© 2023 Sunnah Club
26 Mar 2024
വിശുദ്ധ മക്കയിൽ ഹിജ്റ 1367ൽ ജനിച്ച് 1425 ൽ വഫാത്തായ സയ്യിദ് അലവി മാലികി (ന.മ ) അഹ്ലുസ്സുന്നയുടെ മുന്നണി പോരാളികളിൽ പ്രധാനിയാണ്.
ധർമത്തിന്റെ നിലനിൽപ്പിന് വേണ്ടി ജീവൻ ത്യജിച്ച് പോർമുഖത്തേക്ക് പുറപ്പെട്ട മുന്നൂറ്റിപതിമൂന്ന് മഹാമനീഷികളുടെ ഐതിഹാസികമായ ചരിത്രം. വിശ്വാസികൾക്ക് എന്നും ആവേശമാണ് ബദ്റിന്റെയും ബദ് രീങ്ങളുടെയും ധീരസ്മരണകൾ.
19 Mar 2024
കമ്മിറ്റിക്ക് നല്‍കാമോ? നൽകിയാൽ അത് വീടുമോ? തങ്ങന്മാര്ക്കും അമുസ്ലിമിനും നല്‍കാമോ? കുടുംബക്കാര്‍ക്ക് നല്‍കാമോ? വലിയ മക്കളുടെ സകാത്?
ഹിജ്റ രണ്ടാം വര്‍ഷത്തിൽ നിയമമാക്കപ്പെട്ട ഒരു കർമമാണ് ഫിത്ർ സകാത്ത്. റമളാനിലെ അവസാന നോമ്പും സമാപിക്കുന്നത്തോടെയാണ് ഫിത്ർ സകാത്ത് നിർബന്ധമാവുക. അക്കാരണത്തലാണ് അങ്ങനെ പേര് വരാൻ കാരണം.
വിശ്വാസി ജീവിതത്തെ ആത്മീയാനുഭൂതി കൊണ്ട് സമ്പുഷ്ടമാക്കാനുള്ള അവസരമാണ് പരിശുദ്ധ റമളാൻ. ഒരു വർഷക്കാലത്തേക്കുള്ള ആത്മീയ ഊർജ്ജം വിശ്വാസികൾ നേടിയെടുക്കുന്നത്, റമളാൻ മാസത്തിൽ ചിട്ടപ്പെടുത്തുന്ന ആരാധനകളിലൂടെയാണ്.
15 Mar 2024
തിരുനബി ﷺ നിസ്കരിച്ച തറാവീഹിന്റെ റക്അത്തുകൾ എത്രയായിരുന്നു? വ്യത്യസ്ഥമായ പല റിപ്പോർട്ടുകളും വന്നിട്ടുണ്ടെങ്കിലും സ്വഹീഹായ നിലയിൽ തിരുനബി ﷺ നിസ്കരിച്ച റക്അത്തുകളുടെ എണ്ണം സ്ഥിരപെട്ടിട്ടില്ല എന്നത് തന്നെയാണ് യാഥാർത്ഥ്യം.
തറാവീഹിന്റെ സ്പെഷ്യാലിറ്റിയിലും എണ്ണത്തിലും വിഷവിത്ത് പാകിയവർ തറാവീഹിൽ നാല് റക്അത്തുകൾ കുടുമ്പോൾ വിശ്രമത്തിന് വേണ്ടി ചൊല്ലുന്ന സ്വലാത്തിനെയും വെറുതെ വിടുന്നില്ല.
ഇതര മാസങ്ങൾക്കില്ലാത്ത നിരവധി പ്രത്യേകതകൾ റമളാൻ മാസത്തിനുണ്ട്. റമളാൻ മാസത്തിൻ്റെ പവിത്രതക്ക് കൂടുതൽ മാറ്റ് നൽകുന്ന ഒരു നിസ്കാരമാണല്ലോ തറാവീഹ്. വിശ്വാസി സമൂഹം റമളാൻ മാസത്തിൽ ഏറെ ആദരപൂർവ്വം നിസ്കരിക്കുന്ന ഒരു നിസ്കാരം കൂടിയാണത്.
നാല് മദ്ഹബിലും തറാവീഹ് ഇരുപത് റക്അത്ത് തന്നെയാണ്. നാല് മദ്ഹബിലെയും പ്രധാനപെട്ട ചില പൗരാണിക ഗ്രന്ഥങ്ങളിലൂടെ നമുക്ക് കടന്നു പോകാം.
ബന്ധിതനാവുക, താമസിക്കുക എന്നൊക്കെയാണ് ഇഅതികാഫിന്റെ ഭാഷാർത്ഥം. നിയ്യത്ത് ചെയ്ത്, നിസ്ക്കാരത്തിൽ അടങ്ങി ഒതുങ്ങി താമസിക്കുന്നതിനേക്കാൾ കൂടുതൽ സമയം പള്ളിയിൽ താമസിക്കുന്നതിനാണ് സാങ്കേതികപരമായി ഇഅതികാഫ് എന്ന് പറയുന്നത്.
തിരുനബി ﷺ യുടെ തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം സ്വഹീഹായ പരമ്പരയിൽ ഉദ്ധരിക്കപ്പെട്ടിട്ടില്ല എന്ന് നാം വിശദീകരിച്ചല്ലോ. ഇനി നക്ഷത്ര തുല്യരായ സ്വഹാബത്ത് നിസ്കരിച്ച രൂപം നമുക്കൊന്ന് പരിശോധിക്കാം.
അടിസ്ഥാനപരമായി ഖുർആൻ, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നീ നാല് പ്രമാണങ്ങളാണ് ഇസ്ലാമിനുള്ളത്. ഇതിൽ മൂന്നാമത്തെ പ്രമാണമാണ് ഇജ്മാഅ്. ഇജ്മാഅ് എന്നാൽ ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളെല്ലാം ഒരു വിഷയത്തിൽ ഏകോപിക്കലാണ്.
13 Mar 2024
നോമ്പിന്റെ സാധുതയ്ക്ക് നിയ്യത്ത് (ഉദ്ദേശ്യം) നിർബന്ധം. ഹൃദയമാണതിന്റെ സ്ഥാനം. നാവുകൊണ്ട് പറയൽ സുന്നത്ത്. അർത്ഥമറിയാതെ പദം പറഞ്ഞതുകൊണ്ട് പ്രയോജനമില്ല. ഫർള്വ് നോമ്പിന്റെ നിയ്യത്ത് നേർച്ച നോമ്പായാലും കഫ്ഫാറത്ത് നോമ്പായാലും രാത്രിയിലാവലും നിർണ്ണയിക്കലും നിബന്
ഖിബ്ല നിർണയത്തിൽ അതീവ വിദഗ്ധനായിരുന്നു പുതിയറ സുലൈമാൻ മുസ്ലിയാർ. മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയിൽ നിന്നാണ് അതിനാവശ്യമായ ഗണിത ശാസ്ത്ര പ്രാവീണ്യം അദ്ദേഹം കരഗതമാക്കിയത്.
11 Mar 2024
ഉമർ (﵁) ന്റെ ഭരണകാലത്താണ് തറാവീഹ് വ്യവസ്ഥാപിതമായി നിർവഹിക്കുന്ന രീതി ആരംഭിച്ചത്. അതിന് നിമിത്തമായ സംഭവം പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുണ്ട്.
പ്രബലമായ സുന്നത് നിസ്കാരങ്ങളിൽ ഒന്നാണ് ഇരുപത് റകഅത് തറാവീഹ് നിസ്കാരം. ഓരോ രണ്ട് റക്അതിലും സലാം വീട്ടിയാണ് തറാവീഹ് നിസ്കാരം പൂർത്തീകരിക്കേണ്ടത്. മറിച്ചുള്ള രീതികൾ സ്വീകര്യമല്ല.
മുസ്ലിം സമൂഹത്തിനിടയിൽ പലപ്പോഴും അഭിപ്രായ ഭിന്നതകളും വിവാദങ്ങളുമുണ്ടാകുന്ന വിഷയമാണ് മാസപ്പിറവി. സമീപകാലങ്ങളിലും കേരളത്തിലെ പണ്ഡിതന്മാർക്കിടയിൽ നടന്ന സംവാദങ്ങൾ സുപരിചിതമാണല്ലോ
അല്ലാഹുവിന്റെ അടിമകളാണ് നാം. അവൻ നമ്മോട് കൽപ്പിച്ച കാര്യങ്ങളെല്ലാം നിർവഹിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. അവയിൽ പ്രധാനപ്പെട്ടതാണ് വിശുദ്ധ റമളാൻ മാസത്തിലെ നോമ്പ്. വിശ്വാസികൾക്കത് അല്ലാഹുവിലേക്ക് അടുക്കാനുള്ള ഉപാധിയാണ്.
പ്രഭാതം മുതൽ അഥവാ ഫജ്ർ സ്വാദിഖ് പ്രത്യക്ഷമായതു മുതൽ അസ്തമയം വരെ ശാരീരിക ദാഹവും വികാരങ്ങളും അടക്കിവെക്കുക എന്നതാണ് ഇസ്ലാമിലെ നോമ്പ്. നിർബന്ധ നോമ്പിൻ്റെ മാസമാണ് റമളാൻ. അതു ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണ്.
മതകീയശാസനകൾ അനുസരിക്കുന്നതിനു അതിലടങ്ങിയ യുക്തി മനസ്സിലാക്കണമെന്നില്ല. അല്ലാഹുവിൻ്റെ തീരുമാനം യുക്തിസഹമാണ്. മനുഷ്യമേധക്ക് അത് സമീക്ഷണം ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. കല്പനക്ക് കീഴൊതുങ്ങുകയെന്നതാണ് വിശ്വാസിയുടെ ബാദ്ധ്യത.
26 Feb 2024
അയ്യാമുൽ ബീള് എന്നതിൽ കവിഞ്ഞു ശഅബാൻ 15 ന് പ്രത്യേക നോമ്പു സുന്നത്തുണ്ട് എന്നത് സ്വഹീഹായ ഹദീസ് കൊണ്ടു സ്ഥിരപ്പെട്ടിട്ടില്ല എന്ന ഇബ്നു ഹജറുൽ ഹൈതമി തങ്ങളുടെ ഫതാവാ അൽ കുബ്റയിലെ ഉദ്ധരണിഉപയോഗിച്ച് ശഅബാൻ 15 ന് പ്രത്യേകം നോമ്പു സുന്നത്തില്ല എന്നു ബഹുമാന്യരായ കണ്ണ
06 Mar 2024
കേരളത്തില്‍ ഇസ്ലാമിക ആത്മീയ വൈജ്ഞാനിക നവോത്ഥാനത്തിന് തിരികൊളുത്തിയ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ ഹിജ്റ 876 ശഅബാന്‍ 12 /1467 മാര്‍ച്ച് 18 ന് കേരളത്തിലെ കൊച്ചിയിലെ കൊച്ചങ്ങാടിയില്‍ മഖ്ദൂം ഭവനത്തില്‍ ജനിച്ചു.
21 Jun 2023
സൽകർമങ്ങൾ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്. ഇലാഹീ വിശേഷണങ്ങൾ, അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങിയ മഹാരഥന്മാർ, നാം നിർവ്വഹിച്ച കർമങ്ങൾ തുടങ്ങിയവ തവസ്സുലിന് മാധ്യമമായി സ്വീകരിക്കാറുണ്ട്
18 Jul 2023
സഹായം തേടുക എന്നാണ് ഇസ്തിഗാസയുടെ ഭാഷാർത്ഥം. അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ പ്രവാചകന്മാരുടെയും മഹാരഥന്മാരുടെയും പ്രാർത്ഥന സ്വീകരിക്കപ്പെടാൻ സാധ്യത കൂടുതലാണ്.