മുത്ത് നബി(സ) യുടെ ഇസ്റാഇനെ കുറിച്ചു പ്രതിപാദിക്കുന്ന സൂറതുൽ ഇസ്റാഇന്റെ ആദ്യ വചനങ്ങൾ അറിയാത്ത വരുണ്ടാകില്ല. മസ്ജിദുൽ അഖ്സയെ കുറിച്ച് അവിടെ പരിചയപ്പെടുത്തുന്ന വളരെ പ്രധാനവാക്ക് ശ്രദ്ധിക്കുക.
﴿سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلا مِنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّه هُوَ السَّمِيعُ الْبَصِيرُ ١
മസ്ജിദുൽ ഹറാമിൽ നിന്ന് ചുറ്റും ബറകത് നിറക്കപ്പെട്ട മസ്ജിദുൽ അഖ്സയിലേക്ക് നമ്മുടെ ദൃഷ്ടാന്തങ്ങൾ കാണി ച്ചു കൊടുക്കാൻ മുത്ത് കൊണ്ടുപോയ റബ്ബ് എത്ര പരിശുദ്ധ വാൻ!
ലോകത്ത് ഏറ്റവും മഹത്വമേറിയ മസ്ജിദുൽ ഹറാമിൽ നിന്ന് ചുറ്റും ബറകത് നിറക്കപ്പെട്ട പളളിയിലേക്ക് അല്ലാഹു മുത്ത് നബി(സ)യെ കൊണ്ടു പോകുമ്പോൾ ആ പള്ളിക്ക് ചുറ്റു മുള്ള ബറകത് എന്തെന്നത് പ്രസക്തമായ ചോദ്യമാണ്. രണ്ടു കാരണങ്ങളാണ് മുഫസ്സിരീങ്ങൾ വിശദീകരിക്കുന്നത്. മസ്ജിദുൽ അഖ്സ്വക്ക് ചുറ്റും നിരവധി അമ്പിയാക്കളടക്കമുള്ള മഹത്തുക്കളെ മറവ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതാണ് പ്രധാന കാരണം. മറ്റൊന്ന്, മസ്ജിദുൽ അഖ്സ്വക്ക് ചുറ്റും അല്ലാഹു നല്ല പഴങ്ങളും മറ്റും സംവിധാനിച്ചിട്ടുണ്ട്. സകല മുഫസ്സിരീങ്ങളും ഈ ബറകതിന്റെ കാരണങ്ങളെ എടുത്തെഴുതിയിട്ടുണ്ട്.
ഇമാം ഖുർത്വുബി(റ) എഴുതുന്നു.
ثم قال: (الَّذِي بارَكْنا حَوْلَهُ) قِيلَ: بِالثِّمَارِ وَبِمَجَارِي الْأَنْهَارِ. وَقِيلَ: بِمَنْ دُفِنَ حَوْلَهُ مِنَ الْأَنْبِيَاءِ وَالصَّالِحِينَ، وَبِهَذَا جَعَلَهُ مُقَدَّسًا) تفسير القرطبي = الجامع لأحكام القرآن ١٠/٢١٢ — القرطبي، شمس الدين (ت ٦٧١(
മസ്ജിദുൽ അഖ്സയുടെ പരിസരം ബറകത് നൽകപ്പെട്ടതിന്റെ കാരണം അവിടെയുള്ള പുഴകളും ഫലവൃക്ഷങ്ങളുമാണെന്ന് അഭിപ്രായമുണ്ട്. മറ്റൊരു അഭിപ്രായം അമ്പിയാക്കളെയും സ്വാലിഹീങ്ങളെയും ചുറ്റുംമറവ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന കാരണത്താലാണ്. അതു കാരണമാണ് മസ്ജിദുൽ അഖ്സ മുഖദ്ദസ് എന്ന പേരിലറിയപ്പെടാൻ കാരണം. (തഫ്സീറുൽ ഖുർത്വുബി:10/ 212)
ഇബ്നു അബ്ബാസ്(റ) വിന്റെ ശിഷ്യനായ ഇമാം മുജാഹിദ് (റ) ഈ ആയതിന് വിശദീകരണം നൽകിയത് തന്നെ നിരവധി അമ്പിയാക്കളുടെ സ്മരണകളുറങ്ങന്ന കേന്ദ്രമാണ് മസ്ജിദുൽ അഖ്സ എന്നതാണ്. ഇത് നിരവധി തഫ്സീറുകളിൽ കാണാ നാകും. മറ്റു ചില തഫ്സീറുകളും പേജുകളും ചുവടെ നൽകുന്നു.
۞ تفسير الثعلبي = الكشف والبيان عن تفسير القرآن ط دار التفسير ١٦/١٨١ — الثعلبي (ت ٤٢٧ (۞ التفسير الوسيط للواحدي ٣/٩٤ — الواحدي (ت ٤٦٨) ۞ تفسير السمعاني ٣/٢١٤ — أبو المظفر السمعاني (ت ٤٨٩) ۞ تفسير البغوي - إحياء التراث ٣/١٠٥ — البغوي، أبو محمد (ت ٥١٦) ۞ تفسير الماوردي = النكت والعيون ٣/٢٢٦ — الماوردي (ت ٤٥٠) ۞ تفسير الزمخشري الكشاف عن حقائق غوامض التنزيل ٢/٦٤٨ — الزمخشري (ت ٥٣٨) ۞ فضائل بيت المقدس - ابن الجوزي - ط الآفاق ١/٨٤ — ابن الجوزي (ت ٥٩٧) ۞ التبصرة لابن الجوزي ٢/٤١ — ابن الجوزي (ت ٥٩٧) ۞ زاد المسير في علم التفسير ٣/٨ — ابن الجوزي (ت ٥٩٧) ۞ تفسير الرازي = مفاتيح الغيب أو التفسير الكبير ٢٠/٢٩٢ — الفخر الرازي (ت ٦٠٦) ۞ تفسير النسفي = مدارك التنزيل وحقائق التأويل ٢/٢٤٥ — أبو البركات النسفي (ت ٧١٠) ۞ تفسير الخازن لباب التأويل في معاني التنزيل ٣/١١٠ — الخازن (ت ٧٤١) ۞ البحر المحيط في التفسير ٧/١٠ — أبو حيان الأندلسي (ت ٧٤٥) ۞ مرقاة المفاتيح شرح مشكاة المصابيح ٩/٤٠٣٨ — الملا على القاري (ت ١٠١٤)
അസ്ഹാബുൽ കഹ്ഫിന് ചാരെ
പരിശുദ്ധ ഖുർആനിലെ വളരെ പ്രധാനപ്പെട്ട ചരിത്രമാണ് അസ്ഹാബുൽ കഹ്ഫിന്റെ സംഭവം. അല്ലാഹുവിന്റെ ഔലി യാക്കളിൽ വളരെ മഹത്തുക്കളായ ആ ഏഴുപേർ വഫാതായി കിടക്കുന്ന സ്ഥലത്തിന് അവരുടെ സ്മരണകളില്ലാത്ത വിധം ചുറ്റും കെട്ടിടങ്ങൾ നിർമ്മിക്കുകയാണോ വേണ്ടത്, മറിച്ച് അവർക്കു സമീപ്പം അവരെ സ്മരണകൾ നിലനിർത്തി വരുന്നവർക്ക് ബറകതെടുക്കാൻ വേണ്ടി പള്ളിനിർമ്മിക്കുകയാണോ വേണ്ടത് എന്ന വിഷയത്തിൽ അക്കാലത്ത് തർക്കമുണ്ടായത് പരിശുദ്ധ ഖുർആൻ കൃത്യമായി വിവരിക്കുന്നുണ്ട്. കാഫിരീങ്ങ ളായ ജനങ്ങളുടെ അഭിപ്രായം അവരുടെ സ്മരണകൾ വേണ്ട എന്നിടത്തായിരുന്നു. പരിശുദ്ധ ഖുർആനിൽ അവരുടെ വാദത്തെ അല്ലാഹുറദ്ദ് ചെയ്യുന്ന ഭാഗം നോക്കാം.
﴿إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ فَقَالُوا ابْنُوا عَلَيْهِمْ بُنْيَانًا رَبُّهُمْ أَعْلَمُ بِهِمْ ﴾
“അവർക്കിടയിൽ അസ്ഹാബുൽ കഹ്ഫിന്റെ കാര്യത്തിൽ തർക്കമുണ്ടായ സമയം, ഒരു വിഭാഗം ആളുകൾ പറഞ്ഞു. അവരുടെ മേൽ നിങ്ങൾ കെട്ടിടം പണിയുക. അവരുടെ റബ്ബ് അരുടെ കാര്യം ഏറ്റവും അറിയുന്നവനാണ്.” (അൽ കഹ്ഫ്: 21)
ശേഷം മുഅ്മിനീങ്ങൾ പറഞ്ഞ തീരുമാനത്തെ അല്ലാഹു ശരിവെക്കുന്നതു കാണുക.
قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِدًا ٢١
“എന്നാൽ അവരുടെ കാര്യത്തിൽ മികച്ചയാളുകൾ പറഞ്ഞ കാര്യം ‘തീർച്ചയായും ഞങ്ങൾ അവർക്ക് ചാരെ ഒരു മസ്ജിദ് പണിയും’ എന്നായിരുന്നു” (അൽ കഹ്ഫ്:21)
ഇവിടെ മഹാത്മാക്കളുടെ ചാരെ പള്ളി നിർമ്മിക്കാൻ കൽപ്പിക്കുന്നതിലൂടെ മഹാത്മാക്കളെ ആദരിക്കാൻ സൗകര്യം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.
മുഫസ്സിറുകൾ ഇക്കാര്യം കൃത്യമായി വ്യക്തമാക്കുന്നുണ്ട്.
ഇമാം നസഫി(റ) എഴുതുന്നു.
. ﴿لَنَتَّخِذَنَّ عَلَيْهِمْ مَسْجِدًا﴾: نتعبد فيه؛ لأنَّهم مسلمون فيتبرَّك المسلمون بالصلاة في مسجدهم عندهم )التيسير في التفسير - ١٠/٤٨ — أبو حفص النسفي (ت ٥٣٧)
നമുക്ക് അവരുടെ സമീപ്പം പള്ളി പണിയാമെന്ന് പറഞ്ഞത് അവിടെ വെച്ച് ആരാധനകൾ നടത്തുവാനാണ്. കാരണം പറഞ്ഞവർ മുസ്ലിംകളാണ്. അങ്ങനെ അവർ അവിടെ നിസ്കരിക്കൽ കൊണ്ട് ബറകതെടുക്കും(അത്തയ്സീർ ഫീ തഫ് സീർ/ ഇമാം നസഫി:10/48)
മറ്റു ചില തഫ്സീറുകൾ കൂടി..
• . ﴿لَنَتَّخِذَنَّ عَلَيْهِمْ مَسْجِدًا﴾: نتعبد فيه؛ لأنَّهم مسلمون فيتبرَّك المسلمون بالصلاة في مسجدهم عندهم )التيسير في التفسير - ١٠/٤٨ — أبو حفص النسفي (ت ٥٣٧)
• والذين غلبوا على أمرهم المسلمون وملكهم المسلم لأنهم بنوا عليهم مسجدا يصلى فيه المسلمون ويتبركون بمكانهم وكانوا أولى بهم بالبناء عليهم حفظا لتربتهم بها وضنا بها) تفسير النيسابوري = غرائب القرآن ورغائب الفرقان ٤/٤١١ — النيسابوري، نظام الدين القمي (ت ٨٥٠)
• لَنَتَّخِذَنَّ عَلَيْهِمْ مَسْجِدًا اى لنبنين على باب كهفهم مسجدا يصلى فيه المسلمون ويتبركون بمكانهم- )روح البيان ٥/٢٣٢ — إسماعيل حقي (ت ١١٢٧ (
• )لَنَتَّخِذَنَّ عَلَيْهِمْ مَسْجِدًا) ١٨: ٢١ أَيْ مَعْبَدًا يَكُونُ مُبَارَكًا لِمُجَاوَرَتِهِ هَؤُلَاءِ الصَّالِحِينَ) البداية والنهاية ط السعادة ٢/١١٦ — ابن كثير (ت ٧٧٤)
• قوله: ﴿لَنَتَّخِذَنَّ عَلَيْهِمْ مَّسْجِدًا﴾ يعبد الله فيه، ونستبقي آثار اصحاب الكهف بسبب ذلك المسجد. )اللباب في علوم الكتاب ١٢/٤٥٣ — ابن عادل (ت ٧٧٥)
ചുരുക്കത്തിൽ മഹാത്മാക്കളെ അവരുടെ വഫാതിനു ശേഷവും ആദരിക്കുക എന്നത് ഇസ്ലാമിൽ തർക്കമറ്റ കാര്യമാണ്. ജീവിതകാലത്തുള്ളതു പോലെ അവരുടെ മഖ്ബറയിൽ നിന്ന് തബർറുക് പ്രതീക്ഷിക്കുന്നത് ഈ രണ്ടു ആതിന്റെയും വെളിച്ചത്തിൽ വ്യക്തമാണ്.
മഹാത്മാക്കളല്ലെങ്കിൽ പോലും ഖബറിനു മുകളിൽ ചവിട്ടുന്നതു പോലും ഇസ്ലാം വിരോധിച്ചിട്ടുണ്ട്. ഏതൊരു വിശ്വാ സിയുടെയും ഖബറിന്മേലോ അതിന്റെ പരിസരത്തോ മലമൂത്രവിസർജ്ജനം നടത്തുന്നത് നിരോധിക്കപ്പെട്ട കാര്യമാണ്.
എന്നാൽ ഖബറുകൾക്ക് മുന്നിൽ സുജൂദ് ചെയ്യുക, ഖബറിനെ ഖിബലയാക്കി അതിലേക്ക് തിരിഞ്ഞു നിസ്കരിക്കുക ഇതെല്ലാം എക്കാലത്തും ഇസ്ലാം വിരോധിച്ച കാര്യമായിരുന്നു. ജൂതനസ്വാറാക്കൾ ഇത്തരം കർമ്മങ്ങൾ ചെയ്ത കാരണത്താൽ അവരെ അല്ലാഹു ശപിച്ചിട്ടുണ്ടെന്ന് മുത്ത്നബി(സ)പറഞ്ഞ ഹദീസ് അറിയാത്തവരുണ്ടാകില്ല.
അവിടുന്ന് പറയുന്നു.
عَنْ عَائِشَةَ ، عَنِ النَّبِيِّ ﷺ قَالَ فِي مَرَضِهِ الَّذِي مَاتَ فِيهِ: «لَعَنَ اللهُ الْيَهُودَ وَالنَّصَارَى؛ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسْجِدًا») صحيح البخاري: ١٣٣٠- ط السلطانية(
“ജൂത നസാറാക്കളെ അവർ അവരുടെ അമ്പിയാക്കളുടെ ഖബറുകൾ മസ്ജിദാക്കിയ കാരണം അല്ലാഹു ശപിച്ചിരിക്കു ന്നു”(സ്വഹീഹുൽ ബുഖാരി:1330)
ഈ ഹദീസൊരിക്കലും മുകളിൽ നൽകിയ ആയതുകൾക്ക് എതിരാവുന്നില്ല. കാരണം ഹദീസുകളിൽ എതിർത്തത് ഖബുകൾക്കു മുന്നിൽ സുജൂദ് ചെയ്യുന്നതും, അതിനെ ഖിബ്ലയാക്കി അതിലേക്ക് തിരിഞ്ഞു നിസ്കരിക്കുന്നതുമായ ജൂതനസാറാക്കളുടെ കർമ്മത്തെയാണ്.
ഈ ആയതുകളിൽ അത്തരത്തിലുള്ള കാര്യത്തെയല്ല പ്രതിപാദിക്കുന്നതെന്ന് വ്യക്തമാണ്. കാരണം: പരിശുദ്ധ ഖുർആൻ മുഅ്മിനീങ്ങളുടെ പ്രവർത്തനമായും നല്ല തീരുമാനമായും പരിചയപ്പെടുത്തിയത് ഒരിക്കലും ഖബറുകൾക്കു മുന്നിൽ പോയി സുജൂദ് ചെയ്യലാവുകയില്ലെന്നത് പറയേണ്ടതില്ലല്ലോ! ഇനി. ﴿لَنَتَّخِذَنَّ عَلَيْهِمْ مَسْجِدًا﴾ എന്നത് മുൻ സമുദായത്തിന്റെ ശരീ അതിൽ ആയിരുന്നുവെന്നും നമ്മുടെ ശരീഅതിലാണ് അത് വിരോധിക്കപ്പെട്ടത് എന്ന് പറയാനും നിർവ്വാഹമില്ല. അങ്ങനെ യാണെങ്കിൽ മുൻ സമുദായമായ യഹൂദ നസാറാക്കളെ അനു വദിനീയമായ കാര്യത്തിന്റെ പേരിൽ അല്ലാഹു ശപിക്കേണ്ട ആവശ്യം വരുന്നില്ല. അതിനാൽ ഈ ആയതിലുള്ളത് ഖബറിന്റെ മേൽ/ ഖബറിലേക്ക് തിരിഞ്ഞു നിസ്കരിക്കാൻ പള്ളിയു ണ്ടാക്കുകയെന്ന നിലക്ക് വിശദീകരിക്കുന്നതിന് അർത്ഥമില്ല. മറിച്ച് ഈ ആയതുകൾ ഖബറുമായി ബന്ധപ്പെട്ട് ബറകതെടുക്കലിനെ മാത്രമാണ് ലക്ഷ്യമാക്കുന്നത്. അത് ഇക്കാലത്തും സാധ്യമാണ്. അതൊരിക്കലും നബി(സ) പറഞ്ഞ വിരോധനയുടെ ഗണത്തിൽ പെടുകയുമില്ല.
ഈ ഹദീസിനെ ഇമാംബൈളാവി(റ)(ഹി.685) വിശദീകരി ക്കുന്നത് കാണുക.
وَقَالَ الْبَيْضَاوِيُّ لَمَّا كَانَتِ الْيَهُودُ وَالنَّصَارَى يَسْجُدُونَ لِقُبُورِ الْأَنْبِيَاءِ تَعْظِيمًا لِشَأْنِهِمْ وَيَجْعَلُونَهَا قِبْلَةً يَتَوَجَّهُونَ فِي الصَّلَاةِ نَحْوَهَا وَاتَّخَذُوهَا أَوْثَانًا لَعَنَهُمْ وَمَنَعَ الْمُسْلِمِينَ عَنْ مِثْلِ ذَلِكَ فَأَمَّا مَنِ اتَّخَذَ مَسْجِدًا فِي جِوَارٍ صَالِحٍ وَقَصَدَ التَّبَرُّكَ بِالْقُرْبِ مِنْهُ لَا التَّعْظِيمَ لَهُ وَلَا التَّوَجُّهَ نَحْوَهُ فَلَا يَدْخُلُ فِي ذَلِكَ الْوَعيد )تحفة الأبرار شرح مصابيح السنة ٢٥٧/١-البيضاوي )ت٦٨٥(
“ജൂത-നസ്വറാക്കൾ അവരുടെ അമ്പിയാക്കളെ പരിധിവിട്ട് ആദരിച്ച് അവരുടെ ഖബുറുകൽക്കു സുജൂദു ചെയ്യുകയും നിസ്‌കാരത്തിൽ അതിനെ ഖിബലയാക്കി നിസ്‌കരിക്കുകയും അതിനെ ആരാധിക്കാൻ ബിംബമാക്കുകയും ചെയ്‌തപ്പോൾ അള്ളാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു. എന്നാൽ ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൽ മാത്രം ലക്ഷ്യമാക്കി -മുകളിൽ പറഞ്ഞ പരിധിവിട്ട ആദരവല്ല- അദ്ദേഹത്തിന്റെ ചാരത്ത് ഒരു പള്ളിനിർമ്മിച്ചാൽ പ്രസ്‌തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പിൽ പെടുന്നതല്ല. (ഫത് ഹുൽ ബാരി: 2/275)
ഈ ഹദീസിനെ ഇത് പോലെ വിശദീകരിച്ചവർ കുറച്ചൊ ന്നുമല്ല. ചില ഇമാമീങ്ങളും അവരുടെ ഗ്രന്ഥങ്ങളും:
۞ فتح الباري لابن حجر 1/525: - ابن حجر العسقلاني ۞ شرح المشكاة للطيبي ۹۳۷/۳ ۞ الشمائل الشريفة للإما السيوطي ٣٧٥/١ ۞ إرشاد الساري للإمام القسطلاني ٤٦٧/٦ ۞ مرقاة المفاتيح للملا على القاري ٦٠١/٢ ۞ فيض القدير للمناوي ۲۵۱/۵ ۞ شرح الزرقاني على الموطأ ٣٦٧/٤ ۞ تحفة الأحوذي ٢٢٦/٢ ۞ فيض الباري ٥٨/٢
ചുരുക്കത്തിൽ മഹാത്മാക്കളുടെ ഖബറിനെ പരിധിവിട്ട് ആദരിച്ചു, അതിനു നേരെ സുജൂദ് ചെയ്യുന്നതിനെയും അതിലേക്ക് തിരിഞ്ഞു നിസ്കരിക്കുന്നതിനേയുമാണ് ഈ ഹദീസിൽ എതിർത്തിട്ടുള്ളത്. ഇത് മുൻ സമുദായത്തിലും നമ്മുടെ ഉമ്മത്തിലും കടുത്ത തെറ്റായ കാര്യമാണ്. ഇതല്ല, പരിശുദ്ധ ഖുർആനിൽ മേൽ പറഞ്ഞ രണ്ടു ആയതുകളിലുമുള്ള ബറകതും ആദരവും. അതും ഇതും കൂട്ടിക്കുഴച്ച് ഈ ഹദീസിൽ തീരെ ബറകത് എടുക്കാൻ പാടില്ലെന്ന് ബിദ്അതുകാർ പറയുന്നത് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാനും, എക്കാലത്തും സുന്നികൾ ശക്തമായി എതിർത്തു തള്ളിയ വ്യാജ ത്വരീഖതുകാർ ഖബറുകൾക്കു മുന്നിൽ ചെയ്യുന്ന സുജൂദിനേയും മറ്റുതോന്നി വാസങ്ങളെയും സുന്നികളുടെ മേൽ വച്ചുകെട്ടാൻ വേണ്ടിയു മാണ്.
സ്വഹാബത്തിന്റെ പക്ഷം
മുത്ത്നബി(സ)യെ വളരെയധികം ആദരിക്കുകയും അവിത്തിൽ നിന്ന് നന്നായി ബറകതെടുക്കുകയും ചെയ്തവരായിരുന്നു സ്വഹാബികൾ. അതിന്റെതെളിവുകൾ പറയേണ്ടതില്ലാത്ത വിധം ബുഖാരി മുസ്ലിം അടക്കമുള്ള ഹദീസ് ഗ്രന്ഥങ്ങൾ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഈ ആദരവ് അവിടുത്തെ വഫാത്തോടു കൂടെ അവർ നിർത്തി വെച്ചിട്ടില്ല. വഫാത്തിനു ശേഷവും അവർ അവിടുത്തെ ഖബറുശരീഫിനെ വളരെ മഹത്വമുള്ളതായി കണ്ടു.അവിടെ ഒരിടം ലഭിക്കുവാൻ അവർ കൊതിച്ചിട്ടുണ്ട്.
തിരുമണ്ണിനെ കൊതിച്ച് ഉമർ(റ)
സ്വഹീഹുൽ ബുഖാരിയിലെ ഒരു സംഭവം കാണുക.
عَنْ عَمْرِو بْنِ مَيْمُونٍ الْأَوْدِيِّ قَالَ: رَأَيْتُ عُمَرَ بْنَ الْخَطَّابِ ﵁ قَالَ: «يَا عَبْدَ اللهِ بْنَ عُمَرَ اذْهَبْ إِلَى أُمِّ الْمُؤْمِنِينَ عَائِشَةَ فَقُلْ: يَقْرَأُ عُمَرُ بْنُ الْخَطَّابِ عَلَيْكِ السَّلَامَ، ثُمَّ سَلْهَا أَنْ أُدْفَنَ مَعَ صَاحِبَيَّ، قَالَتْ: كُنْتُ أُرِيدُهُ لِنَفْسِي، فَلَأُوثِرَنَّهُ الْيَوْمَ عَلَى نَفْسِي، فَلَمَّا أَقْبَلَ، قَالَ لَهُ: مَا لَدَيْكَ؟ قَالَ: أَذِنَتْ لَكَ يَا أَمِيرَ الْمُؤْمِنِينَ، قَالَ مَا كَانَ شَيْءٌ أَهَمَّ إِلَيَّ مِنْ ذَلِكَ الْمَضْجَعِ، فَإِذَا قُبِضْتُ فَاحْمِلُونِي ثُمَّ سَلِّمُوا، ثُمَّ قُلْ: يَسْتَأْذِنُ عُمَرُ بْنُ الْخَطَّابِ، فَإِنْ أَذِنَتْ لِي فَادْفِنُونِي، وَإِلَّا فَرُدُّونِي إِلَى مَقَابِرِ الْمُسْلِمِينَ.) صحيح البخاري: ١٣٩٢- ط السلطانية(
ഉമർ(റ) വഫാതിന്റെ സമയം തന്റെ മകനോട് പറഞ്ഞു: “നീ ആഇശ(റ) യുടെ ചാരെ പോയി മുത്ത് നബി(സ)യുടെ കൂടെ എന്നെ മറവുചെയ്യാൻ സമ്മതംചോദിക്കണം”. മഹതി പറഞ്ഞു: “ഞാൻ എനിക്കു വേണ്ടി കരുതിയതായിരുന്നു ആസ്ഥലം. ഇപ്പോൾ ഞാൻ ഉമർ(റ) വിനു വേണ്ടി നൽകുന്നു. ഉമർ(റ) വിനോട് സന്തോഷം അറിയിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: “എനിക്ക് ആ കിടപ്പറയേക്കാൾ മുഖ്യമായി ഒന്നുംതന്നെയില്ല. ഞാൻ വഫാതായാൽ നിങ്ങൾ എന്നെ ചുമന്ന് അവിടം ചെന്നു കൊണ്ട് സലാം ചൊല്ലി, ഒന്നുകൂടി സമ്മതം ചേദിക്കണം. സമ്മതംലഭിച്ചാൽ അവിടം എന്നെ മറവു ചെയ്യണം.” അല്ലെങ്കിൽ പൊതു ഖബറിടത്തിൽ മറവു ചെയ്യാം.(സ്വഹീഹുൽ ബുഖാരി(റ):1392)
ഈ ഹദീസ് വ്യാഖ്യാനിച്ച ഇമാമീങ്ങളെല്ലാം സ്വാലിഹീങ്ങളുടെ വഫാത്തിന് ശേഷം അവരുടെ സാമീപ്യം കൊണ്ട് ബറകത് ലഭിക്കുമെന്നും അത് ആഗ്രഹിക്കൽ സുന്നത്താണെന്നും രേഖപ്പെടുത്തിയത് കാണാം.
സ്വഹീഹുൽ ബുഖാരിയുടെ വളരെ പൗരാണിക വ്യാഖ്യാതാവ് ഇമാം ഇബ്നുൽ ബത്വാൽ(റ)(ഹി.449) എഴുതുന്നു.
فيه من الفقه: الحرص على مجاورة الموتى الصالحين فى القبور طمعًا أن تنزل عليهم رحمة فتصيب جيرانهم، أو رغبة أن ينالهم دعاء من يزورهم فى قبورهم من الصالحين)شرح صحيح البخاري:٣/٣٨٠ - ابن بطال — ابن بطال (ت ٤٤٩(
ഈ ഹദീസിൽ വഫാതായ സ്വാലിഹീങ്ങൾക്ക് ഇറങ്ങുന്ന റഹ്മത് അവർക്ക് സമീപ്പത്തുള്ളവർക്കും ലഭിക്കുമെന്നതിനെ പ്രതീക്ഷിച്ചു കൊണ്ട് അവരുടെ സാമീപ്യം കൊതിക്കാമെന്ന കർമ്മ ശാസത്രപരമായ വിഷയത്തിന് തെളിവുണ്ട്. അല്ലെങ്കിൽ സ്വാലിഹീങ്ങളുടെ ഖബർ സിയാറത് ചെയ്യാൻ വരുന്നവരുടെ ദുആഇൽ ഉൾപ്പെടുമെന്ന് ആഗ്രഹിച്ചും അവരുടെ സാമീപ്യം കൊതിക്കാം (ശറഹു സ്വഹീഹുൽ ബുഖാരി/ ഇമാം ഇ ബ്നു ബത്വാൽ:3/380)
ഇമാം കിർമാനി(റ) പറയുന്നു.
وأنه يستحب الدفن في أفضل المقابر واختيار جوار الصالحين )الكواكب الدراري في شرح صحيح البخاري/١٦٣ — الكرماني، شمس الدين (ت ٧٨٦)
ഈ ഹദീസ് കൊണ്ട് സ്വാലിഹീങ്ങളുടെ സാമീപ്യം തിരഞ്ഞെടുക്കൽ സുന്നത്താണ്.(അൽ കൗകബുദ്ദാരി/ഇമാം കി ർമാനി:7/163)
മറ്റു ചില കിതാബുകൾ
• وَفِيهِ الْحِرْصُ عَلَى مُجَاوَرَةِ الصَّالِحِينَ فِي الْقُبُورِ طَمَعًا فِي إِصَابَةِ الرَّحْمَةِ إِذَا نَزَلَتْ عَلَيْهِمْ وَفِي دُعَاءِ مَنْ يَزُورُهُمْ مِنْ أَهْلِ الْخَيْرِ)فتح الباري لابن حجر:٣/٢٥٨ — ابن حجر العسقلاني (ت ٨٥٢(
• وصارا ضجيعيه بعد مماته، فضيلة خصهما الله بها، وكرامة حباهما بها لم تحصل لأحد،)التوضيح لشرح الجامع الصحيح:١٠/١٨٩ابن الملقن(ت ٨٠)
• وفي الحديث: أن الخلافة بعد عمر شورى، وأن الدفن يندب في أفضل المقابر، وأن مجاورة الصالحين مندوبة.) منحة الباري بشرح صحيح البخاري:٣/٤٧٥ — زكريا الأنصاري (ت ٩٢٦)
മരണാനന്തരമുള്ള ജീവിതത്തിൽ പോലും ഉമർ(റ) മുത്ത് നബി(സ)യുടെ മഖ്ബറയുടെ ബറകത് പ്രതീക്ഷിക്കകുയും അതിനേക്കാൾ മുഖ്യമായി തനിക്കൊന്നുമില്ലെന്നു പറയുകയും ചെയ്യുന്നതാണ് നാം കണ്ടത്. ഇനിയും നിരവധി സംഭവങ്ങൾ സ്വഹാബത്തിൽ നിന്ന് തന്നെ കാണാനാകും.
കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ തന്നെ ഒരു മയ്യിതിനെ മറ്റൊരു സ്ഥലത്തെ ഖബർസ്ഥാനിലേക്ക് കൊണ്ട് പോകാൻ പാടുള്ള തല്ല. എന്നാൽ ഒരാൾ മക്ക, മദീന, ബൈതുൽ മുഖദ്ദസ്, സ്വാലിഹീങ്ങളുള്ള ഖബർസ്ഥാൻ എന്നിവയുടെ അടുത്തപ്രദേശത്താണ് മരണപ്പെട്ടതെങ്കിൽ അദ്ദേഹത്തിന്റെ മയ്യിത് ഇപ്പറ ഞ്ഞിടത്തേക്ക് നീക്കൽ അനുവദിനീയമാണെന്ന് ഫിഖ്ഹിന്റെ കിതാബുകളിൽ വ്യക്തമായി കാണാം.
قَالَ الزَّرْكَشِيُّ وَغَيْرُهُ أَخْذًا مِنْ كَلَامِ الْمُحِبِّ الطَّبَرِيِّ وَغَيْرِهِ: وَلَا يَنْبَغِي التَّخْصِيصُ بِالثَّلَاثَةِ لَوْ كَانَ بِقُرْبِ مَقَابِرِ أَهْلِ الصَّلَاحِ وَالْخَيْرِ فَالْحُكْمُ كَذَلِكَ؛ لِأَنَّ الشَّخْصَ يَقْصِدُ الْجَارَ الْحَسَنَ. (نهاية المحتاج إلى شرح المنهاج ٣/٣٧ — الرملي، شمس الدين (ت ١٠٠٤) (مغني المحتاج ٢/٥٨ — الخطيب الشربيني (ت ٩٧٧) (أسنى المطالب في شرح روض الطالب ١/٣٣٣ — زكريا الأنصاري (ت ٩٢٦) (حاشية الجمل على شرح المنهج :٢/٢١٠ — الجمل (ت ١٢٠٤)
ഈസാനബി(അ) തേടും
قَالَ رَسُول الله ال: «وَالَّذِي نَفْسِي بِيَدِهِ لَيَنْزِلَنَّ عِيسَى ابْنُ مَرْيَمَ ثُمَّ لَبِنْ قَامَ عَلَى قَبْرِي فَقَالَ: يَا مُحَمَّدُ لَأُجِيبَنَّهُ»
( مسند أبي يعلي - ٦٤٤٩ ) ( تاريخ دمشق لابن عساكر (٤٩٤/٤٧) المطالب العالية للعسقلاني ١٥/٥٨٥) (جامع الاحاديث للسيوطي (٣٩/٣١٨)
നബി(സ) പറഞ്ഞു: “ഈസാ നബി(അ) അന്ത്യനാളിൽ ഇറങ്ങിവന്നു എന്റെ ഖബറിന്റെ ചാരത്ത് വന്ന് 'യാ മുഹമ്മദ്!' എന്ന് വിളിക്കുമ്പോൾ ഞാൻ ഉത്തരം നൽകുക തന്നെ ചെയ്യും.”
ഈ ഹദീസ് ഉദ്ധരിച്ച ഇമാമീങ്ങൾ മുഴുവനും സ്വഹീഹാണെന്ന് പറയുന്നുണ്ട്. ബിദ്അത് കാരുടെ നേതാവ് അൽബാ നി പോലും നിർവാഹമില്ലാതെ ഈ ഹദീസ് സ്വഹീഹാണെന്ന് എഴുതുന്നുണ്ട്. (സിൽസില:സ്വഹീഹ്: 6/524).
ഈസാ(അ) അന്ന് വരുന്നത് നബി(സ) യിൽ നിന്ന് അവിടുത്തെ ശരീഅത്ത് പഠിപ്പിച്ചു തരാൻ വേണ്ടിയാണെന്ന് ഇമാം സൂയൂതി(റ) പറയുന്നുണ്ട്.(അൽ ഹാവി ലിൽ ഫതാവാ 2/197)
ഉയരത്തിലുള്ള ഖബർ
ഖബർ ഉയരം കൂടിയാൽ കടുത്ത തെറ്റാണെന്ന് വിശ്വസി ക്കുന്ന ബിദ്അതുകാർ നിരവധിയാണ്. അത് ശിർക്കാണെന്ന് വരെ വിശ്വസിക്കുന്ന ബിദ്അതുകാർ വരെയുണ്ട്. എന്നാൽ സ്വഹീഹുൽ ബുഖാരിയിലെ ഒരു ഹദീസ് നമുക്ക് പരിചയപ്പെടാം.
وَقَالَ خَارِجَةُ بْنُ زَيْدٍ رَأَيْتُنِي وَنَحْنُ شُبَّانٌ فِي زَمَنِ عُثْمَانَ ﵁ وَإِنَّ أَشَدَّنَا وَثْبَةً الَّذِي يَثِبُ قَبْرَ عُثْمَانَ بْنِ مَظْعُونٍ حَتَّى يُجَاوِزَهُ)صحيح البخاري - ط السلطانية ٢/٩٥ — البخاري (ت ٢٥٦) كتاب الجنائز←باب الجريد على القبر
ഖാരിജത് ബിനു സൈദ്(റ) പറയുന്നു. ഞങ്ങൾ ഉസ്മാൻ (റ)വിന്റെ ഭരണകാലത്ത്യുവാക്കളായിരുന്നു. ഞങ്ങളിൽ ഏറ്റവും നല്ല ചാട്ടക്കാർ ഉസ്മാൻ ബ്നു മള്ഊൻ(റ)വിന്റെ ഖബർ കവച്ചുവെച്ചു ചാടാൻ മാത്രം ശക്തിയുള്ളവരായിരുന്നു.(സ്വ ഹീഹുൽ ബുഖാരി:2/95)
ഈ ഹദീസ് തെളിവാക്കി ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു.
وَفِيهِ جَوَازُ تَعْلِيَةِ الْقَبْرِ وَرَفْعِهِ عَنْ وَجْهِ الْأَرْضِ)فتح الباري لابن حجر :٣/٢٢٣ — ابن حجر العسقلاني (ت ٨٥٢(جز ٣←قوله باب الجريدة على القبر
ഈ ഹദീസിൽ ഖബർ ഭൂമിയെ തൊട്ട് ഉയർത്താനും ഉയരത്തിലാക്കുവാനും തെളിവുണ്ട്.(ഫത്ഹുൽ ബാരി:3/223)
ഇമാം സകരിയ്യൽ അൻസ്വാരി(റ) ഈ ഹദീസ് വിശദീകരിക്കുന്നത് കാണുക:
)حتّى يجاوزه) أي: من علوه، وفي ذلك، كما قال شيخنا: جواز تعلية القبر ورفعه عن وجه الأرض، قال (منحة الباري بشرح صحيح البخاري ٣/٤٣٨ — زكريا الأنصاري (ت ٩٢٦(
കവച്ചുവെക്കുന്നവരെന്ന് പറഞ്ഞത് അതിന്റെ ഉയർച്ച കാരണമാണ്. ഇതിൽ അസ്ഖലാനി ഇമാം പറഞ്ഞതു പോലെ ഖബർ ഭൂമിയെ തൊട്ട് ഉയർത്താനും ഉയരത്തിലാക്കുവാനും ഇതിൽതെളിവുണ്ട്. (മിനഹുൽ ബാരി/ഇമാം സകരിയ്യൽ അ ൻസ്വാരി(റ):3/438)
‘ശുബ്ബാൻ’ (യുവാവ്) എന്ന പദത്തിന് അർത്ഥം പ്രായപൂർ ത്തിയിൽ കുറഞ്ഞതായി ഒരഭിപ്രായംപോലും കാണാനാകില്ല. എന്നിട്ടും ഇതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ബിദ്അതുകാർ ചില ചരിത്രത്തിലെ കണക്കുകളുമായിവരാറുണ്ട്. ബുഖാരി ഇമാം തന്റെ സ്വഹീഹിൽ ഇത്ര വ്യക്തമായ പദം കൊണ്ട് ഉദ്ധരിച്ചതിനെ ഗണ്ഡിക്കാൻ അത് ഒരുനിലക്കും സ്വീകാര്യത കൊണ്ട് പ്രാപ്തമല്ല.
യാത്ര ദൈർഘ്യം കുറയാൻ
ഇമാംനവവി(റ) ഉത്ബതു ബ്നു ആമിർ(റ) വിന്റെ ചരിത്രം പറയുന്നത് കാണുക.
وشهد فتوح الشام وهو كان البريد إلى عمر بن الخطاب رضى الله عنه بفتح دمشق ووصل المدينة في سبعة أيام ورجع منها إلى الشام في يومين ونصف بدعائه عند قبر رسول الله صلى الله عليه وسلم وتشفعه به في تقريب طريقه. )تهذيب الأسماء واللغات ٣٣٦/١)
۞ (عمدة القاري شرح صحيح البخاري (۱/۱۱) ۞ (الكواكب الدراري شرح صحيح البخاري (۲۰۳/۹) ۞ (سبل الهدى والرشاد في سيرة خير العباد (٤٠٧/١٢(
“സ്വഹാബീ പ്രമുഖനായ ഉഖ്ബതുബ്നു ആമിർ(റ) ശാമിൽ നിന്ന് മദീനയിലേക്ക് വന്ന ഏഴ് ദിവസത്തെ യാത്രാ ദൈർഘ്യം തിരിച്ചു പോകുമ്പോൾ ചുരുങ്ങിക്കിട്ടാൻ വേണ്ടി റസൂൽ (സ്വ)യുടെ റൗളാ ശരീഫിന് ചാരത്തേക്ക് പോയി. അവിടെ വെച്ച് ദുആ നടത്തുകയും നബി(സ്വ) തങ്ങളോട് ശുപാർഷ തേടുകയും ചെയ്തു. അക്കാരണത്താൽ യാത്രചുരുങ്ങി രണ്ടര ദിവസം കൊണ്ട് ശാമിൽ തിരിച്ചെത്തി” (തഹദീബുൽ അസ്മാഇ വല്ലുഗാത്/ഇമാം നവവി(റ):1/336)
മഴക്കു വേണ്ടി റൗളയുടെ ചാരെ
മുസ്വന്നഫ് ഇബ്നു അബീ ശൈബ(റ) ഉദ്ധരിക്കുന്നു.
وَقَالَ الْحَافِظُ أَبُو بَكْرِ الْبَيْهَقِيُّ : أَخْبَرَنَا ......عَنْ أَبِي صَالِحٍ عَنْ مَالِكٍ قال: أصاب الناس قحط في زمن عُمَرَ بنِ الْخَطَابِ فَجَاءَ رَجُلٌ إِلَى قَبْرِ النَّبِيِّ ﷺ فَقَالَ: يَا رَسُولَ اللَّهِ اسْتَسْقِ اللهَ لِأُمَّتِكَ فَإِنَّهُمْ قَدْ هَلَكُوا فَأَتَاهُ رَسُولُ الله ﷺ في المنام فقال: ايت عمر فأقره منى السلام وأخبرهم أنهم مسقون وقل له عليك بالكيس الكَيْسَ. فَأَتَى الرَّجُلُ فَأَخْبَرَ عُمَرَ فَقَالَ: يَا رب ما آلوا إِلَّا مَا عَجَزْتُ عَنْهُ. وَهَذَا إِسْنَادٌ صَحِيحٌ) البداية والنهاية ٧/٩٢(
۞ فتح الباري للعسقلاني ٢/٤٩٥] ۞ [ الإصابة للعسقلاني ٢١٦/٦] ۞ [المواهب اللدنية القسطلاني ٣٧٤/٣] ۞ [مصنف ابن أبي شيبة ٣٥٦/٦] ۞ [تاريخ ابن أبي خيثمة (۸۰/۲] ۞ [دلائل النبوة للبيهقي ٤٧/٧] ۞ [الاستيعاب لابن عبد البر ١١٤٩/٣] ۞ [ تاریخ دمشق لابن عساكر ٤٨٩/٥٦] ۞ [جامع الأحاديث للسيوطي ۳۸/۲٥] ۞ [الجوهر المنظم للهيتمي ] ۞ [ شفاء السقام للإمام السبكي ١٣٦[
ഉമർ(റ)വിന്റെ കാലത്ത് കഠിനമായ വരൾച്ച ബാധിച്ചു. അന്ന് ഒരാൾ നബി(സ) യുടെ ഖബറിനു സമീപം വന്നു പറഞ്ഞു. നബിയേ... ഈ സമുദായത്തിനുമഴ ലഭിക്കുവാൻ അങ്ങ് റബ്ബി നോട് പ്രാർഥിക്കുക. നബി(സ) സ്വപ്നത്തിൽ വന്നു അദ്ദേഹത്തോട് പറഞ്ഞു. നീ ഉമർ(റ)വിനെ സമീപിച്ച് എന്റെ സലാം പറയുക. അവർക്ക് മഴ ലഭിക്കുമെന്ന കാര്യം അറിയിക്കുക. ഭരണം കുറച്ച് മയത്തിലാക്കാനും പറയുക. അദ്ദേഹം ഉടൻ ഉമർ(റ)വിനെ സമീപിച്ചു. പ്രസ്തുത സംഭവം വിവരിച്ചു കൊടുത്തു. ഉമർ(റ) കരഞ്ഞുകൊണ്ട് പറഞ്ഞു. റബ്ബേ.ഭരണത്തിൽ എന്നെ കൊണ്ട് അശക്തമായതല്ലാതെ ഞാൻ ഒന്നും വീഴ്ചവരുത്തിയി ട്ടില്ല. (അൽബിദായ:വന്നിഹായ/ഇബ്നു കസീർ: 7/92)
ഉമർ(റ) വിന്റെ കാലത്ത് ഈ കാര്യം അവിടുന്ന് അംഗീക രിക്കുകയാണ് ചെയ്തത്. ഈവന്നയാൾ സ്വഹാബിയോ അല്ലെങ്കിൽ താബിഈയോ ആണെന്നതിൽ തർക്കമില്ല. ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു.
أَنَّ الَّذِي رَأَى الْمَنَامَ الْمَذْكُورَ هُوَ بِلَالُ بْنُ الْحَارِثِ الْمُزَنِي أَحَدُ الصَّحَابَة)فتح الباري٢/٤٩٦(
തീർച്ചയായും ഈ പറയപ്പെട്ട സ്വപ്നം കണ്ട വ്യക്തി അത്ബിലാലുബ്നു ഹാരിസുൽ മുസനി(റ) എന്ന സ്വഹാബി തന്നെ യാണ്.(ഫത്ഹുൽ ബാരി:2/296)
ഉമർ(റ) ഇവിടെ മുത്ത് നബി(സ) യുടെ ഖബർ ശരീഫിന്ചാരെ വന്നയാളെ എല്ലാ അർത്ഥത്തിലും അംഗീകരിക്കുന്ന രംഗമാണ് ഈ സംഭവത്തിലുള്ളത്.
ഏറ്റവും മഹത്വമുള്ള സ്ഥലം
ലോകത്തെ ഏറ്റവും മഹത്വമേറിയ സ്ഥലം ഏതാണെന്നകാര്യം ഇമാമീങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. അത് മുത്ത്നബി(സ)യുടെ ഖബറുശ്ശരീഫാണെന്നാണ് ഇമാമീമീങ്ങൾ ഏകോപിച്ചു കൊണ്ട്(ഇജ്മാഅ്) പറഞ്ഞത്.
ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) എഴുതുന്നു.
إلَّا التُّرْبَةُ الَّتِي ضَمَّتْ أَعْضَاءَهُ الْكَرِيمَةَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَهِيَ أَفْضَلُ إجْمَاعًا حَتَّى مِنْ الْعَرْشِ [ابن حجر الهيتمي ,تحفة المحتاج في شرح المنهاج 4/64]
മുത്ത് നബി(സ)യുടെ മഹത്തായ ശരീരം സ്പർശിച്ചിരിക്കുന്ന ആ മണ്ണിനെ മാറ്റി നിർത്തിയാൽ മക്ക,പിന്നെ മദീനയാണ് ഏറ്റവും മഹത്വ ഭൂമി- തിരു ഹബീബിന്റെ മണ്ണ് എല്ലാത്തിനേക്കാൾ മഹത്വമേറിയതാണെന്നതിൽ ഇജ്മാഉണ്ട്. അല്ലാഹുവിന്റെ അർശിനേക്കാൾ വരെ (തുഹ്ഫ/ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ):4/64)
പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ടെന്ന ഈ കാര്യം ഏതെങ്കിലും ഒരു ഇമാം പറഞ്ഞതല്ല. നിരവധിഇമാമീങ്ങൾ ഇത് അംഗീകരിച്ചതു കാണാം. ഇമാം ഇബ്നു അഖീൽ(റ) (ഹി.513) വിനോട് ഇതു സംബന്ധമായി ഒരു ചേദ്യംവന്നപ്പോൾ അവിടുന്ന് പറഞ്ഞ മറുപടി ബിദ്അതുകാരുടെ നേതാവ് ഇബ്നുൽ ഖയ്യിം തന്നെ ഉദ്ധരിക്കുന്നുണ്ട്.
فائدة: هل حجرة النبي ﷺ أفضل أم الكعبة؟
قال ابن عقيل: "سألني سائل أيما أفضل حجرة النبي ﷺ الكعبة فقلت: إن أردت مجرد الحجرة فالكعبة أفضل وإن أردت وهو فيها فلا والله ولا العرش وحملته ولا جنه عدن ولا الأفلاك الدائرة لأن بالحجرة جسدا لو وزن بالكونين لرجح) بدائع الفوائد ط عالم الفوائد ٣/١٠٦٥ — ابن القيم (ت ٧٥١(
നബി(സ)യുടെ ഹുജ്റതു ശരീഫാണോ കഅ്ബയാണോ കൂടുതൽ ശ്രേഷ്ടത!?
ഇബ്നു അഖീൽ(റ) മറുപടി നൽകി. “മുത്ത് നബി(സ)യുള്ള ഖബറുശരീഫിനെ കുറിച്ചാണ് നിങ്ങളുടെ ചോദ്യമെങ്കിൽ.. റബ്ബാണ് സത്യം..! അല്ലഹുവിന്റെ അർഷും, അത് ചുമക്കുന്ന മലാഇകതും, സ്വർഗ്ഗവും മറ്റു എല്ലാത്തിനേക്കാളും മഹത്വം മുത്ത് നബി(സ)യുടെ ഖബറുശരീഫിനാണ്. കാരണം, ആ ഖബറിൽ ഒരു ശരീരമുണ്ട്. അതിന്റെ മഹത്വം ഇരുലോകത്തെ മുഴുവൻ സൃഷ്ടികളെ കൊണ്ടളന്നാലും അതെത്രയോ ഉന്നത സ്ഥാനത്തായിരിക്കും.” (ബദാഇഉൽ ഫവാഇദ്/ഇബ്നുൽ ഖ യ്യിം :3/1065)
മറ്റു ചില കിതാബുകളുടെ ഉദ്ധരണികൾ
• قَالَ الْقَاضِي عِيَاضٌ أَجْمَعُوا عَلَى أَنَّ مَوْضِعَ قَبْرِهِ ﷺ أَفْضَلُ بِقَاعِ الْأَرْضِ وَأَنَّ مَكَّةَ وَالْمَدِينَةَ أَفْضَلُ بِقَاعِ الْأَرْضِ(النووي، شرح النووي على مسلم، ١٦٣/٩(
• وَالْمَشْهُورُ عَنِ الْجُمْهُورِ أَنَّ مَكَّةَ أَفْضَلُ مِنَ الْمَدِينَةِ إِلَّا الْمَكَانَ الَّذِي ضَمَّ جَسَدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ابن كثير، السيرة النبوية لابن كثير، ٢٨٥/٢(
• لَكِنِ اسْتَثْنَى عِيَاضٌ الْبُقْعَةَ الَّتِي دُفِنَ فِيهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَحَكَى الِاتِّفَاقَ عَلَى أَنَّهَا أَفْضَلُ الْبِقَاعِ) فتح الباري ابن حجر العسقلاني , ,3/68(
• وَاللَّهِ إِنَّكِ لِخَيْرُ أَرْضِ اللَّهِ إِلَى اللَّهِ، وَأَحَبُّ أَرْضِ اللَّهِ إِلَى اللَّهِ» ) : فِيهِ تَصْرِيحٌ بِأَنَّ مَكَّةَ أَفْضَلُ مِنَ الْمَدِينَةِ كَمَا عَلَيْهِ الْجُمْهُورُ إِلَّا الْبُقْعَةَ الَّتِي ضَمَّتْ أَعْضَاءَهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - فَإِنَّهَا أَفْضَلُ مِنْ مَكَّةَ، بَلْ مِنَ الْعَرْشِ إِجْمَاعًا) الملا على القاري، مرقاة المفاتيح شرح مشكاة المصابيح، ١٨٦٨/٥(
• انعقد الإجماع كما قال القاضي بن عياض وغيره – على أن أفضل بقع الأرض على الإطلاق المكان الذي ضم جسده ﷺ وعلى أن مكة والمدينة أفضل بقاع الأرض بعده) إعلام الساجد بأحكام المساجد ١/١٨٦ - الزركشي، بدر الدين(
• قالَ القُسْطَلانِيّ واسْتثنى القاضِي عِياض البقْعَة الَّتِي دفن فِيها النَّبِي ﷺ فَحكى الِاتِّفاق على أنَّها أفضل بقاع الأرْض بل قالَ بن عقيل الحَنْبَلِيّ انها أفضل من العَرْش انْتهى) شرح سنن ابن ماجه للسيوطي وغيره ١/١٠١ — السيوطي(
• أفضلُ البِلادِ غيرِ البُقعَةِ التِي دُفِن فِيها النَّبِيِّ -ﷺ-فإنّها أفضلُ البِقاع واللَّه سبحانه وتعالى) التدريب في الفقه الشافعي ١/٤٤٦ - سراج الدين البلقيني (ت ٨٠٥(
• واسْتَثْنى القاضِي عِياضٌ البُقْعَةَ الَّتِي دُفِنَ فِيها النَّبِيُّ - ﷺ - فَحَكى الِاتِّفاقَ عَلى أنَّها أفْضَلُ بِقاعِ الأرْضِ بَلْ قالَ ابْنُ عَقِيلٍ الحَنْبَلِيُّ أنَّها أفْضَلُ مِن العَرْشِ) أسنى المطالب في شرح روض الطالب ١/٤٣٨ — الأنصاري، زكريا (ت ٩٢٦(
ചരിത്രത്തിൽ
നിരവധി മഹാത്മാക്കളുടെ ഖബറുകളെ കുറിച്ചും അവിടെയുള്ള ഖുബ്ബകളെ കുറിച്ചും അവിടെ സിയാറത് ചെയ്യുന്നവരെ പറ്റിയും ചരിത്രത്തിൽ കാണാനാകും. ഇമാമീങ്ങൾ ഓരോ മഹത്തുക്കളെ പരിചയപ്പെടുത്തുമ്പോഴും അവരുടെ മഖാം സ്ഥിതി ചെയ്യുന്ന സ്ഥലവും അതിന്റെ പ്രത്യേകതകളും വിവരിക്കാറുണ്ട്. നിരവധി സംഭവങ്ങൾ മഖ്ബറകളുടെ ചാരത്ത് സംഭവിച്ചതായും കാണാനാകും. ഇതുമാത്രം പറയാനായി ഗ്രന്ഥങ്ങൾ തന്നെ രചിച്ച ഇമാമീങ്ങളുണ്ട്. ചിലതു മാത്രം നമുക്ക് പരിചയപ്പെടാം.
ഇമാം നവവി(റ) ഇമാം ശാഫിഈ(റ) വിന്റെ ഖബറിന്റെ ആ പ്രൗഢി തന്റെ രണ്ട് ഗ്രന്ഥത്തിന്റ തുടക്കത്തിലും അവിടുത്തെ മഹത്വം പറയുന്നതിനു കൂടെ എഴുതുന്നുണ്ട്.
وَقَبْرُهُ بِمِصْرَ عَلَيْهِ مِنْ الْجَلَالَةِ وَلَهُ مِنْ الِاحْتِرَامِ مَا هُوَ لَائِقٌ بِمَنْصِبِ ذَلِكَ الْإِمَامِ. [تهذيب الأسماء واللغات - ١/٤٦] )المجموع شرح المهذب:۱/۸ - ط المنيرية — النووي (ت ٦٧٦(
ഇമാം ഷാഫി(റ) വിന്റെ ഖബ്റു ശരീഫ് മിസ്റിലാണ്. ആഖബർ ഇമാമിന്റെ ഉന്നതസ്ഥാനത്തിന് യോജിക്കുന്ന രീതിയിലുള്ള ഗാംഭീര്യവും ബഹുമാനവുമുള്ളതാണ്. (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്/ഇമാംനവവി(റ): 1/46) (മജ്മൂഅ്:1/8)
അക്കാലത്തു തന്നെ മിസ്വിറിലെ ഏറ്റവും വലിയ ഖുബ്ബയാണ് ഇമാം ശാഫിഈ(റ) വിന്റെ ഖബറിനു മുകളിലുള്ളത്. ഇമാം ഷാഫിഈ(റ)വിന്റെ ശിഷ്യനും ഉറ്റസുഹൃത്തുമായ ഇബ്നു അബ്ദുൽ ഹകമിന്റെ സ്ഥലത്താണ് ഈ ഖുബ്ബ സ്ഥിതി ചെയ്യുന്നത്.
ഹാഫിള് ഇബ്‌നു അബ്ദുൽ ബർ(റ)(ഹി463) എഴുതുന്നു.
عبد الله بن عبد الحكم ابْن أَعْيَنَ بْنِ اللَّيْثِ مَوْلَى عُثْمَانَ بْنِ عَفَّانَ ﵁ يُكَنَّى أَبَا مُحَمَّدٍ رَوَى عَنِ الشَّافِعِيِّ وَأَخَذَ عَنْهُ وَكَتَبَ كُتُبَهُ لِنَفْسِهِ وَلابْنِهِ مُحَمَّدٍ وَكَانَ مُتَحَقِّقًا بِقَوْلِ مَالِكٍ وَكَانَ صَدِيقًا لِلشَّافِعِيِّ وَعَلَيْهِ نَزَلَ إِذْ جَاءَ مِنْ بَغْدَادَ إِلَى مِصْرَ وَعِنْدَهُ مَاتَ الشَّافِعِيُّ وَدُفِنَ فِي وَسَطِ قُبُورِ بَنِي عَبْدِ الْحَكِم بِمِصْرَ وَبَنَوْا عَلَى قَبْرِهِ قُبَّةً وَتُوُفِّيَ عَبْدُ اللَّهِ بْنُ عَبْدِ الْحَكَمِ فِي شَهْرِ رَمَضَانَ سَنَةَ أَربع عشرَة وَمِائَتَيْنِ وَمِنْهُم)الانتقاء في فضائل الثلاثة الأئمة الفقهاء ١/١١٣ — ابن عبد البر (ت ٤٦٣)
ഇബ്‌നു അബ്ദുൽ ഹകം(റ) ഇമാം ഷാഫിയിൽ നിന്ന് അറിവ് സ്വീകരിക്കുകയും അവിടുത്തെ കിതാബുകൾ തനിക്കും തന്റെ മകനും വേണ്ടി എഴുതുകയും ചെയ്തു. മാലിക്കി ഇമാമിന്റെ മദ്ഹബിൽ അഗ്രഗണ്യനാണ് അദ്ദേഹം. ഇമാം ശാഫി ഈ(റ) മിസ്റിൽ വന്നാൽ ഇബ്നു അബ്ദുൽ ഹകമിന്റെ കൂടെയാണ് താമസിക്കാറുള്ളത്. അവിടെ വച്ചാണ് അവിടുന്ന് വഫാതാകുന്നതും. തന്റെ മക്കളുടെ ഖബ്റുകൾക്ക് ഇടയിലാണ് ഇമാം ഷാഫിഈ(റ) വിനെ മറവ് ചെയ്തത്. അവർ അവിടുത്തെ ഖബറിന് മുകളിൽ ഖുബ്ബ പണിതു.... (അൽ ഇൻതിഖാഅ്/ ഇമാം ഇബ്‌നു അബ്ദുൽ ബർ:113)
ഇമാം നവവി(റ) തന്നെ മറ്റു പല മഹാന്മാരുടേയും ഖബ റുകൾക്കു മുകളിലുള്ള ഖുബ്ബയെ വിശേഷിപ്പിക്കുന്നതു കാണാം.
عقيل بن أبي طالب الصحابيى رضى الله عنه.... توفى في خلافة معاوية وقد كف بصره ودفن بالبقيع وقبره مشهور عليه قبة فى أول البقيع)تهذيب الأسماء واللغات ٣٣٧/١(
അഖീലുബ്നു അബീത്വാലിബ്(റ): വഫാതായത് മുആവിയ(റ) വിന്റെറ കാലത്താണ്. അദ്ദേഹത്തിൻറെ ഖബർ പ്രസിദ്ധമാണ്. ജന്നതുൽ ബഖീഇന്റെ തുടക്കത്തിൽ തന്നെയുള്ള ആ ഖബറിന് മുളകിൽ ഒരു ഖുബ്ബയുണ്ട്. (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത്/ഇമാംനവവി(റ):1/310)
നബി(സ്വ) യുടെ മകൻ ഇബ്റാഹീം(റ) വിന്റെ ഖബർ
ابراهيم ابن أبي القاسم محمد رسول الله ودفن بالبقيع وقبره مشهور عليه قبة)تهذيب الأسماء واللغات:١٠٣/١
നബി(സ)യുടെ മകൻ ഇബ്രാഹിം(റ): ബഖീഇലാണ് മറവു ചെയ്യപ്പെട്ടത്. അവരുടെ ഖബറ്പ്രസിദ്ധമാണ്. അതിന് മുകളിൽ ഖുബ്ബയുണ്ട് (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത്/ ഇമാം നവവി(റ):1/103)
ഇമാം മാലിക്(റ) വിന്റെ മഖ്ബറയെ കുറിച്ച്:
مالك بن أنس الإمام…، ودفن بالبقيع، وقبره بباب البقيع، وعليه قبة) تهذيب الأسماء واللغات — 2/79 :النووي )ت ٦٧٦(
മാലിക്(റ)വിന്റെ ഖബ്ർ ബഖീഇന്റെ കവാടത്തിനടുത്താണ്. അതിനു മുകളിൽ ഒരു ഖുബ്ബയുണ്ട്. (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത്/ ഇമാം നവവി(റ):2/79)
സ്വഹാബിയുടെ ഖബർ
ഇന്നത്തെ കോൺസ്റ്റാന്റിനോപ്പിളിലാണ് പ്രമുഖ സ്വഹാബി അബൂ അയ്യൂബുൽ അൻസ്വാരി(റ) വിന്റെ ഖബർസ്ഥിതി ചെയ്യുന്നത്.
ഇമാം ഹാക്കിം(റ) റിപ്പോർട്ടു ചെയ്യുന്ന ഹദീസ്
5929- حَدَّثَنَا أَبُو عَبْدِ اللَّهِ الْأَصْبَهَانِيُّ، ثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ رُسْتَةَ، ثَنَا سُلَيْمَانُ بْنُ دَاوُدَ، ثَنَا مُحَمَّدُ بْنُ عُمَرَ، قَالَ: «آخَى رَسُولُ اللَّهِ ﷺ بَيْنَ أَبِي أَيُّوبَ، وَبَيْنَ مُصْعَبِ بْنِ عُمَيْرٍ، وَشَهِدَ أَبُو أَيُّوبَ بَدْرًا، وأُحُدًا، وَالْخَنْدَقَ وَالْمَشَاهِدَ كُلَّهَا مَعَ رَسُولِ اللَّهِ ﷺ، وَتُوُفِّيَ عَامَ غَزَا يَزِيدُ بْنُ مُعَاوِيَةَ الْقُسْطَنْطِينِيَّةَ فِي خِلَافَةِ أَبِيهِ مُعَاوِيَةَ سَنَةَ اثْنَتَيْنِ وَخَمْسِينَ، وَقَبْرُهُ بِأَصْلِ حِصْنِ الْقُسْطَنْطِينِيَّةِ بِأَرْضِ الرُّومِ فِيمَا ذُكِرَ يَتَعَاهَدُونَ قَبْرَهُ، وَيَزُورُونَهُ وَيَسْتَسْقُونَ بِهِ إِذَا قَحَطُوا» (المستدرك على الصحيحين للحاكم - ط العلمية ٣/٥١٨ — أبو عبد الله الحاكم (ت ٤٠٥)
അബൂ അയ്യുബുൽ അൻസാരിയുടെ ഖബർ റോമിലെ ഖുസ്തൻഥീനിയ്യയിലെ കോട്ടക്ക് സമീപ്പമാണുള്ളത്. അവിടെയുള്ള വർ ആ ഖബർ നിരന്തരം സന്ദർശിക്കുകയും ജലക്ഷാമമുണ്ടാകുന്നസമയം അവിടുത്തെ കൊണ്ട് മഴയെതേടുകയും ചെയ്യാ റുണ്ട്. (മുസ്തദ്റക്/ ഇമാം ഹാക്കിം:5929)
ഹിജ്റ 277ൽ വഫാതായ യഅ്ഖൂബുൽ ഫസൂരി(റ) ഈ ഖബറിനെ കുറിച്ചെഴുതുന്നു.
يعقوب بن سفيان قال نا صفوان بن صالح قال حدثنا الوليد قال نا ابن جابر أن أبا أيوب لم يقعد عن الغزو في زمان عمر وعثمان ومعاوية، وأنه توفي في غزاة يزيد بن معاوية بالقسطنطينية قال الوليد: فحدثني شيخ من أهل فلسطين أنه رأى بنية بيضاء دون حائط القسطنطينية فقالوا: هذا قبر أبي أيوب الأنصاري صاحب النبي ﷺ، فأتيت تلك البنية فرأيت قبره في تلك البنية وعليه قنديل معلّق بسلسلة )المعرفة والتاريخ - - ط العراق ٣/٣١٩ — يعقوب بن سفيان الفسوي (ت ٢٧٧) تاريخ بغداد ت بشار ١/٤٩٥ — الخطيب البغدادي (ت ٤٦٣)
ഖുസ്തൻത്വീനിയ്യയിൽ ഒരു വെളുത്ത കെട്ടിടം കണ്ടപ്പോൾ വലീദിനോട് അവിടെയുള്ള ഒരു ശൈഖ് പറഞ്ഞു ഇത് അബൂ അയ്യൂബുൽ അൻസ്വാരി(റ)വിന്റെ ഖബറാണ്.ആ കെട്ടിടത്തിന കത്ത് കയറിയപ്പോൾ ആഖബറും അതിനു മുകളിൽ തൂക്കിയി ട്ട വിളക്കും കണ്ടു.(അൽ മഅ്റിഫതു വത്താരീഖ്:3/319)(താ രീഖു ബഗ്ദാദ്/ഖത്വീബുൽ ബഗ്ദാദി(റ):1/495)
ഹാഫിളു ദഹബി തന്റെ കാലംവരെ റോമുകാർ ആദരിച്ചു പോരുകയും ആ ഖബറിനുചാരെ മഴയെ തേടാറുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.(ദുവലുൽ ഇസ്ലാം:1/39)
فالرُّوم تعظم قبره ويَسْتَسقُون إلى اليوم به ، وكان من البدريين ، ولما قدم النبي ﷺ المدينة نزل على أبي أيوب مدة حتى بنى مسجده وحُجُرَهُ) دول الإسلام للحافظ الذهبي : ١/٣٩ )
ഇമാം ബുഖാരി(റ)വിന്റെ മഖ്ബറ
ഇമാം ബുഖാരി(റ)വിന്റെ മഖ്ബറയുടെ ചരിത്രം നിരവധി ഇമാമീങ്ങൾ എഴുതുന്നുണ്ട്.
قَحطَ المَطَرُ عِنْدنَا بِسَمَرْقَنْدَ فِي بَعْضِ الأَعْوَامِ، فَاسْتسقَى النَّاسُ مِرَارًا، فَلَمْ يُسْقَوا، فَأَتَى رَجُلٌ صَالِحٌ مَعْرُوْفٌ بِالصَّلاَحِ إِلَى قَاضِي سَمَرْقَنْدَ فَقَالَ لَهُ: إِنِّي رَأَيْتُ رأْيًا أَعرضُهُ عَلَيْكَ. قَالَ: وَمَا هُوَ؟ قَالَ: أَرَى أَنْ تخرجَ وَيخرجَ النَّاسُ مَعَكَ إِلَى قَبْرِ الإِمَامِ مُحَمَّدِ بنِ إِسْمَاعِيْلَ البُخَارِيِّ، وَقبرُهُ بخَرْتَنْك، وَنستسقِي عِنْدَهُ، فعسَى اللهُ أَنْ يَسْقِينَا.قَالَ: فَقَالَ القَاضِي: نِعْمَ مَا رَأَيْتَ. فَخَرَجَ القَاضِي وَالنَّاسُ مَعَهُ، وَاسْتسقَى القَاضِي بِالنَّاسِ، وَبَكَى النَّاسُ عِنْدَ القَبْرِ، وَتشفَّعُوا بصَاحِبِهِ، فَأَرسلَ اللهُ -تَعَالَى- السَّمَاءَ بِمَاءٍ عَظِيْمٍ غَزِيْرٍ أَقَامَ النَّاسُ مِنْ أَجلِهِ بِخَرْتَنْك سَبْعَةَ أَيَّامٍ أَوْ نحوَهَا، لاَ يَسْتَطيعُ أَحَدٌ الوُصُوْلَ إِلَى سَمَرْقَنْدَ مِنْ كَثْرَةِ المَطَرِ وَغزَارتِهِ، وَبَيْنَ خرتنك وَسَمَرْقَنْد نَحْوَ ثَلاَثَةَ أَمِيَالٍ)سير أعلام النبلاء - ط الرسالة ١٢/٤٦٩ — شمس الدين الذهبي (ت ٧٤٨)(تاريخ ا لإسلام - ط التوفيقية ١٩/١٩٥ — الذهبي (ت ٧٤٨(
സമർഖന്ദിൽ ഹിജ്റ 464 ൽ വലിയക്ഷാമം വന്നു. ആസമയത്ത് ഒരു സ്വാലിഹായ മനുഷ്യൻ സമർഖന്ദിയിലെ ഖാളിയുടെ സമീപ്പിച്ചു കൊണ്ട് പറഞ്ഞു. ഞാനൊരഭിപ്രായം പറയാം എന്താണെന്ന് ഖാളിചോദിച്ചു. അദ്ദേഹം പറഞ്ഞു: “നിങ്ങൾ ഇവിടെയുള്ള ജനങ്ങളെ വിളിച്ചുകൂട്ടി, ഇമാംബുഖാരി(റ) വിന്റെ ഖബർ ശരീഫിൽ പോകണം. അവിടെ വെച്ച് മഴക്ക് വേണ്ടി തേടണം, ഖർത്വങ്കിലാണ് ഇമാം ബുഖാരിയുടെ ഖബർ ഉള്ളത് അല്ലാഹു മഴ നൽകാൻ അതു മാത്രം മതി.” അപ്പോൾ ഖാളി നല്ല അഭിപ്രായമാണ് താങ്കൾ പറഞ്ഞതെന്ന് പറഞ്ഞു ജനങ്ങളുമായി ഖാളി ഇമാം ബുഖാരി(റ) വിന്റെ ഖബർ ശരീഫിലേക്ക് പുറപ്പെട്ടു. അവിടെവെച്ച് മഴക്ക് വേണ്ടി തേടുകയും, ഇമാം ബുഖാരി(റ) വിനെക്കൊണ്ട് ശുപാർശ തേടുകയും ചെയ്തപ്പോൾ അവർക്ക് അല്ലാഹു മഴ നൽകുകയും ചെയ്തു.
ചരിത്രം രേഖപ്പെടുത്തിയ മഹാന്മാർ
۞ الصلة في تاريخ أئمة الأندلس لابن بشكوال ٦٠٣/١ ۞ المعلم بشيوخ البخاري ومسلم ٢٦/١ لابن خلفون ۞ سير أعلام النبلاء للحلفظ الذهبي ٤٦٩/١٢ ۞ تاريخ الإسلام للحافظ الذهبي ۲۷۳/۱۹ ۞ طبقات الشافعية الكبرى للإمام السبكي ٢٣٤/٢ ۞ إرشاد الساري لشرح صحيح البخاري للإمام القسطلاني ۳۹/۱ ۞ مرقاة المفاتيح لملا علي القاري
ചരിത്രത്തിൽ മഖാമുകളുമായി ബന്ധപ്പെട്ടുനടന്ന ഒട്ടേറെ സംഭവങ്ങൾ ഇനിയും ഉദ്ധരിക്കാനാകും. മഹാത്മാക്കളുടെ മഖാമുകൾക്ക് പ്രത്യേക പരിഗണന അടുത്ത കാലത്തുണ്ടായ തോകേരള സുന്നികൾ ചെയ്തുപോരുന്ന കാര്യമോ അല്ലെന്ന് തെളിയിക്കാനാണ് ചെറിയ ചില സംഭവങ്ങൾ മാത്രം ഉദാഹ രണമായി നൽകിയത്.
ഇബ്നു തൈമിയ്യ പോലും
ബിദ്അതുകാരുടെ പ്രധാന നേതാവായ ഇബ്നുതൈമിയ്യ പോലും മഹാത്മാക്കളുടെ മഖാമിന്റെ പോരിശ അംഗീകരിക്കു ന്നുണ്ട്. അദ്ധേഹത്തിന്റെ ഏറ്റവും വലിയ ശിഷ്യൻ ഇബ്നുൽ ഖയ്യിമിൽ നിന്ന് നാം ഉദ്ധരിച്ചു കഴിഞ്ഞു.
ഇബ്നു തൈമിയ്യ എഴുതുന്നു.
وكذلك ما يذكر من الكرامات، وخوارق العادات، التي توجد عند قبور الأنبياء والصالحين مثل نزول الأنوار والملائكة عندها وتوقي الشياطين والبهائم لها، واندفاع النار عنها وعمن جاورها، وشفاعة بعضهم في جيرانه من الموتى، واستحباب الاندفان عند بعضهم، وحصول الأنس والسكينة عندها، ونزول العذاب بمن استهانها - فجنس هذا حق، ليس مما نحن فيه. وما في قبور الأنبياء والصالحين، من كرامة الله ورحمته، وما لها عند الله من الحرمة والكرامة فوق ما يتوهمه أكثر الخلق، لكن ليس هذا موضع تفصيل ذلك) اقتضاء الصراط المستقيم لمخالفة أصحاب الجحيم ٢/٢٥٥ — ابن تيمية (ت ٧٢٨
അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകളു ടെ ചാരെ കണ്ടുവരുന്ന കറാമത്തുകളും അസാധാരണ സംഭവങ്ങളും അപ്രകാരമാണ്. മലക്കുകളും പ്രകാശവും അതിന് ചാരത്തു ഇറങ്ങുക, ശൈത്താന്മാരിൽ നിന്നും മൃഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുക, ആ മഖ്ബറകളും ചാരെ നിൽക്കുന്നവരും അഗ്നിയിൽ നിന്ന് രക്ഷപ്പെടുക, അവരുടെ ചാരെ മരണപ്പെട്ടു കിടക്കുന്ന ഖബറാളികൾക്ക് അവർ ശഫാഅത് ചെയ്യുക, അതിന്റെ പരിസരത്തിൽ നിൽക്കുന്നവർക്ക് സമാധാനംലഭിക്കുക, അതിനെ നിന്ദിക്കുന്നവർക്ക് ശിക്ഷലഭിക്കുക തുടങ്ങിയ കറാമത്തിന്റെ ഇനങ്ങൾ മുഴുവനും യഥാർത്ഥ്യമാണ്. അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബ്‌റുകൾ ചാരെ കണ്ടുവരുന്ന കറാമത്തുകളും റബ്ബിന്റെ ഔദാര്യവും, റബ്ബിന്റെയടുക്കൽ അതിനിക്കുള്ള ബഹുമതിയും ഹുർമതും ഭൂരിപക്ഷം ജനങ്ങളും ചിന്തിക്കുന്നതിലുമപ്പുറമാണ്.! എങ്കിലും അവ വിശദീകരിക്കുന്ന ഇടമല്ല ഇത്.(ഇഖ്തിളാഉ സ്വിറാതുൽ മുസ്‌തഖീം/ഇബ്നു തൈമിയ്യ:2/255)
ഇത്രമാത്രം സർവ്വാംഗീകൃതമായ മഹാത്മാക്കളുടെ മഖാ മുകളെയാണ് ബിദ്അതുകാർ വളരെ മോഷമായി അവതരിപ്പി ക്കാറുള്ളത്. മഹാന്മാരുടെ ഖബറുകൾ വിഗ്രഹമാണെന്നും അവിടം പിശാചിന്റെ കേന്ദ്രമാണെന്നും വ്യാപകമായി ഇന്നും ബിദ്അതിലരപ്പെട്ടവർ വിശ്വസിക്കുന്നു. ബിദ്അതുകാരുടെ ചില പ്രസിദ്ധീകരണങ്ങളിൽ നിന്ന് വായിക്കാം.
ശിർക്കിന്റെ കേന്ദ്രമോ!?
ഇത്രയും മഹത്വങ്ങൾ നിറഞ്ഞ മഹാത്മാക്കളുടെ മഖാമു കൾ ശിർക്കും ശിർക്കിൻ്റെ കേന്ദ്രവുമാണെന്ന് ബിദ്അതുകാർ പല തവണ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. മമ്പുറം തങ്ങളുടെ മഖാം ഒരു വിഗ്രഹമാണെന്ന് പ്രസംഗിച്ച വഹാബി നേതാവി നെ കേൾക്കാത്തവരുണ്ടാവില്ല.
ബിദ്അതുകാരുടെ ഏറ്റവും വലിയ പൂർവിക നേതാവ് ഉമർ മൌലവി തന്നെ തുറന്നെഴുതുന്നത് കാണുക.
ബിദ്അത്തിനെ സംബന്ധിച്ച വിവരണത്തിൽ നിന്ന് ബിദ് അത്ത് മൂന്നു വിധമുണ്ടെന്ന് മനസ്സിലാക്കാം. തനി ശിർക്കും കുഫ്റുമായിട്ടുള്ളത് ഒന്ന്. ഇസ്തിഗാസ, നേർച്ച, മാല, മൗലിദ്, റാത്തീബ്, ജാറംകെട്ടിപൊന്തിക്കൽ, ജാറത്തിലേക്കുള്ള യാത്ര മുതലായതൊക്കെ ഈ ഇനത്തി ൽ പെടുന്നു. (ഫാത്തിഹയുടെ തീരത്ത്/ഉമർ മൗലവി:131)