Site-Logo
POSTER

ഇസ്തിഗാസ; സഹായം ലഭിച്ച ഇമാം നവവി ﵀ അനുഭവം പങ്കുവെക്കുന്നു

feature image

 

باب ما يقول إذا انفلتت دابته

 : .. عن رسول الله قال : إِذَا انْفَلَتَتْ دَابَّةُ أَحَدِكُمْ بِأَرْضِ فَلاةٍ
فليناد يَا عِبَادَ اللَّهِ احْبِسُوا .. يَا عِبَادَ اللَّهِ احْبِسُوا .. فَإِنَّ لِلَّهِ عَزَّوَجَلَّ فِي الأَرْضِ حَاصِرًا سَيَحْبِسُهُ قلت: حكى لى بعض شيوخنا الكبار فى العلم أنه انفلتت له دابة أظنها بغلة وكان يعرف هذا الحديث فقاله: فحبسها الله عليهم في الحال وكنتُ أنا مرةً مع جماعة فانفلتت منها بهيمة وعجزوا عنها فقلته فوقفت في الحال بغير سبب سوى هذا الكلام الأذكار للإمام النووي: 378)
 

യാത്രയിൽ മൃഗം കുതറിയോടിയാൽ പറയേണ്ട അധ്യായം:

നബി (ﷺ) പറഞ്ഞു. മരുഭൂമിയിൽ നിങ്ങളിലാരുടെയെങ്കിലും മൃഗം കുതറിയോടിയാൽ അവൻ "അല്ലാഹുവിൻ്റെ അടിമകളേ.. അതിനെ പിടിച്ചുവെക്കൂ” എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുക. തീർച്ചു യായും അല്ലാഹുവിന് അതിനെ പിടിച്ചുവെക്കുന്ന അടിമകളുണ്ട്. എന്റെ ശൈഖുമാരുടെ യാത്രയിൽ കുതിര നഷ്ടപ്പെട്ടപ്പോൾ അവർ ഇതുപോലെ വിളിക്കുകയും ഉടനെ തിരിച്ചു ലഭിക്കുകയും ചെ യ്‌ത അനുഭവം അവരെനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. ഞാൻ തന്നെ ഒരു സംഘത്തോടൊപ്പം യാത്ര ചെയ്യവെ, അവരിലൊരാളുടെ മൃഗം നഷ്ടപ്പെട്ടപ്പോൾ ഞാൻ "യാ ഇബാദല്ലാഹി ഇഹ്ബിസൂ" എന്ന് വിളിക്കാൻ പറയുകയും ആ വിളിയുടെ കാരണം കൊണ്ട് മാത്രം ആ വാഹനം അവർക്ക് തിരികെ ലഭിക്കുകയുമുണ്ടായി.
(അൽ അദ്‌കാർ/ ഇമാം നവവി(റ):378)

ഇമാം മുല്ലാ അലിയ്യുൽ ഖാരി() ഈ ഹദീസ് വിശദീകരിക്കുന്നു.

يا عباد الله المراد بهم الملائكة، أو المسلمون من الجن أو رجال الغيب المسمون بالأبدال.
الحرز الثمين للحصن الحصين / للملا علي القارب : ص (933)

ഈ പറയപ്പെട്ട അടിമകൾ കൊണ്ടുദ്ദേശം, മലക്കുകളും അല്ലെങ്കിൽ മുസ്ലിംകളായ ജിന്നുകളും അല്ലെങ്കിൽ അബ്‌ദാലുകൾ എന്ന് പേരിൽ അറിയപ്പെടുന്ന അദൃശ്യരായ ഔലിയാക്കളിലെ മഹാത്മാക്കളുമാണ്.
(അൽ ഹിർസുസ്സമീൻ/ മുല്ലാ അലിയ്യുൽ ഖാരി(﵀):933)