ആശൂറാ ദിനം വളരെ പവിത്രമാണ്.. പരമാവധി ഇബാദത്തുകൊണ്ട് ധന്യമാക്കണം..
ആശൂറാദിനത്തിൽ തന്റെ ചിലവിൽ കഴിയുന്നവർക്ക് സമൃതമായ ഭക്ഷണവിഭവങ്ങൾ നൽകിയാൽ ആ വർഷം മുഴുവൻ അല്ലാഹു (﷾) അദ്ദേഹത്തിനു അഭിവൃതി നൽകുന്നതാണെന്ന് നബി (ﷺ) പഠിപ്പിക്കുന്നുണ്ട്.
സ്വഹാബിയായ ജാബിർ (﵁) ഇതനുഭവിച്ചറിഞ്ഞിട്ടുണ്ടെന്ന് പറയുന്നുണ്ട്..
സുഫ് യാനു ബിനു ഉയയ്ന (റ) അൻപത്/അറുപത് വർഷം ഈ അഭിവൃതി അനുഭവിച്ചറിഞ്ഞവരാണെന്നു ഇമാമുമാർ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ അന്നേദിവസം കുളി, സുറുമയിടൽ, യതീമിന്റെ തല തടവൽ തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം സുന്നതില്ല. മറ്റു ദിവസം ചെയ്യാവുന്നപോലെ അന്നേ ദിവസവും ചെയ്യാം അല്ലാതെ പ്രത്യേകത ഉദ്ദേശിച്ചു ചെയ്യൽ ചീത്ത ബിദ്അതാനെന്നും അതുമായി ബന്ധപ്പെട്ടു ഹദീസായി ഉദ്ധരിക്കപ്പെട്ടവ വ്യാജമാണെന്ന് ഇമാമുകൾ പഠിപ്പിച്ചിട്ടുണ്ട്.
കൂടാതെ പ്രസ്തുത ദിനത്തിലാണ് ഇബ്രാഹിം , യഅ്ഖുബ്, യൂസുഫ്, ആദം, നൂഹ് (﵈) തുടങ്ങിയ നബിമാരുമായി ബന്ധപ്പെട്ട ചില പ്രധാന സംഭവങ്ങൾ സംഭവച്ചതെന്നു ഉദ്ധരിക്കപ്പെട്ടതിനെ ഇമാം ഇബ്നു ഹജർ (﵀) മൗളൂആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മൗളൂഉകൾ ഉദ്ധരിക്കാൻ പാടില്ലെന്നത് പ്രസിദ്ധമാണല്ലോ..
എന്നാൽ മൂസാ (﵇) ഫിർഔനിൽ നിന്നും രക്ഷ പ്രാപിച്ചത് മഹർറം 10 നായിരുന്നുവെന്നു സ്വഹീഹുൽ ബുഖാരി 3397 ആം നമ്പർ ഹദീസിൽ നിന്നും മനസിലാക്കാം.
ചുരുക്കത്തിൽ മുഹറം 10 നു നോമ്പ് വളരെ മഹത്വമുള്ളതും പ്രസ്തുത ദിനം ഭക്ഷണവിശാലതചെയ്യണമെന്നും സൽകർമങ്ങൾ ധാരാളം ചെയ്യണമെന്നതിലും തർക്കമില്ല.. മേൽ പറഞ്ഞ ചില സൽകർമങ്ങൾ അന്നേ ദിവസം പ്രത്യേകം കൽപ്പിക്കപ്പെട്ടതാണെന്ന് പ്രചരിപ്പിക്കലും ആ വിശ്വാസത്തിൽ ചെയ്യലുമാണ് വിലക്കുള്ളത്
ﻭﺣﺎﺻﻠﻪ ﺃﻥ ﻣﺎ ﻭﺭﺩ ﻣﻦ ﻓﻌﻞ ﻋﺸﺮ ﺧﺼﺎﻝ ﻳﻮﻡ ﻋﺎﺷﻮﺭاء ﻟﻢ ﻳﺼﺢ ﻓﻴﻬﺎ ﺇﻻ ﺣﺪﻳﺚ اﻟﺼﻴﺎﻡ ﻭاﻟﺘﻮﺳﻌﺔ ﻋﻠﻰ اﻟﻌﻴﺎﻝ، ﻭﺃﻣﺎ ﺑﺎﻗﻲ اﻟﺨﺼﺎﻝ اﻟﺜﻤﺎﻧﻴﺔ: ﻓﻤﻨﻬﺎ ﻣﺎ ﻫﻮ ﺿﻌﻴﻒ، ﻭﻣﻨﻬﺎ ﻣﺎ ﻫﻮ ﻣﻨﻜﺮ ﻣﻮﺿﻮﻉ.
(إعانة الطالبين)
ﻭﻗﺪ ﺳﺌﻞ ﺑﻌﺾ ﺃﺋﻤﺔ اﻟﺤﺪﻳﺚ ﻭاﻟﻔﻘﻪ ﻋﻦ اﻟﻜﺤﻞ ﻭاﻟﻐﺴﻞ ﻭاﻟﺤﻨﺎء ﻭﻃﺒﺦ اﻟﺤﺒﻮﺏ ﻭﻟﺒﺲ اﻟﺠﺪﻳﺪ ﻭﺇﻇﻬﺎﺭ اﻟﺴﺮﻭﺭ ﻳﻮﻡ ﻋﺎﺷﻮﺭاء ﻓﻘﺎﻝ ﻟﻢ ﻳﺮﺩ ﻓﻴﻪ ﺣﺪﻳﺚ ﺻﺤﻴﺢ ﻋﻨﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﻻ ﻋﻦ ﺃﺣﺪ ﻣﻦ ﺃﺻﺤﺎﺑﻪ ﻭﻻ اﺳﺘﺤﺒﻪ ﺃﺣﺪ ﻣﻦ ﺃﺋﻤﺔ اﻟﻤﺴﻠﻤﻴﻦ ﻻ ﻣﻦ اﻷﺭﺑﻌﺔ ﻭﻻ ﻣﻦ ﻏﻴﺮﻫﻢ ﻭﻟﻢ ﻳﺮﺩ ﻓﻲ اﻟﻜﺘﺐ اﻟﻤﻌﺘﻤﺪﺓ ﻓﻲ ﺫﻟﻚ ﻻ ﺻﺤﻴﺢ ﻭﻻ ﺿﻌﻴﻒ ﻭﻣﺎ ﻗﻴﻞ (ﺇﻥ ﻣﻦ اﻛﺘﺤﻞ ﻳﻮﻣﻪ ﻟﻢ ﻳﺮﻣﺪ ﺫﻟﻚ اﻟﻌﺎﻡ ﻭﻣﻦ اﻏﺘﺴﻞ ﻟﻢ ﻳﻤﺮﺽ ﻛﺬﻟﻚ ﻭﻣﻦ ﻭﺳﻊ ﻋﻠﻰ ﻋﻴﺎﻟﻪ ﻓﻴﻪ ﻭﺳﻊ اﻟﻠﻪ ﻋﻠﻴﻪ ﺳﺎﺋﺮ ﺳﻨﺘﻪ) ﻭﺃﻣﺜﺎﻝ ﺫﻟﻚ ﻣﺜﻞ ﻓﻀﻞ اﻟﺼﻼﺓ ﻓﻴﻪ ﻭﺃﻧﻪ ﻓﻴﻪ ﺗﻮﺑﺔ ﺁﺩﻡ ﻭاﺳﺘﻮاء اﻟﺴﻔﻴﻨﺔ ﻋﻠﻰ اﻟﺠﻮﺩﻱ ﻭﺇﻧﺠﺎء ﺇﺑﺮاﻫﻴﻢ ﻣﻦ اﻟﻨﺎﺭ ﻭﺇﻓﺪاء اﻟﺬﺑﻴﺢ ﺑﺎﻟﻜﺒﺶ ﻭﺭﺩ ﻳﻮﺳﻒ ﻋﻠﻰ ﻳﻌﻘﻮﺏ ﻓﻜﻞ ﺫﻟﻚ ﻣﻮﺿﻮﻉ ﺇﻻ ﺣﺪﻳﺚ اﻟﺘﻮﺳﻌﺔ ﻋﻠﻰ اﻟﻌﻴﺎﻝ ﻟﻜﻦ ﻓﻲ ﺳﻨﺪﻩ ﻣﻦ ﺗﻜﻠﻢ ﻓﻴﻪ...الخ
(الصواعق المحرقة للإمام ابن حجر الهيتمي رضي الله تعالى عنه)
واعلم أن ما يفعله الناس يوم عاشوراء من الإغتسال ولبس الثياب الجدد والإكتحال والتطيب والإختضاب بالحناء وطبخ الأطعمة بالحبوب وصلاة ركعات بدعة مذمومة ترك ذلك كله لأنه لم يفعله رسول الله صلى الله تعالى عليه وسلم وأصحابه ولا أحد من الأئمة الأربعة وغيرهم رضي الله تعالى عنهم وما روي فيها من الأحاديث فكذب موضوع .
إرشاد العباد للعلامة زين الدين المخدوم رضي الله تعالى عنه (٧٧))
ﻭاﺗﻔﻘﻮا ﻋﻠﻰ ﺗﺤﺮﻳﻢ ﺭﻭاﻳﺔ اﻟﻤﻮﺿﻮﻉ) ﺃﻱ ﺇﺫا ﻋﻠﻢ ﺃﻧﻪ ﻣﻮﺿﻮﻉ، (ﺇﻻ ﻣﻘﺮﻭﻧﺎ ﺑﺒﻴﺎﻧﻪ) ﺃﻱ ﺇﻻ ﻧﻘﻼ ﻣﺘﺼﻼ ﺑﺒﻴﺎﻥ ﻛﻮﻧﻪ ﻣﻮﺿﻮﻋﺎ
(نخبة الفكر)
ﻭﻋﻦ اﺑﻦ ﻣﺴﻌﻮﺩ ﻗﺎﻝ: ﻗﺎﻝ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ -: " «ﻣﻦ ﻭﺳﻊ ﻋﻠﻰ ﻋﻴﺎﻟﻪ ﻓﻲ اﻟﻨﻔﻘﺔ ﻳﻮﻡ ﻋﺎﺷﻮﺭاء ﻭﺳﻊ اﻟﻠﻪ ﻋﻠﻴﻪ ﺳﺎﺋﺮ ﺳﻨﺘﻪ» " ﻗﺎﻝ ﺳﻔﻴﺎﻥ: ﺇﻧﺎ ﻗﺪ ﺟﺮﺑﻨﺎﻩ ﻓﻮﺟﺪﻧﺎﻩ ﻛﺬﻟﻚ. ﺭﻭاﻩ ﺭﺯﻳﻦ. (مشكاة المصابيح)
...قال جابر الصحابي: جربناه فوجدناه صحيحا وقال ابن عيينة: جربناه خمسين أو ستين سنة
(فيض القدير على جامع الصغير للعلامة المناوي رحمه الله تعالى)