മഹാത്മാക്കൾ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം അനുഗ്രഹത്തിന്റെയും ബറകതിന്റെയും കേന്ദ്രങ്ങളാണെന്നും മറ്റു ഖബറുകളെ അപേക്ഷിച്ച് മഹത്തുക്കളുടെ ഖബറുകൾക്ക് വലിയ മഹത്വമുണ്ടെന്നും കൃത്യമായി വിവരിച്ചു. സ്വന്തം മാതാപിതാക്കളുടെ ഖബർ സിയാറത് സുന്നത്തില്ലാത്ത സ്ത്രീകൾക്കു പോലും മഹാത്മാക്കളുടെ ഖബർ സിയാറത് സുന്നത്താണെന്ന് വരെ കർമ്മ ശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയതും അതിന്റെ കാരണവും നാം വായിച്ചു.
ഈ പോയിന്റുകളിലെല്ലാം ബിദ്അതുകാർ സുന്നത്ത് ജമാഅതിനോട് വിയോജിക്കുന്നവരാണെന്നും നമുക്ക് മനസ്സിലായി. ഇനി നമുക്ക് ഈ ബറകതിന്റെ കേന്ദ്രങ്ങളെ ഏതെല്ലാം രൂപത്തിൽ പരിഗണിക്കാമെന്ന് ദീൻ പഠിപ്പിച്ചിട്ടുണ്ടെന്നതു കൂടെ പരിശോധിക്കാം. അതിൽ വളരെ പ്രധാനമാണ് മഖ്ബറ നിർമ്മാണം.
മഹാന്മാരുടെ ഖബർ സിയാറതിനും തബറുകിനും വരുന്നവർക്ക് അതിനു വേണ്ടി കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിനെ നമുക്ക് മഖ്ബറ/ മഖാം എന്നൊക്കെ വിളിക്കാം.
മറ്റു ഖബറുകളെ അപേക്ഷിച്ചു കൊണ്ട് മഹാത്മാക്കളുടെ ഖബർ സിയാറതിന് വലിയ ബറകതും പുണ്യവുമുണ്ടെന്ന കാരണം കൊണ്ട് വിശ്വാസികൾ ഖബർ സിയാറതിനായി മഹാത്മാക്കളുടെ ഖബറിടം സന്ദർശിക്കാൻ വരുമെന്നത് സ്വാഭാവികമാണ്. ഒരു സാധാരണ വ്യക്തിയുടെ ഖബർ അദ്ധേഹത്തിന്റെ കുടുംബവും മറ്റു പരിചയക്കാരും ആ ഓർമ നിലനിൽക്കുന്ന കാലം വരെ സിയാറത് നിലനിൽക്കുകയുള്ളൂ. ഇത് കാരണം പൊതു സ്മശാനത്തിലെ സാധാരണക്കാരുടെ ഖബർ അതിലുള്ളതെല്ലാം പൂർണ്ണമായും ജീർണ്ണിച്ചു പോകാവുന്ന സമയം കഴിഞ്ഞാൽ മറ്റുള്ളവർക്ക് വേണ്ടി, അത് ഒഴിഞ്ഞുകൊടുക്കണമെന്ന കാര്യം സകല കർമ്മ ശാസ്ത്ര ഗ്രന്ഥത്തിലും കാണാനാകും. എന്നല്ല, ആ ഖബർ ഈ സമയം കഴിഞ്ഞതിനു ശേഷം മണ്ണുകൂട്ടി നന്നാക്കിയെടുക്കൽ ഹറാമാണ്. കാരണം പൊതുസ്മശാനം മറ്റുള്ളവർക്കും അവകാശപ്പെട്ടതാണ് എന്ന തുതന്നെ!
ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) എഴുതുന്നു.
وَلَوْ انْمَحَقَ الْمَيِّتُ وَصَارَ تُرَابًا جَازَ نَبْشُهُ وَالدَفْنُ فِيهِ بَلْ تَحْرُمُ عِمَارَتُهُ وَتَسْوِيَةُ تُرَابِهِ فِي مُسَبَّلَةٍ لِتَحْجِيرِهِ عَلَى النَّاسِ) تحفة المحتاج في شرح المنهاج:3/206 ابن حجر الهيتمي (ت ٩٧٤)
ഒരു മയ്യിത്ത് പൂർണ്ണമായും ദ്രവിക്കുകയും അത് മണ്ണിനോട് ചേരുകയും ചെയ്താൽ ആ ഖബർ മാന്തലും അതിൽ മറവ് ചെയ്യലും അനുവദനീയമാണ്. എന്നല്ല, ആ ഖബർ അതുപോലെ പരിപാലിക്കലും അതിനുമുകളിലുള്ള മണ്ണ് നേരെയാക്കിയിടലും പൊതുസ്മശാനത്തിൽ ഹറാമാണ്. കാരണം അതിൽ ജനങ്ങളുടെ അവകാശം കൈയടക്കലുണ്ട്.(തുഹ്ഫ/ ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ):3/206)
ഇമാം നവവി(റ) തന്റെ റൗളയിലും ഈ മസ്അലയുട കാരണം എഴുതുന്നത് ‘ദ്രവിച്ചതിനു ശേഷവും ഖബറിന്റെ രൂപത്തിലായി നിലകൊണ്ടാൽ അത് പുതിയ ഖബറാണെന്ന് ധരിച്ചു പോകുന്നതിനാൽ മജനങ്ങൾക്കതിൽ പ്രയാസമുണ്ടാകും എന്നാണ്.’ (റൗളതു ത്വാലിബീൻ/ഇമാം നവവി(റ):2/140)
وَإِذَا بَلِيَ الْمَيِّتُ، لَمْ يَجُزْ عِمَارَةُ قَبْرِهِ وَتَسْوِيَةُ التُّرَابِ عَلَيْهِ فِي الْمَقَابِرِ الْمُسَبَّلَةِ، لِئَلَّا يَتَصَوَّرَ بِصُورَةِ الْقَبْرِ الْجَدِيدِ فَيَمْتَنِعَ النَّاسُ مِنَ الدَّفْنِ فِيهِ. )روضة الطالبين وعمدة المفتين ٢/١٤٠ — النووي (ت ٦٧٦(
എന്നാൽ മഹാത്മാക്കളുടെ ഖബറിന്റെ ഹുകമ് ഇങ്ങനെയല്ല. അവർ വഫതായതിനു ശേഷവും അത് എക്കാലത്തുമുള്ള വിശ്വാസികൾക്ക് ബറകതിന്റെ കേന്ദ്രമായി തന്നെ നിലനിർ ത്തണമെന്നതിനാൽ അത് മറ്റുള്ളവർക്ക് വേണ്ടി ഒഴിഞ്ഞു കൊടുക്കാൻ പാടുള്ളതല്ല. ആ ഖബർ കൊണ്ട് പ്രത്യേകമായി ലഭിക്കുന്ന തബർറുകെന്ന ഉപകാരം എക്കാലത്തും നിലനിൽക്കുന്നുണ്ട് എന്നതാണ് കാരണം.
ഇമാം ഇബ്നു ഹജറുൽ(റ) തന്നെ തുടർന്നെഴുതുന്നു.
قَالَ بَعْضُهُمْ إلَّا فِي صَحَابِيٍّ وَمَشْهُورِ الْوِلَايَةِ فَلَا يَجُوزُ وَإِنْ انْمَحَقَ وَيُؤَيِّدُهُ تَصْرِيحُهُمَا بِجَوَازِ الْوَصِيَّةِ بِعِمَارَةِ قُبُورِ الصُّلَحَاءِ أَيْ فِي غَيْرِ الْمُسَبَّلَةِ عَلَى مَا يَأْتِي فِي الْوَصِيَّةِ لِمَا فِيهِ مِنْ إحْيَاءِ الزِّيَارَةِ وَالتَّبَرُّكِ) تحفة المحتاج في شرح المنهاج:3/206 ابن حجر الهيتمي (ت ٩٧٤)
എന്നാൽ ചില പണ്ഡിതർ ഈ മസ്അല സ്വഹാബികൾ വിലായതു കൊണ്ട് പ്രസിദ്ധമായവർ എന്നവരിരുടെ ഖബറിന് ബാധകമല്ലെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവരുടെ ഖബറുകൾ പൊളിച്ചു മാറ്റൽ അനുവദനീയമല്ല. അത് നുരുമ്പിപ്പോയാലും ശരി. സ്വാലിഹീങ്ങളുടെ ഖബറുകൾ പൊതു സ്മശാനമല്ലാത്തിടത്ത് പരിപാലിക്കാൻ വസ്വിയ്യത് ചെയ്യാമെന്ന് ഫുഖഹാക്കൾ വ്യക്തമാക്കിപ്പറഞ്ഞത് ഇതിന് ശക്തിപകരുന്നുണ്ട്. കാരണം തബർറുകും സിയാഖതും നിലനിർത്താൻ വേണ്ടിയാണത്. (തുഹ്ഫ/ ഇമാം ഇബ്നു ഹജർ(റ):3/206)
ചില കിതാബുകൾ കൂടി
بَلْ تَحْرُمُ عِمَارَتُهُ وتسوية التراب عليه لئلا يمتنع الناس منا لدفن فِيهِ لِظَنِّهِمْ عَدَمَ الْبِلَى وَاسْتَثْنَى قُبُورَ الصَّحَابَةِ وَالْعُلَمَاءِ وَالْأَوْلِيَاء)فتح الوهاب بشرح منهج الطلاب ١/١١٨ — زكريا الأنصاري (ت ٩٢٦(
وَكَذَا الْإِيعَابُ عِبَارَتُهُ فَاَلَّذِي يُتَّجَهُ أَنَّهُ يَجُوزُ فِيهَا أَيْ فِي قُبُورِ الصَّالِحِينَ فِي الْمُسَبَّلَةِ تَسْوِيَةُ التُّرَابِ وَنَحْوِهَا مِمَّا يَمْنَعُ انْدِرَاسَهَا وَيُدِيمُ احْتِرَامَهَا اهـ.)الشرواني ٣/٢٠٦)
قَالَ الْمُوَفَّقُ حَمْزَةُ الْحْمُويُّ فِي مُشْكَلِ الْوَسِيطِ أَنْ يَكُونَ الْمَدْفُونُ صَحَابِيًّا أَوْ مَنْ اُشْتُهِرَتْ وِلَايَتُهُ فَلَا يَجُوزُ نَبْشُهُ عِنْدَ الِانْمِحَاقِ. قَالَ ابْنُ شُهْبَةَ: وَقَدْ يُؤَيِّدُهُ مَا ذَكَرَهُ الشَّيْخَانِ فِي الْوَصَايَا أَنَّهُ تَجُوزُ الْوَصِيَّةُ لِعِمَارَةِ قُبُورِ الْأَنْبِيَاءِ وَالصَّالِحِينَ لِمَا فِيهِ مِنْ إحْيَاءِ الزِّيَارَةِ وَالتَّبَرُّكِ.)مغني المحتاج إلى معرفة معاني ألفاظ المنهاج ٢/٦٠ — الخطيب الشربيني (ت ٩٧٧)
ചുരുക്കത്തിൽ പരിശുദ്ധ ഖുർആൻ പോലും പറഞ്ഞ മഹത്തുക്കൾ അന്തിയുറങ്ങുന്ന മഖാമുകളുടെ മഹത്വം ചെറുതൊന്നുമല്ല. ഈ ബറകത് കരസ്ഥമാക്കുവാനായി മഹാന്മാരുടെ ഖബറിനു ചാരെ സിയാറതിനെത്തുന്നവർക്ക് സൗകര്യം ഒരുക്കൽ പോലും പുണ്യകർമ്മമാണെന്ന് ഇമാമീങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഷാഫിഈ മദ്ഹബിലെ ഏറ്റവും അവലംബയോഗ്യ ഗ്രന് ങ്ങളായ തുഹ്ഫയിലും നിഹായയിലും ഒരു പോലെ രേഖപ്പെടുത്തപ്പെട്ട ഈ മസ്അല ശ്രദ്ധിക്കുക:
وشَمِلَ عَدَمُ المَعْصِيَةِ القُرْبَةَ كَعِمَارَةِ المَسَاجِدِ وَلَوْ مِن كَافِرِ وقُبُورِ الأَنْبِيَاءِ والعُلَماءِ وَالصَّالِحِينَ لِمَا فِي ذَلِكَ مِن أَحْيَاءِ الزِّيَارَةِ وَالتَّبَرُّكِ بِها]نهاية المحتاج إلى شرح المنهاج ٤٢/٦] [تحفة المحتاج : ٥/٧[
തെറ്റായ കാര്യങ്ങൾക്ക് വേണ്ടി വസിയ്യത് പാടില്ലെന്ന് പറഞ്ഞതിൽ നിന്ന് പുണ്യകർമ്മങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാമെന്നായി. പള്ളി പരിപാലിക്കാനും അമ്പിയാക്കൾ, സ്വാലിഹീങ്ങൾ, ഉലമാക്കൾ എന്നിവരുടെ ഖബറുകൾ പരിപാലിക്കാൻ വസിയ്യത് ചെയ്യുന്നത് പോലെ, കാരണം: അതിൽസിയാറത്ത് നില നിർത്തലിനും ബറകതെടുക്കലിനും സൗകര്യം ചെയ്യലുണ്ട്. (നിഹായ:6/42) (തുഹ്ഫതുൽ മുഹ്താജ്: 7/5)
ശാഫിഈ മദ്ഹബിലെ ശൈഖാനി എന്നറിയപ്പെടുന്ന ഇമാം നവവി(റ)വും ഇമാം റാഫിഈ(റ)വും രേഖപ്പെടുത്തുന്നു.
)فَرْعُ) يَجُوزُ للمسلم والذِّمى الوَصِيَّةُ لِعِمارَةِ المَسْجِدِ الأقصى وغَيْرِهِ مِنَ المساجد ولِعِمارَةِ قُبُورِ الأنبياء والعُلَماءِ والصَّالِحِينَ لما فيها من إحْياءِ الزِيارَةِ والتَّبَرُّكِ بِها (روضة الطالبين وعمدة المفتين :-٦/٩٨ النووي) ت ٦٧٦(
ويجوزُ للمُسْلِمِ والذِّمِّيِّ الوصيةُ لِعَمَارَةِ المسْجِدِ الأقْصَى، ولعمارَةِ قُبُورِ الأنْبِيَاءِ والعلَمَاءِ الصَّالِحِينَ لما فيها من إحياءِ الزِّيارة والتَّبَرُّكِ بها) العزيز شرح الوجيز = الشرح الكبير للرافعي - ط العلمية ٧/٨ — الرافعي، عبد الكريم (ت ٦٢٣)
ഒരു മുസ്ലിമിന് മസ്ജിദുൽ അഖ്സയും മറ്റുപള്ളികളും പരിപാലിക്കാൻവേണ്ടിയും അംബിയാഅ്, ഉലമാഅ്, സ്വാലിഹീങ്ങൾ എന്നിവരുടെ ഖബറുകൾ പരിപാലിക്കാൻ വേണ്ടിയും വസിയ്യത് ചെയ്യാവുന്നതാണ്. കാരണം: അതിൽ സിയാറത്ത് നിലനിർത്തുക, തബറുകെടുക്കുക, തുടങ്ങിയവ ഉണ്ടായതിനു വേണ്ടിയാണ്.(റൗളത്തുത്വാലിബീൻ/ഇമാം നവവി(റ):6/98) (ശറഹുൽ വജീസ് /ഇമാം റാഫിഈ(റ):8/7)
ഫത്ഹുൽ മുഈനിലും തുഹ്ഫയിലും ഈ മസ്അല പറയുന്നത് പൊതുവല്ലാത്തിടത്ത് ഖുബ്ബ പോലുള്ളത് നിർമ്മിക്കാൻ വസ്വിയ്യത് ചെയ്യൽ സുന്നത്താണെന്നാണ്.
وَشَمِلَ عَدَمُ الْمَعْصِيَةِ الْقُرْبَةَ كَبِنَاءِ مَسْجِدٍ وَلَوْ مِنْ كَافِرٍ وَنَحْوِ قُبَّةٍ عَلَى قَبْرِ نَحْوِ عَالِمٍ فِي غَيْرِ مُسَبَّلَةٍ وَتَسْوِيَةِ قَبْرِهِ وَلَوْ بِهَا [تحفة المحتاج ابن حجر الهيتمي: ٥/٧[
وكعمارة نحو قبة على قبر نحو عالم في غير مسبلة. )فتح المعين بشرح قرة العين:424 -زين الدين المعبري )ت ٩٨٧(
فقد جزم الرافعي في أول كتاب الوصية بجواز الوصية لعمارة قبور الأنبياء والعلماء والصالحين، وعلله بأن فيه إحياء للزيارة والتبرك بها فينبغي استثناء هذه الأمور هنا أيضًا، بل تعليل الجواز هناك بإحياء الزيارة يقتضي الجواز مطلقًا هنا أو هناك، لأن زيارة الكل مستحبة. )المهمات في شرح الروضة والرافعي ٦/٢٣٠ — الإسنوي (ت ٧٧٢)
ഹമ്പലി മദ്ഹബിലെ ചില ഗ്രന്ഥങ്ങളിൽ തന്നെ
وقال في «التَّرْغيبِ»: تصِحُّ الوَصِيَّةُ لعِمارَةِ قُبورِ المَشايخِ والعُلَمَاءِ. )الإنصاف في معرفة الراجح من الخلاف - التركي ١٧/٣١٣ المرداوي الحنبلي (ت ٨٨٥)
وقال في «الترغيب»: تصح الوصية لعمارة قبور المشايخ والعلماء.)شرح منتهى الإرادات لابن النجار ٧/٣٥٧ — ابن النجار الفتوحي (ت ٩٧٢)
وَفِي التَّرْغِيبِ تَصِحُّ الْوَصِيَّةُ لِعِمَارَةِ قُبُورِ الْمَشَايِخ وَالْعُلَمَاءِ)شرح منتهى الإرادات للبهوتي ٢/٤٥٣ — البهوتي (ت ١٠٥١)
ഇതു കാരണമാണ് ഇമാം നവവി(റ) പല മഹത്തുക്കളുടേയും ഖബറുകൾ പരിചയപ്പെടുത്തിയപ്പോൾ അതിനു മുളിൽ ഖുബ്ബയുണ്ടെന്ന് പ്രത്യേകം എടുത്തു പറഞ്ഞത്. ഇതിന്റെ തുടക്കത്തിൽ അത് വിശദമായി വിവരിച്ചിട്ടുണ്ട്.
മുല്ലാ അലിയ്യുൽ ഖാരി(റ) എഴുതുന്നു.
وَقَدْ أَبَاحَ السَّلَفُ الْبِنَاءَ عَلَى قَبْرِ الْمَشَايِخِ وَالْعُلَمَاءِ وَالْمَشْهُورِينَ لِيَزُورَهُمُ النَّاسُ، وَيَسْتَرِيحُوا بِالْجُلُوسِ فِيهِ اهـ. )مرقاة المفاتيح شرح مشكاة المصابيح:3/1217 — الملا على القاري (ت ١٠١٤)
തീർച്ചയായും സലഫുകൾ പ്രസിദ്ധരായ മശാഇഖുമാരുടെയും ഉലമാക്കളുടെയും ഖബറുകൾക്ക് മുകളിൽ ജനങ്ങൾക്ക് സിയാറത് ചെയ്യുവാനും അവിടം വരുന്നവർക്ക് വിശ്രമിക്കാനും വേണ്ടി എടുപ്പുണ്ടാക്കൽ അനുവദിനീയമാക്കിയിട്ടുണ്ട്. (മിർഖാത്/മുല്ലാ അലിയ്യുൽ ഖാരി(റ):3/1217)
ചില കിതാബുകൾ കൂടി..
وقد أباح السلف أن يبنى على قبور المشايخ والعلماء المشهورين ليزورهم الناس، ويستريح الناس بالجلوس في البناء الذي يكون على قبورهم مثل الرباطات والمساجد.)المفاتيح في شرح المصابيح ٢/٤٤٧ — مظهر الدين الزيداني (ت ٧٢٧)
وقد أباح السلف البناء على قبور العلماء المشهورين والمشايخ المعظمين؛ ليزورها الناس، ويستريحوا إليها بالجلوس)شرح المصابيح لابن الملك ٢/٣٦٥ — ابن الملك (ت ٨٥٤)
وقد أباح السلف البناء على قبور الفضلاء الأولياء والعلماء ليزورهم الناس ويستريحون فيه،)مجمع بحار الأنوار ٥/٥٧٩ الفتني (ت ٩٨٦)
ചുരുക്കത്തിൽ മഹാത്മാക്കളുടെ ഖബറുകൾ ബറകതിന്റെ കേന്ദ്രമാണന്നും അതിനാൽ അവരെ സിയാറത് ചെയ്യുന്നത് വളരെ പുണ്യവും അതിന് സൗകര്യം ചെയ്തു കൊടുക്കൽ പുണ്യ കർമ്മമാണെന്നും കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലൂടെ ഫുഖഹാക്കൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതിന് വേണ്ടി ഖുബ്ബ നിർമ്മിക്കൽ പോലും മഹത്വമാണെന്ന് ഇമാമീങ്ങൾ പഠിപ്പിച്ചു.
അതായത് മഹത്തുക്കളുടെ ഖബറിനു മുകളിൽ സിയാറതിനു വരുന്നവർക്ക് സൗകര്യാർത്ഥം കെട്ടിടവും ഖുബ്ബയും നിർമ്മിക്കുന്നത് അടിസ്ഥാനപരമായി തന്നെ പ്രതിഫലാർഹമായ കാര്യമാണ്. ഇത് പൊതു സ്മശാനത്തിലാകുമ്പോൾ അനുവദ നീയമല്ലെന്ന് പറഞ്ഞവരുണ്ട്. അത് പുറമെയുള്ള മറ്റുള്ളവർക്കു കൂടി അവകാശപ്പെട്ട പൊതുസ്ഥലമെന്ന കാരണത്താലാണ് വിലക്കപ്പെട്ടത്. അത് പള്ളിയാണെങ്കിലും പൊതു ഖബർ സ്ഥാനിനു വേണ്ടിയുള്ള സ്ഥലത്ത് നിർമ്മിക്കൽ അനുവദനീയമല്ല.
വിധിയിൽ പള്ളിയുണ്ടാക്കുന്ന അതേ സ്ഥാനത്താണ് മഖ്ബറ നിർമ്മിക്കുന്നതിനുമെന്നാണ് പറഞ്ഞുവന്നത്. അതുകൊണ്ടാണ് എല്ലാ ഫിഖ്ഹിന്റെ കിതാബിലും പുണ്യകർമ്മങ്ങൾ ക്കുദാഹരണമായി പള്ളിനിർമ്മിക്കുന്നതിനോട് ഒപ്പം തന്നെ മഖ്ബറയെയും പറഞ്ഞത്. ഈ അടിസ്ഥാന വിധിയെ പരിഗ ണിച്ചുകൊണ്ടാണ് ഇമാം നവവി(റ) ജന്നത്തുൽ ബഖീഇൽ മറമാടിയ പല മഹത്തുക്കളുടെയും ഖബറിനെ കുറിച്ച് തന്നെ അതിനു മുകളിൽ വലിയ ഖുബ്ബയുണ്ടാക്കി സിയാറതിന് സൌക ര്യമേർപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയത്. ഇമാം ശാഫി ഈ(റ) വിന്റെ മഖ്ബറയുടെ പ്രൌഡിയും അവിടുന്ന് സുന്ദര മായി രേഖപ്പെടുത്തിയത്.
മുത്ത് നബി(സ)യുടെ ഖബറുശരീഫിനു മേലെയുള്ള ബിദ്അതുകാർ പൊളിച്ചു കളയുമെന്ന് പറയുന്ന ഖുബ്ബ അത് നിർമ്മിക്കുന്നത് തന്നെ പുണ്യകർമ്മമാണെന്ന് ഇതിൽ നിന്ന് മനസ്സിലായി. ആ പുണ്യകർമ്മത്തെ കുറിച്ച് ബിദ്അതുകാരുടെ വിശ്വാസം കടുത്ത അനാചാരമാണെന്നാണ്. കാരണം ഫുഖഹാക്കൾ ഇത്തരം മസ്അലകളെ കണ്ടരൂപത്തിലല്ല ബിദ്അ തുകാർ കാണുന്നതെന്നതിനാലാണിത്. ബിദഇകൾക്ക് ഇതെല്ലാം ശിർക്കും ശിർക്കിന്റെ കേന്ദ്രവും അനാചാരവും, ശിയായി സവുമാണ്. അല്ലാഹു ദീൻ കൃത്യമായി മനസ്സിലാക്കാൻ നമുക്ക് തൌഫീഖ് നൽകട്ടെ..
മദീനത്തെ പച്ച ഖുബ്ബയും തിരു ഖബ്റും
ചോദ്യം:
നബി(സ)യുടെ ഖബർ ലോകത്ത് ഏറ്റവും മഹത്വമുള്ള മണ്ണാണെന്ന് സകല ഇമാമീങ്ങളും വ്യക്തമാക്കിയത് വായിച്ചു. ആ ഖബർ ശരീഫിന്റെ അവസ്ഥ എന്താണ്!? അത് കെട്ടിപ്പൊക്കിയിട്ടുണ്ടോ!? അതിനുമുകളിലുള്ള ഖുബ്ബ ഏതു കാലം മുതലാണ് സ്ഥാപിക്കപ്പെട്ടത്!? ഇമാം നവവി(റ) കെട്ടിപ്പൊക്കിയിട്ടില്ലെന്ന് പറഞ്ഞെന്നും പറയപ്പെടുന്നു. !?
മറുപടി
ഖബർ കെട്ടിപ്പൊക്കുന്നതിന്റെ വിധിവിലക്കുകൾ കൃത്യമായി കർമ്മശാസ്ത്ര പണ്ഡിതർ ചർച്ച ചെയ്തത് വിശദമായി ഒരു അധ്യായത്തിൽ മുകളിൽ വിശദീകരിച്ചിട്ടുണ്ട്. സ്വന്തം അവകാശത്തിലുള്ള സ്ഥലത്ത് കെട്ടിപ്പൊക്കുന്ന ഖബർ പൊളിക്കേണ്ടതു തന്നെയില്ലെന്ന് ഇമാം ശാഫിഈ(റ) തന്നെ വ്യക്തമാക്കി. മഹാത്മാക്കളുടെ ഖബർ കെട്ടിപ്പൊക്കുന്നത് പൊതു സ്മശാനത്തിലാണെങ്കിൽ പോലും അനുവദനീയമാണെന്ന് പറഞ്ഞ ഫുഖഹാക്കളെ നാം കണ്ടു.
നബി(സ)യുടെ ഖബർ ആഇശാ(റ)യുടെ വീട്ടിലാണ് സ്ഥിതി ചെയ്യുന്നത്. അവിടെ കെട്ടിപ്പൊക്കുന്നതിനും പൊക്കാതിരി ക്കുന്നതിനും ഇസ്ലാമിൽ വിലക്കില്ല. കെട്ടിപ്പൊക്കി എന്നതു കൊണ്ട് പ്രത്യേക മഹത്വങ്ങളുമില്ല. അതിനാൽ ഇത്തരം ഒരു ചോദ്യം തന്നെ അസ്ഥാനത്താണ്. കേരളത്തിൽ തന്നെ സുന്നികൾ സിയാറതിനെത്തുന്ന പല വലിയ മഹത്തുക്കളുടെ ഖബറുകളും കെട്ടിപ്പൊക്കാതെ തന്നെ സിയാറതിന് സൗകര്യം ചെയ്തിട്ടുണ്ട്. പൊന്നാണി മഖ്ദൂം തങ്ങളുടെ ഖബർ അതിന് ഉദാഹരമമാണ്. ഖബർ അനുവദിച്ച രൂപത്തിൽ കെട്ടിപ്പൊക്കുന്നത് ഫുഖഹാക്കൾ അംഗീകരിച്ച തബർറുക് എടുക്കാനുള്ള സൗകര്യത്തെ മാനിച്ചു കൂടിയാണ്. ആ തബർറുക് മുത്ത്നബി (സ)യുടെ ഖബറിൽ അനാദരവിന് കാരണവും അദബു കേടു മാണെന്ന് ഇമാമീങ്ങൾ വിശദീകരിച്ചത് മഖ്ബറയും തബർറുകും എന്ന തലക്കെട്ടിനുള്ളിൽ നന്നായി വിശദീകരിച്ചിട്ടുണ്ട്.
പൊതു സ്മശാനത്തിലല്ല ഒരു ബറകതെടുക്കപ്പെടുന്ന മഖ്ബറ സ്ഥിതി ചെയ്യുന്നതെങ്കിൽ അതിനു ചാരെ സിയാറതിന് വേണ്ടി സൗകര്യം ഒരുക്കലും മുകളിൽ ഖുബ്ബ നിർമ്മിക്കലും പുണ്യകർമ്മമായ കാര്യമാണെന്ന് സകല കർമ്മശാസ്ത്ര പണ്ഡിതരും ഏകോപന സ്വരത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇമാം നവവി(റ) തന്നെ അത് പറയുകയുണ്ടായി. ഈ പുണ്യ കർമ്മവും വഹാബീ വീക്ഷണത്തിൽ കടുത്ത തെറ്റും അനാചാരവുമാണ്. ഈ വിഷയത്തിൽ വഹാബികളെ നാമാണ് ചോദ്യം ചെയ്യേണ്ടത്. മുത്ത്നബി(സ) യുടെ ഖബറിനു മുകളിൽ ഇന്നും സുന്നികൾ പുണ്യകർമ്മമാണെന്ന് പറയുന്ന പച്ചഖുബ്ബ പൂർണ്ണ ഗാംഭീര്യതയോടെ തന്നെ തല പൊക്കി നിൽക്കുന്നുണ്ട്. ബിദ് അതുകാരുടെ വാദത്തിൽ അത് പൊളിച്ചുമാറ്റേണ്ടതാണെന്നതിൽ അവർക്ക് വല്ല തർക്കവുമുണ്ടോ!? ഇല്ല. എന്നിട്ടും ആ ഖുബ്ബയെ വെച്ചുപൊറുപ്പിക്കുന്ന ബിദ്അതുകാരാണ് ഇവിടെ തോറ്റുപോയത്.
ചുരുക്കത്തിൽ ഖബർ കെട്ടിപ്പൊക്കിയില്ലല്ലോ എന്ന് പറഞ്ഞു ബിദ്അതുകാർക്ക് സുന്നികളെ എതിർക്കാൻ ഒരു സാഹചര്യവും നിലനിൽക്കുന്നില്ല. കെട്ടിപ്പൊക്കാം, പൊക്കാതിരിക്കാം. രണ്ടും ജാഇസാണ്. എന്നാൽ ഖുബ്ബ നിർമ്മിക്കൽ പുണ്യമാണെന്ന് സകല ഇമാമീങ്ങളും പറഞ്ഞതാണ്. വഹാബികളുടെ അനാചാരവും ശിർക്കിന്റെ കേന്ദ്രവുമാണെന്ന വാക്കിന് ഒരു വിലയുമില്ലാതെ ഇന്നും ആ പച്ച ഖുബ്ബ നിലനിൽക്കുന്നുണ്ട്.
‘ഖുബ്ബ പിൽക്കാലത്തുണ്ടാക്കിയതല്ലെ’ എന്ന് വഹാബികൾ ചില ഇബാറതുകൾ കാണിച്ച് വീമ്പിളക്കാറുണ്ട്. ഖുബ്ബ എന്നാൽ പിൽക്കാലത്ത് വന്ന ഇസ്ലാമിലെ ഒരു ആദരവിന്റെ സൂചകമാണ്. നബി(സ)യുടെ കാലത്തോ സ്വഹാബതിന്റെ കാലത്തോ പള്ളികൾക്കു പോലും ഖുബ്ബയോ മിനാരമോ വന്നിട്ടില്ലായിരുന്നു. ആ നിലക്കുള്ള ആദരവ് മഹത്തുക്കളുടെ ഖബറുകൾക്കും ഹലാലായ സ്ഥലത്ത് ഉണ്ടാക്കുന്നതാണ് പുണ്യകർമ്മമായി ഇമാമീങ്ങൾ പരിചയപ്പെടുത്തിയത്.
മുത്ത്നബി(സ)യെ മറവ് ചെയ്ത മുറിയാണ് ഹുജ്റതു ശരീഫ്(വിശുദ്ധ മുറി). മുത്ത്നബി(സ)യെ അവിടെ മറവ് ചെയ്ത സമയം അതിന്റെ ഭിത്തി ഈന്തപ്പനകൾ കൊണ്ടുള്ളതായിരുന്നു. ഉമർ(റ) വിന്റെ കാലത്ത് അത് ഇഷ്ടികകൾ കൊണ്ട് പുനർനിർമ്മിച്ചു. ആ ഭിത്തികൾ അബ്ദുൽ മലികിന്റെ കാലഘട്ടത്തിൽ (ഹി.91) പൊളിഞ്ഞ സമയം ഉമർബ്നു അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ കറുത്ത കല്ലുകൾ കൊണ്ട് പുനർ നിർമ്മാണം നടത്തി.
ഇതിനുള്ള കാരണം ഇമാംനവവി(റ) പറഞ്ഞത് ആദരിക്കപ്പെടുമെന്ന് ഭയന്നിട്ടല്ല. ആദരിക്കേണ്ടതെങ്ങനെയാണെന്ന് കൃത്യമായി അവിടുത്തെ കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട്. സ്വഹാബത്ത് വരെ ആഖബിന്റെ മുകളിൽ തലവെച്ചു ചുംബിച്ച പല സംഭവങ്ങൾ മുകളിൽ പറഞ്ഞു. മറിച്ച്, ഇമാം നവവി(റ) പറഞ്ഞത് خَوْفًا مِنَ الْمُبَالَغَةِ فِي تَعْظِيمِهِ وَالِافْتِتَانِ بِهِ فَرُبَّمَا أَدَّى ذَلِكَ إِلَى الْكُفْرِ كَمَا جَرَى لِكَثِيرٍ مِنَ الْأُمَمِ الْخَالِيَةِ ‘ആദരവിൽ അതിരു കവിഞ്ഞു മുൻകാല സമുദായക്കാർ കുഫ്റിലേക്ക് വരെ എത്തുന്ന അവസ്ഥ ഇല്ലാതിരിക്കാൻ വേണ്ടിയാണിതെന്നാണ്.’ ഇതിൽ ആർക്കും തർക്കമില്ല. പിൽകാലത്ത് ഇത്തരത്തിൽ ചെയ്യാനുണ്ടായ കാരണം ഇസ്ലാം വ്യാപിച്ചതിനാൽ സിയാറതിന് വരുന്നവരുടെ ആധിക്യം കാരണം അനിയന്ത്രിതമാകുന്നതിനാൽ ശറഅ് കൽപ്പിച്ച ആദരവ് നിലനിർത്താനാകില്ല എന്നതുകൊണ്ടും, വിവരമില്ലാത്തവർ സുജൂദ് ചെയ്യുക പോലുള്ള പ്രവർത്തനങ്ങൾ കൊണ്ട് പരിധിവിടുമെന്ന കാരണത്താലുമാണ്. അങ്ങനെ ഒരാൾക്കും ആ ഖബറിലേക്ക് മുന്നിട്ട് നിസ്കരിക്കാൻ സാധിക്കുകയില്ലാത്ത വിധം പിൽക്കാലത്ത് അതിനു ചുറ്റും മതിലുകൾ നിർമ്മിക്കുകയുണ്ടായി. ഇതൊരിക്കലും സുന്നികൾ പറയുന്ന ആദർശത്തെ ബാധിക്കുന്ന കാര്യമേയല്ല.