Site-Logo
POST

ഇമാം അബൂഹനീഫ (റ) തവസ്സുലിനെ എതിർക്കുകയോ!?

അബൂ യാസീൻ അഹ്‌സനി ചെറുശോല

|

24 Dec 2024

feature image

ഇമാമുകളുടെ കിത്താബുകളില്‍ നിന്ന് ഉദ്ധരണികള്‍ അടര്‍ത്തിയെടുത്ത് അവരുദ്ധേശിക്കാത്ത അര്‍ത്ഥകല്പനകള്‍ നല്‍കിതെറ്റുദ്ധരിപ്പിക്കുകയുംചെയ്യുന്നത് വഹാബിസത്തിന്റെ ഏറ്റവുംവലിയ അജണ്ഡയാണ്. അക്കാര്യത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ മറുപുറമായ ജമാഅത്തേ ഇസ്ലാമിയും ഒട്ടുംപിറകിലല്ല. ഇത്തരത്തിൽ തെറ്റുദ്ധരിപ്പിക്കുന്ന ഒരു കാര്യമാണ്മഹാനായ ഇമാമുല്‍ അഅ്‌ളം അബൂഹനീഫ (﵀) മഹാന്മാരായ അമ്പിയാ മുര്‍സലുകളുടെ ഹഖ് (മഹത്വം) കൊ ണ്ടുള്ള തവസ്സുലിന്ന് എതിരാണെന്നും അങ്ങിനെചെയ്യല്‍ വിരോധി ക്കപ്പെട്ടതാണെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ടെന്നും മുള്ള കളവുകൾ. അതിനായി അവര്‍ ഹനഫീ മദ്ഹബിലെ ഇമാമുകളുടെ കിത്താബുകളില്‍ നിന്ന് ഒരു ഉദ്ധരണിയും കൊണ്ടുവരാറുണ്ട്. എന്നാല്‍ എന്താണ് തവസ്സുല്‍ ഇസ്തിഗാസ വിഷയത്തില്‍ ഇമാം അബൂഹനീഫ (﵀) യുടെ നിലപാട്, മഹാനെ തൊട്ട് ഉദ്ധരിക്കപ്പെടുന്ന ഉദ്ധരണികൊണ്ട് ഉദ്ധേശിക്കപ്പെടുന്ന എന്താണ് എന്നൊക്കെ നമുക്കൊന്ന് പരിശോധിക്കാം. 
മഹാനായ ഇമാം അബൂഹനീഫ (﵀) യെ തൊട്ട് ഹനഫീ മദ്ഹബിലെ ഇമാമുകാളുടെ കിത്താബുകളില്‍ പറയുന്ന ഒരു ഉദ്ധരണി നമുക്ക് വിശകലനം നടത്താം. ഹിജ്‌റ:587.ല്‍ വഫാത്തായ ഹനഫീ മദ്ഹബിലെ പ്രമുഖ ഇമാമുക ളില്‍ പെട്ട ഇമാം അലാഉദ്ദീന്‍ അല്‍കാസാനീ (﵀) തന്റെ കിത്താബില്‍ ഉദ്ധരിക്കുന്നു:

وَيُكْرَهُ لِلرَّجُلِ أَنْ يَقُولَ فِي دُعَائِـهِ: أَسْأَلُكَ بِحَقِّ أَنْبِيَائِكَ وَرُسُلِكَ، وَبِحَقِّ فُلاَنٍ؛ لِأَنَّـهُ لاَ حَقَّ لِأَحَدٍ عَلىَ اللهِ سُبْحَانَـُه وَتَعَالَى جَلَّ شَأْنُـهُ؛ (بـَدَائِـعُ الصَّنَائِعِ فِي تَرْتِيبِ الشَّرَائِعِ:6/504) لِلْكاَسَانِي-587هــ

“ഒരാള്‍ തന്റെ പ്രാര്‍ത്ഥനയില്‍ നിന്റെ അമ്പിയാക്കളുടേ യും മുര്‍സലുകളുടേയും ‘ഹഖ്’കൊണ്ട് ഞാന്‍ചോദിക്കുന്നു, ഇന്നവ്യക്തിയുടെ ‘ഹഖ്’ കൊണ്ട് ചോദിക്കുന്നു എന്ന് പറയല്‍ കറാഹത്താക്കപ്പെടും. കാരണം നിശ്ചയം കാര്യം അല്ലാഹുവിന്ന് ഒരാളുടെ മേലിലും ഒരു ഹഖുമില്ല (ഒരു ബാധ്യത യുമില്ല).” 

ഈ പറഞ്ഞതില്‍ നമുക്ക് വളരെ വ്യക്തമയി മനസ്സിലാക്കാം ഈ ഉദ്ധരണിയില്‍ പറഞ്ഞ 'ഹഖ്' കൊണ്ടുള്ള ഉദ്ധേശം അല്ലാഹുവിന്ന് തന്റെ സൃഷ്ടികളോട് ബാധ്യതകള്‍ ഉണ്ട് എന്ന അര്‍ത്ഥത്തിലുള്ള 'ഹഖ്' ആണെന്ന്, കാരണം ആ പറഞ്ഞതിന്റെ ഉടനെതന്നെ ഇമാം കാസാനീ (﵀) യും ആ ഉദ്ധരണി റിപ്പോര്‍ട്ട് ചെയ്ത എല്ലാ ഇമാമുകളും അങ്ങിനെ പറയാന്‍ പാടില്ലാത്തതിന്റെ കാരണമായി പറയുന്നത് അല്ലാഹുവിന് ഒരാളുടെ മേലിലും ഒരു ‘ബാധ്യതയും’ ഇല്ലാ എന്നതാണ്. 
അബൂ ഹനീഫാ (﵀) ഇമാമിന്റെ കാലത്തുള്ള മുഅതസിലത്ത് എന്ന പിഴച്ച കക്ഷികളുടെ വാദം അമലുകൾ ചെയ്തവർക്ക് പ്രതിഫലം നൽകൽ അല്ലാഹുവിന് നിർബന്ധമാണെന്നാണ്. ഇതിനെ എതിർത്തു കൊണ്ടാണ് ഇമാം ഈ നിലക്ക് പ്രതികരിച്ചത്. അഹ്ലുസ്സുന്നയുടെ വിശ്വാസം നാം ചെയ്യുന്ന ഒരു സല്‍കര്‍മ്മത്തിനും പ്രതിഫലം പോലും നല്‍കല്‍ അല്ലാഹുവിന് ബാധ്യതയില്ലാ എന്നതാണ്. അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് നമുക്ക് പ്രതിഫലം നല്‍കിയാല്‍ നാം ഭാഗ്യവാന്മാര്‍! ഇത് കൊണ്ടാണ് ബീവി റാബിഅത്തുല്‍ അദവിയ്യ (റ) യെ പോലുള്ള മഹതികളും മഹാന്മാരും പറഞ്ഞത് 'ഞാന്‍ അല്ലാഹു പ്രതിഫലം നല്‍കുമെന്ന് കരുതി ആരാധനകള്‍ ചെയ്യുന്നില്ല. മറിച്ച് അല്ലാഹുവിന്റെ ലിഖാഅ് ലഭിക്കണം എന്ന ചിന്ത മാത്രമേ ഉള്ളൂ' എന്നത്. ഈ അർത്ഥത്തിലുള്ള ഹഖ് കൊണ്ട് ചോദിക്കുന്നതിനെയാണ് ഈ ഇബാറതുകൾ ഉദ്ധേഷിച്ചതെന്ന് കൃത്യമായി ബോധ്യപ്പെടുത്താൻ വേണ്ടി തന്നെയാണ് തൊട്ടപ്പുറത്ത് തന്നെ കാരണമായി അല്ലാഹുവിന് യാതൊരു സൃഷ്ടിയോടും ഒരുവിധത്തിലുള്ള ‘ബാധ്യതയുമില്ലെന്ന്’ വ്യക്തമാക്കി പറഞ്ഞത്. 

ചുരുക്കത്തിൽ ഈ പറഞ്ഞ 'ഹഖ്' കൊണ്ടുള്ള ഉദ്ധേശം മഹാന്മാരുടെ മഹത്വവും സ്ഥാനവും മുന്‍നിര്‍ത്തിയുള്ള തവ സ്സുലും ചോദ്യവുമല്ല. അതാണ് ഉദ്ധേശമെങ്കില്‍ അമ്പിയാ ക്കള്‍ക്കും മുര്‍സലുകള്‍ക്കും മറ്റു മഹാന്മാര്‍ക്കും അല്ലാഹുവി ന്റെയടുക്കല്‍ ഒരു മഹത്വവും ഒരു സ്ഥാനവുമില്ലെന്ന് ശേഷ മുള്ള വാക്കുകൾക്ക് (لِأَنَّـهُ لاَ حَقَّ لِأَحَدٍ عَلىَ اللهِ سُبْحَانَـُه وَتَعَالَى جَلَّ شَأْنُـهُ؛) അർത്ഥം നൽകേണ്ടി വരും. അതൊരിക്കലും ശരിയല്ലെന്ന് ഇസ്‌ലാമിക ബാലപാഠമറിയുന്ന ആര്‍ക്കും അറിയാവുന്ന വസ്തുതയാണ്. 
ലോകത്ത് ഏറ്റവും സ്ഥാനവും മഹത്വവുമുള്ളവര്‍ അമ്പി യാ മുര്‍സലുകള്‍ക്കാണ് അവരില്‍ വെച്ച് ഏറ്റവും മഹത്വമു ള്ളത് സൃഷ്ടികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ടരായ മഹാനായ നബി (ﷺ) തങ്ങള്‍ക്കുമാണ്. ഇക്കാര്യം മഹാന്മാരായ ഇമാമുകള്‍ നമ്മെ പഠിപ്പിച്ചതായി കാണാം. എന്തിനേറെ പറയണം പുത്തന്‍വാദികള്‍ അവരുടെ ഏറ്റവും വലിയ നേതാവായും ആശയ സ്രോദസ്സായും പരിചയപ്പെടുത്താറുള്ള ഇബ്‌നു തൈമിയ്യ വരെ വ്യക്തമാക്കുന്നുണ്ട്:

وَقَدِ اتَّفَقَ الْمُسْلِمُونَ عَلَى أَنَّـهُ صَلَّى اللهُ عَلَيْهِ وَسَلَّمَ أَعْظَمُ الْخَلْقِ جَاهًا عِنْدَ اللهِ، لاَ جَاهَ لـِمَخْلُوقٍ عِنْدَ اللهِ أَعْظَمَ مِنْ جَاهِـهِ. (مَجْمُوعُ الْفَتَاوَى :27/145) لِابْنِ تَيْمِيَّة.

“അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും മഹത്വവും പദവിയും ഉള്ളത് മഹാനായ നബി (ﷺ) ക്കാണെന്ന കാര്യത്തില്‍ നിശ്ചയം മുസ്‌ലിംകള്‍ ഏകാഭിപ്രായക്കാരാണ്. ഒരു സൃഷ്ടിക്കും നബി (ﷺ) യുടെ മഹത്വത്തെകാള്‍ അല്ലാഹുവിന്റെയടുക്കല്‍ മഹത്വമില്ല”. (മജ്മൂഉല്‍ഫത്താവാ:27/145)
ഇബ്‌നുതൈമിയ്യയുടെ ഈ ഉദ്ധരണി നബി (ﷺ) ക്കും മറ്റുമഹത്തുക്കള്‍ക്കും അല്ലാഹു വിന്റെയടുക്കല്‍ മഹത്വവും സ്ഥാനവുമുണ്ടെന്ന് തന്നെയാണ് മനസ്സിലാക്കിത്തരുന്നത്. ഈ പറഞ്ഞതില്‍ നിന്ന് നമുക്ക് ബോധ്യമാകും കറാഹത്താണെന്ന് ഇമാം അബൂഹനീഫ (﵀) പറഞ്ഞ 'ഹഖ്' കൊണ്ടുള്ള ചോദ്യംലോക മുസ്‌ലിംകള്‍ ചെയ്തുകൊണ്ടിരിക്കുന്ന മഹാന്മാരുടെ മഹത്വവും സ്ഥാനവും മുൻനിര്‍ത്തിയുള്ള തവസ്സുലിനെ കുറിച്ചോ തേട്ടത്തേ കുറിച്ചോ അല്ലെന്നുള്ള വസ്തുത. അക്കാര്യംഇമാമുകള്‍ നമ്മെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
 

Related Posts