബിദ്അതുകാർക്ക് അവരുടെ സമ്മേളനങ്ങളിലേ ക്കും സ്വന്തം നാട്ടിലെ ജുമുഅക്ക് പോലും കൂടാതെ മറ്റു പള്ളി കളിലേക്കും യാത്ര ചെയ്യുന്നതിനെ അവർ ഈ നിയമം ചിന്തി ക്കുക പോലും ചെയ്യാറില്ല.
ഇബ്നു തൈമിയ്യയുടെ ഈ കണിയിൽ പെട്ടു കുടുങ്ങിപ്പോയ ഇബ്നു റജബുൽ ഹമ്പലിയുമായുണ്ടായ തന്റെ ഉപ്പ ക്കുണ്ടായ ഒരനുഭവം ഹാഫിളുൽ ഇറാഖി ഉദ്ധരിക്കുന്നുണ്ട്. ഉപ്പ പറഞ്ഞു.
وَكَانَ وَالِدِي رحمه الله يَحْكِي أَنَّهُ كَانَ مُعَادِلًا لِلشَّيْخِ زَيْنُ الدِّينِ عَبْدُ الرَّحِيمِ بْنُ رَجَبٍ الْحَنْبَلِيِّ فِي التَّوَجُّهِ إلَى بَلَدِ الْخَلِيلِ فَلَمَّا دَنَا مِنْ الْبَلَدِ قَالَ نَوَيْتُ الصَّلَاةَ فِي مَسْجِدِ الْخَلِيلِ لِيَحْتَرِزَ عَنْ شَدِّ الرَّحْلِ لِزِيَارَتِهِ عَلَى طَرِيقَةِ شَيْخِ الْحَنَابِلَةِ ابْنِ تَيْمِيَّةَ قَالَ فَقُلْت نَوَيْت زِيَارَةَ قَبْرِ الْخَلِيلِ ﵇ ثُمَّ قُلْت لَهُ أَمَّا أَنْتَ فَقَدْ خَالَفْت النَّبِيَّ ﷺ؛ لِأَنَّهُ قَالَ «لَا تُشَدُّ الرِّحَالُ إلَّا إلَى ثَلَاثَةِ مَسَاجِدَ»، وَقَدْ شَدَدْتَ الرَّحْلَ إلَى مَسْجِدٍ رَابِعٍ وَأَمَّا أَنَا فَاتَّبَعْتُ النَّبِيَّ ﷺ؛ لِأَنَّهُ قَالَ «زُورُوا الْقُبُورَ» . أَفَقَالَ إلَّا قُبُورَ الْأَنْبِيَاءِ؟ قَالَ فَبُهِت (طرح التثريب في شرح التقريب ٦/٤٣ — العراقي (ت ٨٠٦(
ഇബ്റാഹീം നബി(അ)നെ സിയാറത്ത് ചെയ്യുവാനായി ഞാനും ഇബ്നു റജബിൽ ഹമ്പലി(റ) യും യാത്ര പുറപ്പെട്ടു. സ്ഥലത്ത് എത്താൻ നേരത്ത് ഇബ്നു റജബുൽ ഹമ്പലി(റ) പറഞ്ഞു: മൂന്ന് പള്ളിയിലേക്ക് അല്ലാതെ യാത്ര പുറപ്പെടാൻ പാടില്ലെന്ന് ഇബ്നു തൈമിയ്യ പറഞ്ഞതിനാൽ ഞാൻ ഇബ്രഹീം നബി(അ)ന്റെ പള്ളിയിൽ വച്ച് നിസ്കരിക്കാൻ ആണ് നിയ്യത്ത് വെച്ചത്. ഇറാഖി(റ) പറഞ്ഞു. ഞാൻ ഇബ്രാഹിം നബി(അ)ന്റെ സിയാറത്തിനെ തന്നെയാണ് കരുതിയത്. ശേഷം ഞാൻ ചോദിച്ചു. “അല്ല, താങ്കൾ ഇപ്പോൾ നബി(സ) യുടെ വാക്കിനോട് നേരെ എതിര് കാണിക്കുകയല്ലേ ചെയ്തത്!? നബി(സ) പറഞ്ഞത് മൂന്നു പള്ളിയിലേക്ക് അല്ലാതെ യാത്ര കെട്ടി പുറപ്പെടരുത് എന്നാണ്. താങ്കൾ ഇതാ നാലാമതായി ഇബ്രാഹിം നബി(അ)ന്റെ പള്ളിയിലേക്കും നിയ്യത്ത് വെച്ച് യാത്ര കെട്ടി പുറപ്പെട്ടിരിക്കുന്നു. എന്നാൽ ഞാൻ മുത്ത്നബി(സ)യെ അനുസരിക്കുകയാണ് ചെയ്തിട്ടുള്ളത്. അവിടുന്ന് പറഞ്ഞിട്ടുള്ളത് “ഖബ്ർ സിയാറത്ത് ചെയ്തോളൂ..” എന്നാണ്. അവിടുന്ന് അമ്പി യാക്കന്മാരുടെ ഖബ്ർ അല്ലാതെ എന്ന്കൂടെ ഒപ്പം പറഞ്ഞി ട്ടില്ലല്ലോ!?” ഇതുകേട്ട ഇബ്നു റജബുൽ ഹമ്പലി(റ) ഉത്തരം മുട്ടി. (ത്വർഹു തസ്രീബ്/ഹാഫിളുൽ ഇറാഖി(റ):6/43)
ഈ മൂന്ന് പള്ളികൾ ഒഴികെയുള്ള ലോകത്തെ മുഴുവൻ പള്ളികളും നിസ്കാരത്തിന് പ്രതിഫലംലഭിക്കുക എന്ന അർ ത്ഥത്തിൽ ഒരേസ്ഥാനത്താണ് എന്നാണ് ഹദീസിന്റെ വിവക്ഷ. ഹദീസിൽ നിന്ന് കർമശാസ്ത്രപരമായി പ്രധാന ഒരു മസ്അല തന്നെയുണ്ട്. ഈ മൂന്ന് പള്ളിയല്ലാത്ത മറ്റൊരു പള്ളിയിൽ ഒരാൾ നിസ്കരിക്കാൻ നേർച്ചയാക്കിയാൽ അവന് ഏതു പള്ളി യിൽ വച്ച് നിസ്കരിച്ചാലും തുല്യ പ്രതിഫലമാണെന്ന കാരണം കൊണ്ട് ആ നേർച്ച വീടുന്നതാണ്.
പുറമെ, മുത്ത് നബി(സ) തന്നെ ഉഹ്ദ് ശുഹദാക്കളെ സിയാറത്ത് ചെയ്യാൻ നിത്യവും പോകാറുണ്ടെന്ന് ഹദീസുകൾ കൊണ്ട് തന്നെ സ്ഥിരപ്പെട്ടതാണ്.
عَنْ أَبِي هُرَيْرَةَ، قَالَ: كَانَ رَسُولُ اللَّه ﷺ يَأْتِي الشُّهَدَاءَ فَإِذَا أَتَى فُرْضَةَ الشِّعْبِ، يَقُولُ: السَّلَامُ عَلَيْكُمْ بِمَا صَبَرْتُمْ فَنِعْمَ عُقْبَى الدَّارِ، (دلائل النبوة للبيهقي ٣/٣٠٦ — أبو بكر البيهقي (ت ٤٥٨(
മാത്രമല്ല, അവിടുന്ന് എല്ലാ ശനിയാഴ്ചയും നടന്നും വാഹനത്തിലായും മസ്ജിദുൽ ഖുബാഇൽ പോകാറുണ്ട്. ഇമാം ബുഖാരി(റ) ഇബ്നു ഉമർ(റ) വിൽ നിന്ന് ഉദ്ധരിക്കുന്നു.
-١١٣٤ حَدَّثَنَا يَعْقُوبُ بْنُ إِبْرَاهِيمَ: حَدَّثَنَا ابْنُ عُلَيَّةَ: أَخْبَرَنَا أَيُّوبُ، عَنْ نَافِعٍ: أَنَّ ابْنَ عُمَرَ ﵄ كَانَ .... وَيَوْمَ يَأْتِي مَسْجِدَ قُبَاءٍ، فَإِنَّهُ كَانَ يَأْتِيهِ كُلَّ سَبْتٍ، فَإِذَا دَخَلَ الْمَسْجِدَ كَرِهَ أَنْ يَخْرُجَ مِنْهُ حَتَّى يُصَلِّيَ فِيهِ. قَالَ: وَكَانَ يُحَدِّثُ: أَنَّ رَسُولَ اللَّهِ ﷺ كَانَ يَزُورُهُ رَاكِبًا وَمَاشِيًا). صحيح البخاري-١١٣٤ )
ഇബ്നു ഉമർ(റ) എല്ലാ ശനിയാഴ്ചയും മസ്ജിദുൽ ഖുബാ ഇൽ പോകാറുണ്ട്. അവിടുന്ന് പറയും. നബി(സ്വ) നടന്നും വാഹനത്തിലായും ഇവിടെ സന്ദർശിക്കാറുണ്ട്. (സ്വഹീഹുൽ ബുഖാരി:1134)
ഈ ആശയം കൃത്യമായി മനസ്സിലാക്കി തരുന്ന റിപ്പോർ ട്ടുകളും ഈ ഹദീസിൽ വന്നിട്ടുണ്ട്. മുസ്നദ് അഹ്മദ് റിപ്പോർട്ട് ചെയ്ത ഹദീസ് കാണുക.
١١٦٠٩ - حَدَّثَنَا هَاشِمٌ، حَدَّثَنَا عَبْدُ الْحَمِيدِ، حَدَّثَنِي شَهْرٌ، قَالَ: سَمِعْتُ أَبَا سَعِيدٍ الْخُدْرِيَّ، وَذُكِرَتْ عِنْدَهُ صَلَاةٌ فِي الطُّورِ فَقَالَ: قَالَ رَسُولُ اللهِ ﷺ: «لَا يَنْبَغِي لِلْمَطِيِّ أَنْ تُشَدَّ رِحَالُهُ إِلَى مَسْجِدٍ يُبْتَغَى فِيهِ الصَّلَاةُ، غَيْرَ الْمَسْجِدِ الْحَرَامِ، وَالْمَسْجِدِ الْأَقْصَى، وَمَسْجِدِي هَذَا» (مسند أحمد ١١٦٠٩ - ط١١٦٠٩ الرسالة ١٨/١٥٢ — أحمد بن حنبل (ت ٢٤١ (
നബി(സ) പറഞ്ഞു. “നിസ്കാരത്തിന്റെ പ്രതിഫലം പ്രതീ ക്ഷിച്ചുകൊണ്ട് മസ്ജിദുൽ ഹറാം, മസ്ജിദുൽ അഖ്സ്വാ, മസ്ജിദുന്നബവി എന്നിവിടങ്ങളിലേക്കല്ലാതെ ഒരു യാത്രക്കാരനുംയാത്ര തിരിക്കേണ്ടതില്ല.(മുസ്‌നദ് അഹമദ്:11609)
സ്ത്രീകൾക്കും സുന്നത്ത്
ഖബർ സിയാറത് പുരുഷൻമാർക്ക് മാത്രം സുന്നത്തായ ഇബാദതാണ്. സ്ത്രീകൾക്ക് സിയാറത് സുന്നത്തില്ലെന്ന് സകല കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാം. എന്നാൽ മുത്ത്നബി (സ)യെയും മറ്റു മഹത്തുക്കളേയും സിയാറത് ചെയ്യൽ സ്ത്രീക ൾക്കും സുന്നത്തുണ്ടെന്ന് കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ വ്യക്ത മായി കാണാനാകും.
ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) പറയുന്നു.
فَيُسَنُّ لَها وَلَوْ شَابَّةً إِذْ لا خَشْيَةَ فِتْنَةٍ هُنا ويُفَرَّقُ بَيْنَ نَحْوِ العُلَمَاءِ والأَقَارِبِ بِأَنَّ القَصْدَ إِظْهَارُ تَعْظِيمِ نَحْوِ العُلَماءِ بِإِحْياءِ مَشاهِدِهِمْ وَأَيْضًا فَزُوَارُهُمْ يَعُودُ عَلَيْهِمْ مِنْهُمْ مَدَدُ أُخْرَوِى لا يُنْكِرُهُ إِلَّا المَحْرُومُونَ بِخِلَافِ الْأَقَارِبِ (تحفة المحتاج في شرح المنهاج ۲۰۱/۳— ابن حجر الهيتمي (ت ٩٧٤)
മഹാന്മാരുടെ സിയാറത്ത് സ്ത്രീകൾക്കും സുന്നത്താണ്. കുടുംബക്കാരുടെ സിയാറത്ത് അവൾക്ക് പാടില്ലെന്നും മഹാ ത്മാക്കൾ പോലുള്ളവരുടേത് പറ്റുമെന്നും പറയാൻ കാരണം: മഹാത്മാക്കളെ പോലുളളവരുടെ മഖാമുകൾ സിയാറത്ത് ചെയ്യൽ കൊണ്ടുള്ള ലക്ഷ്യം അവരോടുള്ള ആദരവ് പ്രകടിപ്പിക്കുക എന്നതിനു പുറമെ മഹാത്മാക്കളെ സിയാറത്ത് ചെയ്യുന്നവരിലേക്ക് അവരിൽ നിന്ന് ആത്മീയമായ സഹായം ലഭിക്കുമെന്നതും കൂടിയാണ്. നന്മകൾ തടയപ്പെട്ടവരല്ലാതെ ഇതിനെ നി ഷേധിക്കുകയില്ല. (തുഹ്ഫ/ഇമാം ഇബ്നു ഹജറുൽ ഹൈത മി(റ) :3/201)(=നിഹായ:3/37)
സിയാറതിന് പോകുന്ന സ്ത്രീകൾ പൂർണ്ണഹിജാബോടെയാ ണ് പോകാണ്ടതെന്ന് പ്രത്യേകം പറയേണ്ടതില്ല. നിസ്കരിക്കാൻ പള്ളിയിൽ പോകുന്നത് വരെ അവർക്ക് എല്ലാ നിബന്ധനകളു മൊത്താൽ തന്നെ ഒഴിവാക്കലാണ് നല്ലത്. വീട്ടിലെ നിസ്കാര ത്തിനാണ് കൂടുതൽ പ്രതിപലമെന്ന് മുത്ത്നബി(സ) തന്നെ പഠിപ്പിച്ചതാണ്. എന്നാൽ നിബന്ധനകൾ പാലിച്ചുകൊണ്ടാകുമ്പോൾ സ്ത്രീകൾക്ക് മഹത്തുക്കളുടെ സിയാറതിനു വേണ്ടി പോകൽ സുന്നത്താണ്. ഇതാണ് ഇവരണ്ടും തമ്മിലുള്ള കർമ്മ ശാസ്ത്രപരമായി തന്നെയുള്ള വ്യത്യാസം. നിബന്ധനകൾ പാലിച്ചാൽ തന്നെ നിസ്കാരം വീട്ടിലാണ് ഉത്തമമെങ്കിൽ. സിയാറതിന് മഹത്തുക്കളുടെ മഖാമുകളിൽ പോകുന്നത് അവർക്ക് സുന്നത്തുണ്ട്.
മഖ്ബറയും തബർറുകും
മഹാത്മാക്കളുടെ ഖബറുകൾ സിയാറത് ചെയ്യുന്നത് വളരെ മഹത്വമേറിയ കാര്യമാണെന്നും അവിടെ ബറകതിന്റെ കേന്ദ്രമാണെന്നും പരിശുദ്ധ ഖുർആനിൽനിന്ന് തന്നെ വ്യക്തമായി നാം മനസ്സിലാക്കി.
മഹാത്മാക്കളുടെ ഖബർ തബറുകിന്റെ കേന്ദ്രമാണെന്നതിൽ തർക്കമുള്ള ഒരു ഇമാമിനേയും കാണാൻ സാധിക്കുകയില്ല. ആ ബറകത് അവരെ സിയാറത് ചെയ്യൽകൊണ്ട് തന്നെ കരസ്ഥമാകുന്നതാണ്. അവിടെ എത്രസമയം ചിലവഴിക്കുന്നുവോ അത്രയുംബറകത് ലഭിക്കുമെന്നത് വ്യക്തമാണ്. ഇബ്നു ഹജറുൽ ഹൈതമി(റ) തന്റെ തുഹ്ഫയിൽ ഖബർ ദ്രവിക്കുന്ന കാലം കഴിഞ്ഞാലും മഹാത്മാക്കളുടെ ഖബർ ഒരുനിലക്കും പൊളിച്ചുകളയരുതെന്ന് പറഞ്ഞത് സിയാറതുകൊണ്ടുള്ള തബറുകിനെ ഉദ്ധേശിച്ചു കൊണ്ടാണ്.
ഖബർ ചുംബിക്കുക, തൊട്ടുമുത്തുക
മഹാത്മാക്കളുടെ മഖാമുകൾ സന്ദർശിക്കുന്നവർ വളരെയധികം അദബ്പാലിക്കേണ്ടത് അത്യാവശ്യമാണ്. ജീവിച്ചിരിക്കുമ്പോൾ സന്ദർശിക്കുന്നതിനു സമാനമായി തന്നെ നാം വഫാത്തിനുശേഷവും അദബ് പാലിക്കേണ്ടതുണ്ട്. ഇത് മഹാത്മാക്കളുടെ സ്ഥാനം അനുസരിച്ചു കൊണ്ട് വ്യത്യാസപ്പെടുന്ന കാര്യമാണ്. നബി(സ)യുടെ ചാരെ സിയാറതിനു വരുന്നവർ എത്രമാത്രം അദബിലായി നിൽക്കണമെന്ന് ഇമാമീങ്ങൾ പഠിപ്പിക്കുന്നുണ്ട്. ഈ അദബിനെ നിരാകരിച്ചു കൊണ്ട് ഒരു തബർറുകും ശരീഅത് അനുവധിക്കുന്നില്ല.
വലിയ സ്ഥാനത്തുള്ള ഒരു മഹാൻകയറിവരുന്ന സമയത്ത് അദ്ദേഹത്തിന്റെ കൈകൾ പിടിച്ചു ചുംബിക്കാൻ തിരക്കു കൂട്ടി അദ്ധേഹത്തെ തന്നെ ബുദ്ധിമുട്ടാക്കുന്ന സ്വഭാവക്കാരെയും അദബോടു കൂടെ അൽപ്പം അകന്നു അനങ്ങാതെ നിന്ന് ആദരിക്കുന്നവരേയും കാണാനാകും. ഒരു ആലിമിനെ കണ്ടപാടെ ഓടിച്ചെന്ന് കൈയുംകാലും ചുംബിച്ച് കെട്ടിപ്പിടിക്കുന്ന സ്വഭാവവും പേടിച്ച് ആദരവും അദബും പാലിച്ച് ബഹുമാന പൂർവ്വം അടങ്ങിനിൽക്കുന്ന ശൈലിയും ഇന്നും നാം കാണുന്നവയാണ്. ഇതിൽ അദബും ആദരവും മേളിച്ച രണ്ടാമത് പറഞ്ഞ ശൈലിയാണ് ഏറ്റവും നല്ലതെന്ന് ഏതൊരാൾക്കും വ്യക്തമാണ്. തബർറുകിന് വേണ്ടിയാണെങ്കിൽ പോലും അദബുആദരവും നഷ്ടപ്പെടുത്തി പ്രവർത്തിക്കുന്നത് ഒരു പക്ഷേ വിപരീത ഫലം ലഭിക്കാൻ തന്നെ കാരണമായേക്കും.
ഇവിടെയാണ് അഇമ്മത് മഹാന്മാരുടെ ഖബർ ചുംബിക്കുക, ഖബറിൻമേൽ തലവെക്കുക തുടങ്ങിയ കാര്യങ്ങൾ സിയാറത് ചെയ്യുന്നവർ ഒരു ചടങ്ങായി നിർവ്വഹിക്കുന്നതിനെ എതിർത്തിട്ടുള്ളത്.
ഇമാം നവവി(റ) പറയുന്നു.
ويُكْرَهُ إلْصَاقُ الْبَطْنِ وَالظهْرِ بِجِدَارِ الْقَبْرِ قَالَهُ الْحَلِيميُّ وَغَيْرُهُ، وَيُكْرَهُ مَسحهُ بِالْيَدِ وَتَقْبِيلُهُ بَلْ الأَدَبُ أنْ يَبْعُدَ مِنْهُ كَمَا يَبْعُدُ مِنْهُ لَوْ حَضَرَ في حَيَاتِهِ ﷺ هذَا هُوَ الصَّوَابُ (١) وَهُوَ الّذِي قَالَهُ الْعُلَمَاءُ وَأطْبقُوا عَلَيْهِ، وَيَنْبَغِي أنْ لاَ يَغْتَرَّ بِكَثِيرِ مِنَ الْعَوَامّ في مُخَالَفَتِهِمْ ذلِكَ فَإِنْ الاقْتِدَاءَ وَالْعَمَلَ إنَّمَا يَكُونُ بِأَقْوَالِ الْعُلماءِ وَلاَ يلتفتُ إلى مُحْدَثَاتِ العَوَامِ وجهالاتهم، (الإيضاح في مناسك الحج والعمرة ص:456 — النووي (ت ٦٧٦)
“തിരു സിയാറത് ചെയ്യുന്നവർ തന്റെ വയറ് ഖബറിന്റെ ഭിത്തിയിൽ ചേർത്തുവെക്കൽ കറാഹതാണ്. ഹലീമി(റ)വും മറ്റു പലരും പറഞ്ഞിരിക്കുന്നു:ഖബർ കൈകൊണ്ട് തൊടലുംചും ബിക്കലും കറാഹതാണ്. എന്നല്ല, മുത്ത് നബി(സ)യുടെ ജീവിത കാലത്താണെങ്കിൽ അദബ് കാരണം എത്രമാത്രം അകന്നു നിൽക്കുമോ അത്രയും അകന്നു നിൽക്കലാണ് അദബ്. ഇതാണ് ശരിയായവശവും ഉലമാക്കൾ ഒന്നടങ്കം പറഞ്ഞതും. ഇതിനെതിരായി കൂടുതൽ സാധാരണക്കാർ ചെയ്യുന്നത് കണ്ട് ആരും പെട്ടുപോകേണ്ടതില്ല. ഉലമാക്കൾ പറയുന്നിടത്താണ് നിൽക്കേണ്ടത്. ജനങ്ങൾവിവരമില്ലാതെ ഉണ്ടാക്കിയ പുതിയ കാര്യങ്ങളിലേക്ക് തിരിഞ്ഞു നോക്കേണ്ടതില്ല.” (ഈളാഹ്/ഇ മാം നവവി(റ):456)
നാം ഇതുവരെ പറഞ്ഞ കാര്യങ്ങൾ കൃത്യമായി തന്നെ ഇമാം നവവി(റ) പറഞ്ഞു. മുത്ത് നബി(സ) യുടെ ജീവിത കാലത്ത് അവിടുത്തെ മുന്നിൽ കാണിക്കേണ്ട അത്രമാത്രം അദബ് നാം വഫാതിനു ശേഷവും നിലനിർത്തണം. അദബിനെ കവച്ചുവെച്ചുകൊണ്ട് തബർറുകെടുക്കുന്നത് പ്രശ്നമാണ്. ഇതുതന്നെയാണ് കർമ്മ ശാസ്ത്ര പണ്ഡിതർ ഈ വിഷയത്തിൽ പറഞ്ഞതിന്റെ അടിസ്ഥാനം.
ഇമാം റംലി(റ)വും ഇതുതന്നെ പറയുന്നത് ശ്രദ്ധിക്കുക.
وَيُكْرَهُ إلْصَاقُ الظَّهْرِ وَالْبَطْنِ بِجِدَارِ الْقَبْرِ كَرَاهَةً شَدِيدَةً وَمَسْحُهُ بِالْيَدِ وَتَقْبِيلُهُ، بَلْ الْأَدَبُ أَنْ يَبْعُدَ عَنْهُ كَمَا لَوْ كَانَ بِحَضْرَتِهِ ﷺ فِي حَيَاتِهِ) نهاية المحتاج إلى شرح المنهاج ٣/٣٢٠ — الرملي، شمس الدين (ت ١٠٠٤)
ഇനി നമുക്ക് ഇതിന്റെ മറ്റുവശത്തേക്കും കൂടി നോക്കാം. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ വിമർശിക്കപ്പെടേണ്ടതു ണ്ടോ ഇല്ലയോ എന്ന് ഇതേ കിതാബുകളിൽ തന്നെ മുമ്പ് പറ ഞ്ഞ അദബ് എന്ന വിശദീകരണം കൂടി പരിഗണിച്ചു നമുക്ക് നോക്കാം.
ഇമാം റംലി(റ) ഇതേ കിതാബിൽ മറ്റൊരിടത്ത് എഴുതുന്നത് കാണുക.
نَعَمْ إنْ قَصَدَ بِتَقْبِيلِ أَضْرِحَتِهِمْ التَّبَرُّكَ لَمْ يُكْرَهْ كَمَا أَفْتَى بِهِ الْوَالِدُ - رَحِمَهُ اللَّهُ تَعَالَى (نهاية المحتاج إلى شرح المنهاج ٣/٣٤ — الرملي، شمس الدين (ت ١٠٠٤)
حاشية الجمل على شرح المنهج = فتوحات الوهاب بتوضيح شرح منهج الطلاب ٢/٢٠٦ — الجمل (ت ١٢٠٤)
“എന്നാൽ മഹാത്മാക്കളുടെ ഖബറുകൾ ചുംബിക്കുന്നത് കൊണ്ട് ബറകതെടുക്കുകയാണ് ഉദ്ധേശ്യമെങ്കിൽ അത് കറാഹതാവുകയില്ല. ഇങ്ങനെ ഉപ്പ മുഹമ്മദു റംലി(റ) ഫത്വ കൊടുത്തിട്ടുണ്ട്.” (നിഹായ/ഇമാം റംലി(റ):3/34) [2]
സമാനമായി ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) അദബില്ലാതെ ഖബറിനു ചാരെവന്നു ചുംബിക്കുക പോലെയുള്ള കാര്യങ്ങളെ തന്റെ തുഹ്ഫയിൽ വിമർശിക്കുകയും തന്റെ ജൗഹറുൽ മുനള്ളമിൽ അനുകൂലിക്കുന്ന സാഹചര്യം വ്യക്തമാക്കുന്നതും കാണാനാകും. ആഭാഗത്തു തന്നെ ഖബർചുംബി ക്കുന്നതുമായി ബന്ധപ്പെട്ട മുൻഗാമികളുടെ നിരവധി രേഖകൾ ഉദ്ധരിക്കുന്നുണ്ട്.
മുൻഗാമികൾ ഖബർചുംബിക്കുന്ന നിരവധി സംഭവങ്ങളും ഇമാമീങ്ങൾ സമ്മതം നൽകിയ റിപ്പോർട്ടുകളും നമുക്ക് കാണാനാകും. അതുകൂടെ പറഞ്ഞുകൊണ്ട് ഇതിലെ കൃത്യമായ വിശദീകരണത്തിലേക്ക് കടക്കാം.
ഫാത്വിമാ(റ) ചെയ്ത ഒരു സംഭവം കാണുക.
أَخْبَرَنَا ابْنُ نَاصِرٍ، أَنْبَأنَا عَبْدُ الْقَادِرِ بْنُ يُوسُفَ، أَنْبَأنَا أَبُو الْحُسَيْنِ بْنُ الآبَنُوسِ، قَالَ: أَنْبَأنَا عُمَرُ بْنُ شَاهِينَ، حَدَّثَنَا مُحَمَّدُ بْنُ مُوسَى، حَدَّثَنَا أَحْمَدُ بْنُ مُحَمَّدٍ الْكَاتِبُ، حَدَّثَنِي طَاهِرُ بْنُ يَحْيَى، حَدَّثَنِي أَبِي، عَنْ جَدِّي، عَنْ جَعْفَرِ بْنِ مُحَمَّدٍ، عَنْ أَبِيهِ، عَنْ عَلِيٍّ، كَرَّمَ اللَّهُ وَجْهَهُ، قَالَ: " لَمَّا رُمِسَ رَسُولُ اللَّهِ ﷺ جَاءَتْ فَاطِمَةُ فَوَقَفَتْ عَلَى قَبْرِهِ وَأَخَذَتْ قَبْضَةً مِنْ تُرَابِ الْقَبْرِ فَوَضَعَتْهُ عَلَى عَيْنَيْهَا وَبَكَتْ، وَأَنْشَأَتْ تَقُولُ:
مَاذَا عَلَيَّ مِنْ شَمِّ تُرْبَةِ أَحْمَدَ ... أَنْ لا يُشَمَّ مَدَى الزَّمَانِ غَوَالِيَا
صُبَّتْ عَلَيَّ مَصَائِبٌ لَوْ أَنَّهَا ... صُبَّتْ عَلَى الأَيَّامِ عُدْنَ لَيَالِيَا
)مثير العزم الساكن إلى أشرف الأماكن ط الراية ٢/٣٠٠ - ابن الجوزي (ت ٥٩٧(
മുത്ത് നബി(സ)യെ മറമാടിയതിന് ശേഷം ഫാത്വിമ(റ) അവിടുത്തെ ഖബറിന്റെ മണ്ണ് ഒരുപിടിയെടുത്ത് തന്റെ കണ്ണു കൾക്കിടയിലേക്ക് ചേർത്തു വെച്ചുകൊണ്ട് കരഞ്ഞു കൊണ്ട് പാടി. “മുത്ത്നബി(സ)യുടെ ഈ മണ്ണിന്റെ സഗഗന്ധമറിഞ്ഞാൽ പിന്നീട് കാലാകാലം വിലപിടിപ്പുള്ള സുഗന്ധങ്ങൾ ഉപയോഗിക്കില്ല..............
ഇത് ഉദ്ധരിച്ച കിതാബുകൾ:
الدرة الثمينة في أخبار المدينة - ط بحوث المدينة ١/٣٨٣ — محب الدين ابن النجار (ت ٦٤٣) ۞ إتحاف الزائر وإطراف المقيم للسائر ١/١٦٧ — أبو اليمن بن عساكر (ت ٦٨٦) ۞ المغني لابن قدامة - ت التركي ٣/٤٩٠ — ابن قدامة (ت ٦٢٠) ۞ شفاء الغرام بأخبار البلد الحرام ٢/٤٥٠ — التقي الفاسي (ت ٨٣٢) ۞ سلوة الكئيب بوفاة الحبيب ١/١٩١ — ابن ناصر الدين الدمشقي (ت ٨٤٢) ۞ تاريخ مكة المشرفة والمسجد الحرام والمدينة الشريفة والقبر الشريف ١/٣٢١ — ابن الضياء (ت ٨٥٤) ۞ وفاء الوفاء بأخبار دار المصطفى ٤/٢١٨ — السمهودي (ت ٩١١) ۞سبل الهدى والرشاد في سيرة خير العباد ١٢/٣٣٧ — الصالحي الشامي (ت ٩٤٢) ۞ تاريخ الخميس في أحوال أنفس النفيس ٢/١٧٣ — الديار بكري (ت ٩٦٦) ۞ جمع الوسائل في شرح الشمائل ٢/٢١٠ — الملا على القاري (ت ١٠١٤) ۞ شرح الزرقاني على المواهب اللدنية ١٢/١٦٨ — الزرقاني، محمد بن عبد الباقي (ت ١١٢٢) ۞ شرح سنن أبي داود ١٨/٦٩٠ — ابن رسلان (ت ٨٤٤) ۞ المواهب اللدنية بالمنح المحمدية ٣/٥٨٢ — القسطلاني (ت ٩٢٣) ۞ اتحاف السائل بما لفاطمة من المناقب والفضائل ١/١٠٣ — عبد الرؤوف المناوي (ت ١٠٣١)
തിരു വഫാതിന്റെ ദുഃഖം കാരണം മദീന വിട്ടുപോയ ബിലാൽ(റ) മദീനയിലാക്ക് തന്നെ കടന്നുവരുന്ന സംഭവം എണ്ണമറ്റ ഇമാമീങ്ങൾ ഉദ്ധരിക്കുന്നുണ്ട്.
ഇമാം ഇബ്നുഅസാകിർ(റ) കൃത്യമായ സനദിലൂടെ ഉദ്ധരിക്കുന്നു.
٧٥ - حَدَّثَنَا أَبُو إِسْحَاقَ إِبْرَاهِيمُ بْنُ مُحَمَّدِ بْنِ سُلَيْمَانَ بْنِ بِلَالِ بن أبي الدراء قَالَ حَدَّثَنِي أَبِي مُحَمَّدُ بْنُ سُلَيْمَانَ عَنْ أَبِيهِ سُلَيْمَانَ بْنِ بِلَالٍ عَنْ أُمِّ الدَّرْدَاءِ عَنْ أَبِي الدَّرْدَاءِ .... ثُمَّ إِنَّ بِلَالا رَأَى فِي مَنَامِهِ النَّبِيَّ ﷺ وَهُوَ يَقُولُ مَا هَذِهِ الْجَفْوَةُ يَا بِلَالُ أما آن أَن تزورني فَانْتَبَهَ حَزِينًا وَجِلًا خَائِفًا فَرَكِبَ رَاحِلَتَهُ وَقَصَدَ الْمَدِينَةَ فَأَتَى قَبْرَ النَّبِيَّ ﷺ فَجَعَلَ يَبْكِي عِنْدَهُ وَجَعَلَ يُمَرِّغُ وَجْهَهُ عَلَيْهِ وَأَقْبَلَ الْحَسَنُ وَالْحُسَيْنُ صلوَات الله عَلَيْهِمَا فَجعل يضمهما وَيُقَبِّلُهُمَا فَقَالَا لَهُ يَا بِلَالُ نَشْتَهِي نَسْمَعُ أَذَانَكَ الَّذِي كُنْتَ تؤذنه لروس اللَّهِ ﷺ فِي السَّحَرِ فَفَعَلَ فَعَلَا سَطْحَ لمَسْجِد فَوَقَفَ مَوْقِفَهُ الَّذِي كَانَ يَقِفُ فِيهِ فَلَمَّا أَنْ قَالَ اللَّهُ أَكْبَرُ اللَّهُ أَكْبَرُ ارْتَجَّتِ الْمَدِينَةُ فَلَمَّا أَنْ قَالَ أَشْهَدُ أَنَّ لَا إِلَهَ إِلَّا اللَّهُ زَادَ تَعَاجِيجُهَا فَلَمَّا أَنُ قَالَ أَشْهَدُ أمُحَمَّدًا رَسُولُ اللَّهِ خَرَجَ الْعَوَاتِقُ من خَ دورهن فَقَالُوا أَبُعِثَ رَسُولُ اللَّهِ ﷺ فَمَا رؤى يَوْمٌ أَكْثَرَ بَاكِيًا وَلَا بَاكِيَةً بَعْدَ رَسُولِ اللَّهِ ﷺ مِنْ ذَلِكَ الْيَوْمِ)تاريخ دمشق لابن عساكر ٧/١٣٧ — أبو القاسم ابن عساكر (ت ٥٧١)
ബിലാൽ(റ)വിനോട് മുത്ത് നബി(സ) സ്വപ്നത്തിൽ ‘എന്താ എന്നോടിത്ര അകൽച്ച!?’ എന്ന് ചോദിച്ചതു കാരണം അവിടുന്ന് വളരെ ദുഃഖിതനായി തിരു ഹബീബിന്റെ ഖബറിനടുക്കൽ വന്നു. പൊട്ടിക്കരഞ്ഞു കൊണ്ട് അവിടുത്തെ മുഖം ഖബറിൻ മേൽവെച്ച് ചുബിച്ചുതേങ്ങി. അപ്പോൾ ഹസൻ ഹുസൈൻ(റ) വരികയും ബാങ്ക്കൊടുക്കാൻ ആവശ്യപ്പെടുകയും കൊടുത്തപ്പോൾ മദീനയിലുള്ളവരെല്ലാം കേട്ട്കരഞ്ഞു....(താരീഖു ദിമിശ്ഖ്/ഇമാം ഇബ്നു അസാകിർ:7/137)
ഹിജ്റ 315ൽ വഫാതായ ഇമാം ഗസ്സാനി(റ) അടക്കം നിരവധി പണ്ഡിതർ ഈ സംഭവം സനദ് സഹിതം ഉദ്ധരിക്കുന്നുണ്ട്.
ചില ഗ്രന്ഥങ്ങൾ മാത്രം താഴെ നൽകാം.
أخبار وحكايات للغساني ١/٤٦ — الغساني، أبو الحسن (ت ٣١٥) ۞ أسد الغابة في معرفة الصحابة ط الفكر ١/٢٤٤ — ابن الأثير، أبو الحسن (ت ٦٣٠) ۞ مرآة الزمان في تواريخ الأعيان ٥/٣٣٦ — سبط ابن الجوزي (ت ٦٥٤) ۞ مختصر تاريخ دمشق ٤/١١٨ — ابن منظور (ت ٧١١) ۞ سير أعلام النبلاء - ط الرسالة ١/٣٥٨ — شمس الدين الذهبي (ت ٧٤٨) ۞ تاريخ الإسلام - ت تدمري ١٧/٦٧ — شمس الدين الذهبي (ت ٧٤٨) ۞ تاريخ مكة المشرفة والمسجد الحرام والمدينة الشريفة والقبر الشريف ١/٣٣٨ — ابن الضياء (ت ٨٥٤) ۞ فتح القريب المجيب على الترغيب والترهيب ٢/٤٢٢ — حسن بن علي الفيومي (ت ٨٧٠) ۞ خلاصة الوفا بأخبار دار المصطفى ١/٣٥٥ — السمهودي (ت ٩١١)
ഇതിന്റെ പരമ്പര വളരെ നല്ലതാണെന്ന് നിരവധി ഇമാമീങ്ങൾ വ്യക്തമാക്കിയിട്ടുമുണ്ട്. ചില ഉദാഹരണങ്ങൾ കാണാം.
ഇമാം സുമഹൂദി(റ) അടക്കം പലരും എഴുതുന്നു.
وممن سافر إلى زيارة النبي صلى الله تعالى عليه وسلم من الشام إلى قبره ﵇ بالمدينة بلال بن رباح مؤذن رسول الله صلى الله تعالى عليه وسلم، كما رواه ابن عساكر بسند جيد عن أبي الدرداء رضي الله تعالى عنه
(وفاء الوفاء بأخبار دار المصطفى ٤/،١٨٣،١٨٢ السمهودي (ت ٩١١) ۞ الجوهر المنظم في زيارة القبر الشريف النبوي، —لابن حجر الهيتمي، ص :٦٥ ۞ سبل الهدى والرشاد في سيرة خير العباد ١٢/٣٥٩ — الصالحي الشامي (ت ٩٤٢) ۞ شرح الزرقاني على المواهب اللدنية بالمنح المحمدية ٥/٧١ — الزرقاني، محمد بن عبد الباقي (ت ١١٢٢) ۞ البدر التمام شرح بلوغ المرام ت الزبن ٥/٤١٢ — الحسين بن محمد المغربي (ت ١١١٩)
ഇമാം സുബ്കി(റ) പറയുന്നു.
ليس اعتمادنا يعني في الأخذ بذلك في السفر للزيارة على رؤيا المنام فقط، بل على فعل بلال، سيما في خلافة عمر رضي الله تعالى عنه، والصحابة متوافرون ولا تخفى عنهم هذه القصة،(شفاء السقام في زيارة خير الأنام — للإمام تقي الدين السبكي:44,45) )وفاء الوفاء بأخبار دار المصطفى ٤/،١٨٣،١٨٢ — السمهودي (ت ٩١١(
തിരുസിയാറതിനായി ബിലാൽ(റ) വന്നു എന്നത് മാത്രമല്ല ഈ ചരിത്രത്തിൽ നമുക്ക് അവലംബമായുള്ളത്. ബിലാൽ(റ) അവിടെ ചെയ്തകാര്യങ്ങളാണ്. പ്രത്യേകിച്ച് ഉമർ(റ)വിന്റെ കാലഘട്ടത്തിൽ. നിരവധി സ്വഹാബത്തുണ്ടാവുകയും, അവരെല്ലാവരും അറിയെനടന്ന സംഭവം.(ശിഫാഉ സ്സഖാം/ഇമം സു ബ്കി(റ):44,45)
സമാനമായി സ്വഹാത്തിലെ പ്രധാനിയായ അബൂ അയ്യൂബുൽ അൻസ്വാരി(റ) തിരുനബി(സ)യുടെ ഖബറിനു ചാരെ വന്നപ്പോൾ ചെയ്ത സ്വഹീഹായ സംഭവം ഇമാം അഹ്മദ് ബ്നു ഹമ്പൽ(റ) തന്റെ മുസ്നദിലും, ഇമാം ഹാകിം(റ) മുസ്തദ്റകിലും മറ്റു നിരവധി മുഹദ്ധിസീങ്ങളും റിപ്പോർട്ട്ചെയ്യുന്നുണ്ട്.
٨٥٧١- حَدَّثَنَا أَبُو الْعَبَّاسِ مُحَمَّدُ بْنُ يَعْقُوبَ، ثَنَا الْعَبَّاسُ بْنُ مُحَمَّدِ بْنِ حَاتِمٍ الدُّورِيُّ، ثَنَا أَبُو عَامِرٍ عَبْدُ الْمَلِكِ بْنُ عُمَرَ الْعَقَدِيُّ، ثَنَا كَثِيرُ بْنُ زَيْدٍ، عَنْ دَاوُدَ بْنِ أَبِي صَالِحٍ، قَالَ: أَقْبَلَ مَرْوَانُ يَوْمًا فَوَجَدَ رَجُلًا وَاضِعًا وَجْهَهُ عَلَى الْقَبْرِ، فَأَخَذَ بِرَقَبَتِهِ وَقَالَ: أَتَدْرِي مَا تَصْنَعُ؟ قَالَ: نَعَمْ، فَأَقْبَلَ عَلَيْهِ فَإِذَا هُوَ أَبُو أَيُّوبَ الْأَنْصَارِيُّ ﵁، فَقَالَ: جِئْتُ رَسُولَ اللَّهِ ﷺ وَلَمْ آتِ الْحَجَرَ.....» هَذَا حَدِيثٌ صَحِيحُ الْإِسْنَادِ، وَلَمْ يُخْرِجَاهُ " )المستدرك على الصحيحين للحاكم(ح 8571) - ط العلمية ٤/٥٦٠ — أبو عبد الله الحاكم (ت ٤٠٥)
۞ مسند أحمد(ح 23585) - ط الرسالة ٣٨/٥٥٨ — أحمد بن حنبل (ت ٢٤١) ۞ التاريخ الكبير لابن أبي خيثمة - السفر الثالث - ط الفاروق ٢/٧٦ — ابن أبي خيثمة (ت ٢٧٩) ۞تاريخ دمشق لابن عساكر ٥٧/٢٥٠ — أبو القاسم ابن عساكر (ت ٥٧١) ۞ إمتاع الأسماع ١٢/٣٨٣ — المقريزي (ت ٨٤٥) ۞ جامع المسانيد والسنن ٩/٥١ — ابن كثير (ت ٧٧٤) ۞ غاية المقصد فى زوائد المسند ٢/٣٢٣ — نور الدين الهيثمي (ت ٨٠٧) ۞ مجمع الزوائد ومنبع الفوائد ٥/٢٤٥ — نور الدين الهيثمي (ت ٨٠٧) رَوَاهُ أَحْمَدُ، وَالطَّبَرَانِيُّ فِي الْكَبِيرِ وَالْأَوْسَطِ، وَفِيهِ كَثِيرُ بْنُ زَيْدٍ، وَثَّقَهُ أَحْمَدُ وَغَيْرُهُ، وَضَعَّفَهُ النَّسَائِيُّ وَغَيْرُهُ. ۞ إتحاف المهرة لابن حجر ٤/٣٥٨ — ابن حجر العسقلاني (ت ٨٥٢) ۞ سبل الهدى والرشاد في سيرة خير العباد ١٢/٣٩٨ — الصالحي الشامي (ت ٩٤٢) ۞وفاء الوفاء بأخبار دار المصطفى ٤/٢١٧ — السمهودي (ت ٩١١) ۞ الجوهر المنظم في زيارة القبر الشريف النبوي،— لابن حجر الهيتمي، ص : ١٥٧(ت ٩٧٤)
മർവാൻ രാജാവ് മദീനയിൽവന്ന സമയം മുത്ത് നബി(സ) യുടെ ഖബറിനോട് ചേർത്ത് മുഖംവെച്ച നിലയിൽ ഒരാൾ നിൽക്കുന്നത് കണ്ടു. അവിടുന്ന് തോളിൽപിടിച്ചു,‘എന്താ ചെയ്യുന്നതെന്ന്’ തിരക്കി, ‘അതെ’ എന്ന് പറഞ്ഞുകൊണ്ട് നിവർന്നു നിന്നു. അത് അബൂഅയ്യൂബുൽ അൻസ്വാരി(റ) ആയിരുന്നു. അവിടുന്ന്ശേഷം പറഞ്ഞു. ‘ഞാൻ മുത്ത് നബി(സ)യിലേക്കാണ് വന്നിരിക്കുന്നത്, ഈ ഭിത്തികളെ തേടിവന്നതല്ല.’ (ഹാ ക്കിം:8571) (മുസ്നദ് അഹ്മദ്: 23585)[3]
ഇബ്നു ഉമർ(റ) ചെയ്യാറുണ്ടായിരുന്ന ഒരു കാര്യം ഹിജ്റ282ൽ വഫാതായ ഖാളീ ഇസ്മാഈൽ അൽമാലികി(റ) ഉദ്ധരിക്കുന്നു.
- حَدَّثَنِي إِسْحَاقُ بْنُ مُحَمَّدٍ قَالَ: ثنا عَبْدُ اللَّهِ بْنُ عُمَرَ، عَنْ نَافِعٍ، أَنَّ ابْنَ عُمَرَ، كَانَ إِذَا قَدِمَ مِنْ سَفَرٍ صَلَّى سَجْدَتَيْنِ فِي الْمَسْجِدِ، ثُمَّ يَأْتِي النَّبِيَّ ﷺ فَيَضَعُ يَدَهُ الْيَمِينَ عَلَى قَبْرِ النَّبِيِّ ﷺ وَيَسْتَدْبِرُ الْقِبْلَةَ ثُمَّ يُسَلِّمُ عَلَى النَّبِيِّ ﷺ ثُمَّ عَلَى أَبِي بَكْرٍ وَعُمَرَ ﵄ (فضل الصلاة على النبي لإسماعيل القاضي ١/٨٤ — القاضي إسماعيل المالكي (ت ٢٨٢) )القول البديع في الصلاة على الحبيب الشفيع ١/٢١٢ — شمس الدين السخاوي (ت ٩٠٢)
ഇബ്നു ഉമർ(റ)യാത്ര കഴിഞ്ഞുവരുന്ന സമയത്തൊക്കെരണ്ടു റക്അത് നിസ്കരിച്ചു, മുത്ത് നബി(സ)യുടെ ചാരെ വന്നു, ഖിബ്ലയിൽ നിന്ന് പിന്തിരിഞ്ഞു, ഖബർ ശരീഫിന്റെ മുകളിൽ അവിടുത്തെ വലതു കൈ വെച്ചു കൊണ്ട് സലാം ചൊല്ലുകയും പിന്നെ അബൂബകർ(റ), ഉമർ(റ) എന്നിവർക്കും സലാം പറയും ചെയ്യുമായിരുന്നു.(ഫള്ലു സ്വലാത്:84)
ഇമാം ബൈഹഖി(റ) ഇബ്നു ഉമർ(റ) തിരു ഖബറിനു ചാരെ വന്നുകൊണ്ട് ഖബർ ചുംബിച്ചില്ലെന്ന് പറയുന്നറിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ടെങ്കിലും അതും ഇതും വ്യത്യസ്ഥ സമയങ്ങളിലായിരിക്കുമെന്ന് ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) ജൗഹറുൽ മുനള്ളമിൽ വ്യക്തമാക്കുന്നുണ്ട്.
ഇതെല്ലാം സ്വഹാബതിന്റെ കാലത്ത് അവർ ചെയ്ത സംഭവങ്ങളാണ്. ശേഷമുള്ള താബിഉകൾക്കിടയിലും അവർക്ക് ശേഷം വന്ന മഹത്തുക്കൾക്കിടയിലും ഇതിലേറെ സംഭവങ്ങൾ കാണാനാകും.
താബിഉകളുടെ നേതാവും ഇമാം ബുഖാരി(റ)വിന്റെ ശൈഖുമാരിൽ പ്രധാനിയുമായ മുഹമ്മദ്ബ്നുൽ മുൻകദിർ(റ) (ഹി. 51-130) വിന്റെ ചരിത്രം ഹാഫിളുദ്ദഹബി ഉദ്ധരിക്കുന്നത് കാണുക.
وَقَالَ مُصْعَبُ بْنُ عَبْدِ اللَّهِ: ثنا إِسْمَاعِيلُ بن يعقوب التيمي قال: كان محمد ابن الْمُنْكَدِرِ يَجْلِسُ مَعَ أَصْحَابِهِ وَكَانَ يُصِيبُهُ صِمَاتٌ فَكَانَ يَقُومُ كَمَا هُوَ حَتَّى يَضَعَ خَدَّهُ عَلَى قَبْرِ النَّبِيِّ ﷺ ثُمَّ يَرْجِعُ، فَعُوتِبَ فِي ذَلِكَ فَقَالَ: إِنَّهُ تُصِيبُنِي خَطْرَةٌ فَإِذَا وَجَدْتُ ذَلِكَ اسْتَغَثْتُ بِقَبْرِ النَّبِيِّ ﷺ وَكَانَ يَأْتِي مَوْضِعًا مِنَ الْمَسْجِدِ يَتَمَرَّغُ فِيهِ وَيَضْطَجِعُ فَقِيلَ لَهُ فِي ذَلِكَ فَقَالَ: إِنِّي رَأَيْتُ النَّبِيَّ ﷺ فِي هَذَا الْمَوْضِعِ١.. (تاريخ الإسلام - ت تدمري ٨/٢٥٦ — شمس الدين الذهبي (ت ٧٤٨) (التاريخ الكبير لابن أبي خيثمة - السفر الثالث - ط الفاروق ٢/٢٥٩ — ابن أبي خيثمة (ت ٢٧٩)
മുഹമ്മദ് ബ്നുൽ മുൻകദിർ(റ) തന്റെ കൂട്ടുകാർക്കൊപ്പം ഇരിക്കുന്ന ചില സമയങ്ങളിൽ ദുഖം വരുമ്പോൾ എഴുന്നേറ്റ് മുത്ത് നബി(സ) യുടെ ഖബറിനു ചാരെ വന്നുകൊണ്ട് അവിടുത്തെ കവിൾതടം ആ ഖബറിനു മുകളിൽ വെക്കുമായിരുന്നു. ഇതിൽ ആരോ വിമർശിച്ചപ്പോൾ അവിടുന്ന് പറഞ്ഞു. “എനിക്ക് ദുഖമുണ്ടാകുന്ന സമയം ഞാൻ മുത്ത് നബി(സ)യുടെ ഖബ്ർ കൊണ്ട് സഹായം തേടുന്നതാണിത്.” അവിടുന്ന് പള്ളിയിൽ മുത്ത് നബി(സ) ഇരുന്നിരുന്ന സ്ഥലത്തും ഇതുപോലെ ചെയ്യാറുണ്ടായിരുന്നു. (താരീഖുൽ ഇസ്ലാം/ഹാഫിളു ദഹബി: 8/256)
ഈസംഭവം ഹി.279ൽ വഫാതായ ഇബ്നു അബീ ഖൈ സമ(റ) തന്റെ താരീഖിലും ഉദ്ധരിക്കുന്നുണ്ട്.
ഇമാം അഹ്മദ് ബ്നു ഹമ്പൽ(റ) പറയുന്നത് തന്റെ മകൻ രേഖപ്പെടുത്തുന്നു.
٣٢٤٣- سَأَلته عَن الرجل يمس مِنْبَر النَّبِيَّ ﷺ ويتبرك بمسه ويقبله وَيفْعل بالقبر مثل ذَلِك أَو نَحْو هَذَا يُرِيد بذلك التَّقَرُّب إِلَى الله جلّ وَعز فَقَالَ لَا بَأْس بذلك )العلل ومعرفة الرجال لأحمد رواية ابنه عبد الله ٢/٤٩٢ — أحمد بن حنبل (ت ٢٤١(
അഹ്മദ്ബ്നു ഹമ്പൽ(റ)വിനോട് മുത്ത്നബി(സ)യുടെ മിമ്പർ തൊട്ടുകൊണ്ടും ചുംബിച്ചുകൊണ്ടും ബറകതെടുക്കുന്ന തിനെ കുറിച്ച് ഞാൻ ചോദിച്ചു. സമാനമായി അല്ലാഹുവിനുള്ള ആരാധന എന്ന ഉദ്ദേശ്യത്തോടെ മുത്ത് നബി(സ) യുടെ ഖബറിനെ കൊണ്ടും ചുംബിച്ചു ബറകതെടുക്കുന്നതിനെ കുറിച്ചും ചോദിച്ചു. അവിടുന്ന് മറുപടി നൽകിയത് “അത്കൊ ണ്ടൊരു പ്രശ്നവുമില്ല” എന്നായിരുന്നു. (അൽ ഇലൽ വ മഅ്രി ഫതു രിജാൽ -രിവയത അബ്ദില്ലാഹ്/ഇമാം അഹ്മദ്:2/492)
സമാനമായ ഇനിയും നിരവധി സംഭവങ്ങൾ ചരിത്രത്തിൽ കാണാനാകും. ഇതൊന്നും നമ്മൾ തുടക്കത്തിൽ പറഞ്ഞ അദബിനെ ബാധിക്കാത്ത സംഭവങ്ങളല്ല എന്ന് മനസ്സിലാക്കേണ്ട തുണ്ട്. മുത്ത് നബി(സ)യോട് അത്രമാത്രം അടുത്ത ബന്ധമുള്ളവരായിരുന്നു ഇവർ. എന്നാൽ പിന്നീട് വന്ന കാലത്തേക്ക് ചേർത്തിനോക്കുമ്പോൾ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത അദബു കേടാണിത് എന്നതു കൊണ്ടാണ് ഇതിനെ അഇമ്മത് വിമർശിച്ചത്.
പരിശുദ്ധ ഖുർആൻ പോലും മുത്ത്നബി(സ)യുടെ ചാരെ നിൽക്കേണ്ട അദബിന്റെ രൂപം വളരെ ഗൌരവത്തോടെയാണ് ഉണർത്തിയിട്ടുള്ളത്.
يـٰۤأَيُّهَا ٱلَّذِينَ ءَامَنُوا لَا تَرۡفَعُوا أَصۡوَ تَكُمۡ فَوۡقَ صَوۡتِ ٱلنَّبِيِّ وَلَا تَجۡهَرُوا لَهُۥ بِٱلۡقَوۡلِ كَجَهۡرِ بَعۡضِكُمۡ لِبَعۡضٍ أَن تَحۡبَطَ أَعۡمَـٰلُكُمۡ وَأَنتُمۡ لَا تَشۡعُرُونَ﴾ [الحجرات ٢[
സത്യ വിശ്വാസികളേ.. നിങ്ങളുടെ ശബ്ദം മുത്ത്നബി(സ) യുടെ ശബ്ദത്തേക്കാൾ ഉയർത്തരുത്! നിങ്ങൾ പരസ്പരം സംസാരിക്കുന്നതുപോലെ അവിടുത്തോട് ഉറക്കെയുള്ള സംസാരം അരുത്!അത് നിങ്ങളറിയാതെ നിങ്ങളുടെ അമലുകൾ മുഴുവൻ പൊളിഞ്ഞു പോകാൻ കാരണമാകും.(ഹുജുറാത്:2)
ഈ ആയത് ഇന്നും മുത്ത്നബി(സ)യുടെ ഹുജ്റതുശ്ശരീ ഫിൽ സ്വർണ്ണ ലിപിയിൽ കൊത്തിവെച്ചിട്ടുണ്ട്.വഫാത്തിന് ശേഷവും ഈ ആദരവ് അവിടുത്തെ ചാരെ വരുന്നവർ പൂർണ്ണമായും പാലിക്കേണ്ടതാണ്. അത് നഷ്ടപ്പെടുത്തുന്നത് വിശ്വാസിയെ വളരെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. അത് എത്ര വലിയ ബറകതാണ് ലക്ഷ്യമെങ്കിലും അദബിനെ കവച്ചു വെച്ചുകൊണ്ട് നേടാനാവുകയില്ല. ഈ അദബിന്റെ ഭാഗമായിട്ടാണ് മുത്ത്നബി(സ)യുടെ മുന്നിലെത്തി അവിടുത്തോട് പിന്തിരിഞ്ഞു നിൽക്കുന്ന അവസ്ഥ ഉണ്ടാവാൻ പാടില്ലെന്ന് വരെ നാലു മദ്ഹബിലെ ഇമാമീങ്ങളും വ്യക്തമാക്കിയത്.
ഇമാം ഗസ്സാലി(റ) എഴുതുന്നു.
ثُمَّ يَأْتِي قَبْرَ النَّبِيِّ ﷺ فَيَقِفُ عِنْدَ وَجْهِهِ وَذَلِكَ بِأَنْ يَسْتَدْبِرَ الْقِبْلَةَ وَيَسْتَقْبِلَ جِدَارَ الْقَبْرِ عَلَى نَحْوٍ مِنْ أَرْبَعَةِ أَذْرُعٍ مِنَ السَّارِيَةِ الَّتِي فِي زَاوِيَةِ جدار القبر ويجعل القنديل على رأسه وَلَيْسَ مِنَ السُّنَّةِ أَنْ يَمَسَّ الْجِدَارَ وَلَا أن يقبله بَلِ الْوُقُوفُ مِنْ بُعْدٍ أَقْرَبُ لِلْإِحْتِرَامِ )إحياء علوم الدين ١/٢٥٩ — أبو حامد الغزالي (ت ٥٠٥(
മുത്ത് നബി(സ)യുടെ ഖബറിനു ചാരെ വന്നുകൊണ്ട് അവിടുത്തെ മുഖത്തിന്റ ഭാഗത്തിൽ ഖിബലയിൽ നിന്ന് തെറ്റി,ഖ ബറിലേക്ക് തിരിഞ്ഞ്, ഖബറിന്റെ ഭിത്തിയിൽ നിന്ന് നാലുമുഴം അകലയായി അവിടെയുള്ള വിളക്ക് തലയുടെ മുകളിലാകുന്ന വിധം നിൽക്കണം. ഖബറിന്റെ ഭിത്തി തൊടുന്നതും ചുംബിക്കുന്നതും സുന്നത്തിൽ പെട്ടതല്ല. മറിച്ച് അവിടം ദൂരയായി നിൽക്കലാണ് ആദരവിന്റെ ഏറ്റവും നല്ലമാർഗ്ഗം. (ഇഹ്യാ ഉലൂ മുദ്ദീൻ ഇമാം ഗസ്സാലി(റ):1/259)
ഇമാം നവവി(റ) പറയുന്നു.
وَيُكْرَهُ مَسحهُ بِالْيَدِ وَتَقْبِيلُهُ بَلْ الأَدَبُ أنْ يَبْعُدَ مِنْهُ كَمَا يَبْعُدُ مِنْهُ لَوْ حَضَرَ في حَيَاتِهِ ﷺ(الإيضاح في مناسك الحج والعمرة ص:456 — النووي (ت ٦٧٦)
തിരു ഖബറുശ്ശരീഫ് കൈ കൊണ്ട് തൊടലും ചുംബിക്കലും കറാഹതാണ്. എന്നല്ല, മുത്ത്നബി(സ) യുടെ ജീവിത കാലത്ത് അവിടുത്തെ സന്നിധിയിലാണെന്നത് പോലെ അകന്നു നിൽക്കലാണ് അദബ്. (ഈളാഹ്/ഇമാം നവവി(റ):456)
ഈ മസ്അല പിൽക്കാലത്ത് വന്ന എല്ലാ ഇമാമീങ്ങളും ഏകോപന സ്വരത്തിൽ പറഞ്ഞതാണ്. ഇമാം നവവി(റ)വും അങ്ങനെ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) അതിന്റെ കാരണം പറയുന്നത് കാണുക.
فيجوز أن يكون السلف أجمعوا على ذلك بعد انقراض الصحابة رضى الله عنهم ، أى لمصلحة فطم الناس عن ذلك المؤدى التمكين منه الى مفاسد من العوام لا تنحصر كما هو ظاهر )الجوهر المنظم في زيارة القبر الشريف النبوي، لابن حجر الهيتمي، ص :١٥٨(
സ്വഹാബത് അവിടുത്തെ ഖബർ ചുംബിച്ചിട്ടുണ്ടെങ്കിലും ശേഷം വന്നവർ അത് കറാഹതാണെന്നതിൽ ഏകോപിച്ചതാ യിരിക്കാം. പിൽകാലത്ത് സിയാറതിന് വരുന്നവർക്ക് അതിന് സൗകര്യം ചെയ്തുകൊടുത്താൽ സാധാരണക്കാരിൽ നിന്നുണ്ടാകുന്ന ഫസാദുകൾ മനസ്സിലാക്കിയതു കാരണമാണ് അവർ ഇതിൽ ഏകോപിച്ചത്.(അൽ ജൗഹറുൽ മുനള്ളം:158)
ഇത്രമാത്രം ആദരിക്കേണ്ട ഖബറുശ്ശരീഫിനെ എങ്ങനെ ഒരാൾക്ക് വാരിപ്പുണർന്ന് ചുംബിക്കാൻസാധിക്കും.!? തിരുഹ ബീബിന്റെ ചാരെ വന്നു ഭക്തിനിർഭരമായി അദബിന്റെയും അങ്ങേയറ്റ അവസ്ഥയിലെത്തി ബോധം നഷ്ടപ്പെട്ടുപോയവരുടെ ചരിത്രങ്ങൾ പലതും കാണാനാകും. തിരുറൌളയുടെയും മദീനയുടെയും ഭാഗത്തേക്ക് കാലെടുത്തുവെക്കാൻ പോലും ഭയന്ന ഔലിയാക്കളുടെ ചരിത്രങ്ങളുണ്ട്.
ഇവിടെയാണ് ബിദ്അതുകാരും സുന്നികളും വേർത്തിരിയുന്നത്. അവർക്ക് ഒരു സാധാരണക്കാരുടെ ഖബറിന്റെ സ്ഥാനത്തിലപ്പുറം മുത്ത് നബി(സ)യുടെ ഖബറിനുണ്ടെന്ന വിശ്വാസമില്ല. ഖബർ ചുംബിക്കലും തൊടലും അകന്നു നിൽക്കലും അവരെ സംബന്ധിച്ചെടുത്തോളം തെറ്റായത് അദബ് നഷ്ടപ്പെട്ടുപോകുമെന്ന ഭയം കൊണ്ടല്ല. അവിടെനിന്ന് ആർത്തുവിളിച്ചു, ശബ്ദമുണ്ടാക്കിയാലും അങ്ങാടിയും ഖബറും പ്രത്യേക വ്യത്യാസമില്ല. ജീവിച്ചിരിക്കുന്ന ഒരാളെആദരിക്കുന്നത് വരെ ശിർക്കും കുഫ്റുമാക്കുന്ന ഇവർക്ക് ഈ സകല ഇമാമീങ്ങളും പഠിപ്പിച്ച അങ്ങേയറ്റത്തെ ആദരവിൽ നിന്ന് ഒരംശം ഹൃദയത്തിൽ തോന്നുന്നതു വരെ ഖബർ പൂജയും ഖബറാരാധനയുമാണ്. എന്നിട്ടല്ലെ ചുംബിക്കലും കൈകൾ കൊണ്ട് തൊട്ടുമുത്തലും!
ചുരുക്കത്തിൽ തിരു ഖബറുശ്ശരീഫിനോടുള്ള ആദരവുംഅദബും അൽപ്പമങ്കിലും നഷ്ടപ്പെടുമെന്ന കാരണത്താലാണ് ഇമാമീങ്ങൾ ചുംബിക്കൽ പോലുള്ള കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്ന് പറഞ്ഞതെങ്കിൽ നേരെ തിരിച്ചുള്ള ആശയം കാരണത്താലാണ് ബിദ്അതുകാർ ഇതിനെ എതിർക്കുന്നത്. അൽപ്പം ആദരവ് വന്നുപോകുന്നത് വരെ ബിദ്അതുകാരുടെ ഭാഷയിൽ ഇസ്ലാമിൽ നിന്ന് പുറത്തുപോകുന്ന കാര്യമാണ്.
മഖ്ബറകളും തബർറുകും.
മഹത്തുക്കളുടെ മഖ്ബറകൾ വലിയ ബറകതിന്റെ കേന്ദ്രങ്ങളാണന്ന് വിശ്വസിക്കുന്നവർക്കിടയിൽ മുത്ത്നബി(സ)യുടെ ഖബറുശ്ശരീഫിന് മറ്റു മഖ്ബറകളേക്കാൾ സ്ഥാനമുണ്ടെന്ന് അംഗീകരിക്കാതിരിക്കാൻ സാധിക്കില്ല. അവിടുത്തെ ഖബറാണ് ലോകത്ത് ഏറ്റവും മഹത്വമുള്ള സ്ഥലമെന്ന് സകല ഇമാ മീങ്ങളും ഏകോപിച്ചു പറഞ്ഞത് തുടക്കത്തിൽ വിശദീകരിച്ചി രുന്നു. മഹത്തുക്കൾക്ക് റബ്ബിന്റെയടുക്കലുള്ള സ്ഥാനമനുസരി ച്ചു കൊണ്ട് അവരുടെ മഖ്ബറകളുടെ സ്ഥാനത്തിനും ഏറ്റവ്യ ത്യാസമുണ്ട്.
ഇമാം ഗസ്സാലി(റ) വിന്റെ മുകളിലുദ്ധരിച്ച വരിയിൽ നിന്ന്.
وأما المشاهد فلا تتساوى بل بركة زيارتها على قدر درجاتهم عند الله) إحياء علوم الدين ٢٥٤/١ —أبو حامد الغزالي) ت ٥٠٥(
മഹാന്മാരുടെ ദർഗകൾ എല്ലാം തുല്യമല്ല. അവയെ സന്ദർ ശിക്കുന്നതിനാൽ ലഭിക്കുന്ന ബറകത്ത് അല്ലാഹുവിന്റെയടു ക്കൽ മഹാന്മാർക്കുള്ള സ്ഥാനത്തിലുള്ള വ്യത്യാസത്തെ അടി സ്ഥാനമാക്കി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. (ഇഹ്യാ ഉലൂമു ദ്ദീൻ/ഇമാം ഗസ്സാലി(റ):1/254)
ആദരവിന്റെ വിഷയത്തിലും ഈ വ്യത്യാസം ഉണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ. അതനുസരിച്ച് മുത്ത്നബി(സ)യുടെ ഖബറിന് ചാരെവന്നു നിൽക്കേണ്ട അതേ അളവിൽ മറ്റു മഹത്തുക്കളുടെ ഖബറിനു ചാരെ അദബ് പാലിക്കേണ്ടതില്ല. അതിനാൽ ഖബർ ചുംബിക്കുന്നതിൽ ബറകതിന് വേണ്ടിയാണെങ്കിൽ അനുവദനീയമാണെന്ന് ഇമാം റംലി(റ) തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
نَعَمْ إنْ قَصَدَ بِتَقْبِيلِ أَضْرِحَتِهِمْ التَّبَرُّكَ لَمْ يُكْرَهْ كَمَا أَفْتَى بِهِ الْوَالِدُ - رَحِمَهُ اللَّهُ تَعَالَى (نهاية المحتاج إلى شرح المنهاج ٣/٣٤ — الرملي، شمس الدين (ت ١٠٠٤)
എന്നാൽ മഹാത്മാക്കളുടെ ഖബറുകൾ ചുംബിക്കുന്നത് കൊണ്ട് ബറകതെടുക്കുകയാണ് ഉദ്ധേശ്യമെങ്കിൽ അത് കറാഹതാവുകയില്ല. ഇങ്ങനെ ഉപ്പ മുഹമ്മദു റംലി(റ) ഫത്വ കൊടുത്തിട്ടുണ്ട്. (നിഹായ/ഇമാം റംലി(റ):3/34)
ഈ ചുംബിക്കൽ അദബ് നഷ്ടപ്പെടുത്തുന്ന രൂപത്തിലാവ രുതെന്ന് പറയേണ്ടതില്ല. മഹാത്മാക്കളുടെ ഖബറാണെങ്കിൽ പോലും അദബിനെതിരായ കാര്യമായതു കൊണ്ടാണ് ചുംബിക്കുക പോലുള്ള കാര്യങ്ങൾ പാടില്ലെന്ന് പറഞ്ഞവരുണ്ടായത്. എന്നാൽ മഹാത്മാക്കളിലേക്ക് ചേർത്തി നോക്കൽ കൊണ്ട് ഖബർ ചുംബിക്കുന്നതിൽ അദബിന് കോട്ടം സംഭവിക്കാ ത്തതുമുണ്ടെന്നതു കാരണമാണ് അനുവദനീയമാണെന്ന് ഇമാമീങ്ങൾ പറഞ്ഞതിന് പിന്നിൽ.
അനിയന്ത്രിതമായാൽ
ഇതുവരെ പറഞ്ഞ മുഴുവൻ മസ്അലകളും മുത്ത്നബി (സ)യോടും മറ്റുമഹത്തുക്കളോടുമുള്ള അതിരറ്റ മഹബ്ബത് കാരണം സ്വശരീരത്തെ നിയന്ത്രിക്കാൻ കഴിയാത്തവർക്ക് ബാധ കമാകുന്നതല്ല. മഹബ്ബതു കൊണ്ട് സ്വനിയന്തിരിതരാവാൻ കഴിയാത്ത അവസ്ഥ ഈമാനുള്ളവർക്ക് ഉണ്ടായേക്കാം. ആ അവസ്ഥയിൽ ഒരാൾ ഖബർ ചുംബിച്ചിട്ടുണ്ടെങ്കിൽ അത് ബറകതിനല്ല എങ്കിൽ പോലും എതിർക്കപ്പെടേണ്ട കാര്യമല്ല.
ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) എഴുതുന്നു.
نعم إن غلبه وجد أو حال فلا كراهة...... وقد تغلب المحبة والشوق على بعض الناس فترتفع الحجب عن نظره ويصير كالمشاهد لوجهه المكرم ﷺ المماس لحبيبه حتى يخرجه ذلك عن قياس العادات الى حقائق المنازلات ، أذا قنا الله سبحانه وتعالى ذلك والمحسنين الينا وذرارينا بمنه وجوده وكرمه ، آمین . (الجوهر المنظم في زيارة القبر الشريف النبوي، لابن حجر الهيتمي، ص :١٦٩،١٧٠)
എന്നാൽ ഒരാൾക്ക് അനിയന്ത്രിതമായി ദുഖമോ ഹാലോ വന്നാൽ അവന് ഈ പറഞ്ഞ കാര്യങ്ങൾ കറാഹതില്ല... ചിലർക്ക് സിയാറതിന്റെ സമയം മഹബ്ബതും ശൗഖും അതിരുകട ന്നേക്കാം അപ്പോൾ അവരെതൊട്ട് മറഉയർത്തപ്പെടുകയും. അങ്ങനെയവർ മുത്ത്നബി(സ)യെ നേരിൽ കാണുന്നതും ഒപ്പം നിന്ന് അനുഭവിക്കുന്നതുമായ അവസ്ഥയിലെത്തും. അവർ അസാധാരണ അവസ്ഥയിയിലേക്ക് നീങ്ങിയതാണ്. അല്ലാഹു നമ്മെയും നമ്മെ സ്നേഹിക്കുന്നവരേയും ആ മാർഗ്ഗം രുചിപ്പിക്കട്ടെ.. ആമീൻ(അൽ ജൗഹറുൽ മുനള്ളം:196,170)
ഇപ്പറഞ്ഞതെല്ലാം ഏറ്റവും അദബും അടുപ്പവും അനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടേയിരിക്കും. ഇമാം സുംഹൂദി(റ), ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ), ഇമാം ശാമി(റ) തുടങ്ങി യവരെല്ലാം ഇബനു ഹംല(റ)വിനെ ഉദ്ധരിച്ചു അവസാനം കുറിക്കുന്നത് കാണുക.
والمقصود من ذلك كله الاحترام والتعظيم، والناس تختلف مراتبهم في ذلك كما كانت تختلف في حياته، فأناس حين يرونه لا يملكون أنفسهم بل يبادرون إليه، وأناس فيهم أنة يتأخرون، والكل محل خير، انتهى.)الجوهر المنظم في زيارة القبر الشريف النبوي، لابن حجر الهيتمي، ص : ١٦١( (وفاء الوفاء بأخبار دار المصطفى ٤/٢١٨ — السمهودي (ت ٩١١) (سبل الهدى والرشاد في سيرة خير العباد ١٢/٣٩٨ — الصالحي الشامي (ت ٩٤٢)
ഇപ്പറഞ്ഞതിന്റെ മുഴുവനും കൊണ്ടർത്ഥമാക്കുന്നത് ആദരവും ബഹുമാനവും നിലനിർത്തുക എന്നതാണ്. അത് ജനങ്ങൾക്കനുസരിച്ചുകൊണ്ട് മാറ്റങ്ങളുണ്ടാവും. ചിലർക്ക് അവരെത്തന്നെ ഒതുക്കാൻ കഴിയാതെ ഇത്തരം കാര്യങ്ങൾക്ക് ദൃതി കാണിക്കും. മറ്റുചിലർ ഭയന്നു അകന്നു നിൽക്കും, എല്ലാം ഖൈർ തന്നെയാണ്. (വഫാഉൽ വഫാ/ഇമാം സുംഹൂദി(റ) :4/214)(അൽ ജൗഹറുൽ മുനള്ളം:161)(സുബലുൽ ഹുദാ വറശാദ്:12/398)
ബിദ്അതുകാർക്ക് പോലും സ്വീകാര്യനായ ഇബ്നു തൈ മിയ്യയുടെ ശിഷ്യൻ ഹാഫിളു ദഹബി എഴുതുന്നു.
قُلْتُ: كَرِهَ ذَلِكَ لأَنَّهُ رَآهُ إِسَاءَةَ أَدَبٍ، وَقَدْ سُئِلَ أَحْمَدُ بْنُ حَنْبَلٍ عَنْ مَسِّ الْقَبْرِ النَّبَوِيِّ وَتَقْبِيلِهِ، فَلَمْ يَرَ بِذَلِكَ بَأْسًا، رَوَاهُ عَنْهُ وَلَدُهُ عَبْدُ اللَّهِ بْنُ أَحْمَدَ.فَإِنْ قِيلِ: فَهَلا فَعَلَ ذَلِكَ الصَّحَابَةُ؟ قِيلَ: لأَنَّهُمْ عَايَنُوهُ حَيًّا وَتَمَلَّوْا بِهِ وَقَبَّلُوا يَدَهُ وَكَادُوا يَقْتَتِلُونَ عَلَى وُضُوئِهِ وَاقْتَسَمُوا شَعْرَهُ الْمُطَهَّرَ يَوْمَ الْحَجِّ الأَكْبَرِ، وَكَانَ إِذَا تَنَخَّمَ لا تَكَادُ نُخَامَتُهُ تَقَعُ إِلا فِي يَدِ رَجُلٍ فَيُدَلِّكُ بِهَا وَجْهَهُ، وَنَحْنُ فَلَمَّا لَمْ يَصِحْ لَنَا مِثْلُ هَذَا النَّصِيبِ الأَوْفَرِ تَرَامَيْنَا عَلَى قَبْرِهِ بِالالْتِزَامِ وَالتَّبْجِيلِ وَالاسْتِلامِ وَالتَّقْبِيلِ، أَلا تَرَى كَيْفَ فَعَلَ ثَابِتٌ الْبُنَانِيُّ؟ كَانَ يُقَبِّلُ يَدَ أَنَسِ بْنِ مَالِكٍ وَيَضَعُهَا عَلَى وَجْهِهِ وَيَقُولُ: يَدٌ مَسَّتْ يَدَ رَسُولِ اللَّهِ ﷺ.وَهَذِهِ الأُمُورُ لا يُحَرِّكُهَا مِنَ الْمُسْلِمِ إِلا فَرْطُ حُبِّهِ لِلنَّبِيِّ ﷺ، إِذْ هُوَ مَأْمُورٌ بِأَنْ يُحِبَّ اللَّهَ وَرَسُولَهُ أَشَدَّ مِنْ حُبِّهِ لِنَفْسِهِ، وَوَلَدِهِ وَالنَّاسِ أَجْمَعِينَ، وَمِنْ أَمْوَالِهِ، وَمِنَ الْجَنَّةِ وَحُورِهَا، بَلْ خَلْقٌ مِنَ الْمُؤْمِنِينَ يُحِبُّونَ أَبَا بَكْرٍ، وَعُمَرَ أَكْثَرَ مِنْ حُبِّ أَنْفُسِهِ)مْ. معجم الشيوخ الكبير للذهبي ١/٧٣ — شمس الدين الذهبي (ت ٧٤٨)
ഞാൻ പറയട്ടെ!: ചുംബിക്കൽ കാറാഹതാണ് എന്നതൊക്കെ പറഞ്ഞത് അദബുകേടാകുമെന്ന കാരണം കൊണ്ടാണ്. അഹ്മദ് ബ്നു ഹമ്പൽ(റ) തന്നെ ചുംബിക്കുന്നത് പ്രശ്നമില്ലെന്ന് പറഞ്ഞത് തന്റെ മകൻ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സ്വഹാബത് ചുംബിച്ചില്ലേ എന്ന് ചോദിക്കുകയാണെങ്കിൽ അതി നുള്ള മറുപടി, അവർ മുത്ത്നബി(സ)യെ നേരിൽ കാണുകയും അവിടുത്തെ കൈകൾ മുത്തുകയും അവിടുന്ന് വുളൂഅ് ചെയ്ത വെള്ളത്തിന് വേണ്ടി തിരക്കു കൂട്ടിയവരും അവിടുത്തെ ശഅ്റ് വീതംവെച്ചവരും അവിടുത്തെ തുപ്പുനീർ വരെ മുഖത്ത് പുരട്ടിയവരാണ്. എന്നാൽ, നമുക്ക് ഈ അവസരം കിട്ടാത്ത തുകൊണ്ട് നാം അവിടുത്തെ ഖബർ ചുംബിക്കൽ കൊണ്ടും തൊട്ടുമുത്തൽ കൊണ്ടും ചാരത്തിരിക്കൽ കൊണ്ട് മുതലെടുക്കുന്നു. സാബിതുൽ ബുനാനീ(റ) മുത്ത്നബി(സ) സ്പർശിച്ച കൈയാണെന്ന് അറിഞ്ഞപ്പോൾ അനസ്(റ)വിന്റെ കൈ എടുത്ത് മുഖത്തുവെച്ച സംഭവം പ്രസിദ്ധമല്ലെ..! ഇതെല്ലാം മുത്ത് നബി(സ)യോടുള്ള സ്നേഹം കൊണ്ട് ഒരു മുസ്ലിമിനെ ആവേശം കൊള്ളിക്കുന്ന കാര്യങ്ങളാണ്. സ്വന്തത്തേക്കാൾ അവിടുത്തെ സ്നേഹിക്കാൻ വിശ്വാസികളോട് ദീനിന്റെ കൽപ്പനയാണ്. (മുഅ്ജമു ശ്ശുയൂഖ്/ഹാഫിളു ദഹബി:1/73)
ചുരുക്കം
മഖ്ബറകൾക്ക് ചാരെ നിൽക്കുന്നത് തന്നെ ആ മഖ്ബറ കൊണ്ടുള്ള ഏറ്റവും വലിയ അദബും തബർറുകുമാണ്. അദബ് നഷ്ടപ്പെടാതെ ചുംബിച്ചും മുത്തിയും ബറകതെടുക്കാം.
മുത്ത്നബി(സ)യുടെ ഖബറിൽ ഏറ്റവും അദബ് പാലിക്കേണ്ട സ്ഥലമായതിനാൽ ആദരവോടെ അകന്നുനിൽക്കുകയാണ് വേണ്ടത്. ചുംബിച്ചും മറ്റും ബറകതെടുക്കൽ കറാഹതാണ്.
തിരു ഖബർ സ്വഹാബതും താബിഉകളും ചുംബിച്ച സംഭവങ്ങളുണ്ടെങ്കിലും അതെല്ലാം മഹബ്ബതിന്റെ കാഠിന്യം കാരണം ചെയ്തതാണ്. ശക്തമായ ഹുബ്ബുള്ളവർക്ക് ഇളവുണ്ട്.
ജീവിതകാലത്തുള്ള അടുപ്പവും ആദരവും സ്നേഹവും ഓരോ വ്യക്തിയുടെയും മഹത്തുക്കളുടെയും സാഹചര്യമനുസരിച്ചു ഈ ഹുക്മ് മാറിക്കൊണ്ടിരിക്കും.
സുന്നികൾ അദബ് നഷ്ടപ്പെടുമെന്ന കാരണത്താലാണ് ചിലതബറുകിന്റെ ശൈലി വേണ്ടെന്നു വെക്കുന്നതെങ്കിൽ ബിദ്അതുകാർ ഖബറിനു ചാരെ അദബ് വന്നുപോയാൽ ശിർക്കാകുമെന്നതുകൊണ്ടാണ്.
വിളക്ക്, കൊടി, ജാറം മൂടുൽ
നേരിട്ട് ഖബറിനെ ചുംബിക്കുന്നത് തബർറുകിനാണെങ്കിൽ തന്നെയും നല്ലതല്ലെന്ന അഭിപ്രായം പറഞ്ഞ ഫുഖഹാക്കളെ പരിഗണിച്ചുകൊണ്ട് ബറകതെടുക്കാനുള്ള മറ്റു സൗകര്യമാണ് ഖബറിനു ചാരെ എണ്ണയും ഖബറിനെ പുതപ്പിച്ച തുണിയും ഖബറിനോട് ചേർത്തുവെച്ച കൊടിയുമെല്ലാം. എന്നാൽ മഹാത്മാക്കളുടെ ഖബറിനു മുകളിൽ പട്ടുവിരിക്കുന്നത് എതിർത്ത പണ്ഡിതരുണ്ട്. എന്നാൽ മുത്ത്നബി(സ)യുടെയും മറ്റു അമ്പിയാക്കളുടേയും ഖബറിനു മീതെ പട്ടു വസ്ത്രങ്ങൾ വിരിക്കുന്നത് അനുവധനീമാണെന്നും ഒരുപണ്ഡിതരും എതിർക്കാത്ത വിധം കാലങ്ങളോളമായി കൈമറിവന്നതാണെന്നും മിക്ക ശാഫിഈ ഫിഖ്ഹിന്റ ഗ്രന്ഥങ്ങളിലും പ്രബല അഭിപ്രായമായി തന്നെ കാണാനാകും.
ഇമാം ഖതീബു ശിർബീനി(റ) മുഗ്നിയിൽ എഴുതുന്നു.
نَعَمْ يَجُوزُ سَتْرُ الْكَعْبَةِ بِهِ، وَيَنْبَغِي جَوَازُ سَتْرِ قَبْرِهِ ﷺ بِهِ كَمَا جَرَتْ بِهِ الْعَادَةُ مِنْ غَيْرِ نَكِيرٍ. (مغني المحتاج ١/٥٨٥ — الخطيب الشربيني (ت ٩٧٧)
കഅ്ബ പട്ടുകൊണ്ട് മറക്കൽ അനുവദിനിയമാണ്. ഒരു എതിർപ്പും കൂടാതെ പതിവായി ചെയ്തുവരുന്ന കാര്യവുമായതു കൊണ്ട് നബി (സ)യുടെ ഖബ്റും പട്ടുകൊണ്ട് മറക്കൽ അനുവദനീയമാണെന്നത് പ്രബലാഭിപ്രായമാണ്. (മുഗ്നിൽ മുഹ്താജ്/ഇമാം ശിർബീനി(റ):1/585)
ഇമാം മുഹമ്മദു റംലി(റ) പറയുന്നു.
قَوْلُهُ وَيَجُوزُ سَتْرُ الْكَعْبَةِ بِالدِّيبَاجِ) أَمَّا مَشَاهِدُ الْأَنْبِيَاءِ فَيَنْبَغِي الْجَزْمُ فِيهَا بِالْجَوَازِ كَالْكَعْبَةِ (حاشية الرملي الكبير عالي أسنى المطالب في شرح روض الطالب ١/٣٨١ —الرملي الكبير محمد الرملي
കഅ്ബയെ പോലെ തന്നെ അമ്പിയാക്കളുടെ മഖാമുകളും പട്ടുകൊണ്ട് മറക്കൽ അനുവദനീയമാണെന്ന് ഉറപ്പിച്ചു പറയാമാകുന്നതാണ്.(ഹാശിയതു അസ്നുൽ മത്നാലിബ്/ഇമാം മുഹമ്മദ് റംലി(റ):1/381)
ഇനിയും നിരവധി കിതാബുകളുണ്ട്. ചിലത്.
نَعَمْ يَجُوزُ سَتْرُ الْكَعْبَةِ بِهِ تَعْظِيمًا لَهَا، وَالْأَوْجَهُ جَوَازُ سَتْرِ قَبْرِهِ ﷺ وَسَائِرِ الْأَنْبِيَاءِ بِهِ كَمَا جَزَمَ بِهِ الْأُشْمُونِيُّ فِي بَسِيطِهِ جَرْيًا عَلَى الْعَادَةِ الْمُسْتَمِرَّةِ مِنْ غَيْرِ نَكِيرٍ. (نهاية المحتاج إلى شرح المنهاج ٢/٣٨١ — الرملي، شمس الدين (ت ١٠٠٤)
وَيَجُوزُ سَتْرُ الْكَعْبَةِ بِالْحَرِيرِ لِفِعْلِ السَّلَفِ وَالْخَلَفِ لَهُ تَعْظِيمًا لَهَا بِخِلَافِ سَتْرِ غَيْرِهَا بِهِ وَأَخَذَ بَعْضُ الْمُتَأَخِّرِينَ مِنْ التَّعْلِيلِ جَوَازَ سَتْرِ قَبْرِهِ ﷺ بِهِ. وَيَنْبَغِي اعْتِمَادُهُ(مغني المحتاج إلى معرفة معاني ألفاظ المنهاج ٢/١٠٠ — الخطيب الشربيني (ت ٩٧٧)
نَعَمْ يَجُوزُ سَتْرُ الْكَعْبَةِ بِهَا تَعْظِيمًا لَهَا وَالْأَوْجَهُ جَوَازُ سَتْرِ قَبْرِهِ ﷺ وَسَائِرِ الْأَنْبِيَاءِ كَمَا جَزَمَ بِهِ الْأُشْمُونِيُّ فِي بَسِيطِهِ جَرْيًا عَلَى الْعَادَةِ الْمُسْتَمِرَّةِ مِنْ غَيْرِ نَكِيرٍ (حاشية الجمل على شرح المنهج = فتوحات الوهاب بتوضيح شرح منهج الطلاب ٢/٨٥ — الجمل (ت ١٢٠٤)
نَعَمْ يَجُوزُ سَتْرُ الْكَعْبَةِ بِهِ تَعْظِيمًا لَهَا وَالْأَوْجَهُ جَوَازُ سَتْرِ قَبْرِهِ ﷺ وَسَائِرِ الْأَنْبِيَاءِ بِهِ كَمَا جَزَمَ بِهِ الْأُشْمُونِيُّ فِي بَسِيطِهِ جَرْيًا عَلَى الْعَادَةِ الْمُسْتَمِرَّةِ مِنْ غَيْرِ نَكِيرٍ اهـ (حاشية الشرواني علي تحفة المحتاج ٣/٢١ — الشرواني)
وَأَخَذَ بَعْضُ الْمُتَأَخِّرِينَ مِنْ التَّعْلِيلِ جَوَازَ سَتْرِ قَبْرِهِ ﷺ بِهِ وَيَنْبَغِي اعْتِمَادُهُ(حاشية الشرواني علي تحفة المحتاج ٣/٢٨٢ — الشرواني)
അമ്പിയാക്കളുടെ മഖാമിനെ പോലെതന്നെ ഔലിയാക്കളുടെ മഖാമുകളിലും അനുവദനീയമാണെന്ന് അലിയ്യു ശിബ്രാ മൽസി(റ) അടക്കം പറയുന്നുണ്ട്.
(قَوْلُهُ: وَيُقْطَعُ بِسَرِقَةِ سِتْرِ الْكَعْبَةِ) وَيَنْبَغِي أَنْ يَقُولَ مِثْلَ ذَلِكَ فِي سِتْرِ الْأَوْلِيَاءِ (حاشية الرشبراملسي علي النهاية المحتاج٧/٤٤٦ -علي الرشبراملسي (ت1087)
(قَوْلُهُ بِسَرِقَةِ سَتْرِ الْكَعْبَةِ إلَخْ) وَيَنْبَغِي أَنْ يُقَالَ مِثْلُ ذَلِكَ فِي سَتْرِ الْأَوْلِيَاءِ اهـ ع ش(حاشية الشرواني علي تحفة المحتاج ٩/١٣٢ — الشرواني)
ഇമാം അബ്ദുൽ ഗനിയ്യുന്നാബൽസി(റ) വിന്റെ വാക്കുകൾ ഇസ്മാഈലുൽ ഹഖീ(റ) തന്റെ തഫ്സീറിൽ ഉദ്ധരിക്കുന്നത് കാണുക.
فبناء القباب على قبور العلماء والأولياء والصلحاء ووضع الستور والعمائم والثياب على العالمية امر جائز إذا كان القصد بذلك التعظيم فى أعين العامة حتى لا يحتقروا صاحب قبورهم هذا القبر وكذا إيقاد القناديل والشمع عند قبور الأولياء والصلحاء من باب التعظيم والإجلال ايضا للاولياء فالمقصد فيها مقصد حسن. ونذر الزيت والشمع للاولياء يوقد عند قبورهم تعظيما لهم ومحبة فيهم جائز ايضا لا ينبغي النهى عنه ومنها الدخول والقعود فيها والمكث والعبادة والذكر ودراسة العلوم ونحو ذلك )روح البيان ٣/٤٠٠ — إسماعيل حقي (ت ١١٢٧)
അമ്പിയാ, ഔലിയാ, സ്വാലിഹീങ്ങളുടെ ഖബറിന് മുകളിൽ ഖുബ്ബ നിർമ്മിക്കൽ ഖബറിന്മേൽ വസ്ത്രം തലപ്പാവ് തുടങ്ങിയവ വെക്കൽ തുടങ്ങിയ കാര്യങ്ങൾ അനുവദിനീയമാണ്. അത് കൊണ്ട് ആ മഹാന്മാരെ ജനങ്ങൾക്കിടയിൽ നിസ്സാരരാക്കാതെ വലിയ ആദരവുള്ളവരാക്കലാണ് ഉദ്ദേശം. അപ്രകാരം മഖ്ബറകൾക്ക് ചാരെ വിളക്ക്, മെഴുക് തുടങ്ങിയവ കത്തിക്കലും ഇത്തരത്തിലുള്ള ആദരവിന്റെ ഭാഗമാണ്. അത്കൊണ്ടുള്ള ഉദ്ദേശം വളരെ നല്ലതാണ്. മഖ്ബറകൾക്ക് വേണ്ടി വെണ്ണയും മെഴുകും നേർച്ചയാക്കൽ കൊണ്ട് അവരോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കലാണ് ഉദ്ദേശമെങ്കിൽ അതെല്ലാം അനുവദിനീയം തന്നെ! അതൊരിക്കലും തടയപ്പെടേണ്ടതല്ല. മഹാന്മാരുടെ മഖ്ബറകളിൽ പ്രവേശിക്കലും അവിടെ നിൽക്കലും ദിക്റുകളും ഇൽമും മറ്റു ഇബാദത്തുകൾ കൊണ്ട് ജോലിയാവലും ഇതേ ഗണത്തിൽ പെട്ടതാണ്. (തഫ്സീറു റൂഹുൽ ബയാൻ:3/400)
ചില തെറ്റിദ്ധാരണകൾ ഒഴിവാക്കാം
കേരളത്തിനു പുറത്തു പോയാൽ ചില മഖാമുകളിലേക്ക് കയറിവരുന്ന വാതിൽ കട്ടിലുകൾ പോലും വെള്ളി നിറം നൽകി അതിലും തൊട്ടുമുത്തുകയും ബറകതെടുക്കുന്ന അതിനു വേണ്ടി കുനിയുകയും ചെയ്യുന്ന അവസ്ഥ കാണാറുണ്ട്. സാധാരണക്കാർ അടക്കം അത്തരം കാര്യങ്ങളിൽ നിന്ന് തെറ്റുദ്ധാരണകൾ അകറ്റാൻ വേണ്ടി മാറിനിൽകുന്നത് നല്ലതാണ്. അവ തബറുകിന് വേണ്ടി ചുംബിക്കുന്നത് കുഴപ്പമില്ലെന്ന് ഫുഖഹാക്കൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സാഹചര്യങ്ങൾക്ക നുസരിച്ചുള്ള തെറ്റിദ്ധാരണകൾക്ക് വഴിവെക്കാതിരിക്കുകയാണ് നല്ലത്.
തബർറുകും തഅ്ളീമും(ആദരവ്) രണ്ടും രണ്ടാണ്. ഖബറുകളെ ആദരവിനു വേണ്ടി ചുംബിക്കാൻ പാടില്ലെന്ന് ഇമാമീങ്ങൾ പറഞ്ഞിട്ടുണ്ട്. കാരണം ആദരവിന് വേണ്ടിയുള്ള ചുംബനം എന്നൊരു സംഗതിയില്ലാത്തതു കൊണ്ടാണ്. മഹത്തുക്കളുടെ ഖബറിനു മുന്നിൽ ആദരവ് വേണം എന്നതിൽ അഇമ്മതിന് തർക്കമേയില്ല. എന്നാൽ എന്തെങ്കിലും ചെയ്തുകൂട്ടുന്നത് ആദരവാണെന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല. അദബു കേടൊന്നുമില്ലാതെ ശാന്തനായി നിൽക്കുക എന്നതാണ് മഹാത്മാക്കളുടെ ഖബറിനെ ആദരിക്കേണ്ട രൂപം. പുറമെ, ജീവിതകാലത്ത് തന്നെ ആദരവിന് വേണ്ടി ഒരു വ്യക്തിയുടെ മുന്നിൽ കുനിയുക പോലുള്ള ഇസ്ലാം നിരുത്സാഹപ്പെടുത്തിയതാണ്.
ഇന്ന് സാധാരണക്കാർ ഖബറുകൾ ചുംബിക്കുന്നത് ആ ദരവിനാണെന്ന് ഈ പറഞ്ഞതിൽ നിന്നൊന്നും അർത്ഥമില്ല.
ഇമാം റശീദി(റ) നിഹായയിൽ ബറകതിനേ ചുംബിക്കാവൂ എന്ന് പറഞ്ഞതിനെ വിശദീകരിക്കുന്നത് കാണുക.
(قَوْلُهُ: نَعَمْ إنْ قَصَدَ بِتَقْبِيلِ أَضْرِحَتِهِمْ التَّبَرُّكَ إلَخْ) هَذَا هُوَ الْوَاقِعُ فِي تَقْبِيلِ أَضْرِحَتِهِمْ وَأَعْتَابِهِمْ فَإِنَّ أَحَدًا لَا يُقَبِّلُهَا إلَّا بِهَذَا الْقَصْدِ كَمَا هُوَ ظَاهِر (حاشية أحمد بن عبد الرزاق المعروف بالمغربي الرشيدي (١٠٩٦هـ) ص: نهاية المحتاج ٣/٣٤)
തബർറുക് തന്നെയാണ് മഹാത്മാക്കളുടെ മകാമുകളിൽ ജനങ്ങൾ ചുംബിക്കുമ്പോൾ ഉദ്ധേശിക്കാറുള്ളത്. ഈ ഉദ്ധേശ ത്തോടെയല്ലാതെ ഒരാളും ചുംബിക്കാറില്ലെന്നത് വ്യക്തമാണ്. (ഹാശിയതു നിഹായ/റശീദി:3/34)
എന്നാൽ ഉലമാക്കൾ ഇത്തരം തബറുകിൽ നിന്ന് മാറിനി ൽകുകയാണ് സാധാരണക്കാരിൽ തെറ്റിദ്ധാരണയുണ്ടാകുന്ന തിനാൽ നല്ലെതെന്ന് അല്ലാമാ ശർവാനി(റ) എഴുതുന്നുണ്ട്.
فَيَنْبَغِي لِمَنْ يَقْتَدِي بِهِ أَنْ لَا يَفْعَلَ نَحْوَ تَقْبِيلِ قُبُورِ الْأَوْلِيَاءِ فِي حُضُورِ الْجُهَلَاءِ الَّذِينَ لَا يُمَيِّزُونَ بَيْنَ التَّعْظِيمِ وَالتَّبَرُّكِ وَاَللَّهُ أَعْلَمُ (حاشية الشرواني - تحفة المحتاج في شرح المنهاج : ٣/١٧٦ — ابن حجر الهيتمي (ت ٩٧٤)
തഅ്ളിമും തബറുകും തിരിച്ചറിയാത്ത വിവരമില്ലാത്തവരു ടെ മുന്നിൽ നിന്ന് മാതൃകയാക്കപ്പെടുന്നയാളുകൾ ബറകതെ ടുക്കാതിരിക്കുകയാണ് വേണ്ടത്.(ശർവാനി3/169)
റശീദീ(റ) പറഞ്ഞതുപോലെ അത്തരം വിവരമില്ലാത്തവർ നമ്മുടെ നാടുകളിലില്ലെന്ന് പറയാനാകുമായിരിക്കും. മഹത്തുക്കളെ ജീവിതകാലത്തു തന്നെ കൈകൾ ചുംബിച്ച് ബറകതെടുക്കുന്നത് ഇന്ന് വ്യാപകമാണല്ലോ.. അല്ലാഹു അഅലം!
ഖബറിനു മുന്നിൽ സുജൂദ്
സൃഷ്ടികൾക്ക് മുന്നിൽ സുജൂദ് ചെയ്യുന്നത് കടുത്ത തെറ്റും ഒരുവേള ഇസ്ലാമിൽ നിന്ന് തന്നെ മുർത്തദ്ദായി പോകാൻ കാരണമാകുന്ന കാര്യവുമാണ്. മുത്ത് നബി(സ) തന്നെ വ്യക്തമായി ഇത് ശപിക്കപ്പെട്ട കാര്യമാണെന്ന് പറഞ്ഞ ഹദീസ് തുടക്കത്തിൽ വിശദീകരിക്കുകയും ചെയ്തു. ഇതിൽ സുന്നത്ത് ജമാഅതിന്റെ ഇമാമീങ്ങൾക്കിടയിൽ തർക്കമില്ല. അതുകൊണ്ട് തന്നെ കേരളത്തിൽ സുന്നികൾ സിയാറത് ചെയ്യുന്ന നൂറുകണക്കിന് മഖാമുകൾ ഉണ്ടായിട്ടും ഒരൊറ്റ സുന്നിയും ഖബറു കൾക്കുമുന്നിൽ സുജൂദ് ചെയ്യുന്നത് ഇക്കാലം വരെ ബിദ്അതുകാർക്ക് കാണിക്കാൻ സാധിച്ചിട്ടില്ല. സുന്നികളെ ഇത്തരം കാര്യങ്ങൾ ആരോപിക്കുവാൻ ബിദ്അതുകാർ വേറെയേതെങ്കിലും നാടുകളിൽ ആരെങ്കിലും ചെയ്യുന്ന ഇത്തരം കടുത്ത തെറ്റുകൾ സുന്നികളുടെമേൽ ആരോപിക്കാൻ ശ്രമിക്കാറുണ്ട്.
കേരളത്തിൽ വഹാബിസമെന്ന ബിദ്അത് പ്രസ്ഥാനം വരുന്നതിന് നൂറ്റാണ്ടുകൾക്കും മുമ്പേ സുന്നത്ത് ജമാഅതിന്റെ നേർശത്രുക്കളായി ഉണ്ടായിരുന്ന എണ്ണമറ്റ വ്യാജ ത്വരീഖതുകാർ ഇന്നും കേരളത്തിനകത്തുണ്ട്. അവരിൽനിന്നും ഇത്തരം പ്രവണതകൾ കണ്ടുവരാറുണ്ട്. കൊണ്ടോട്ടി ത്വരീഖത് പോലുള്ള വ്യാജർ ഇതിനുദാഹരണമാണ്. മമ്പുറം തങ്ങളുടെ കാലത്തു തന്നെ ഇവർക്കെതിരെ അവിടുന്ന് യുദ്ധം നയിച്ചതും ഉമർ ഖാളി(റ) രചനകൾ നടത്തിയതും ചരിത്രത്തിൽ കാണാം. ഇത്തരക്കാറുടെ ഖബറിനു മുന്നിലുള്ള സുജൂദ് പോലുള്ള ചെയ്തികളും സുന്നികളുടെ പേരിൽ വെച്ചുകെട്ടേണ്ട ഗതി ഇന്നത്തെ ബിദ്അതുകാർക്ക് സുന്നികളെ വിമർശിക്കാൻ ചെയ്യേണ്ടി വന്നിട്ടുണ്ട്.
[1] ഞാൻ ഒരാളെ സന്ദർശിച്ചുവെന്ന് പറയുന്നതിനു പകരം അയാളുടെ വീട് സന്ദർശിച്ചുവെന്ന് പറയൽ മര്യാദയല്ല.
[2] അബ്ദു റസാഖു റഷീദീ(റ) ഇത് വിശദീകരിച്ച് എഴുതുന്നു.
(قَوْلُهُ: نَعَمْ إنْ قَصَدَ بِتَقْبِيلِ أَضْرِحَتِهِمْ التَّبَرُّكَ إلَخْ) هَذَا هُوَ الْوَاقِعُ فِي تَقْبِيلِ أَضْرِحَتِهِمْ وَأَعْتَابِهِمْ فَإِنَّ أَحَدًا لَا يُقَبِّلُهَا إلَّا بِهَذَا الْقَصْدِ كَمَا هُوَ ظَاهِر (حاشية أحمد بن عبد الرزاق المعروف بالمغربي الرشيدي (١٠٩٦هـ) ص: نهاية المحتاج ٣/٣٤)
തബർറുക് തന്നെയാണ് മഹാത്മാക്കളുടെ മകാമുകളിൽ ജനങ്ങൾ ചുംബി ക്കുമ്പോൾ ഉദ്ധേശിക്കപ്പെടുന്നത്. ഈ ഉദ്ധേശത്തോടെയല്ലാതെ ഒരാളും ചുംബിക്കാറില്ലെന്നത് വ്യക്തമാണ്.(ഹാശിയതു നിഹായ/റശീദി:3/34)
[3] ഇമാം ഹാക്കിം(റ) ഇത് സ്വഹീഹായ പരമ്പരയുള്ള ഹദീസാണെന്ന് കൂടെ പറയുന്നുണ്ട് (4/560) هَذَا حَدِيثٌ صَحِيحُ الْإِسْنَادِ،