© 2023 Sunnah Club
18 Dec 2024
ഇസ്ലാമിന്റെ സുവര്‍ണ കാലഘട്ടത്തില്‍ ജീവിക്കാന്‍ ഭാഗ്യം ലഭിച്ച സച്ചരിതരായ പൂര്‍വികരാണ് സലഫെന്നു ചുരുക്കം. പ്രവാചകന് ﷺ ഉത്തമ സമൂഹമെന്ന് വിശേഷിപ്പിച്ച ആദ്യത്തെ ഈ മൂന്നു തലമുറയുടെ വിശ്വാസവും കര്‍മവുമാണ് തങ്ങള്‍ അനുവര്‍ത്തിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ സല
തബ്ലീഗ് ജമാഅത്തിലെ കുലപതികളാണ് ഇത്രമേൽ പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അറിയുമ്പോൾ ഇതൊന്നും അറിയാതെ അല്ല, അറിയിക്കാതെ നിസ്കരിപ്പിക്കാനെന്ന തേൻകെണിയിൽ വീണ് തബ്ലീഗിൽ പെട്ടുപോയ കുറേനല്ല മനുഷ്യരെ ഓർമവരുന്നു. അല്ലാഹു ഹിദായത്ത് നൽകട്ടെ
മനുഷ്യരുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കലാണ്. യജമാനനായ അല്ലാഹുവിനെ നേരിൽ കാണും വിധം ആരാധനയർപ്പിക്കുമ്പോഴാണ് ആരാധനയുടെ സമ്പൂർണതയിലേക്കെത്തുന്നത്
യഥാര്‍ത്ഥ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ഗ്രന്ഥങ്ങളും. ഖേദകരമെന്നു പറയട്ടെ ആ മഹാനുഭാവന് വെച്ചു പുലര്‍ത്തിയ ആശയങ്ങള്‍ക്കെതിരായി പില്കാലത്ത് അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളും തിരിമറി
മുസ്ലിം സമൂഹത്തെ മതത്തില്‍ നിന്നും പുറത്താക്കി ഹറമൈനികളില്‍ സത്യവിശ്വാസികളെ കൊന്നൊടുക്കി രക്തപ്പുഴ ഒഴുക്കിയ മുജാഹിദ് നേതാവിന്റെ സ്തുതി പാടുന്നവരാണ് ആധുനികരും പൗരാണികരുമായ തബ്ലീഗുകാര്.
ഇരുകൈകള്‍ പൊക്കി മനമുരുകി പ്രാര്‍ത്ഥിച്ചു: “നാഥാ, നിന്റെ കാരുണ്യത്തില്‍ വഞ്ചിതനായ ഈ ദുഷ്ട ഭരണാധിപന് നിന്റെ ഔലിയാക്കളുടെ പിരടി വെട്ടാന്‍ ധാര്‍ഷ്ട്യം കാണിക്കുന്നു. റബ്ബേ, ഖുര്‍ആന്‍ നിന്റെ സൃഷ്ടിയല്ലാത്ത വചനങ്ങളാണെങ്കില്‍ ഇയാളുടെ ഉപദ്രവത്തെ തൊട്ട് നീ വേണ്ടത
അല്ലാഹു അദൃശ്യങ്ങളറിയുന്നത് സ്വതന്ത്രവും സ്വയം പര്യാപ്തവുമായ കഴിവു കൊണ്ടാണെന്നും സൃഷ്ടികള്‍ അറിയുന്നത് വിവിധ മാര്‍ഗങ്ങളിലൂടെ അവന് അറിയിച്ചു കൊടുത്തതു കൊണ്ടാണെന്നുമാണ് മതം പഠിപ്പിക്കുന്നത്.
പ്രാമാണികമായി സ്ഥിരപ്പെട്ട മറ്റു കാര്യങ്ങളിലെന്ന പോലെ തസ്വവ്വുഫിന്റെ വിഷയത്തിലും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും അതിലൂടെ ആത്മീയത പാടെ നിഷേധിക്കാനും ശ്രമിച്ച അവാന്തര വിഭാഗക്കാര്‍, വ്യാജന്മാരെ സൃഷ്ടിച്ച് യഥാര്‍ത്ഥ തസ്വവ്വുഫിനെ വികൃതമാക്കാന്‍
മഹാന്മാരില് നിന്നും അവരുടെ ആസാറുകളില്‍ (ശേഷിപ്പുകള്‍) നിന്നും മുസ്ലിംകള് ബറകത്തെടുത്തിരുന്നുവെന്നും തിരുനബി(സ്വ) അതിന് പ്രോത്സാഹനം നല്‍കിയിരുന്നുവെന്നും ഇസ്ലാമിന്റെ ആവിര്‍ഭാവം മുതല്‍ തര്‍ക്കമന്യേ സ്ഥിരപ്പെട്ടതാണ്. അത് പ്രമാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്
ഞാന്‍ ചെയ്യുന്നതെല്ലാം അല്ലാഹു കാണുന്നുണ്ടെന്നും അവന് എന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വ്യക്തമായി അറിയുന്നുണ്ടെന്നുമുള്ള വിചാരം. നീ അവനെ കാണുംപ്രകാരം ആരാധിക്കുക എന്നത് ഒന്നാമത്തേതിലേക്കും അവന് നിന്നെ കാണുന്നുവെന്നത് രണ്ടാമത്തേതിലേക്കും സൂചിപ്പിച്ചാണ് നബി(സ
അല്ലാഹുവിനുള്ള സ്ഥിരീകൃത വിശേഷണങ്ങള്‍ (സ്വിഫാതുന്‍ സുബൂതിയ്യതുന്‍) ഏഴെണ്ണമാണ്. ഹയാത്, ഇല്മ്, ഇറാദത്, ഖുദ്റത്, സംഅ്, ബസ്വര്, കലാം (ജീവന്, ജ്ഞാനം, ഉദ്ദേശ്യം, കഴിവ്, കേള്‍വി, കാഴ്ച, സംസാരം) എന്നിവയാണവ
എന്തായാലും മുസ്ലിം പണ്ഡിതര്‍ ഉദ്ഭവം മുതല്‍ ഇതേക്കുറിച്ച് പഠിച്ച് സമൂഹത്തെ ബോധവല്‍ക്കരിച്ചതിനാല്‍, മതബോധമുള്ളവരെ സ്വാധീനിക്കാന്‍ ഖാദിയാനികള്ക്കായില്ല.
മരണപ്പെട്ടവര്‍ക്കു വേണ്ടിയും മരണാസന്നരായവരുടെ സമീപത്തുവെച്ചും ഖുര്‍ആന്‍ പാരായണം നടത്തുന്നത് പൂര്‍വകാലം മുതല്‍ തന്നെ മുസ്ലിം ലോകത്ത് നടന്നുവരുന്ന സമ്പ്രദായമാണ്. ഇസ്ലാമിലെ ആത്മീയത ഇല്ലായ്മ ചെയ്യാന്‍വേണ്ടി നവീനവാദികള്‍ ഈ പുണ്യകര്‍മത്തെയും അനിസ്ലാമിക മുദ്രയടി
ഇസ്ലാമിന്റെ പേരില്‍ എക്കാലത്തും പുത്തന്‍ പ്രസ്ഥാനങ്ങള്‍ രംഗ പ്രവേശം നടത്തുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യാറുണ്ട്. തബ്ലീഗ് ജമാഅത്ത് ഇത്പോലെ രംഗത്ത് വന്ന പ്രസ്ഥാനമാണ്. ഏതൊരു പ്രസ്ഥാനത്തേയും നാം വിശകലത്തിന് വിധേയമാക്കുന്നത് അവരുടെ നേതാക്കളേയും ഗ്ര
മതം പ്രോത്സാഹിപ്പിച്ച നല്ല കാര്യങ്ങള്‍ക്ക് എതിരു നില്ക്കുകയാണല്ലോ അവരുടെ അടിസ്ഥാന ലക്ഷ്യം. ആയത്തും ഹദീസും പിന്തുണക്കാതിരുന്നതിനാലാണ്ഈ നിഗൂഢലക്ഷ്യം സമര്‍ത്ഥിക്കാന്‍ ചങ്ങലീരി സലാഹിയും മറ്റും ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങള്‍ വെട്ടിമുറിക്കാനിറങ്ങിയത്. സൂര്യപ്രകാശ
വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഊന്നിപ്പറഞ്ഞ വസ്തുതയാണ് തബര്‍റുക്. വിശ്വാസികള്‍ ഓര്മവെച്ച നാള്‍മുതല്‍ പ്രാവര്‍ത്തികമാക്കുന്ന മഹത്തായ സമ്പ്രദായം കൂടിയാണിത്. ബറകത്തെടുക്കപ്പെടുന്ന വസ്തു പവിത്ര ഗ്രന്ഥമോ വിശുദ്ധ വ്യക്തിയോ അവരുടെ ശേഷിപ്പുകളോ അവരുമായി ബന്ധപ്പ
യഥാര്‍ത്ഥ മൂല്യത്തിനാണ് സകാത്ത് ബാധകമാവുന്നത്. അതുകൊണ്ടാണ് മുന്തിയതരം ദിര്‍ഹമും മേന്മകുറഞ്ഞ ദിര്‍ഹമും കൈയിലുള്ള ആള് സകാത്ത് നല്കുമ്പോള് ആനുപാതികമായി നല്‍കണമെന്ന് കര്‍മശാസ്ത്രം പറയുന്നത്.
നോമ്പുകാര്‍ നജസായ വായ, മൂക്ക് ശുദ്ധീകരിക്കുന്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വായ മൂക്ക് നജസായവര്‍ നോമ്പുകാരായാലും കണിശമായിത്തന്നെ വൃത്തിയാക്കല്‍ നിര്‍ബന്ധമാണ്. അതിനാല്‍ ഇങ്ങനെ ശുദ്ധീകരിക്കുന്പോള്‍ അവിചാരിതമായി വെള്ളം ഉള്ളിലെത്തിയാല്‍ നോമ്പുമുറിയു
സമ്പത്തിന്റെ സകാത്തിന്റെ അവകാശികള്‍ തന്നെയാണ് ഫിത്വ്ര് സകാത്തിന്റെയും അവകാശികള്‍. ഫിത്വ്ര് വാങ്ങിയവന് തന്നെ ചിലപ്പോള്‍ കൊടുക്കാന്‍ ബാധ്യസ്ഥനോ കൊടുക്കല്‍ പുണ്യമുള്ളവനോ ആയിത്തീരും. അവകാശികള്‍ക്ക് നേരിട്ടോ വക്കീല്‍ (പ്രതിനിധി) മുഖേനയോ നിശ്ചിത സമയത്തുതന്നെ
മഹത്തുക്കളുടെ ചരിത്രം കുറ്റിയറ്റു പോകാൻ പാടില്ല. അവരുടെ ജനനം, ജീവിതം, സന്ദേശം, മരണം എല്ലാം കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. അതാണ് യഥാർത്ഥ ഇസ്ലാമിക ചരിത്രം. മഹാന്മാരുടെ ജീവിതം കേവലം ഐതിഹ്യമായിരുന്നു എന്ന് തോന്നാതിരിക്കാനെങ്കിലും അവരുടെ അന്ത്യവിശ്രമ കേന്ദ
മനുഷ്യന് തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നിയമങ്ങൾ അനുസരിക്കണമെന്ന് അവനോട് അല്ലാഹു കൽപിക്കുന്നത്. നിയമങ്ങൾ അനുസരിച്ചവന് പ്രതിഫലവും ലംഘിച്ചവന് ശിക്ഷയും നൽകാനുള്ള പരലോകം നാഥൻ സംവിധാനിച്ചതും ഇതേ അടിസ്ഥാനത്തിലാണ്. എങ്കിൽ എന്താണ് സ്വതന്
പ്രധാനമായും രണ്ട് ഭാഗങ്ങളുടെ സങ്കലനമാണ് ഇൽമുൽ കലാം. ഇസ്ലാമിക വിശ്വാസ സംഹിതയെ പ്രമാണബന്ധിതമായി സമർഥിക്കുകയെന്നതാണ് അതിന്റെ ഒരു ഭാഗമെങ്കിൽ, ഇസ്ലാമിന് നേരെ വരുന്ന വിമർശനങ്ങൾക്കും സന്ദേഹങ്ങൾക്കും യുക്തിയുക്തമായി മറുപടി നൽകുക എന്നതാണ് മറ്റൊരു ഭാഗം.
പ്രവാചകത്വ ലബ്ധിക്ക് ശേഷം അത് ജനമധ്യത്തിൽ വിളംബരം ചെയ്യുന്നതോടുകൂടിയാണ് മുഅ്ജിസത്തുകൾ ആവശ്യമാകുന്നത്. പ്രവാചകന്മാരല്ലാത്തവർക്ക് പ്രകടിപ്പിക്കാൻ കഴിയാത്ത കാര്യങ്ങളാണ് സത്യപ്രവാചകത്വത്തിന്റെ തെളിവുകളാകുന്ന മുഅ്ജിസത്തുകൾ. മനുഷ്യന്റെ സ്രഷ്ടാവ് തന്നെയാണ് അവന്റ
സ്ത്രീ സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണു തലമുടി. അവ ചീകിയും എണ്ണ തേച്ചും പരിചരിച്ചു നിർത്തുകയാണ് മതതാൽപര്യം. ഹജ്ജ്-ഉംറകളുടെ ഭാഗമായി പോലും സ്ത്രീകൾ മുടി വടിച്ചുകളയുന്നത് കറാഹത്താണെന്നും പകരം വിരലഗ്രത്തിന്റെ അത്രമാത്രം വെട്ടുകയാണു പുണ്യകരമെന്നും കർമശാസ്ത്രം വ