Site-Logo
POST

മരിച്ചവർ അറിയുമോ!?

യാസീൻ കാമിൽ സഖാഫി കല്ലുവെട്ടുപാറ

|

30 Jul 2025

feature image

മരിച്ചവർ കേൾക്കുമോ എന്ന ചർച്ചക്കു പുറമെ ഇങ്ങനെയുള്ള ഒരു ചർച്ചക്ക് പ്രാമാണികമായിതന്നെ വലിയ പ്രസക്തിയുണ്ട്. ഇമാം ഇബ്നു ഹജറുൽ ഹൈതമി(﵀) വിനോടുള്ള ചോദ്യവും മറുപടിയും കാണാം.

)وَسُئِلَ) فَسَّحَ اللَّهُ فِي مُدَّتِهِ هَلْ يَعْلَمُ الْأَمْوَاتُ بِأَحْوَالِ الْأَحْيَاءِ وَبِمَا هُمْ فِيهِ؟ )فَأَجَابَ) بِقَوْلِهِ نَعَمْ لِحَدِيثِ مُسْنَدِ أَحْمَدَ «إنَّ أَعْمَالَكُمْ تُعْرَضُ عَلَى أَقَارِبِكُمْ وَعَشَائِرِكُمْ مِنْ الْأَمْوَاتِ فَإِنْ كَانَ خَيْرًا اسْتَبْشَرُوا وَإِنْ كَانَ غَيْرَ ذَلِكَ قَالُوا اللَّهُمَّ لَا تُمِتْهُمْ حَتَّى تَهْدِيَهُمْ كَمَا هَدَيْتَنَا» وَبِهِ يُعْلَمُ أَنَّهَا إنَّمَا تُعْرَضُ عَلَى صَالِحِي الْأَقَارِبِ.......... (الفتاوى الفقهية الكبرى ٢/‏٢٩ — ابن حجر الهيتمي (ت ٩٧٤)

ചോദ്യം: മരിച്ചവർ ജീവിച്ചിരിക്കുന്നവരുടെ അവസ്ഥകൾ അറിയുമോ!? മറുപടി: അതെ, മുസ്നദ് അഹ്മദിൽ “തീർച്ചയായും നിങ്ങളുടെ അമലുകൾ നിങ്ങളിൽ നിന്ന് മരണപ്പെട്ട കുടുംബക്കാർക്ക് കാണിക്കപ്പെടും. അത് സൽകർമ്മങ്ങളാണെങ്കിൽ അവർ സന്തോഷിക്കും തിന്മകളാണെങ്കിൽ അവർ നന്മയിലേക്ക് നയിക്കാൻ അല്ലാഹുവിനോട് ദുആ ചെയ്യും.” എന്ന ഹദീസുണ്ട്. ഈ ഹദീസിൽ നിന്ന് ഇത് നല്ലവരായി മരണപ്പെട്ട കുടുംബക്കാർക്ക് മാത്രമാണ് അമലുക  ൾ കാണിക്കപ്പെടുകയെന്ന് മനസ്സിലാക്കാം. (ഫതാവൽ കുബ്റാ/ ഇമാം ഇബ്നു ഹജറുൽ ഹൈതമി(﵀):2/29)


മുസ്നദ് അഹ്മദിലെ ഹദീസിനു പുറമെ, ഇനിയും നിരവധി ഹദീസുകൾ ഇമാം ഈ വിഷയത്തിൽ കൊണ്ടുവരുന്നുണ്ട്. ഇതേ ചോദ്യത്തിന് ഇതിലുള്ളതിനേക്കാൾ വിശാലമായി ഇമാം സുയൂഥി(﵀) തന്റെ ‘അൽഹാവീ ലിൽഫതാവ’യിൽ തെളിവുകളുദ്ധരിച്ചു മരണപ്പെട്ടവർ അറിയുമെന്ന് വ്യക്തമായി പറയുന്നുണ്ട്.

ഇബ്നു തൈമിയ്യ തന്റെ ഫതാവയിലും സമാനമായി പറയുന്നത് കാണുക.

(وَسُئِلَ): عَنْ الْأَحْيَاءِ إذَا زَارُوا الْأَمْوَاتَ هَلْ يَعْلَمُونَ بِزِيَارَتِهِمْ؟ وَهَلْ يَعْلَمُونَ بِالْمَيِّتِ إذَا مَاتَ مِنْ قَرَابَتِهِمْ أَوْ غَيْرِهِ؟ (فَأَجَابَ) الْحَمْدُ لِلَّهِ، نَعَمْ قَدْ جَاءَتْ الْآثَارُ بِتَلَاقِيهِمْ وَتَسَاؤُلِهِمْ وَعَرْضِ أَعْمَالِ الْأَحْيَاءِ عَلَى الْأَمْوَاتِ،) مجموع الفتاوى ٢٤/‏٣٣١ — ابن تيمية (ت ٧٢٨)

ചോദ്യം: മരിച്ചവർ അവരെ സിയാറത് ചെയ്യുന്നവരെ അറിയുമോ!? കുടുംബത്തിലോ മറ്റോ മരണപ്പെട്ടവരെ ഇവർക്ക് അറിയാൻ സാധിക്കുമോ!? മറുപടി: അതെ, മരിച്ചവരുടെ അർവാഹുകൾ പരസ്പരം കണ്ടുമുട്ടുമെന്നും ചോദിക്കുമെന്നും ജീവിച്ചിരിക്കുന്നവരുടെ അമലുകൾ മരണപ്പെട്ടവർക്ക് കാണിക്കപ്പെടുമെന്നതിലും നിരവധി അസറുകൾ വന്നിട്ടുണ്ട്..... (മജ്മൂഉൽ ഫതാവാ / ഇബ്നു തൈമിയ്യ:24/331)

ഇമാം ബുഖാരി(﵀) തന്റെ താരീഖിലും ഹാക്കിം(﵀) മുസ്തദ്റകിലും അബൂദാവൂദ്(﵀) മുസ്നദിലും ഇമാം ത്വബ്റാനി(﵀), ഇമാം ബൈഹഖി(﵀) ഇമാം ഇബ്നു അബിദ്ദുൻയാ(﵀) ഇബ്നു അബ്ദുൽ ബർ(﵀) തുടങ്ങിയ നിരവധി ഇമാമീങ്ങൾ മരിച്ചവർ അവരുടെ കുടുംബക്കാർ ചെയ്യുന്ന അമലുകൾ അറിയുമെന്ന് തെളിയിക്കുന്ന വ്യത്യസ്ഥ ഹദീസുകൾ ഈ വിഷയത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവയിൽ സ്വഹീഹാണെന്നും ളഈഫാണെന്നും ഇമാമീങ്ങൾ തീർപ്പുകൽപ്പിച്ച ഹദീസുകളുണ്ട്. അതിലേറെ അസറുകളും സ്വഹാബതിന്റെ അംഗീകാരവും ഈ വിഷയത്തിൽ  കാണാനാകും. 

ഇത്തരത്തിൽ വാരിദായ അനവധി ഹദീസുകളും അസറുകളും പേജുകളോളം സനദു സഹിതം ഉദ്ധരിച്ചുകൊണ്ടാണ് ഇബ്നു തൈമിയ്യയുടെ ശിഷ്യനായ ഇബ്നുൽ ഖയ്യിം തന്റെ കിതാബുറൂഹ് തുടങ്ങുന്നത് തന്നെ. ഇബ്നു കസീറും മറ്റു നിരവധി ഇമാമീങ്ങളും ഇവയെല്ലാം ഒരുമിച്ചുകൂട്ടിക്കൊണ്ട് ഇതെല്ലാം കൂടുമ്പോൾ മരിച്ചവർ അറിയുമെന്ന വിഷയത്തിൽ തീർപ്പു കൽപ്പിക്കാൻ പറ്റുമെന്ന് വ്യക്തമായി രേഖപ്പെടുത്തുന്നതു  കാണുക.

وَالسَّلَفُ مُجْمِعُونَ عَلَى هَذَا، وَقَدْ تَوَاتَرَتِ الْآثَارُ عَنْهُمْ بِأَنَّ الْمَيِّتَ يَعْرِفُ بِزِيَارَةِ الْحَيِّ لَهُ وَيَسْتَبْشِرُ، فَرَوَى ابْنُ أَبِي الدُّنْيَا فِي كِتَابِ الْقُبُورِ عَنْ عَائِشَةَ، رضي الله عنها، قَالَتْ: قَالَ رَسُولُ اللَّهِ ﷺ: «مَا مِنْ رَجُلٍ يَزُورُ قَبْرَ أَخِيهِ وَيَجْلِسُ عِنْدَهُ، إِلَّا اسْتَأْنَسَ بِهِ وَرَدَّ عَلَيْهِ حَتَّى يَقُومَ».
۞ تفسير ابن كثير - ٦/‏٣٢٦ — ابن كثير (ت ٧٧٤) ۞ كتاب الروح -  ط العلمية ١/‏٥ — ابن القيم (ت ٧٥١) ۞ البحور الزاخرة في علوم الآخرة ١/‏٣٩٥ — السفاريني (ت ١١٨٨) ۞ فتح القريب المجيب على الترغيب والترهيب ١٤/‏٨٨ — حسن بن علي الفيومي (ت ٨٧٠) ۞ فيض القدير ٢/‏٣٩٨  عبد الرؤوف المناوي (ت ١٠٣١)

മരണപ്പെട്ടവർ അറിയുമെന്ന വിഷയത്തിൽ സലഫുകൾ (മുൻഗാമികൾ) ഏകോപിച്ചിരിക്കുന്നു. സലഫുകളിൽ നിന്ന് ജീവിച്ചിരിക്കുന്നവരുടെ സിയാറത് ഖബറിലുള്ളവർ അറിയുകയും അതുകൊണ്ട് സന്തോഷിക്കുകയും ചെയ്യുമെന്നതിന്റെ തെളിവുകൾ അനിഷേധ്യമാകും വിധം ദീനിൽ സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. (തഫ്സീർ ഇബ്നു കസീർ:6/326) (കിതാബു റൂഹ്/ഇബ്നുൽ ഖയ്യിം:67325)

ഇതിനെല്ലാം പുറമെ സ്വഹാബത് ഇതനുസരിച്ച് നന്മകൾ വർദ്ധിപ്പിക്കാൻ ശ്രദ്ധിച്ചത് അബൂദാവൂദ്(﵀) ഉദ്ധരിക്കുന്നു.

- حَدَّثَنَا أَبُو دَاوُدَ قَالَ: نا مُوسَى بْنُ إِسْمَاعِيلَ، قَالَ: نا ابْنُ الْمُبَارَكِ، قَالَ: أنا صَفْوَانُ بْنُ عَمْرِو بْنِ عَبْدِ الرَّحْمَنِ بْنِ جُبَيْرِ بْنِ نُفَيْرٍ، قَالَ قَالَ أَبُو الدَّرْدَاءِ: أَلَا إِنَّ أَعْمَالَكُمْ تُعْرَضُ عَلَى عَشَائِرِكُمْ، فَمُسَاؤُونَ وَمُسَرُّونَ، فَأَعُوذُ بِاللَّهِ أَنْ أَعْمَلَ عَمَلًا يَخْزَى بِهِ عَبْدُ اللَّهِ بْنُ رَوَاحَةَ. وَهُوَ أَخُوهُ مِنْ أُمِّهِ.
۞ الزهد لأبي داود ١/‏١٩٨ — أبو داود (ت ٢٧٥) (ت ٦٧١) ۞ الزهد والرقائق - ابن المبارك - /‏٤٢ — ابن المبارك (ت ١٨١) ۞ المنامات ١/‏٩ — ابن أبي الدنيا ۞ التذكرة بأحوال الموتى وأمور الآخرة ١/‏٢٣١ — القرطبي، شمس الدين (ت ٢٨١) ۞ أحكام تمني الموت  ١/‏٦٤ — محمد بن عبد الوهاب (ت ١٢٠٦) ۞ سلسلة الأحاديث الصحيحة ٦/‏٦٠٧ — ناصر الدين الألباني (ت ١٤٢٠) وهذا إسناد رجاله ثقات 

സ്വഹാബീ വര്യനായ അബുദർദാഅ്(﵀) പറയാറുണ്ടായിരുന്നു. “നിങ്ങളുടെ അമലുകൾ നിങ്ങളിൽ മരണപ്പെട്ടവർക്ക് വെളിവാക്കപ്പെടും. അങ്ങനെ അവർ സന്തോഷിക്കുകയും ദുഖിക്കുകയും ചെയ്യും.” ശേഷം അവിടുന്ന് ദുആ ചെയ്യും. “അബ്ദുല്ലാഹിബ്നു റവാഹ(റ) കണ്ടു ദുഖിക്കുന്ന അമലിനെ തൊട്ട് എന്നെ നീ കാക്കേണമേ..” (കിതാബു സുഹ്ദ്/ ഇമാം അബൂദാവൂദ്(﵀): 220)

ഈ സംഭവം ഇബ്നു അബ്ദുൽ വഹാബ് വരെ ഉദ്ധരിച്ചിട്ടുണ്ട്. അൽബാനി പോലും സ്വഹീഹാണെന്നും മുസ്നദ് അഹ്മദിലെ ഹദീസിന് ഇത് ഉപോൽപകമാണെന്നും പറയുന്നുണ്ട്. ഇബ്നുൽ ഖയ്യിം തന്റെ നൂനിയ്യയിൽ വളരെ സരളമായി മരിച്ചവർ അറിയുമെന്ന വിഷയം അവതരിപ്പിക്കുന്നത് കാണുക.

٢٩٥٠- إن كَانَ سَعْيًا صَالِحًا فَرِحُوا بِهِ ... وَاسْتَبشَرُوا يَا لَذَّةَ الفَرْحَانِ
٢٩٥١ - أوْ كَانَ سَعْيًا سَيِّئًا حَزِنُوا وَقَا ... لُوا رَبِّ رَاجِعْهُ إِلَى الإِحْسَانِ
٢٩٥٢ - وَلِذَا اسْتَعَاذَ مِنَ الصَّحَابَةِ مَنْ رَوَى ... هَذَا الحَديثَ عَقِيبَهُ بِلِسَانِ
٢٩٥٣  يَا رَبِّ إِنِّي عَائِذٌ مِنْ خِزْيَةٍ ... أَخْزَى بِهَا عِنْدَ القَريبِ الدَّانِي
٢٩٥٤ - ذَاكَ الشَّهيدُ المرْتَضَى ابْنُ رَوَاحَةَ الـ ... ـمَحْبُوُّ بِالغُفْرَانِ والرِّضوَانِ

ചുരുക്കത്തിൽ മരിച്ചവർ അവരുടെ കുടുംബക്കാരുടെ അമലുകൾ ദർശിക്കുമെന്നത് അനവധി രേഖകൾ കൊണ്ട് നിശേധിക്കാനാകാത്ത വിധം സ്ഥിരപ്പെട്ടതാണ്. ഇമാം ഖുർത്വുബി(റ) അടക്കം നിരവധി ഇമാമീങ്ങൾ ഈ വിഷയത്തിന് മാത്രം പ്രത്യേകം അധ്യായം നൽകി വിശദീകരിക്കുന്നുണ്ട്. ചില കിതാബുകളിൽ നിന്ന്

عَرْضُ أَعْمَالِ الْأَحْيَاءِ عَلَى الْأَمْوَاتِ (المنامات لابن أبي الدنيا ١/‏٥ — ابن أبي الدنيا (ت ٢٨١)
باب ما جاء في تلاقي الأرواح في السماء والسؤال عن أهل الأرض وفي عرض الأعمال (التذكرة بأحوال الموتى وأمور الآخرة ١/‏٢٣٠ — القرطبي، شمس الدين (ت ٦٧١)
الخصوصية الثامنة والسبعون: عرض أعمال الأحياء على أقاربهم من الموتى فيه (نور اللمعة في خصائص الجمعة ١/‏١١٠ — الجلال السيوطي (ت ٩١١)
فصل فِي تَحْقِيق أَن روح الْحَيّ تخرج فِي النّوم وتسري إِلَى حَيْثُ شَاءَ الله تَعَالَى وتلاقي الْأَرْوَاح وَغَيرهَا (شرح الصدور بشرح حال الموتى والقبور ١/‏٢٦٦ — الجلال السيوطي (ت ٩١١)
فصل: في عرض أعمال الأحياء على أقاربهم الأموات (تسلية أهل المصائب ١/‏٢٠٥ — المنبجي (ت ٧٨٥)
باب عرض الأعمال على الأموات (غاية المقصد فى زوائد المسند ٤/‏٤١٢ — نور الدين الهيثمي (ت ٨٠٧)
بَابُ عَرْضِ أَعْمَالِ الْأَحْيَاءِ عَلَى الْأَمْوَاتِ (مجمع الزوائد ومنبع الفوائد ٢/‏٣٢٨ — نور الدين الهيثمي (ت ٨٠٧)

 

Related Posts