Site-Logo
POST

ഹജ്ജ് കഴിഞ്ഞു യാത്ര തിരിച്ചാലുള്ള ചില സുന്നതുകൾ

ശംസുദ്ദീൻ നിസാമി

|

11 Jun 2025

feature image

• ഹജ്ജ് കർമം കഴിഞ്ഞവരെ കണ്ടു മുട്ടുമ്പോൾ قَبِلَ اللَّهُ حَجَّكَ، وَغَفَرَ ذَنْبَكَ  وأخْلَفَ نَفَقَتَكَ എന്നു ചൊല്ലുക 

(അർത്ഥം : അല്ലാഹു, നിങ്ങളുടെ ഹജ്ജ് സ്വീകരിക്കുകയും ദോഷം പൊറുക്കുകയും ചിലവഴിച്ചതിനു പകരം നൽകുകയും ചെയ്യട്ടെ..)

• ഹാജിയെ ആലിംഗനം ചെയ്യുക, ചുംബിക്കുക..
(ആലിംഗനവും ചുംബനവും  ദീർഗ്ഗയാത്ര കഴിഞ്ഞു വരുന്നവരെയെല്ലാം സുന്നതുണ്ട്. ഹജ്ജ് യാത്രയുടെ മാത്രം പ്രത്യേകതയല്ല)

• യാത്ര കഴിഞ്ഞു വരുന്നവർ വീട്ടുകാർക്ക് ഹദ്‌യകൾ കൊണ്ടു വരിക

• യാത്ര കഴിഞ്ഞു വരുന്നവർക്ക്  സദ്യ ഒരുക്കി വെക്കുക

• വീടിനടുത്തുള്ള പള്ളിയിൽ കയറി, "യാത്ര കഴിഞ്ഞു വരുന്നവർക്കുള്ള  സുന്നത് നിസ്കാരം നിർവഹിക്കുന്നു" എന്ന നിയ്യത്തോടെ രണ്ടു റക്അത് നിസ്കരിക്കുക. വീടിനോടേറ്റമടുത്ത് നിൽക്കുന്ന പള്ളിയാണ് നിസ്കരിക്കാൻ കൂടുതൽ നല്ലത്.

• മേൽ നിസ്കാരം പള്ളിയിൽ നിന്നും  നടന്നില്ലെങ്കിൽ,വീട്ടിൽ കയറിയ ഉടനെ വീട്ടിൽ പ്രവേശിച്ചാലുള്ള രണ്ടു റക്അത് നിസ്കാരം നിർവഹിക്കുക.
ഈ നിസ്കാരത്തിൽ ഫാതിഹക്കു ശേഷം കാഫിറൂന, ഇഖ്ലാസ് സൂറത്തുകൾ ഓതുക 

(ﺧﺎﺗﻤﺔ) ﻳﺴﻦ ﺃﻥ ﻳﺤﻤﻞ اﻟﻤﺴﺎﻓﺮ ﺇﻟﻰ ﺃﻫﻠﻪ ﻫﺪﻳﺔ ﻟﻤﺎ ﺭﻭاﻩ اﻟﺒﻴﻬﻘﻲ ........ﻭﺃﻥ ﻳﻘﺎﻝ ﻟﻪ ﺇﻥ ﻛﺎﻥ ﺣﺎﺟﺎ ﻗﺒﻞ اﻟﻠﻪ ﺣﺠﻚ وغفر ذنبك وأخلف نفقتك.......... ﻭاﻟﺴﻨﺔ ﺃﻥ ﻳﺒﺪﺃ ﻋﻨﺪ ﺩﺧﻮﻟﻪ ﺑﺄﻗﺮﺏ ﻣﺴﺠﺪ ﻓﻴﺼﻠﻲ ﻓﻴﻪ ﺭﻛﻌﺘﻴﻦ ﺑﻨﻴﺔ ﺻﻼﺓ اﻟﻘﺪﻭﻡ ﻭﺗﺴﻦ اﻟﻨﻘﻴﻌﺔ ﻭﻫﻲ ﻃﻌﺎﻡ ﻳﻌﻤﻞ ﻟﻘﺪﻭﻡ اﻟﻤﺴﺎﻓﺮ ﻭﺳﻴﺄﺗﻲ ﻓﻲ اﻟﻮﻟﻴﻤﺔ ﺑﻴﺎﻧﻬﺎ ﺇﻥ ﺷﺎء اﻟﻠﻪ ﺗﻌﺎﻟﻰ ﻣﻐﻨﻲ ﻭﻧﻬﺎﻳﺔ 
(شرواني (بحذف) ٤/٢١٤)

(ﻗﻮﻟﻪ: ﻗﺒﻞ ﺃﻥ ﻳﺪﺧﻞ ﻣﻨﺰﻟﻪ) ﺃﻱ ﻭﻳﻨﺒﻐﻲ ﻟﻪ ﻣﺮاﻋﺎﺓ ﺃﻗﺮﺏ اﻟﻤﺴﺎﺟﺪ ﺇﻟﻰ ﻣﻨﺰﻟﻪ ﻭﺃﻥ اﻟﺴﻨﺔ ﺗﺤﺼﻞ ﺑﻐﻴﺮﻩ ﺃﻳﻀﺎ
(شبرا ملسي ٢/١٢٢)

ﻭ ﺭﻛﻌﺘﺎﻥ "ﻋﻨﺪ اﻟﻘﺪﻭﻡ" ﻣﻦ اﻟﺴﻔﺮ ﻭﻳﺒﺪﺃ ﺑﻬﻤﺎ "ﻓﻲ اﻟﻤﺴﺠﺪ" ﻗﺒﻞ ﺩﺧﻮﻟﻪ ﻣﻨﺰﻟﻪ ﻭﻳﻜﻔﻴﺎﻧﻪ ﻋﻦ ﺭﻛﻌﺘﻲ ﺩﺧﻮﻟﻪ ﻓﺈﻧﻬﻤﺎ ﺳﻨﺔ ﺃﻳﻀﺎ ﻭﺇﻥ ﺩﺧﻠﻪ ﻣﻦ ﻏﻴﺮ ﺳﻔﺮ
(شرح با فضل)
:قوله ( عن ركعتي دخوله) أي المنزل ( موهبة على با فضل)

ويقرأ فيهما سورتي الإخلاص .... الخ (موهبة)

ﻭﻳﺴﻦ ﺗﻘﺒﻴﻞ ﻗﺎﺩﻡ ﻣﻦ ﺳﻔﺮ ﻭﻣﻌﺎﻧﻘﺘﻪ ﻟﻻﺗﺒﺎﻉ اﻟﺼﺤﻴﺢ ﻓﻲ ﺟﻌﻔﺮ - ﺭﺿﻲ اﻟﻠﻪ ﻋﻨﻪ -، ﻟﻤﺎ ﻗﺪﻡ ﻣﻦ اﻟﺤﺒﺸﺔ، (تحفة المحتاج ٩/٢٣٠)
 

Related Posts