Site-Logo

ഗ്യാലറി

ഇസ്ലാമിക വിജ്ഞാനങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന വീഡിയോകൾ, പോസ്റ്ററുകൾ, പഠന രേഖകൾ എന്നിവയുടെ ശേഖരം.

01

വീഡിയോകൾ

Latest Videos
Watch

മുജാഹിദുകളുടെ മദ്ഹബ്..?

▪ "ഖുർആനും സുന്നതുമാണ് ഞങ്ങളുടെ പ്രമാണം, മദ്ഹബുകൾ പിന്തുടരാൻ പാടില്ല". എന്നു പറയുന്ന മുജാഹിദുകളും യഥാർത്ഥത്തിൽ മദ്ഹബ് പിൻപറ്റുന്നുണ്ട്.അവരുടെ മദ്ഹബ് പരിചയപ്പെടാം..▪ "ഖുർആനും ഹദീസും പിൻപറ്റുക" എന്ന് മുജാഹിദ് പറയുന്നതിനു പിന്നിലെ രഹസ്യം..! 

02

പോസ്റ്ററുകൾ

Visual Graphics
പൊതു പ്രവർത്തനങ്ങൾ സകാത്തിൽ നിന്നല്ല

പൊതു പ്രവർത്തനങ്ങൾ സകാത്തിൽ നിന്നല്ല

| അർഹരായ വ്യക്തികൾക്ക് വ്യക്തികൾ തന്നെ നൽകുന്ന സാമ്പത്തികമായ ഇബാദതാണ് സകാത്ത്.| കച്ചവടം, സ്വർണ്ണം വെളളി, കറൻസി എന്നിവയുടെ സകാത്ത് പണമായാണ് അർഹരിലേക്ക് ഏൽപ്പിക്കേണ്ടത്.| പൊതു പ്രവർത്തനങ്ങൾക്കോ പള്ളി പോലുള്ള മത സ്ഥാപനങ്ങ ൾക്കോ നൽകരുതെന്ന് ബിദ്അതുകാർ പോലും എഴുതിയിട്ടുണ്ട്.| പുതിയ സകാത്ത് പിരിവിൻ്റെ പരസ്യങ്ങളിൽ പോലും, കുടിവെള്ള പദ്ധതി, സ്കോളർഷിപ്പ്, തുടങ്ങിയ ഒട്ടനേകം കാര്യങ്ങളിൽ പാവ ങ്ങളുടെ അവകാശമായ സകാത്ത് വിനിയോഗിച്ചത് കാണുന്നു.ശ്രദ്ധിക്കുക. 1400 വർഷത്തെ ഇസ്‌ലാമിൻ്റെ ചരിത്രത്തിൽ വ്യക്തി കൾ നിർവ്വഹിക്കേണ്ട ഇബാദത്തായ സകാത്തിന് ഒരൊറ്റ ഇമാമും കമ്മറ്റിയുണ്ടാക്കി നൽകിയതായി കാണാനാകില്ല. പുസ്തകത്തിന്റെ പേജുകൾ

ഫിത്ർ സകാത്തിൽ പോലും കൈയിട്ടു വാരുന്നു.!

ഫിത്ർ സകാത്തിൽ പോലും കൈയിട്ടു വാരുന്നു.!

| പെരുന്നാൾ ദിവസം നിർബന്ധമായും അവകാശികളിൽ എത്തിക്കേണ്ട ഫിത്ർ സകാത്തിന് പോലും പണം ചോദിച്ചു വാങ്ങുന്ന ബിദ്അതുകാരുടെ യാചനകളിൽ വീണുപോകരുത്!| ഇസ്‌ലാമിക ഭരണാധികരികൾക്കു പോലും ചോദിക്കാൻ അവകാശമില്ലാത്തതാണ് ഫിത്ർ സകാത്ത്.| കയ്യിൽ കിട്ടിയ ഫിത്ർ സകാത്ത് കൂട്ടിക്കുഴച്ച് നൽകിയവരി ലേക്ക് തന്നെ റിലീഫായി അയക്കുന്ന ദയനീയാവസ്ഥ ഈ വിവര മില്ലാത്ത ബിദഈ കമ്മറ്റികളിൽ സാധാരണയാണ്.| ഇത്തരം അനർഹമായ സകാത്തുകൾ സ്വരൂപിച്ച് നൽകിയതിന്റെ കണക്കുകൾ സംഘടനയുടെ ഔദാര്യമായി പ്രചരിപ്പിക്കുകയും പാവപ്പെട്ടവരെ ബിദ്അതിൻ്റെ കെണികളിൽ വീഴ്‌തുകയും ചെയ്യുന്നു. വഞ്ചിതരാവരുത്!

പിരിവ് കമ്മറ്റി സകാതിന്റെ വക്കീലല്ല

പിരിവ് കമ്മറ്റി സകാതിന്റെ വക്കീലല്ല

| ധന വിനിയോഗത്തിൽ പൂർണ്ണ വിശ്വസ്തനായ നിർണ്ണിത വ്യക്തിയെ സകാത്ത് നൽകാൻ ഏൽപ്പിച്ചു കൊടുക്കാം. ഇബാ ദത്തായതിനാൽ കഴിയുന്നത്രെ സ്വയം നൽകലാണുത്തമം.കമ്മറ്റികളെയോ സംഘടനകളെയോ ഏൽപ്പിച്ചാൽ വീടില്ലെന്ന് വ്യക്തം. കിട്ടിയതെല്ലാം കൂട്ടിക്കുഴച്ചു പൊതുകാര്യങ്ങളിലേക്ക് വിനിയോഗിച്ചു, വിഹിതം കേന്ദ്രത്തിനയക്കുന്ന സ്വഭാവമാണ് സകാത് കമ്മറ്റികൾക്കുള്ളത്. നിർണ്ണിത വ്യക്തിയല്ല.| വക്കീലിന് സകാത്ത് ഏൽപ്പിക്കലോടെ ഉടമസ്ഥൻ്റെ ഉത്തര വാദിത്ത്വം അവസാനിക്കില്ല. വകീൽ സൂക്ഷ്‌മതയോടെ നിർവ്വഹിച്ചി ല്ലെങ്കിൽ ഉടമസ്ഥൻ്റെ സകാത്ത് വീടില്ല. കുറ്റക്കാരനും അവനാണ്

അവകാശികൾ എല്ലാവരുമുണ്ടോ!?

അവകാശികൾ എല്ലാവരുമുണ്ടോ!?

| സകാത്തിന്റ് എട്ട് അവകാശികളിൽ നിലവിൽ നാട്ടിലുള്ള വരിലേക്ക് സകാത്ത് എത്തിക്കാനാണ് ദീൻ കൽപ്പിക്കുന്നത്. അതിനാൽ സകാത്തിൻ്റെ ജോലിക്കാരായി ഖലീഫ നിശ്ചയി ക്കുന്നയാൾ, അടിമ, യോദ്ധാവ്, എന്നിവരെ ഇനി നമ്മുടെ നാട്ടിൽ തിരയേണ്ടതില്ല.ബിദഇകൾ സകാത്ത് കൊള്ളയടിക്കാൻ യോദ്ധാവിനു പകരം സംഘടനയേയും സകാത്തിൻ്റെ ജോലിക്കാർക്കു പകരം സംഘട നക്കു വേണ്ടി സകാത്ത് പിരിക്കുന്ന പിരിവുകാരെയും പ്രതിഷ്ഠി ക്കുകയും അതിനു വേണ്ടി കടുത്ത ദുർവ്യാഖ്യാനങ്ങൾ നടത്തുകയും ചെയ്യുന്നു. ചതിയിലകപ്പെടരുത്!ശ്രദ്ധിക്കുക: ഇസ്‌ലാമിക ഭരണകൂടം ഉള്ളിടത്ത് ഖലീഫ നിയമിക്കുന്ന ജോലിക്കാർ മാത്രമേ സകാതിനർഹരാകൂ.. അല്ലെങ്കിൽ ആർക്കും ആ രുടേയും സകാത്ത് തോന്നിയ പോലെ തട്ടിക്കൊണ്ടുപോകാനാകും. ഇത് വിശ്വാസികളുടെ ഇബാദതുകളെ നിശ്‌ഫലമാക്കുന്നതു കാരണ മാണ് ഉലമാക്കൾ പ്രതികരിക്കേണ്ടി വരുന്നത്...

ഭരണകൂടത്തിന് മാത്രം അവകാശം

ഭരണകൂടത്തിന് മാത്രം അവകാശം

| പ്രത്യക്ഷ സകാത്തിൻ്റെ ശേഖരണവും വിതരണവും ഇസ് ലാമിൽ ഭരണ കൂടത്തിന് മാത്രം അർഹതപ്പെട്ടതാണ്.മുൻ ജമാഅത്തെ ഇസ്‌ലാമി അമീർ സിദ്ധീഖ് ഹസൻ എഴുതുന്നു."ഒരു ഭരണകൂടത്തിന് മാത്രം ചെയ്യാൻ കഴിയുന്ന ഒട്ടേറെ നിയമ നിർദ്ദേശങ്ങൾ വിശുദ്ധ ഖുർആനിൽ കാണാം. സകാ ത്തിൻ്റെ കാര്യക്ഷമമായ ശേഖരണ- വിതരണം, പലിശ സം ബന്ധിച്ച നിയമങ്ങൾ, മോഷണത്തിനും വ്യഭിചാരത്തിനുമുള്ള ശിക്ഷകൾ ഇവയെല്ലാം ഇതിൽ പെടുന്നു." (1984 പ്രബോധനം-ശരീഅത്ത് പതിപ്പ് പേ. 11).'ഞങ്ങൾ സകാത്തിൻ്റെ ജോലിക്കാരെ'ന്ന് ദുർവ്യാഖ്യാനിച്ചു പിരിവുകാർക്ക് പോലും സകാതുണ്ടെന്ന് ബിദ്അതുകാർ വാദിക്കുന്നു.. ഭരണ കൂടത്തിനു പോലും അർഹതയില്ലാത്ത പരോക്ഷമായ സകാത്ത് അടക്കം ഇവർ തട്ടിയെടുക്കുന്നുണ്ട്.ശ്രദ്ധിക്കുക: ഭരണകൂടമല്ലാത്തവർക്ക് അർഹതയുണ്ടെങ്കിൽ ആർക്കും തോന്നിയതു പോലെ സകാത്ത് തട്ടിയെടുക്കാനാകും.

ഇസ്ലാമിക ഭരണത്തിനു പോലും അവകാശമില്ലാത്തത് സകാത് കമ്മറ്റിക്കോ!

ഇസ്ലാമിക ഭരണത്തിനു പോലും അവകാശമില്ലാത്തത് സകാത് കമ്മറ്റിക്കോ!

| ഇസ്ലാമിലെ കൃത്യമായി നിബന്ധനകളും കണക്കുകളും പഠിപ്പിക്കപ്പെട്ട ഇബാദത്താണ് സകാത്ത്. അവ പാലിക്കാതെ കോടികൾ ചിലവഴിച്ചാലും അൽപ്പം പോലും സകാത്തായി വീടുകയില്ല.| സകാത്ത് ധനം രണ്ടിനമാണ്. പ്രത്യക്ഷവും പരോക്ഷവും.(well, Alball)• പ്രത്യക്ഷം: കൃഷി, കന്നുകാലികൾ, ഖനന കേന്ദ്രങ്ങൾ, എന്നിവ•പരോക്ഷം: സ്വർണ്ണം വെള്ളി, കറൻസി, കച്ചവട സകാത്ത്,ഫിത്ർ സകാത്ത് എന്നിവ ഈ ഇനത്തിൽ പെടുന്നു.✓പരോക്ഷമായ സകാത്ത് ഇസ്‌ലാമിക ഭരണാധികാരികൾക്കു പോലും പിടിച്ചു വാങ്ങാൻ അവകാശമില്ല എന്നത്ദീനിൽ ഇജ്‌മാഉണ്ട്. അവ സ്വയം കൊടുത്തു വീട്ടണം.പരോക്ഷ സകാത്ത് പോലും ദീനിൻ്റെ പേരിൽ നേതാവ് ചമഞ്ഞ്സാധാരണക്കാരിൽ നിന്ന് തട്ടിയെടുക്കുന്ന ബിദ്അതുകാരുടെചതികളിൽ നിന്ന് ഇബാദത്ത് നിഷ്‌ഫലമാകാതെ ശ്രദ്ധിക്കുക!

03

പുസ്തകങ്ങൾ

Document Library

Sunnah Bot

السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ