ജമാഅത്തെ ഇസ്ലാമിയുമായുള്ള മുഖ്യധാരാ സുന്നി വിശ്വാസികളുടെ എതിർപ്പ് വെറും രാഷ്ട്രീയപരം മാത്രമല്ല ആദർശപരം കൂടിയാണ്,
എതിർപ്പിൻ്റെ മുഖ്യ കാരണങ്ങൾ
(1) ജനാധിപത്യ വ്യവസ്ഥയിലുള്ള പാർമെൻ്റുകളിലും അസംബ്ലികളിലും വോട്ട് ചെയ്യൽ ഹറാമാണെന്ന് മാത്രമല്ല അത് എകദൈവ വിശ്വാസത്തിനെതിരായ ശിർക്കാണെന്ന് ജമാഅത്തെ ഇസ്ലാമി പഠിപ്പിക്കുന്നു.
മൗദൂദി എഴുതുന്നത് കാണുക,
"ജനാധിപത്യ വ്യവസ്ഥയിലുള്ള പാര്‍ലമെന്റുകളിലും അസംബ്ലികളിലും അംഗത്വം നേടുന്നത് ഹറാമാണ് അവര്‍ക്ക് വോട്ട് ചെയ്യുന്നതും ഹറാമാണ്. കാരണം വോട്ട് ചെയ്യുകയെന്നാല്‍ ഇവിടത്തെ ഭരണഘടനയനുസരിച്ച് നിയമങ്ങളുണ്ടാക്കാനുള്ള വ്യക്തികളെതിരഞ്ഞെടുക്കലാണ് അത് പൂര്‍ണമായും ഏകദൈവ വിശ്വാസത്തിനെതിരാണ് (മൗദൂദി, റസാഇൽ വൊ മസാഇല്‍, ( 304).
(2) മതേതര ജനാധിപത്യ വ്യവസ്ഥക്കെതിരെ മുസ്ലിംകൾ സമരം ചെയ്യണമെന്ന് ജമാഅത്തെ ഇസ്ലാമി പ്രഖ്യാപിക്കുന്നു.
"നിങ്ങൾ പരിശുദ്ധ ഖുർആനും തിരുദൂതരും ആവിഷ്കരിച്ച ഇസ്‌ലാമിലാണ് യഥാർത്ഥത്തിൽ വിശ്വസിക്കുന്നതെങ്കിൽ നിങ്ങൾ എവിടെയായിരുന്നാലും ശരി, മതേതര ഭൗതികത്വ സിദ്ധാന്തത്തിൽ അധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും പകരം ദൈവിക വിശ്വാസത്തിൽ അധിഷ്ഠിതമായ അമാനുഷിക പ്രാതിനിധ്യത്തെ സ്ഥാപനാർത്ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത മതകർത്തവ്യം മാത്രമാകുന്നു;
(മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം. പേജ്: 22)
മൗലാനാ മൗദൂദി - ഐ പി എച്ച്)
ഈ പുസ്തകങ്ങളൊന്നും ജമാഅത്തുകാർ ഇന്നും പിൻവലിച്ചിട്ടില്ലെന്ന് മാത്രമല്ല അവരുടെ പ്രസിദ്ധീകരണ വിഭാഗമായ ഐ പി എച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നതുമാണ്, മാത്രമല്ല ഇന്നും ജമാഅത്തെ ഇസ്ലാമി ഇതേ ആശയമാണ് പിന്തുടരുന്നത്. ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുതുന്നത് നോക്കൂ
"ദൈവേതരവ്യവസ്ഥ സ്ഥാപിക്കാനോ നിലനിർത്താനോ ഉദ്ദേശിച്ചോ ലക്ഷ്യം വെച്ചോ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്യുക അത് നിഷിദ്ധവും തൗഹീദിന്ന് വിരുദ്ധവുമാണ്. ഇത് അന്നും ഇന്നും എന്നും അങ്ങനെ തന്നെ."(ജമാഅത്തെ ഇസ്‌ലാമി
ലഘു പരിചയം പേജ് 125)
ജമാഅത്തെ ഇസ്ലാമിക്കെതിരെ മുഖ്യധാരാ വിശ്വാസികളുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടാവുമ്പോൾ ജമാഅത്ത് പ്രൊഫൈലുകൾ പയറ്റുന്ന ഒരടവുണ്ട്
“സുന്നികൾ പഠിപ്പിക്കുന്ന കിതാബുകളിൽ മുസ്ലിംകൾ ഒരു ഇമാമിനെ നിശ്ചയിക്കൽ നിർബന്ധമാണെന്ന് പറയുന്നുണ്ടെന്ന്”
എന്നാൽ അതിനു പണ്ഡിതന്മാർ നൽകുന്ന വിശദീകരണങ്ങളോ നിബന്ധനകളോ അവർ ബോധപൂർവ്വം മറച്ചുവെക്കുകയും ചെയ്യുന്നു.
നമുക്ക് ചോദിക്കാനുള്ളത് ഇത്രമാത്രമാണ്;
* ജനാധിപത്യ വ്യവസ്ഥയിൽ ജീവിക്കുന്ന ഒരു മുസ്ലിം വോട്ട് ചെയ്യുന്നത് ഹറാമാണെന്നും തൗഹീദിന് വിരുദ്ധമാണെന്നും പറഞ്ഞ ഏതെങ്കിലും ഒരു മുസ്ലിം പണ്ഡിതനെ നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാനാവുമോ?
* ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലികൾ ജനാധിപത്യ വ്യവസ്ഥയ്ക്കെതിരെ സമരം നയിക്കണമെന്ന മൗദൂദിയുടെ വാദം നിങ്ങൾ ഇപ്പോഴും അംഗീകരിക്കുന്നുണ്ടോ? ഇല്ലെങ്കിൽ;ഒരു കാലത്ത് ശിർക്കായത് എന്ന് മുതലാണ് നിങ്ങൾക്ക് തൗഹീദായത് ?