© 2023 Sunnah Club
16 Aug 2023
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചുര പ്രചാരം നേടുകയും പാരായണം നടത്തപ്പെടുകയും ചെയ്യുന്ന വിശിഷ്ട മൗലിദാണ് ബർസൻജി മൗലിദ്. ഇഖ്ദുൽ ജൗഹർ ഫീ മൗലിദിന്നബിയ്യിൽ അസ്ഹർ, അഥവാ അതിമനോഹര നബിയുടെ മൗലിദിൽ ക്രോഡീകൃതമായ രത്നഹാരം എന്നാണിതിന്റെ പേര്.
17 Aug 2023
പ്രവാചക സ്നേഹിയെ സംബന്ധിച്ചിടത്തോളം അനിർവചനീയമായ ആനന്ദമാണു ശർഫൽ അനാം മൗലിദ്. ഓരോ ഗീതത്തിലും താളവും രാഗവും ശ്രുതിലയങ്ങളുമെല്ലാം ഒരു പോലെ അനുഭവപ്പെടുന്നതു കൊണ്ടു തന്നെയാണ് ശർറഫൽ അനാമിനു പ്രകീർത്തനങ്ങളിൽ അദ്വിതീയ സ്ഥാനം ലഭിച്ചത്.
21 Aug 2023
ഇസ്ലാമിക സമൂഹത്തിൽ സർവാംഗീകൃതമായി നിലനിന്നിരുന്ന ഒരു സാഹിത്യശാഖയാണ് മൗലിദ് സാഹിത്യം. നബി ﷺ യുടെ ചരിത്ര വിവരണശാഖകളിൽ ഒന്നായി അത് ഗണിക്കപ്പെടുന്നു. സമൂഹത്തിന്റെ വ്യത്യസ്ത തുറകളിൽ ശ്രദ്ധേയരായവർ ഈ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
18 Sep 2023
കവിത പ്രണയ മാധ്യമമായി അവലംബിച്ചവരാണ് അധിക കവികളും. തീവ്ര പ്രണയ വികാരങ്ങളെ അടക്കിനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിര്‍വരമ്പുകള്‍ ഭേദിക്കുമാറ് അവ പ്രണയകാവ്യങ്ങളായി ആഞ്ഞടിച്ചുവന്നാല് ആര്‍ക്കെങ്കിലും തടഞ്ഞുനിര്‍ത്താന്‍ കഴിയുമോ?
അല്ലാഹു നമുക്ക് നല്കിയ വലിയ അനുഗ്രഹമാണ് പുണ്യ നബിﷺ. ഖുര്‍ആന്‍ പഠിപ്പിക്കുന്നു: “ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല”(അമ്പിയാഅ/107).
സ്വല്ലല്‍ ഇലാഹു (അല്‍ ഖസ്വീദതുല്‍ ഉമരിയ്യ), തിരുഹബീബിനോടുള്ള അനിര്‍വചനീയമായ പ്രണയ സാന്ദ്രതയില്‍ ഒരനുരാഗി തീര്‍ത്ത കീര്‍ത്തന തീര്‍ത്ഥമാണ്. മനസ്സും ശരീരവും മദീനയോട് ചേര്‍ത്ത് വെച്ച്, അകംനൊന്ത് വേപഥുകൊള്ളുന്ന പ്രേമാതുരന്റെ അക്ഷരസാക്ഷ്യവുമാണത്
ഇമാം നവവി ﵀ യുടെ ഉസ്താദ് ഇമാം അബു ശാമ പറയുന്നു: നബി ﷺ ജനിച്ച ദിവസത്തോടനുബന്ധിച്ച് ഇര്ബലിൽ ഓരോ വർഷവും നടത്താറുള്ള ദാനധർമ്മങ്ങൾ, സന്തോഷപ്രകടനങ്ങൾ, അലങ്കാരം, മറ്റു നല്ല കാര്യങ്ങൾ ഇവയെല്ലാം നമ്മുടെ കാലത്ത് ആവിഷ്കരിച്ച നല്ല ബിദ്അത്തിൽപെട്ടതാണ്.
27 Nov 2023
യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഇടം നേടിയ ഒരു നഗരമാണ് ലാമു. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിലെ ലാമു ദ്വീപസമൂഹങ്ങൾ സ്വാഹിലി പാരമ്പര്യത്തെ ഏറ്റി നടക്കുന്നവരിൽ മുൻ പന്തിയിലുള്ളവരാണ്.
16 Jan 2024
മഹാന്മാരുടെ മദ്ഹുകൾ പറയുന്നതിനെതിരെ മുത്തൻവാദികൾ ആരോപണം ഉന്നയിക്കാറുണ്ട്. ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിനെ പോളിച്ചുകളയുന്നു എന്നൊക്കെ അവർ പറയാറുണ്ട്. അവയിൽ ചിലതും അതിനുള്ള മറുപടിയും നമുക്ക് വായിക്കാം.