Site-Logo
POST

കൊണ്ടോട്ടി കൈക്കെതിരെ ശൈഖുനാ പാങ്ങിൽ എ പി അഹ്മദ് കുട്ടി മുസ്‌ലിയാരും

ഉമൈർ ബുഖാരി

|

29 May 2025

feature image

കൊണ്ടോട്ടി കൈക്കെതിരെ അതിശക്തമായ നിലപാടെടുത്ത പണ്ഡിതനാണ് ശൈഖുനാ പാങ്ങിൽ എ പി അഹ്മദ് കുട്ടി മുസ്‌ലിയാർ. വ്യക്തിഗതമായും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് എന്ന നിലയിൽ ഫറോഖിൽ നടന്ന സമസ്ത ആറാം സമ്മേളനത്തിലും പാങ്ങിൽ ഉസ്താദ് കൈക്കാർക്കെതിരെ രംഗത്തുവന്നു. അതിനു തെളിവാണ് ഉസ്താദ് നൽകിയ രണ്ട് ഫത്‌വകൾ. ശൈഖ് ജിഫ്‌രി തങ്ങൾ, മമ്പുറം തങ്ങൾ, മകൻ ഫള്ൽ തങ്ങൾ, ഉമർ ഖാളി തുടങ്ങിയവരെ പരാമർശിച്ച് ഇരു ഫത്‌വകളിലും നിശിതമായ വിമർശനമാണ് കൈക്കാർക്കെതിരെ ഉസ്താദ് ഉന്നയിക്കുന്നത്. 
ആദ്യ ഫത്‌വയിൽ മുഹമ്മദ് ശാഹ് പിഴച്ച വാദക്കാരനായിരുന്നുവെന്ന് വിശദീകരിക്കുന്നതോടൊപ്പം അദ്ദേഹത്തിനെതിരെ മതവിധി നൽകിയ മലബാർ, ഉത്തരേന്ത്യ, മക്ക, മദീന, ഈജിപ്ത് എന്നിവിടങ്ങളിലെ പ്രസിദ്ധരായ പണ്ഡിതന്മാരുടെ പേരുകളും ഉദ്ധരിക്കുന്നുണ്ട്. 

പറമ്പിൽ ഉണ്ണീൻകുട്ടി, കള്ളിവളപ്പിൽ ബീരാൻ എന്നിവർ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയാണ് രണ്ടാം ഫത്‌വ. 

കിതാബിന്റെ ഇബാറത് സഹിതം ജവാബ് തരാൻ ആവശ്യപ്പെട്ടതിനാൽ അപ്രകാരമാണ് ഫത്‌വ നൽകിയിട്ടുള്ളത്. ജിഫ്‌രി തങ്ങൾ, മമ്പുറം തങ്ങൾ, ഉമർ ഖാളി എന്നീ മഹാരഥന്മാരും കൻസുൽ ബറാഹീനും രണ്ടാം ഫത്‌വയിൽ അവലംബമായി കടന്നുവരുന്നു. 
196 പേജുകളുള്ള പാങ്ങിൽ ഉസ്താദിന്റെ ഫതാവയിൽ 78 - 82.പേജുകളിലാണ് ഈ ഫത്‌വ ഉള്ളത്. 
ഉപരിസൂചിത രണ്ട് ഫത്‌വകളും ആധികാരികമാണ്. അവയിൽ ഉസ്താദിന്റെ പേര്, തിയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, പരമ്പരാഗതമായി ഉസ്താദിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന അപൂർവ്വ മാനുസ്ക്രിപ്റ്റാണ് ഫതാവ എന്നതും എടുത്തു പറയേണ്ടതാണ്.

 

Related Posts