അല്ലാഹു എല്ലാ സൃഷ്ടികമളിൽ നിന്നും എല്ലാ അർത്ഥത്തിലും വിഭിന്നനാണ്
ഒരു സൃഷ്ടിയോടും ഒരു നിലക്കുള്ള സാദൃശ്യവും അവനിക്കില്ല.
അല്ലാഹുവിന് സൃഷ്ടി സമാനമായ വിശേഷണങ്ങൾ വിശ്വസിക്കുന്നവരെ ഖുർആൻ നഖശിഖാന്തം എതിർക്കുന്നുണ്ട്.
അല്ലാഹുവിന് സൃഷ്ടി സമാനമായ വിശേഷണങ്ങൾ ചാർത്തി കൊടുക്കുന്നത് വലിയ ദൈവ നിന്ദയാണ്.
നബി (ﷺ) പറയുന്നു:
يقول الله تعالى: شتمني ابن آدم وما ينبغي له ذلك، وكذبني ابن آدم وما ينبغي له ذلك. فأما شتمه إياي فقوله: إني اتخذت ولدا وأنا الأحد الصمد لم ألد ولم أولد ولم يكن لي كفوا أحد
അല്ലാഹു പറയുന്നു: മനുഷ്യൻ എന്നെ ഇകഴ്ത്തിയിരിക്കുന്നു, അതൊരിക്കലും ശരിയല്ല. .... "എനിക്ക് സന്താനമുണ്ടെന്ന അവൻ്റെ വാക്കാണ് എന്നെ ഇകഴ്ത്തൽ.
ഞാൻ ഏകനും സ്വയംപര്യാപ്തനുമാണ്. ഞാൻ ഒരാൾക്കും ജന്മം നൽകിയിട്ടില്ല, എനിക്ക് ഒരാളും ജന്മം നൽകിയിട്ടുമില്ല, എനിക്ക് തുല്യനായി ആരുമില്ല."
അല്ലാഹുവിനെ സൃഷ്ടി സമാനമായ വിശേഷണങ്ങൾ വിശ്വസിക്കുന്നത് ജൂതായിസമാണ്.
ഇമാം ഇസ്ഫറായിനി(﵀) പറയുന്നു:
واعلم أن جميع اليهود في أصول التوحيد فريقان:
فريق منهم المشبهة وهم الأصل في التشبيه وكل من قال قولا في دولة الإسلام بشيء من التشبيه فقد نسخ على منوالهم. وأخذ مقالة من مقالهم الروافض وغيرهم. ولهذا قال النبي ﷺ: "الروافض يهود هذه الأمة" لأنهم أخذوا التشبيه من اليهود.(التبصير)
ഏകദൈവ വിശ്വാസത്തിന്റെ തത്വങ്ങളിൽ ജൂതന്മാർ രണ്ട് വിഭാഗമാണ്:
അവരിൽ ഒരു വിഭാഗം അല്ലാഹുവിനെ ഘസൃഷ്ടികളോട് തുലനം ചെയ്യുന്നവരാണ്, അവരാണ് മുശബ്ബിഹത്തിൻ്റെ ഉത്ഭവം. ഇസ്ലാമിക വൃത്തത്തിൽ നിന്ന് ആരെങ്കിലും തശ്ബീഹ് വാദം കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അത് ജുതന്മാരുടെ ഫാക്ടറിയിൽ നിന്ന് കൊണ്ട് വന്നതാണ്
ഈ വിഷയത്തിൽ ജൂതരുടെ അഭിപ്രായങ്ങളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ചവരാണ് ശിയാക്കളും മറ്റുള്ളവരും,. അതുകൊണ്ടാണ് പ്രവാചകൻ (ﷺ) പറഞ്ഞത്: "റാഫിളുകൾ ഈ സമുദായത്തിലെ ജൂതന്മാരാണ്", കാരണം അവർ ജൂതന്മാരിൽ നിന്നാണ് ഈ പിഴച്ച ആശയം സ്വീകരിച്ചത് (അത്തബ്സ്വീർ)
ശിയാക്കളെ പോലെ ഈ വികലമായ ആശയങ്ങൾ തൗഹീദുൽ അസ്മാഇവസ്വിഫാത്ത് എന്ന ഓമനപ്പേരിൽ അല്ലാഹുവിനെ സംബന്ധിച്ച് നമുക്കിടയിൽ പ്രചരിപ്പിക്കുന്നവരാണ് വഹാബികളും.
അതിന് നിരവധി രേഖകൾ നമുക്ക് കാണിക്കാൻ സാധിക്കും.
സലഫികൾ അല്ലാഹുവിനെ സംബന്ധിച്ച് വെച്ച് പുലർത്തുന്ന ഏതാനും പിഴച്ച വിശ്വാസങ്ങൾ നമുക്ക് നോക്കാം
1 -അല്ലാഹുവിന് ഭാഗമുണ്ട്.
അല്ലാഹുവിന് സ്ഥലവും ഭാഗവും ഉണ്ടെന്നാണ് സലഫികൾ പറയുന്നത്
ഉമർ മൗലവി എഴുതുന്നു
അല്ലാഹു മുകൾ ഭാഗത്താകുന്നു
(ഫാതിഹയുടെ തീരത്ത് -127)
അല്ലാഹുവിന്റെ ഇരു കൈകളും (ഇരു ഭാഗവും) വലതു ഭാഗമാണ്
(അൽമനാർ 2004 ഡിസംബർ)
ഇത് തൗഹീദിനെതിരാണ്
സൂറത്തുൽ ഇഖ്ലാസിൻ്റെ
തഫ്സിറിൽ ഇമാം റാസി (﵀) പറയുന്നു:
فالأحد يستحيل أن يكون متحيزا وإذ لم يكن متحيزا لم يكن في شيئ من الأحياز والجهات
അല്ലാഹു അഹദ് ആണ് എന്നത് അവൻ ഒരു സ്ഥലത്താവുക എന്നതിനെ അസംഭവ്യമാക്കുന്നു.
അവൻ ഒരു സഥലത്തല്ലെങ്കിൽ അവൻ ഒരു ഭാഗത്തോ ഒരു ദിശയിലൊ ആണെന്ന് പറയാൻ പറ്റില്ല.
ഇമാം റാസി (﵀) പറയുന്നു:
والحق أن العلو بالجهة على الله تعالى محال ، (تفسير الرازي)
മുഗൾ ഭാഗത്താവുക എന്നത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അസംഭവ്യമാണ് എന്നതാണ് സത്യം (റാസി)
അല്ലാഹുവിന് സ്ഥലം ഭാഗം മുതലായ വല്ലതും ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്റാണെന്ന് മുജാഹിദുകൾ തന്നെ എഴുതിയതാണ് (അൽ മനാർ 1952 ജനുവരി
2- അല്ലാഹു ആകാശത്തിൽ.
ഉമർ മൗലവി എഴുതുന്നു
യഥാർഥത്തിൽ അല്ലാഹു ആകാശത്തിലാണെന്നുള്ളത് ഒരു പച്ചപ്പരമാർത്ഥമാകുന്നു
(ഫാതിഹയുടെ തീരത്ത് അ126)
അൽമനാർ എഴുത്തുന്നത് ഇങ്ങനെയാണ് "അല്ലാഹു ആകാശത്താണെന്നുള്ളതിന് വിശുദ്ധ ഖുർആനിൽ ഒരുപാട് ആയതുകൾ കാണാൻ കഴിയും ( അൽമനാർ 2005 ഏപ്രിൽ)
അല്ലാഹുവിനെ സംബന്ധിച്ച് ആകാശത്തിലാണെന്ന സങ്കൽപം വെച്ച് പുലർത്തിയവർ
ഫിർഔനും മക്കാ മുശ്രിക്കുകളുമാണ്.
ഇമാം റാസി (﵀) പറയുന്നു
فعلمنا ان وصف الاله بالخلاقية وعدم وصفه بالمكان والجهة دين موسى وسائر الأنبياء وجميع وصفه تعالى بكونه فى السماء دين فرعون واخوانه من الكفرة (رازي) أعراف 54
അല്ലാഹുവിനെ ഒരു സ്ഥലത്തിലേക്കൊ ദിശയിലേക്കൊ ചേർത്തി വിശേഷിപ്പിക്കാതെരിക്കൽ മൂസാ നബി (അ)യുടെയും മറ്റ് എല്ലാ പ്രവാചകന്മാരുടെയും മതമാണെന്നും, അവൻ ആകാശത്തിലാണെന്ന് വിശേഷണം നൽകൽ ഫിർഔനിന്റെയും അവിശ്വാസികളിലെ അവന്റെ സഹോദരന്മാരുടെയും മതമാണെന്നും നമ്മൾ മനസ്സിലാക്കി.(റാസി)
ഇമാം റാസി (﵀) തന്നെ പറയുന്നു
فظهر أن تعريف ذات الله بكونه في السماء دين فرعون وتعريفه بالخلاقية والموجودية دين موسى ، فمن قال بالأول كان على دين فرعون ، ومن قال بالثاني كان على دين موسى( تفسير الرازي اية ٣٦ غافر)
അല്ലാഹുവിന്റെ സത്ത അകാശത്തിലാണെന്ന് പരിചയപ്പെടുത്തുന്നത് ഫാർഔനിന്റെ മതമാണെന്നും, അവൻ യഥാർഥത്തിൽ ഉള്ളവനും സൃഷ്ടി കർമത്തിന് കഴിവുള്ളവനുമാണെന്ന്
പരിചയപ്പെടുത്തലാണ് മൂസാ(﵇)യുടെ മതമെന്നും വ്യക്തമായി. ആദ്യത്തെ വാദം പറയുന്നയാൾ ഫിർഔനിന്റെ മതത്തെ പിന്തുടരുന്നവനും രണ്ടാമത്തെ വാദക്കാരൻ മൂസാ(﵇)യുടെ മതത്തെ പിന്തുടരുന്നവനുമാണ്. (റാസി)
ഇമാം റാസി (﵀) പറയുന്നു
كانت العرب مقرين بوجود الاله لكنهم كانوا يعتقدون أنه في السماء (تفسير الرازي)
അറബികൾ ഒരു ഇലാഹുണ്ടെന്ന് അംഗീകരിച്ചിരുന്നു, പക്ഷേ അവൻ ആകാശത്തിലാണെന്നാണ്അവർ വിശ്വസിച്ചിരുന്നത് (റാസി).
അല്ലാഹു ആകാശത്തിലാണെന്ന് പ്രത്യക്ഷാർത്ഥം വരുന്ന വചനങ്ങളെല്ലാം മുതശാബിഹാത്താണ് അവയെ വ്യാഖ്യാനിക്കണം എന്നതിൽ മുസ്ലിം ലോകത്തിന് തർക്കമില്ല.
{ ءَأَمِنتُم مَّن فِی ٱلسَّمَاۤءِ أَن یَخۡسِفَ بِكُمُ ٱلۡأَرۡضَ فَإِذَا هِیَ تَمُورُ }
എന്ന ആയത്തിന്റെ തഫ്സീറിൽ ഇമാം റാസി (﵀) പറയുന്നു
واعلم أن المشبهة احتجوا على إثبات المكان لله تعالى بقوله: * (أأمنتم من في السماء) *، والجواب عنه أن هذه الآية لا يمكن إجراؤها على ظاهرها باتفاق المسلمين
അല്ലാഹുവിന് ഒരു സ്ഥലമുണ്ടെന്നതിന് മുശബ്ബിഹത്ത് ഈ ആയത്ത് തെളിവായി കൊണ്ട് വന്നിട്ടുണ്ട്. അതിനുള്ള ഉത്തരം, ഈ വാക്യത്തെ അതിന്റെ ബാഹ്യാർത്ഥത്തിൽ മനസ്സിലാക്കരുതെന്നത് മുസ്ലിംഗളുടെ ഏകകണ്ഠമായ അഭിപ്രായമാണ് എന്നതാണ് (റാസി)
അല്ലാഹുവിന് സൃഷ്ടി വിശേഷണങ്ങൾ വിശ്വസിച്ച് ശിർക്ക് ചെയ്ത ഫറോവമാരുടെയും അബൂ ജഹലുമാരുടെയും ശിയാക്കളുടെയും പാതയിൽ ആരാണെന്ന് വ്യക്തമായി.
അബ്ദുൽ മാലിക് സലഫിയെ സംബന്ധിച്ച് പി കെ മൊയ്തീൻ സുല്ലമി എഴുതുന്നുത് കാണുക
"ചുരുക്കിപ്പറഞ്ഞാൽ സ്വിഫാത്തുകളെ സന്ദർഭമനുസരിച്ച് വ്യാഖ്യാനിച്ച സലഫുകളുടെ മാർഗം വിട്ട് അല്ലാഹുവിന്റെ കൈയും കാലും മൂക്കും കണ്ണും മുഖവും ചിരിയും പറഞ്ഞ് അല്ലാഹുവിനെ കേവലം ഒരു മനുഷ്യനാക്കിയിരിക്കുകയാണ് ഇയാൾ (സലഫികൾ ജൽപനങ്ങളും വസ്തുതകളും പേജ് -3)
തങ്ങളുടെ ഈ തൗഹീദ് വിരുദ്ധ ആശയങ്ങളെ മറച്ച് പിടിക്കാനാണ് സലഫികൾ സുന്നികളിൽ ശിർക്കാരൊപിക്കുന്നത്.
യഥാർഥത്തിൽ സലഫികൾ അല്ലാഹുനെ കുറിച്ചുള്ള അജ്ഞതയിലേക്കും അവിശ്വാസത്തിലേക്കുമാണ് ആളുകളെ ക്ഷണിച്ചു കൊണ്ടിരിക്കുന്നത്.
ഇമാം അസ്ഖലാനി (﵀) ഉദ്ധരിക്കുന്നു
قال حذاق المتكلمين : ما عرف الله من شبهه بخلقه أو أضاف إليه اليد أو أضاف إليه الولد فمعبودهم الذي عبدوه ليس هو الله وإن سموه به
(فتح الباري)
അല്ലാഹുവിനെ സൃഷ്ടികളോട് സാമ്യപ്പെടുത്തിയവരും, അവനിലേക്ക് കയ്യിനെയൊ, സന്താനത്തേയൊ ചേർത്തിയവരും അവനെ മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ അവർ ആരാധിക്കുന്ന അവരുടെ ആരാധ്യൻ അല്ലാഹുവല്ല, അവർ ആ പേരിൽ അവനെ വിളിച്ചാലും ശരി. (ഫത്ഹുൽ ബാരി)
അല്ലാഹു ഒരു സ്ഥലത്ത് ഇരിക്കുകയാണെന്ന തെറ്റായ ധാരണയാണ് ജനങ്ങളെ വിഗ്രഹാരാധനയിലേക്ക് വരെ എത്തിക്കുന്നത് എന്ന് പല പണ്ഡിതന്മാരും നിരീക്ഷിച്ചിട്ടുണ്ട്.
ഇമാം റാസി (﵀) ഉദ്ധരിക്കുന്നു
هذه المقالة إنما تولدت من مذهب القائلين بأن الله جسم وفي مكان ، وذلك لأنهم قالوا : إن الله نور هو أعظم الأنوار ، والملائكة الذين هم حافون حول العرش الذي هو مكانه ، هم أنوار صغيرة بالنسبة إلى ذلك النور الأعظم ، فالذين اعتقدوا هذا المذهب اتخذوا صنما هو أعظم الأصنام على صورة إلههم الذي اعتقدوه ، واتخذوا أصناما متفاوتة ، بالكبر والصغر والشرف والخسة على صورة الملائكة المقربين ، واشتغلوا بعبادة تلك الأصنام على اعتقاد أنهم يعبدون الإله والملائكة ، فدين عبادة الأوثان إنما ظهر من اعتقاد التجسيم
(تفسير اية٢٢ نوح الرازي)
അല്ലാഹു ഒരു തടിയാണെന്നും അവന് ഒരു സ്ഥലമുണ്ടെന്നും പറയുന്നവരുടെ സിദ്ധാന്തത്തിൽ നിന്നാണ് വിഗ്രഹാരാധന ഉത്ഭവിച്ചത്, കാരണം വിഗ്രഹാരാധന നടത്തുന്നവർ പറയുന്നത്: "അല്ലാഹു പ്രകാശങ്ങളിൽ ഏറ്റവും വലിയ ഒരു പ്രകാശമാണ്, അല്ലാഹുവിന്റെ ഇരിപ്പിടമാകുന്ന സിംഹാസനത്തെ ചുറ്റിപ്പറ്റിയുള്ള മാലാഖമാർ, ആ ഏറ്റവും വലിയ പ്രകാശവുമായി ചേർത്തി നോക്കുമ്പൊൾ ചെറിയ പ്രകാശങ്ങളാണ്. അങ്ങനെ ഈ സിദ്ധാന്തത്തിൽ വിശ്വസിച്ചവർ, തങ്ങളുടെ ആരാധ്യൻ്റെ പ്രതിച്ഛായയിൽ, ഏറ്റവും വലിയ വിഗ്രഹമായ ഒരു വിഗ്രഹത്തെ ഉണ്ടാക്കി. വലിപ്പത്തിലും, ചെറുതിലും, ബഹുമാനത്തിലും, വ്യത്യസ്ത പുലർത്തുന്ന മാലാഖമാരുടെ രൂപത്തിൽ അവർ വേറെ കുറെ വിഗ്രഹങ്ങളെയും ഉണ്ടാക്കി. ഒരു ഇലാഹിനെയും കുറെ മലക്കുകളെയും ആരാധിക്കുന്നുവെന്ന വിശ്വാസത്തിൽ അവർ ആ വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ മുഴുകി. അതുകൊണ്ടാണ് വിഗ്രഹാരാധകരുടെ മതം ഉയർന്നുവന്നത് അല്ലാഹുവിന് തടിയുണ്ട് എന്ന വിശ്വാസത്തിൽ നിന്നാണെന്ന് പറയുന്നത്.
തൗഹീദുൽ അസ്മാഇവസ്വിഫാത്തിൻ്റെ മറവിൽ സലഫികൾ തൗഹീദിന് കടഘ വിരുദ്ധമായ തശ്ബീഹ് വാദമാണ് പ്രചരിപ്പിക്കുന്നത്.
തശ്ബീഹ് വാദമാണങ്കിലൊ ബഹു ദൈവ വിശ്വാസത്തിന് ബലം നൽകുന്നതും ഏറ്റവും വലിയ ദൈവനിന്ദയുമാണ്.