Site-Logo
POST

പൂച്ച: വളർത്തൽ, വില്പന, രോമം

ശംസുദ്ദീൻ നിസാമി

|

03 Jun 2025

feature image

പൂച്ച പലരുടെയും ഇഷ്ട്ടജീവിയാണ്. പൂച്ചയെ താലോലിക്കുന്നവരും വില്പന നടത്തുന്നവരുമുണ്ട്.

പലർക്കും പൂച്ചയുമായി ബന്ധപ്പെട്ടു ചില ആശങ്കകളുമുണ്ട്. പൂച്ചയെ പണത്തിനു പകരം വിൽപ്പന നടത്താമോ? പൂച്ചയുടെ രോമം നജസാണല്ലോ.. അതു വസ്ത്രത്തിലായാൽ നിസ്കാരം ശരിയാവുമോ..? തുടങ്ങിയ ആശങ്കകൾ…

പൂച്ചയുമായി ബന്ധപ്പെട്ട മതവിധി കർമ്മ ശാസ്ത്ര ഇമാമുകൾ വിവരിച്ചിട്ടുണ്ട്. അതു പൂച്ച പ്രേമികൾക്ക് സന്തോഷം നൽകുന്നതുമാണ്.

പൂച്ചയെ ആദരിക്കലും പോറ്റിവളർത്തലും പുണ്യകരമായ കാര്യമാണ്. വില്പന അനുവദനീയവുമാണ്.

ഹദീസിൽ,വില്പന പാടില്ലെന്നു പറഞ്ഞത്, കാട്ടുപൂച്ചയെ സംബന്ധിച്ചാണെന്നു നമ്മുടെ ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട്. (ഫതാവൽ കുബ്റാ)

പൂച്ച, ശുദ്ധിയുള്ള ജീവിയാണെങ്കിലും അതിന്റ  ശരീരത്തിൽ നിന്നും വേർപ്പെട്ട രോമം നജസാണ്. പക്ഷെ പൂച്ചയുടെ ശരീരത്തിൽ നിന്നും വേർപ്പെട്ട കുറഞ്ഞ രോമത്തിനു വിടുതിയുണ്ട്.(ഫത്ഹുൽ മുഈൻ) അപ്പോൾ കുറഞ്ഞ രോമം വസ്ത്രത്തിലോ മറ്റോ ഉണ്ടെങ്കിലും നിസ്കാരത്തിനു തകരാറൊന്നും വരില്ല.

ﻭﻳﺴﺘﺤﺐ ﺗﺮﺑﻴﺔ اﻟﻬﺮ ﻟﻘﻮﻟﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - «ﺇﻧﻬﺎ ﻣﻦ اﻟﻄﻮاﻓﻴﻦ ﻋﻠﻴﻜﻢ ﻭاﻟﻄﻮاﻓﺎﺕ» ﻭﻳﺼﺢ ﺑﻴﻊ اﻟﻬﺮ اﻷﻫﻠﻲ ﻭاﻟﻨﻬﻲ ﻋﻦ ﺛﻤﻦ اﻟﻬﺮ ﻣﺤﻤﻮﻝ ﻋﻠﻰ اﻟﻮﺣﺸﻲ ﻭﻳﺠﻮﺯ ﺃﻛﻞ اﻟﻬﺮ ﻋﻠﻰ ﻭﺟﻪ ﺿﻌﻴﻒ ﻭﻳﺴﺘﺤﺐ ﺇﻛﺮاﻣﻪ...الخ

فتاوى الكبرى ٤/٢٤٠

ﻗﺎﻝ ﺷﻴﺨﻨﺎ - ﻛﺎﻟﺴﻴﻮﻃﻲ، ﺗﺒﻌﺎ ﻟﺒﻌﺾ اﻟﻤﺘﺄﺧﺮﻳﻦ - ﺇﻧﻪ ﻳﻌﻔﻰ ﻋﻦ ﻳﺴﻴﺮ ﻋﺮﻓﺎ ﻣﻦ ﺷﻌﺮ ﻧﺠﺲ ﻣﻦ ﻏﻴﺮ ﻣﻐﻠﻆ (فتح المعين)

 

Related Posts